കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേ സമയത്ത് 7.8 ശതമാനമായിരുന്നു നിരക്ക്. പത്തുവര്‍ഷത്തിനിടയില്‍ ആദ്യമായിട്ടാണ് ഏതെങ്കിലും ഒരു പാദത്തില്‍ വളര്‍ച്ചാനിരക്ക് ഇത്രയധികം താഴോട്ടിറങ്ങുന്നത്. മൂന്നു വര്‍ഷത്തെ കണക്കു പരിശോധിക്കുകയാണെങ്കില്‍ ഏറ്റവും വേഗത കുറഞ്ഞ കാലയളവും ഇതാണ്.
അതേ സമയം പുതിയ കണക്കുകള്‍ ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണോയെന്ന ആശങ്കകള്‍ സജീവമാക്കുന്നു. ധനക്കമ്മി, പണപ്പെരുപ്പം, രൂപയുടെ മൂല്യശോഷണം, ആഗോള പ്രതിസന്ധികള്‍ എന്നിവയെല്ലാമാണ് വളര്‍ച്ചാനിരക്കിനെ താഴോട്ട് വലിക്കുന്നത്.
അതേ സമയം വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ ഇക്കാര്യം മുന്‍കൂട്ടി കണ്ടുവെന്നു വേണം കരുതാന്‍. ഗോള്‍ഡ്മാന്‍ സാച്ച്‌സും മോര്‍ഗന്‍ സ്റ്റാന്‍ലിയും ഈയിടെ പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ ഇന്ത്യന്‍ വളര്‍ച്ചാനിരക്കിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ കൂട്ടത്തോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വിറ്റൊഴിവാക്കുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നു കൂടിയാണിത്.
No comments:
Post a Comment