Tuesday, May 8, 2012

വിയ്യൂര്‍ ജയിലിലും മൊബൈല്‍ ഫോണ്‍ വ്യാപകം; ഒത്താശയ്ക്ക് ഉദ്യോഗസ്ഥരും


വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും തടവുകാര്‍ വ്യാപകമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. ജയില്‍ ഉദ്യോഗസ്ഥരില്‍ ചിലരുടെ ഒത്താശയോടെയാണ് ഇത് നടക്കുന്നതെന്നറിയുന്നു. റിമാന്‍ഡ് കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതികളാണ് ജയിലിലലെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ക്ക് നല്‍കിയത്. ടി.പി. ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയെങ്കിലും വിയ്യൂരില്‍ ഇത്തരമൊരു വ്യാപക പരിശോധന നടന്നിട്ടില്ല. തടവുകാര്‍ക്ക് മൊബൈലും കഞ്ചാവും എത്തിച്ചുകൊടുത്തതിന്റെ പേരില്‍ ചില ജയില്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സംഘത്തിനെതിരെ പരാതികളുണ്ട്. പ്രതികളില്‍നിന്നു വലിയ തുക പ്രതിഫലമായി കൈപ്പറ്റിയാണ് ഇവര്‍ വസ്തുക്കള്‍ കൈമാറുന്നത്. ജയിലിലേക്ക് വരുന്നവര്‍ക്കുനേരെ നടത്തുന്ന നടയടിയും ജാമ്യത്തില്‍ പോകുന്നവരോട് മൂന്നാം മുറ പ്രയോഗിച്ച് പണം തട്ടിയ സംഭവവും പരാതികളായി ഏറെയുണ്ട്.

ജയിലിനകത്തെ മൊബൈല്‍ ഫോണിനുവേണ്ടി ഉന്നത ജയില്‍ അധികൃതര്‍ നടത്തുന്ന മിന്നല്‍ പരിശോധനകളെല്ലാം തകര്‍ക്കുന്നത് പ്രതികളും ചില ജീവനക്കാരും തമ്മിലുള്ള ബന്ധമാണ്. ജീവനക്കാരുടെ മര്‍ദനത്തില്‍നിന്ന് രക്ഷനേടാന്‍ പുറത്തുള്ള ബന്ധുക്കള്‍ വഴി പണം നല്‍കുകയാണ് പലരും. പണം നല്‍കി ഉദ്യോഗസ്ഥരെ വശപ്പെടുത്തുന്നതിനാല്‍ സുഖജയില്‍ ജീവിതത്തിനായി വിയ്യൂര്‍ ജയില്‍ തിരഞ്ഞെടുക്കുകയാണ് പ്രതികളിലധികവും.

No comments: