ഇന്ത്യന്‍ റെയില്‍വേ കടുത്ത സാമ്പത്തിക പ്രതിസന്ധി
അഭിമുഖീകരിക്കുകയാണെന്ന് സിഎജി റിപ്പോര്‍ട്ട്. റെയില്‍വേയുടെ
സഞ്ചിതനിധിയില്‍ 93 ശതമാനം കുറവ് വന്നതായി ചൊവ്വാഴ്ച പാര്‍ലമെന്റില്‍ വച്ച
റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കാര്യങ്ങള്‍ കുത്തഴിഞ്ഞ നിലയിലാണ്. 2010-11 റെയില്‍ബജറ്റില്‍ അന്ന്
മന്ത്രിയായിരുന്ന മമത ബാനര്‍ജിയുടെ പ്രഖ്യാപനങ്ങളൊന്നും
എവിടെയുമെത്തിയില്ല. മന്ത്രിയുടെ നേരത്തെയുള്ള പ്രഖ്യാപനംഎവിടെ
എത്തിയെന്നത് തുടര്‍ന്നുള്ള ബജറ്റില്‍ ബോധപൂര്‍വം ഒഴിവാക്കുകയാണെന്നും
പദ്ധതികളുടെ കാര്യത്തില്‍ തികഞ്ഞ അവ്യക്തതയാണെന്നും റിപ്പോര്‍ട്ട്
പറയുന്നു.
റെയില്‍മന്ത്രിയുടെ ബജറ്റ് പ്രസംഗത്തില്‍ തുടര്‍പ്രവര്‍ത്തനം
നടക്കുന്നില്ല. പദ്ധതികളുടെ കാര്യത്തില്‍ ശരിയായ നിരീക്ഷണ സംവിധാനമില്ല.
മന്ത്രിയുടെ ബജറ്റ് പ്രഖ്യാപനങ്ങളുടെ തല്‍സ്ഥിതി ബജറ്റ് രേഖകളില്‍
ഉള്‍പ്പെടുത്താറില്ല. സുതാര്യമല്ലാതെയാണ് ബജറ്റ് രേഖകള്‍ തയ്യാറാക്കുന്നത്.
സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തിയും ചരക്ക്-യാത്രാനിരക്കുകള്‍
യുക്തിസഹമാക്കിയുമേ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാനാകൂ.
ചരക്കുനീക്കത്തിന്റെ കാര്യത്തില്‍ റെയില്‍വേ വിപണിവിഹിതം ഗണ്യമായി
വര്‍ധിപ്പിക്കണം. ഏറ്റെടുത്ത എല്ലാ നിര്‍മാണ പ്രവര്‍ത്തനവും
പുനഃപരിശോധിക്കണം. റോഡ്ബന്ധമുള്ള സ്ഥലങ്ങളിലേക്ക് ഏറ്റെടുത്ത റെയില്‍പാതാ
പദ്ധതികള്‍ കാര്യമായ പുരോഗതിയില്ലെങ്കില്‍ ഉപേക്ഷിക്കാം. സാമ്പത്തികലാഭം
ഉറപ്പാക്കുന്ന പദ്ധതികളുടെ കാര്യത്തില്‍ കൂടുതല്‍ ഊന്നല്‍ വേണം. ബജറ്റ്
സംവിധാനം മെച്ചപ്പെടുത്തി ചെലവ് ചുരുക്കണം- സിഎജി നിര്‍ദേശിച്ചു.
No comments:
Post a Comment