ഇന്ത്യാവിഷന്‍ കടുത്ത പ്രതിസന്ധിയിലാണെന്ന പ്രചാരണത്തിന് പിന്നില്‍ ചാനല്‍ വിട്ടവരാണെന്ന് സൂചന. ചാനലില്‍ നിന്ന് കഴിഞ്ഞ കുറെ കാലത്തിനിടയ്‌ക്ക് രാജിവെച്ചവരാണ് ഇന്ത്യാവിഷനെതിരെ ഓണ്‍ലൈന്‍ വഴിയും മറ്റും കുപ്രചരണം നടത്തുന്നത്. മനോരമ, ഏഷ്യാനെറ്റ്, റിപ്പോര്‍ട്ടര്‍ തുടങ്ങിയ ചാനലുകളില്‍ നിന്ന് ഏറെപ്പേര്‍ കൂട്ടത്തോടെ മാതൃഭൂമി ആരംഭിക്കുന്ന ചാനലിലേക്ക് ചേക്കേറിയിരുന്നു.
എന്നാല്‍ ഇതുമറച്ചുവെച്ച് ഇന്ത്യാവിഷനില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജിവെച്ചു എന്ന തരത്തിലുള്ള പ്രചരണമാണ് ഇ-മെയില്‍ വഴിയും ഫേസ്‌ബുക്ക് വഴിയും മറ്റും നടക്കുന്നത്. രാജിവെച്ചവര്‍ക്ക് പകരമായി കേരളത്തിലെ ഏറ്റവും പ്രഗല്‍ഭനായ ജേര്‍ണലിസ്‌റ്റും കേരളകൗമുദി തിരുവനന്തപുരം ബ്യൂറോ ചീഫുമായിരുന്ന എം ബി സന്തോഷ് ഉള്‍പ്പടെ നിരവധി പ്രമുഖര്‍ ഇന്ത്യാവിഷനില്‍ എത്തിയിട്ടുണ്ട്. കൂടാതെ മുഖംമിനുക്കിയ ഓണ്‍ലൈന്‍ പതിപ്പു വഴി പ്രേക്ഷകരുമായും വായനക്കാരുമായി കൂടുതല്‍ അടുത്തിടപഴകി മുന്നേറുകയാണ് ഇന്ത്യാവിഷന്‍ ചാനല്‍. ടാം റേറ്റിംഗിലും ചാനല്‍ മുന്‍നിരയില്‍ത്തന്നെയുണ്ട്. പൊളിട്രിക്‌സ് അവതരിപ്പിച്ചിരുന്ന ജോര്‍ജ്ജ് പുളിക്കന്‍ മാതൃഭൂമിയിലേക്ക് പോയെങ്കിലും പകരം അവതാരകനായ സുനീഷ് വാരനാട് മികച്ച രീതിയില്‍ ആ പരിപാടി കൊണ്ടുപോകുന്നുമുണ്ട്. കാര്യങ്ങള്‍ ഇതായിരിക്കെ ചാനല്‍ കടുത്ത പ്രതിസന്ധിയിലാണെന്നതാണ് ഇപ്പോള്‍ നടന്നുവരുന്ന കുപ്രചരണത്തില്‍ പറയുന്നത്.
No comments:
Post a Comment