ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തെത്തുടര്‍ന്ന് സി.പി.എം. അണികള്‍ക്കിടയില്‍ ഉടലെടുത്ത പ്രതിഷേധം പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു. വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് അണികളെ ബോധ്യപ്പെടുത്താന്‍ നേതൃത്വത്തിന് കഴിയുന്നില്ല. പാര്‍ട്ടിഗ്രാമങ്ങളില്‍പ്പോലും ഇനിയും പ്രതിഷേധം അടങ്ങിയിട്ടുമില്ല. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അണികള്‍ സി.പി.എം. വിട്ട് പുറത്തുവരാന്‍ നീക്കം തുടങ്ങിയിട്ടുണ്ട്. ഒഞ്ചിയത്ത് പാര്‍ട്ടിപ്രവര്‍ത്തകരായ രണ്ടുപേര്‍ റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.
കെ. സുബൈര്‍, വി.കെ. അജേഷ് കുമാര്‍ എന്നിവരാണ് സി.പി.എമ്മില്‍ നിന്നു രാജിവെച്ചത്. എസ്.എഫ്.ഐ. ജില്ലാജോയന്‍റ് സെക്രട്ടറി, ഡി.വൈ.എഫ്.ഐ. ചോറോട് മേഖലാ സെക്രട്ടറി, ബ്ലോക്ക് കമ്മിറ്റി അംഗം, സി.പി.എം. ചോറോട് ലോക്കല്‍കമ്മിറ്റി അംഗം, ബ്ലോക്ക് പഞ്ചായത്തംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അജേഷ് നിലവില്‍ ബ്രാഞ്ച് അംഗമാണ്.
നേരത്തേ ഡി.വൈ.എഫ്.ഐ. ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി അംഗമായിരുന്നു കെ. സുബൈര്‍. റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ രൂപവത്കരണസമയത്ത് അതിന്റെ പ്രവര്‍ത്തകനായിരുന്ന സുബൈര്‍ നിയമസഭാതിരഞ്ഞെടുപ്പ് സമയത്താണ് സി.പി.എമ്മിലേക്ക് തിരിച്ചുപോയത്. പത്തോളംപേര്‍ അടുത്തുതന്നെ തന്നോടൊപ്പം സി.പി.എം. ഉപേക്ഷിച്ച് പുറത്തുവരുമെന്ന് സുബൈര്‍ പറഞ്ഞു. ഒഞ്ചിയം മേഖലയില്‍ സി.പി.എമ്മില്‍ നിന്ന് കൂടുതല്‍പേര്‍ അടുത്തദിവസങ്ങളില്‍ രാജിവെച്ച് ആര്‍.എം.പി.യില്‍ചേരുമെന്നാണ് സൂചന. വെള്ളിയാഴ്ച വടകരയില്‍ റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അക്രമത്തിനെതിരെ സര്‍വകക്ഷിസദസ്സ് സംഘടിപ്പിക്കുന്നുണ്ട്. സി.പി.എമ്മില്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചിലര്‍ ഈ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ആര്‍.എം.പി. വൃത്തങ്ങള്‍ പറയുന്നു.
അതേസമയം ജില്ലയില്‍ പല കേന്ദ്രങ്ങളിലും സി.പി.എം., ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ രഹസ്യയോഗം ചേരുന്നുണ്ട്. ചന്ദ്രശേഖരനോട് ആഭിമുഖ്യമുള്ളവരും കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കുണ്ടെന്ന് വിശ്വസിക്കുന്നവരുമാണ് ഇവര്‍. ചന്ദ്രശേഖരന്റെ വീട്ടിലും ഒട്ടേറെ സി.പി.എം. പ്രവര്‍ത്തകര്‍ എത്തി അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്യുന്നുണ്ട്. വ്യാഴാഴ്ച മേപ്പയ്യൂരില്‍നിന്ന് അറുപതോളം സി.പി.എം. പ്രവര്‍ത്തകരെത്തി. നാദാപുരം, കുന്നുമ്മല്‍, വാണിമേല്‍, മാവൂര്‍ തുടങ്ങി ജില്ലയിലെ എല്ലാമേഖലകളില്‍ നിന്നും കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നും സി.പി.എം. പാര്‍ട്ടി പ്രവര്‍ത്തകരും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും ഇങ്ങനെ ഒഞ്ചിയത്തെത്തുന്നുണ്ട്. വിവിധ മേഖലകളില്‍ നിന്നായി ഏരിയ, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ അടക്കമുള്ളവര്‍ സി.പി.എമ്മില്‍ നിന്ന് പുറത്തുവരുമെന്നാണ് ആര്‍.എം.പി. വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
കൊലയ്ക്കുപിന്നില്‍ സി.പി.എം. ആണെന്നു തെളിഞ്ഞാല്‍ പാര്‍ട്ടി വിടുമെന്ന് വടകര, നാദാപുരം, മാവൂര്‍, മണിയൂര്‍ തുടങ്ങിയ ഭാഗങ്ങളിലെ കുറേ പ്രവര്‍ത്തകര്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അതുവരെ പാര്‍ട്ടി പരിപാടികളില്‍ സജീവമാകേണ്ടെന്നാണ് ഇവരുടെ തീരുമാനം. കൊലപാതകത്തിനുശേഷം പാര്‍ട്ടിക്കെതിരായ പ്രചാരണത്തില്‍ പ്രതിഷേധിച്ചു നടത്തിയ പ്രകടനങ്ങളില്‍ പങ്കാളിത്തം കുറവായിരുന്നു. വര്‍ഗീയതയ്‌ക്കെതിരായുള്ള ജാഗ്രതാസദസ്സും ചില കേന്ദ്രങ്ങളില്‍ നടന്നിട്ടില്ല. ചന്ദ്രശേഖരന്റെ കൊലപാതകത്തെത്തുടര്‍ന്ന് അണികള്‍ക്കിടയില്‍ രൂപപ്പെട്ട പ്രതിഷേധത്തെ മറികടക്കാനാവാതെ വിഷമസന്ധിയിലാണ് ജില്ലയിലെ സി.പി.എം. നേതൃത്വം. ഇതിനിടയിലാണ് പാര്‍ട്ടിയില്‍ കൊഴിഞ്ഞുപോക്കിന്റെ സൂചനകള്‍ പ്രകടമായിത്തുടങ്ങുന്നതും ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പ്രതിഷേധമുള്ളവര്‍ സംഘടിക്കാനൊരുങ്ങുന്നതും. കൊലപാതകത്തില്‍ പ്രതിഷേധിച്ച് വിവിധ മേഖലകളില്‍ ഫ്ലക്‌സ് ബോര്‍ഡുകള്‍ ഉയരുന്നതും നേതൃത്വത്തിന് തലവേദനയാവുന്നുണ്ട്.
പാര്‍ട്ടിഗ്രാമമായ വളയം മാഞ്ചാന്തറയില്‍ ഫ്ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചതിനെച്ചൊല്ലി കഴിഞ്ഞദിവസം സംഘര്‍ഷം ഉണ്ടായിരുന്നു. നാദാപുരം, എടച്ചേരി, വെള്ളികുളങ്ങര, ഒഞ്ചിയം മേഖലകളിലെല്ലാം ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പാര്‍ട്ടികേന്ദ്രങ്ങളില്‍പ്പോലും ഇങ്ങനെ ബോര്‍ഡുകള്‍ ഉയരുന്നത് നേതൃത്വത്തെ ആശങ്കയിലാക്കുന്നു. പാര്‍ട്ടിഅണികള്‍ക്കിടയില്‍ രൂപപ്പെട്ട പ്രതിഷേധം തണുപ്പിക്കാനും അവരെ കൂടെ നിര്‍ത്താനും പാര്‍ട്ടിനേതൃത്വം രംഗത്തുവന്നിട്ടുണ്ട്. പല മേഖലയിലുമുള്ള പ്രധാന പ്രവര്‍ത്തകരെ നേതാക്കളില്‍ ചിലര്‍ ഫോണില്‍ ബന്ധപ്പെട്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

No comments:
Post a Comment