ടൈം മാഗസിന്‍ തയ്യാറാക്കിയ എക്കാലത്തെയും മികച്ച 100 സിനിമകളുടെ പട്ടികയില്‍ രാജ്കപൂറിന്റെ ആവാരയും ഇടം നേടി. 1923 മുതലുള്ള സിനിമകളുടെ പട്ടികയുടെ പുതുക്കിയ ലിസ്റ്റിലാണ് 1951ല്‍ റിലീസ് ചെയ്ത ആവാര ഉള്‍പ്പെടുത്തിയത്. സ്വതന്ത്രഭാരതത്തിലെ ആദ്യ ഹിറ്റുകളില്‍ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന ആവര അറബ് നാടുകളിലും ഇന്‍ഡൊനീഷ്യയിലും വടക്കന്‍ ആഫ്രിക്കയില്‍ പോലും വലിയ ഹിറ്റായിരുന്നുവെന്ന് ടൈം സിനിമാ വിമര്‍ശകന്‍ റിച്ചാര്‍ഡ് കോര്‍ലിസിസ് അഭിപ്രായപ്പെട്ടു.
ചാര്‍ളി ചാപ്ലിന്റെ ദി ട്രാംപിന്റെ പിന്‍പറ്റിയാണ് രാജ്കപൂര്‍ ആവാര ഒരുക്കിയത്. ഇതിലെ, ശങ്കര്‍ജയ്കുഷന്‍ ഈണം നല്‍കി മുകേഷ് പാടിയ ആവാരാ ഹൂന്‍ എന്ന ഗാനം ഇന്ത്യയില്‍ മാത്രമല്ല, റഷ്യയിലും ചൈനയില്‍ പോലും എക്കാലത്തെയും മികച്ച ഹിറ്റുകളില്‍ ഒന്നാണെന്നും ടൈം വിലയിരുത്തി.
ആദ്യം 2005ല്‍ തയ്യാറാക്കിയ ലിസ്റ്റില്‍ സത്യജിത് റേയുടെ അപുത്രയവും മണിരത്‌നത്തിന്റെ നായകനും ഗുരുദത്തിന്റെ പ്യാസയുമാണ് ഉള്‍പ്പെടുത്തിയിരുന്നത്. മികച്ച പത്ത് സൗണ്ട്ട്രാക്കുകളില്‍ റോജയിലെ എ.ആര്‍. റഹ്മാന്റെ സംഗീതവും ഇടം നേടിയിട്ടുണ്ട്.

No comments:
Post a Comment