Wednesday, May 16, 2012

ജനരോഷം ഇരമ്പി,പ്രതിയുടെ വീട്‌ കത്തിച്ചു


റെവല്യൂഷ്‌ണറി മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌ ടി പി ചന്ദ്രശേഖരനെകൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സി പി എം നേതാവ്‌ രാമചന്ദ്രന്റെ വീട്‌ കത്തിച്ചു. ബുധനാഴ്‌ചയാണ്‌ കെ സി രാമചന്ദ്രനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. കുറ്റം ചെയ്‌തതായി കുറ്റസമ്മതവും പ്രതി നടത്തിയിരുന്നു. ഇതില്‍ രോഷകുലരായ ജനങ്ങളാണ്‌ വീട്‌ തീയിട്ടു നശിപ്പിച്ചത്‌. സി പി എം ലോക്കല്‍ കമ്മിറ്റി അംഗവും, അഴിയൂര്‍ മുന്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗവുമായിരുന്നു രാമചന്ദ്രന്‍.

കൊലപാതകവുമായി ബന്ധപ്പെട്ട്‌ അഞ്ച്‌ പ്രതികളെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു. വൈദ്യപരിശോധനക്ക്‌ വിധേയരാക്കിയതിന്‌ ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. പ്രതികള്‍ക്ക്‌ നേരെ കനത്ത ജനരോഷമാണ്‌ ഉണ്ടായിരിക്കുന്നത്‌.

No comments: