Sunday, May 13, 2012

വിഷം തരാന്‍ ചൈന വനിതകളെ ഏര്‍പ്പെടുത്തി-ദലൈ ലാമ


തനിക്ക് വിഷം തരാന്‍ ചൈന വനിതകളെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് തിബറ്റന്‍ ആത്മീയ നേതാവ് ദലൈ ലാമ പറഞ്ഞു. ഭക്തരാണെന്ന വ്യാജേന സ്ത്രീകളെ പറഞ്ഞയക്കാനാണ് ചൈന പദ്ധതിയിടുന്നത്. 'സണ്‍ഡെ ടെലിഗ്രാഫ്' പത്രവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്നെ അപായപ്പെടുത്താനായി വനികള്‍ക്ക് ചൈന പരിശീലനം നല്‍കുന്നതായി വിവരമുണ്ട്. തിബറ്റില്‍ നിന്നു തന്നെയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ കിട്ടിയത്. അനുഗ്രഹം തേടി വരുന്നവര്‍ എന്ന വ്യാജേനയാണ് ഇവര്‍ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
1959ല്‍ ചൈനീസ് പട്ടാളം തിബറ്റ് തലസ്ഥാനമായ ലാസയുടെ നിയന്ത്രണം ഏറ്റെടുത്തതോടെ ദലൈലാമ തന്റെ അനുയായികളോടൊത്ത് ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. അന്നു മുതല്‍ കടുത്ത സുരക്ഷാസംവിധാനങ്ങളുമായാണ് ദലൈ ലാമ കഴിയുന്നത്.

No comments: