Wednesday, May 23, 2012

ഷാരൂഖിനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സ്റ്റേഡിയം ജീവനക്കാരനെ ശിവസേന ആദരിക്കുന്നു


ശിവസേനയുടെ ആജന്മ ശത്രുവായ ഷാരൂഖ് ഖാനെ വാങ്കഡെ സ്റ്റേഡിയത്തില്‍ വച്ച് തടഞ്ഞ സ്റ്റേഡിയം ജീവനക്കാരനെ ശിവസേന ആദരിക്കുന്നു. വികാസ് ദാല്‍ വി എന്ന സുരക്ഷാ ഗാര്‍ഡിനെയാണ്‌ ശിവസേന ആദരിക്കുന്നത്. വികാസിന്റെ ചിത്രം വച്ചുള്ള പോസ്റ്ററുകള്‍ നഗരത്തിന്റെ നാനാഭാഗങ്ങളിലും പതിച്ചിട്ടുണ്ട്. വികാസിന്‌ അഭിവാദ്യം ചെയ്തുകൊണ്ടുള്ള മുദ്രാവാക്യങ്ങളും പോസ്റ്ററുകളിലുണ്ട്. ഷാരൂഖിനെ അധിക്ഷേപിക്കാന്‍ ലഭിക്കുന്ന ഒരവസരവും പാഴാക്കാത്ത ശിവസേനയ്ക്ക് ഇത്തരമൊരവസരം വീണുകിട്ടിയതിന്റെ ആഹ്ലാദത്തിലാണ്‌ പ്രവര്‍ത്തകര്‍.

No comments: