കേരളത്തില്‍ ആദ്യമായി റബ്ബര്‍കൃഷി നടപ്പിലാക്കിയത് കോട്ടയം ജില്ലയിലെ മുണ്ടക്കയത്തിനടുത്തുള്ള ഏന്തയാറിലാണ്. 1903ല്‍ ജെ.ജെ മര്‍ഫിയാണ് റബ്ബര്‍ കൃഷിക്ക് ആരംഭംകുറിച്ചത്. പൂഞ്ഞാര്‍ -വഞ്ചിപ്പുഴ രാജക്കന്‍മാരില്‍ നിന്ന് സ്ഥലം വാങ്ങി മര്‍ഫി ഏന്തയാറില്‍ റബ്ബര്‍ കൃഷി പ്ലാന്റേഷന്‍ രീതിയില്‍ തുടങ്ങി. ഇളംകാട് മുതല്‍ കൂട്ടിക്കല്‍ വരെ തുടങ്ങിയ റബ്ബര്‍ കൃഷി1910 ഓടെ മുണ്ടക്കയം വരെ വ്യാപിപ്പിച്ചു. പതിനായിരം ഏക്കര്‍ സ്ഥലത്ത് റബ്ബര്‍ കൃഷിവളരെ വിജയകരമായി വ്യാപിപ്പിക്കാന്‍ മര്‍ഫിയ്ക്ക് കഴിഞ്ഞു.
എന്തയാറില്‍ തേയിലഫാക്ടറിയും സെന്റ് ജോസഫ് പള്ളിയും പണികഴിപ്പിച്ചു. മുണ്ടക്കയത്തെ സെന്റ് മേരീസ് പള്ളിയും ജെ.ജെ മര്‍ഫിയുടെ സംഭാവനയാണ്. സ്വാതന്ത്ര്യ ലബ്ധിയ്ക്കുശേഷം നബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടപ്പോള്‍ 1952ല്‍ തന്റെ ഉടമസ്ഥതയിലുള്ള പാമ്പാടുംപാറയിലെ ഏലത്തോട്ടം മര്‍ഫിസായിപ്പ് വില്‍ക്കുകയും ബാക്കിയുള്ളവ തൊഴിലാളികള്‍ക്ക് നല്‍കുകയും ചെയ്തു.
1957ല്‍ രോഗബാധിതനായ മര്‍ഫി മാര്‍ച്ചില്‍ തന്റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റ് പലര്‍ക്കായി വിറ്റു.
1957 മെയ് 9ന് നാഗര്‍കോവിലെ സ്വകാര്യാസ്പത്രിയില്‍ മര്‍ഫി അന്തരിച്ചു. മര്‍ഫിയുടെ ഓര്‍മ്മക്കായി എന്തയാറിലെ സ്‌കൂളിന് ജെ.ജെ.മര്‍ഫി സ്‌കൂള്‍ എന്ന് നാമകരണം ചെയ്തു.
No comments:
Post a Comment