Monday, May 7, 2012

ആടുജീവിതത്തിന് ഇംഗ്ലീഷ് പതിപ്പ്; ‘ഗോട്ട്‌ഡെയ്‌സ്’;വിവര്‍ത്തനം നടത്തുന്നത് ഡോ. ജോസഫ് കോയിപ്പള്ളി


പ്രവാസജീവിതത്തിന്റെ അഗ്നിപരീക്ഷകള്മികവോടെ ആവിഷ്കരിച്ച് വായനക്കാരുടെയും നിരൂപകരുടെയും പ്രീതി നേടിയ ബെന്നി ഡാനിയേല്എന്ന ബെന്യാമിന്റെആടുജീവിതത്തിന് ഇംഗ്ലീഷ് പതിപ്പ്. ‘ഗോട്ട്ഡെയ്സ്എന്ന പേരില്പെന്ഗ്വിന്പബ്ലിഷേഴ്സാണ് നോവല്ഇംഗ്ലീഷില്പ്രസിദ്ധീകരിക്കുന്നത്. ഡല്ഹി ജെ എന്യു വില്നിന്ന് ആംഗലേയ സാഹിത്യത്തില്ഡോക്ടടറേറ്റ് എടുത്ത ശേഷം ഭൂട്ടാനിലെ ഷറബ്ട്റ്റ്സെ, ഡല്ഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ, സൗദി അറേബ്യയിലെ ഹയില്യൂണിവേഴ്സിറ്റികളിലെ അധ്യാപനത്തിനു ശേഷം കാസര്ഗോഡ് സെന്ട്രല്യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് വിഭാഗം തലവനായി സേവനമനുഷ്ടിക്കുന്ന പ്രശസ്ത ആംഗലേയ പണ്ഡിതനായ ഡോ. ജോസഫ് കോയിപ്പള്ളിയാണ് വിവര്ത്തനം നടത്തുന്നതെന്ന് ബെന്യാമിന്പറഞ്ഞു
അറബിക് പണ്ഡിതനും കൂടിയായ ഡോ. കോയിപ്പള്ളിയുടെ വിവര്ത്തനം നജീബിന്റെ ജീവിതം ആംഗലേയത്തിലും പൂര്ണ്ണ മിഴിവോടെ പച്ചയായി ചിത്രീകരിക്കാന്പ്രയോജനകരമായി എന്നും മെയ് അവസാനത്തോടെ ഇംഗ്ലീഷ് പതിപ്പ് വായനക്കാരുടെ കൈകളില്എത്തുമെന്നും ബെന്യാമിന്പറഞ്ഞു. ‘നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമ്മുക്ക് കെട്ടുകഥയാണ്എന്ന ആമുഖത്തോടെ പുറത്തിറങ്ങിയആടുജീവിതംഗള്ഫില്ജീവിക്കുന്ന ലക്ഷക്കണക്കിനു മലയാളികളുടെ ജീവിതം പച്ചയായി ചിത്രീകരിച്ച നോവല്എന്ന നിലയിലാണ് ശ്രദ്ധിക്കപ്പെട്ടത്. 40 എഡിഷനുകളിലായി അരലക്ഷത്തോളം കോപ്പികളാണ് ഇതിനോടകം വിറ്റഴിഞ്ഞത്. വി വിജയന്റെഖസാക്കിന്റെ ഇതിഹാസവുംഎം ടിയുടെരണ്ടാമൂഴവുംപെരുമ്പടവത്തിന്റെഒരു സങ്കീര്ത്തനംപോലെയുമാണ് മുമ്പ് ഇതുപോലെ തുടര്ച്ചയായി പുതിയ പതിപ്പുകളിറങ്ങിയ മലയാളനോവലുകള്‍. എന്നാല്‍, പ്രസിദ്ധീകരിച്ച് നാലുവര്ഷത്തിനുള്ളില്ആടുജീവിതം ചരിത്രവിജയമാണ് നേടിയതെന്ന് പുസ്തകം പ്രസിദ്ധീകരിച്ച ഗ്രീന്ബുക്സ് ഉടമ കൃഷ്ണദാസ് പറഞ്ഞു.
കേരള, കാലിക്കട്ട്, പോണ്ടിച്ചേരി സര്വകലാശാലകളില്‍ ‘ആടുജീവിതംപാഠപുസ്തകമാണ്. കേരള സിലബസില്പത്താംക്ലാസിലും ആടുജീവിതം പഠിക്കാനുണ്ട്. ‘ആടുജീവിതംഎന്ന പേരില് തമിഴ് പതിപ്പുംസിന്ദഗി ബക്രി കിഎന്ന പേരില്ഹിന്ദി പതിപ്പും പുറത്തിറങ്ങിയിട്ടുണ്ട്. കന്നടയില്ഇന്റര്നെറ്റ് മാസികയില്ആടുജീവിതത്തിന്റെ വിവര്ത്തനം ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുന്നുണ്ട്. സൗദിഅറേബ്യയിലെ മരുഭൂമിയില്നരകതുല്യമായ സാഹചര്യത്തില്ആടുകളെ മേയ്ക്കുന്ന ജോലിനോക്കിയ ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതമാണ് നോവലിന് കരുത്തേകിയതെന്ന് ബെന്യാമിന്പറഞ്ഞു. മരുഭൂമിയില്നജീബിനെത്തേടി എഴുത്തുകാരന്എത്തിയപ്പോള്നരകജീവിതത്തിന്റെ ദുരിതം താങ്ങാനാവാതെ അയാളുടെ ഓര്മകള്മങ്ങിയിരുന്നു.
തുടര്ച്ചയായ കണ്ടുമുട്ടലുകളിലൂടെയും അഭിമുഖങ്ങളിലൂടെയുമാണ് നോവലിനാവശ്യമായ അസംസ്കൃതവസ്തു ലഭിച്ചത്. ആടുജീവിതം പുറത്തിറങ്ങിയതോടെ നജീബിനെപ്പോലെ മണല്ക്കാടുകളില്നരകിക്കുന്ന വിവിധ രാജ്യക്കാരെക്കുറിച്ചുള്ള നിരവധി റിപ്പോര്ട്ടുകള്മാധ്യമങ്ങളിലൂടെ പുറത്തുവന്നു. സംവിധായകന്ബ്ലെസി പൃഥ്വിരാജിനെ നായകനാക്കി ആടുജീവിതത്തിന് ചലച്ചിത്രഭാഷ്യം നല്കാന്ആലോചിച്ചിരുന്നു. എന്നാല്‍, പ്രായോഗിക ബുദ്ധിമുട്ടുകള്കാരണം പദ്ധതി ഉപേക്ഷിച്ചു. കേരള സാഹിത്യ അക്കാദമി അവാര്ഡ് ഉള്പ്പെടെ നിരവധി പുരസ്കാരങ്ങളും നോവലിനു ലഭിച്ചു. പുതിയ ഇതിവൃത്തത്തിനുവേണ്ടിയുള്ള അന്വേഷണത്തിലാണ് താനെന്ന് ബെന്യാമിന്‍. അറബി പണ്ഡിതനും കൂടിയായ ഡോ. കോയിപ്പള്ളിയുടെ വിവര്ത്തനവുമായി പുസ്തകം ഇംഗ്ലീഷില്പ്രസിദ്ധീകരിക്കുന്നതോടെ പ്രവാസിജീവിതത്തിന്റെ നൊമ്പരക്കാഴ്ചകള്ലോകശ്രദ്ധ നേടുമെന്നാണു പ്രതീക്ഷ.

No comments: