Thursday, May 17, 2012

വെബ് സെന്‍സര്‍ഷിപ്പ്, വിവാദം കൊഴുക്കുന്നു


ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ അശാസ്ത്രീയമായി വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. ചില യൂസര്‍മാര്‍ പകര്‍പ്പാവാകാശം ലംഘിച്ചുവെന്നതിന്റെ പേരില്‍ പ്രമുഖ വീഡിയോ ഷെയറിങ് സൈറ്റുകളായ വിമിയോ, ഡെയ്‌ലി മോഷന്‍ എന്നിവയും ഫയല്‍ഷെയറിങ് സൈറ്റായ റാപ്പിഡ് ഷെയറും ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തിരിക്കുന്നതില്‍ പ്രതിഷേധിച്ച് സുപ്രിം കോടതിയുടെയും കോണ്‍ഗ്രസിന്റെയും വെബ്‌സൈറ്റുകള്‍ ഇതിനകം ഹാക്ക് ചെയ്തു കഴിഞ്ഞു.

പ്രമുഖ ഹാക്കര്‍ ഗ്രൂപ്പായ അനോണിമസ് ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ഇത്തരത്തിലുള്ള സെന്‍സര്‍ഷിപ്പ് അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് സംഘത്തിനുള്ളത്. എലിയെ പേടിച്ച് ഇല്ലം ചുടുന്നതിന് സമാനമാണ് കമ്പനികളുടെ നിലപാടെന്ന് പരക്കെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

കോപ്പിറൈറ്റ് ലാബ് എന്ന ചെന്നൈ കമ്പനി നല്‍കി പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി. ദമ്മു, ത്രി തുടങ്ങിയ സിനിമകളുടെ പകര്‍പ്പവകാശം ലംഘിച്ചതിനെ തുടര്‍ന്ന് ചെന്നൈ ഹൈക്കോടതിയില്‍ കോപ്പിറൈറ്റ് ലാബ് പരാതി നല്‍കിയിരുന്നു. പകര്‍പ്പാവാശം ലംഘിച്ച യൂസര്‍മാരെ ബ്ലോക്ക് ചെയ്യുന്നതിനു പകരം ആ വെബ്‌സൈറ്റുകള്‍ തന്നെ ബ്ലോക്ക് ചെയ്യാനാണ് കമ്പനികള്‍ തീരുമാനിച്ചിട്ടുള്ളത്.

No comments: