മണിക്കെതിരെ പോലീസ് കൊലപാതക കുറ്റത്തിന് കേസെടുത്തു എന്നതാണ് വാര്‍ത്ത. എതിരാളികളെ പാര്‍ട്ടി കൊന്നിട്ടുണ്ട് എന്നും ഭാവിയിലും അത് ആവര്‍ത്തിക്കുമെന്നും മണി പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.
ഏറെ തലവേദന സൃഷ്ടിച്ച മണിയുടെ പരാമര്‍ശങ്ങളോട് സിപിഎം അകലം പാലിയ്ക്കുകയാണെന്നും ബിബിസി പറയുന്നു. അതേസമയം സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൂം മണിയുടെ വിവാദപ്രസംഗത്തെപ്പറ്റിയുള്ള ചര്‍ച്ച കൊഴുക്കുകയാണ്. മണിയ്ക്ക് അനുകൂലമായും പ്രതികൂലമായും ഫേസ്ബുക്ക് പോലുള്ള സൈറ്റുകളില്‍ പോസ്റ്റുകള്‍ പ്രസിദ്ധീകരിയ്ക്കുന്നുണ്ട്. എ്ന്തായാലും ബിസിസിയിലും പ്രത്യക്ഷപ്പെട്ടതോടെ മണി പ്രസിദ്ധനായെന്നാണ് ചിലര്‍ കമന്റിട്ടിരിയ്ക്കുന്നത്.
അതേസമയം എം.എം. മണിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ആറു കൊലപാതക ക്കേസുകളുടെ പുനരന്വേഷണം തുടങ്ങി. ഒരു ബിജെപി പ്രവര്‍ത്തകനും അഞ്ചു കോണ്‍ഗ്രസ് പ്രവര്‍ത്തകരും കൊല്ലപ്പെട്ട കേസുകളാണ് അന്വേഷിക്കുന്നത്.
No comments:
Post a Comment