അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി വെളുപ്പ്-ഇതര വംശജരുടെ ജനനനിരക്ക് ജനസംഖ്യയുടെ 50.4 ശതമാനം ആയി വര്‍ധിച്ചിച്ചിരിക്കുകയാണ്. 2010 ജൂലൈ മുതല്‍ 2011 ജൂലൈ വരെയുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തു വന്നത്. മൊത്തം ജനസംഖ്യ കണക്കാക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് വെളുത്ത വര്‍ഗ്ഗക്കാര്‍ തന്നെയാണ്.
ഏതാനും വര്‍ഷങ്ങളായി വര്‍ധിച്ചു കൊണ്ടിരിക്കുന്ന ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള കുടിയേറ്റമാണ് അമേരിക്കയിലെ വെളുത്തവര്‍ഗ്ഗക്കാരുടെ എണ്ണത്തെ ബാധിച്ചതെന്ന് സെന്‍സസ് രേഖ വ്യക്തമാക്കുന്നു.
പുറത്തു വന്ന പുതിയ ജനസംഖ്യാ കണക്കുകളെ മുന്‍നിര്‍ത്തി പൂര്‍ണമായ ബഹുസ്വരമായ സംസ്കാരത്തിലേക്ക് നീങ്ങുകയാണ് അമേരിക്കയെന്ന് ജനസംഖ്യാ ശാസ്ത്രഞ്ജര്‍ വിലയിരുത്തുന്നു. യൂറോപ്പുകാരായ വെളുത്തവര്‍ഗ്ഗക്കാര്‍ കണ്ടെത്തിയ, ആഫ്രിക്കന്‍ ജനതയെ അടിമകളാക്കി വെച്ച, വംശീയ പ്രശ്നത്തെ തുടര്‍ന്ന് ആഭ്യന്തര യുദ്ധവും കലാപവും നടന്ന ഒരു രാജ്യത്ത് ജനസംഖ്യാപരമായ ഈ നാഴികക്കല്ല് വന്‍ മാറ്റങ്ങള്‍ക്ക് വഴിതെളിച്ചേക്കും.
No comments:
Post a Comment