Saturday, May 5, 2012

ടാറ്റയെ ജപ്പാന്‍ രാജാവ് ആദരിക്കുന്നു


03 Japanese Decoration On Mr Ratan Tata

ടാറ്റ ഗ്രൂപ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയെ ജപ്പാന്‍ രാജാവ് അകിഹിതോ ആദരിക്കുന്നു. "ഓര്‍ഡര്‍ ഓഫ് ദ റൈസിംഗ് സണ്‍" എന്ന ബഹുമതി നല്‍കിയാണ് ടാറ്റയെ ആദരിക്കുക. ഇന്ത്യയും ജപ്പാനും തമ്മിലുള്ള സാമ്പത്തിക ബന്ധം വളര്‍ത്തുന്നതിനായി നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് ആദരം. ടോക്കിയോവില്‍ മെയ് 8നാണ് രാജാവിന്‍റെ പരിപാടി.


ഇന്ത്യന്‍ വ്യവസായരംഗത്തു നിന്ന് ആഗോള കുത്തകയായി വളര്‍ന്ന ടാറ്റ, രാജ്യത്തിന്‍റെ വ്യാവസായിക വളര്‍ച്ചയ്ക്ക് നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. ടാറ്റയുടെ വ്യവസായിക ലോകത്തിന്‍റെ വലിയ ഭാഗവും ഇന്ന് വിദേശത്താണുള്ളത്.

കമ്പനിയുടെ ചെയര്‍മാനായി രത്തന്‍ ടാറ്റ ചുമതലയേറ്റെടുത്തതിനു ശേഷം ഇന്നുവരെ ടാറ്റ 20 മടങ്ങോളം വളര്‍ന്നു.

പ്രധാനമന്ത്രി അധ്യക്ഷത വഹിക്കുന്ന ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി കമ്മിറ്റിയില്‍ അംഗമാണ് നിലവില്‍ രത്തന്‍ ടാറ്റ. ഇന്‍വെസ്റ്റ്മെന്‍റ് കമ്മീഷന്‍ ചെയര്‍മാന്‍, നാഷണല്‍ മാനുഫാക്ച്വറിംഗ് കോംപിറ്റിറ്റീവ്നെസ് കൗണ്‍സില്‍ ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ രത്തന്‍ ടാറ്റ വഹിക്കുന്നുണ്ട്.

ഇന്ത്യന്‍ ഓട്ടോമൊബൈല്‍ രംഗത്തെ അതികായനാണ് രത്തന്‍ ടാറ്റ. യാത്രാവാഹന വിപണിയില്‍ സ്വന്തമായ ഇടം തന്നെ ടാറ്റ മോട്ടോഴ്സ് സൃഷ്ടിച്ചെടുത്തിട്ടുണ്ട്. ഇന്ത്യയുടെ സാമ്പത്തിക സാഹചര്യങ്ങളെ കൃത്യമായി മനസ്സിലാക്കിക്കൊണ്ടുള്ള തന്ത്രപരമായ നീക്കങ്ങള്‍ ടാറ്റയ്ക്ക് തനതായ ഒരിടം സൃഷ്ടിച്ചുകൊടുത്തിരിക്കുന്നു.

No comments: