വേനല്‍ക്കാലത്ത് ബന്ദിപ്പുര്‍ വനമേഖലയില്‍ കാട്ടാനകളടക്കമുള്ള വന്യമൃഗങ്ങള്‍ ചത്തൊടുങ്ങുന്നത് തുടര്‍ക്കഥയാകുന്നു. വേനലിനെത്തുടര്‍ന്നുണ്ടായ കടുത്ത വരള്‍ച്ചയും പ്ലാസ്റ്റിക് മാലിന്യങ്ങളുമാണ് ഇതിന് കാരണമായി കരുതപ്പെടുന്നത്. കഴിഞ്ഞ ഒരു മാസക്കാലത്തിനിടെ മാത്രം ആറോളം കാട്ടാനകളാണ് ചരിഞ്ഞത്. കൂടാതെ പുലി, കടുവ, മാന്‍ തുടങ്ങിയവയുടെ മൃതശരീരങ്ങളും വനത്തിനുള്ളില്‍ കണ്ടെത്തിയിട്ടുണ്ട്. ബന്ദിപ്പുരിലെ മഡ്ഡരു റേഞ്ചില്‍ ചരിഞ്ഞ 40 വയസ്സുള്ള ആനയാണ് ഇതില്‍ ഏറ്റവും അവസാനത്തെ കണ്ണി. ബന്ദിപ്പുരിനോട് ചേര്‍ന്നു കിടക്കുന്ന നാഗര്‍ഹോള വനത്തിലും മൃഗങ്ങള്‍ ചാകുന്നത് പതിവായി.
കടുത്ത വരള്‍ച്ച കാരണം ജലാശയങ്ങള്‍ വറ്റിയതോടെ മൃഗങ്ങള്‍ക്ക് കുടിവെള്ളം ഇല്ലാതായതാണ് മരണങ്ങളുടെ പ്രധാന കാരണം. വനത്തിനുള്ളിലെ ജലസ്രോതസ്സുകളെല്ലാം ഇപ്പോള്‍ ചെളിയായി മാറിയെന്ന് വനംവകുപ്പ് അധികൃതര്‍ പറയുന്നു. രണ്ടാഴ്ച മുന്‍പ് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയ ആനകളെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ വയറ്റിനുള്ളില്‍ ചെളിവെള്ളം കണ്ടിരുന്നു. ചരിഞ്ഞ ആനകളില്‍ പലതും ദിവസങ്ങളോളം തളര്‍ന്നു കിടന്നതിനു ശേഷമാണ് ജീവന്‍ വെടിഞ്ഞതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ചത്തനിലയില്‍ കണ്ടെത്തിയ കടുവകളുടെ മരണകാരണവും മറ്റൊന്നല്ല. വരള്‍ച്ച കാരണം ഭക്ഷണസ്രോതസ്സുകള്‍ ഉണങ്ങിപ്പോയതും ആനകള്‍ ചരിയുന്നതിന് കാരണമായിട്ടുണ്ട്.
പ്ലാസ്റ്റിക് മാലിന്യങ്ങളും വന്യജീവികളുടെ ജീവനെടുക്കാന്‍ പ്രധാന കാരണമാകുന്നുണ്ട്. മാനുകളുടെയും ആനകളുടെയുമെല്ലാം പ്രധാന വിഹാരകേന്ദ്രമായ ഗുണ്ടല്‍പേട്ട്-ബത്തേരി റോഡിനോട് ചേര്‍ന്നുള്ള വനമേഖലയിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂടുതലായി കാണപ്പെടുന്നത്. യാത്രക്കാര്‍ ഉപേക്ഷിച്ചു പോകുന്നവയാണ് ഇവയെല്ലാം. മൃഗങ്ങള്‍ ഭക്ഷണമാണെന്നു കരുതി ഇവ കഴിക്കുകയും അതവയുടെ മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നതായി വനംവകുപ്പ് അധികൃതര്‍ പറയുന്നു. കഴിഞ്ഞ ദിവസം ചത്ത മാനിന്റെയും കടുവയുടെയുമെല്ലാം വയറ്റിനുള്ളില്‍ നിന്ന് പ്ലാസ്റ്റിക്കുകള്‍ കണ്ടെടുത്തത് ഇതാണ് സൂചിപ്പിക്കുന്നത്. ഇതേത്തുടര്‍ന്ന് വനത്തിനുള്ളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

No comments:
Post a Comment