രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തി പാര്‍ട്ടിയെ വളര്‍ത്തുകയെന്ന സമീപനം തങ്ങള്‍ക്കില്ലെന്ന സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ അവകാശവാദങ്ങള്‍ പൊളിയുന്നു.
ഇടുക്കിയിലെ തോട്ടംമേഖലയില്‍ തങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വിഘാതം സൃഷ്ടിച്ചവരെ പ്രത്യേകം പട്ടികയുണ്ടാക്കി ഒന്നൊന്നായി കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി പറഞ്ഞത്.
ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകക്കേസില്‍ ഏരിയാ സെക്രട്ടറിയടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ അനുദിനം അറസ്റ്റിലായതിനെ തുടര്‍ന്ന് പ്രതിരോധത്തിലായ സി.പി.എമ്മിന്റെ മുഖം നഷ്ടമാകുന്നതാണ് എം.എം. മണിയുടെ തുറന്നുപറച്ചില്‍.
ടി.പി. ചന്ദ്രശേഖരനടക്കം ഒഞ്ചിയത്ത് പാര്‍ട്ടിവിട്ടവര്‍ കുലംകുത്തികളാണെന്ന പാര്‍ട്ടി നിലപാട് തള്ളി ടി.പി. ചന്ദ്രശേഖരന്‍ ധീരനായ കമ്മ്യൂണിസ്റ്റാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
പാര്‍ട്ടിയെ വെട്ടിലാക്കുന്ന വി.എസ്. അച്യുതാനന്ദന് തിരിച്ചടി നല്‍കാന്‍ രംഗത്തിറങ്ങിയ എം.എം. മണിയുടെ പുതിയ പ്രഖ്യാപനങ്ങള്‍ പാര്‍ട്ടി നേതൃത്വത്തെ കൂടുതല്‍ കുളത്തിലാക്കി എന്നതാണ് സത്യം. എം.എം. മണിയുടെ വാക്കുകള്‍ ആയുധമാക്കി സി.പി.എമ്മിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചണ്ടി, കെ.പി.സി.സി. പ്രസിഡന്‍റ് രമേശ് ചെന്നിത്തല തുടങ്ങിയ യു.ഡി.എഫ്. നേതാക്കള്‍ രംഗത്തുവന്നിട്ടും അതിനോട് പ്രതികരിക്കാന്‍പോലും സി.പി.എമ്മിനായിട്ടില്ല. ശനിയാഴ്ച വൈകീട്ട് നെയ്യാറ്റിന്‍കരയില്‍ എല്‍.ഡി.എഫ്. മേഖലാ റാലി ഉദ്ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മണിയുടെ പ്രഖ്യാപനങ്ങള്‍ സംബന്ധിച്ച് മൗനം പാലിച്ചു.
അതേസമയം വിവാദപ്രസ്താവനയുടെ വിശദാംശങ്ങള്‍ എം.എം. മണിയോട് സി.പി.എം. സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടതായി സൂചനയുണ്ട്.
രാഷ്ട്രീയ പ്രതിയോഗികളുടെ പട്ടിക തയ്യാറാക്കി കൊലപ്പെടുത്തിയിട്ടുണ്ടെന്ന് പറഞ്ഞ എം.എം. മണി അവരെ കൊലപ്പെടുത്തിയ രീതിയും തന്റെ പ്രസംഗത്തില്‍ വിശദീകരിച്ചിരുന്നു. ഇത് സി.പി.എമ്മിനെ മറ്റൊരു നിയമക്കുരുക്കിലാണ് കൊണ്ടുചാടിച്ചിരിക്കുന്നത്. എം.എം. മണിയുടെ പ്രസ്താവന പരിശോധിക്കാനും നിയമപരമായി വിലയിരുത്താനും പോലീസ് ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മണിക്കെതിരെ പോലീസ് കേസെടുക്കുമെന്നും സൂചനയുണ്ട്. എം.എം. മണി പരാമര്‍ശിച്ച മൂന്ന് കേസുകളില്‍ പുനരന്വേഷണ സാധ്യതയും പോലീസ് പരിശോധിക്കുന്നതായും സൂചനകളുണ്ട്.
മണിയുടെ തുറന്നുപറച്ചില്‍ സി.പി.എമ്മിലും ചില ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് അറിയുന്നത്. പാര്‍ട്ടിയില്‍ ഒരുകാലത്ത് വി.എസ്. അച്യുതാനന്ദന്റെ അടുത്ത അനുയായി ആയിരുന്ന എം.എം. മണി ഇന്ന് ഔദ്യോഗികപക്ഷത്തെ പ്രമുഖനാണ്. വി.എസ്സിന്റെ ഉറച്ച കോട്ടയായിരുന്ന സി.പി.എം. ഇടുക്കി ജില്ലാകമ്മിറ്റിയെ ഔദ്യോഗികപക്ഷത്തെത്തിച്ചത് എം.എം. മണിയുടെ നീക്കങ്ങളാണ്. മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെകാലത്ത് വി.എസ്. മുന്‍കൈയെടുത്തുനടത്തിയ നീക്കങ്ങളാണ് എം.എം. മണിയെ വി.എസ്സില്‍നിന്നും അകറ്റിയത്. കഴിഞ്ഞദിവസം നടത്തിയ വിവാദ പ്രസംഗത്തിലും വി.എസ്സിനെതിരെ കടുത്ത വിമര്‍ശനം നടത്തിയ എം.എം. മണി, പിണറായി വിജയനെ പിന്തുണച്ചിരുന്നു. ഈ സാഹചര്യത്തില്‍ മണിയുടെ വെളിപ്പെടുത്തലിനെ തള്ളാനും കൊള്ളാനുമാവാത്ത നിലയിലാണ് സി.പി.എം. സംസ്ഥാന നേതൃത്വം.

No comments:
Post a Comment