Wednesday, May 9, 2012

എയര്‍ ഇന്ത്യ ലയിപ്പിച്ചത് ഏറ്റവും വലിയ അബദ്ധം


എയര്‍ ഇന്ത്യയെയും ഇന്ത്യന്‍ എയര്‍ലൈന്‍സിനെയും ലയിപ്പിച്ചത് ഏറ്റവും വലിയ അബദ്ധമായിപ്പോയെന്നു വ്യോമയാന മന്ത്രി അജിത്ത് സിങ്. ഇതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കു കാരണം. ഈ രണ്ട് എയര്‍ലൈന്‍സുകളുടെയും പ്രവര്‍ത്തനം വ്യത്യസ്തമാണ്. ശമ്പള സ്കെയ്ല്‍, ഉദ്യോഗസ്ഥ കയറ്റ വ്യവസ്ഥ, പ്രവര്‍ത്തന രീതി തുടങ്ങിയവയിലും ഈ വ്യത്യാസം പ്രകടമാണ്. ഇക്കാരണത്താലാണു ജസ്റ്റിസ് ധര്‍മധികരി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


ഇതിനിടെ പൈലറ്റുമാരുടെ സമരം മൂന്നാം ദിവസത്തിലേക്കു കടന്നു. ഇതുവരെ 36 പൈലറ്റുമാരെ പുറത്താക്കി. നിരവധി ആന്താരാഷ്ട്ര സര്‍വീസുകള്‍ റദ്ദാക്കി. 

No comments: