Tuesday, May 1, 2012

വിദ്യാഭ്യാസ വായ്പാനിഷേധം: ബാങ്കിനെതിരെ പ്രതിഷേധം

കുടമാളൂരില്‍ വിദ്യാഭ്യാസ വായ്പ നിഷേധിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വായ്പ നിഷേധിച്ച ബാങ്ക് അധികൃതര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എച്ച്.ഡി.എഫ്.സി ബാങ്കിന്‍െറ കോട്ടയം ഹെഡ് ഓഫിസിലേക്ക് എം.എസ്.എഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്‍റ് ഷബീര്‍ ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു. സമീര്‍ മുഹമ്മദ്, ബിലാല്‍.കെ.റഷീദ്, തൗഫീക്ക്, ഷെഫീക്ക്, മീജുബ്റഹ്മാന്‍, സാബിര്‍, ഇര്‍ഷാദ് എന്നിവര്‍ സംസാരിച്ചു.
വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ എച്ച്.ഡി.എഫ്.സി കോട്ടയം മെയിന്‍ ബ്രാഞ്ചിലേക്ക് മാര്‍ച്ച് നടത്തി. അഖിലേന്ത്യാ കമ്മിറ്റി അംഗം ധന്യ വിജയന്‍, ജില്ലാ സെക്രട്ടറി എം.എ റിബിന്‍ഷാ, അരുണ്‍മോഹന്‍, രാകേഷ്, റനീഷ് തങ്കച്ചന്‍, ജയ്ക്.സി തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.
വിദ്യാര്‍ഥിനിയെ ആത്മഹത്യയിലേക്ക് നയിച്ച് ബാങ്ക് അധികൃതര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കെ.എസ്.യു ആവശ്യപ്പെട്ടു.വിദ്യാഭ്യാസ വായ്പയുടെ പേരിലെ അവസാന രക്തസാക്ഷിയാണ് ശ്രുതി. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വായ്പ സംബന്ധിച്ച നിയമങ്ങള്‍ പരിഷ്കരിക്കുകയും ഏകീകരണം നടത്തുകയും ചെയ്യണമെന്നും ജില്ലാ വൈസ് പ്രസിഡന്‍റ് സി.ആര്‍ . വര്‍ഗീസ് ആവശ്യപ്പെട്ടു. എച്ച്.ഡി.എഫ്.സി ശാഖയിലേക്ക് കെ.എസ്.യു നടത്തിയ പ്രകടനത്തിന് മുഹമ്മദ് അമീന്‍, റിച്ചി സാം ലൂക്കോസ്, വര്‍ഗീസ് കുരുവിള, ലിബിന്‍ ആന്‍റരി, രമേശ്, കെ.പി. ജയ്മോന്‍, കെ.കെ. വിശ്വനാഥന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

No comments: