വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള സാക്ഷി ദിനപത്രം, ടെലിവിഷന്‍ ചാനല്‍ എന്നിവയ്ക്കു സര്‍ക്കാര്‍ പരസ്യം നല്‍കുന്നതു നിരോധിച്ചു. ഇതു സംബന്ധിച്ച അറിയിപ്പ് എല്ലാ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും പൊതുമേഖല സ്ഥാപനങ്ങള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും സംഘടനകള്‍ക്കും നല്‍കിയതായി സര്‍ക്കാര്‍ വക്താവ് അറിയിച്ചു. മാധ്യമത്തിനെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണിത്. രണ്ടു ദിവസം മുന്‍പ് ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ സിബിഐ മരവിപ്പിച്ചിരുന്നു. ഇതു കൂടാതെ ജഗന്‍റെ ഉടമസ്ഥതയിലുള്ള ജഗതി പബ്ലിക്കേഷന്‍റെ അക്കൗണ്ടും മരവിപ്പിച്ചു. 10.31 കോടി രൂപയുടെ 11 കറന്‍റ് അക്കൗണ്ടുകളാണു മരവിപ്പിച്ചത്. കൂടാതെ 103 കോടി രൂപയുടെ സ്ഥിര നിക്ഷേപവും പിടിച്ചെടുത്തു. ജഗന്‍മോഹന്‍ റെഡ്ഡി അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണു സിബിഐ നടപടി.
നടപടിക്കെതിരേ ജഗന്‍ രംഗത്തെത്തിയിരുന്നു. സിബിഐ നടപടി മൂലം 20,000 ജീവനക്കാരുടെ ഭാവി അവതാളത്തിലാകുമെന്നു ജഗന്‍ പറഞ്ഞു. 2008 ലാണു ജഗന്‍ ദിനപത്രവും ചാനലും ആരംഭിക്കുന്നത്.
No comments:
Post a Comment