വി.എസ്. അച്യുതാനന്ദനെ അധിക്ഷേപിച്ചും സിപിഐയെ ഭീഷണിപ്പെടുത്തിയും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി വീണ്ടും രംഗത്ത്. മേയ് 25നു ചിന്നക്കനാലില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ എം.എം. മണി നടത്തിയ പ്രസംഗമാണു സ്വകാര്യ ചാനല്‍ പുറത്തുവിട്ടത്.
ടി.പി. ചന്ദ്രശേഖരന്‍ വധം വിവാദമാക്കുന്നതില്‍ "വിഎസ് കാരണവര്‍' പങ്കു വഹിച്ചു. കൊല്ലപ്പെട്ടത് വിഎസിന്‍റെ അമ്മായിയപ്പനാണോ? കുടിവെളളത്തില്‍ മോശപ്പണി കാണിക്കുന്ന ഏര്‍പ്പാടാണു വിഎസിന്‍റേത്. ചെറ്റത്തരം കാണിക്കുന്നവനാണോ ഉത്തമന്‍ എന്നും മണി ചോദിച്ചു.
ചിന്നക്കനാലില്‍ സിപിഎം- സിപിഐ ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സിപിഐയ്ക്കെതിരെയും മണി ആഞ്ഞടിച്ചു. സിപിഎമ്മുകാര്‍ തല്ലാല്‍ തുനിഞ്ഞാല്‍ സിപിഐക്കാര്‍ ഇവിടെയുണ്ടാകില്ല. ചുവന്ന കൊടി പിടിക്കുന്നവരാണെന്നൊന്നും നോക്കില്ല. അടിച്ചാല്‍ തീരുമാനിച്ചാല്‍ അടിക്കും. എല്‍ഡിഎഫിനെ ഓര്‍ത്താണു സിപിഎം ഇതിനു തുനിയാത്തതെന്നും മണി.

No comments:
Post a Comment