വിവാദമായ ആന്‍ട്രിക്സ് ദേവാസ് കരാറിന്‍മേലുള്ള സി.എ.ജി റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെച്ചു. ഐ.എസ്.ആര്‍.ഒ മുന്‍ മേധാവി ജി മാധവന്‍ നായരെ കുറ്റപ്പെടുത്തുന്നതാണ് റിപ്പോര്‍ട്ട്. മാധവന്‍ നായര്‍ ഉള്‍പ്പെട്ട സംഘം പൊതു സ്വത്ത് സ്വകാര്യ കമ്പനിക്ക് വേണ്ടി ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് സി.എ.ജിയുടെ കണ്ടെത്തല്‍. കേന്ദ്ര മന്ത്രിസഭയില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ മറച്ചുവെച്ചതായും പല നിയമങ്ങളും ലംഘിച്ചതായും സി.എ.ജി കണ്ടെത്തിയിട്ടുണ്ട്.
ഐ.എസ്.ആര്‍.ഒ മുന്‍ ഉദ്യോഗസ്ഥരായ എം.ജി ചന്ദ്രശേഖര്‍, ഡി വേണുഗോപാല്‍ എന്നിവര്‍ക്കെതിരെയും കടുത്ത പരാമര്‍ശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഐ.എസ്.ആര്‍.ഒ എസ് ബാന്‍ഡ് സ്പെക്ട്രവുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്ത് വിട്ടത്. ആന്‍ട്രിക്സ്- ദേവാസ് കരാറില്‍ അഴിമതി നടന്നിട്ടുണ്ടെന്നും മാധവന്‍ നായരടക്കം ഐ.എസ്.ആര്‍.ഒയിലെ നാല് പേര്‍ അതില്‍ കുറ്റക്കാരാണെന്നും അന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നാല് പേരെയും സര്‍ക്കാര്‍ സര്‍വീസില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് കേന്ദ്രം വിലക്കിയിരുന്നു.
എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ ജി മാധവന്‍ നായര്‍ നിഷേധിച്ചിരുന്നു.
No comments:
Post a Comment