Tuesday, May 22, 2012

ബന്‍സാലിയുടെ 'ദേവദാസ്‌' ടൈം മാഗസിന്റെ പട്ടികയില്‍


സഞ്‌ജയ്‌ ലീലാ ബന്‍സാലിയുടെ ബോളിവുഡ്‌ ചിത്രം 'ദേവദാസ്‌' സഹസ്രാബ്‌ദത്തിലെ മികച്ച 10 ചിത്രങ്ങളുടെ ടൈം മാഗസിന്‍ പട്ടികയില്‍. ജയിംസ്‌ കാമറൂണ്‍, ബാസ്‌ ലൂര്‍മാന്‍ തുടങ്ങിയ വിഖ്യാതര്‍ക്കൊപ്പമാണ്‌ ബന്‍സാലി ഇടം നേടിയിരിക്കുന്നത്‌.

കാണികളെ ലഹരി പിടിപ്പിക്കുന്ന സംഗീതശില്‍പം എന്നാണ്‌ കോടികള്‍ ചെലവിട്ട്‌ 2002 ല്‍ പുറത്തിറക്കിയ ദേവദാസിനെ ടൈം മാഗസിന്‍ വിശേഷിപ്പിക്കുന്നത്‌. ഷാരുഖ്‌ ഖാനും ഐശ്വര്യാ റായിയും മാധുരി ദീക്ഷിതുമാണ്‌ പ്രണയവും പ്രണയ നഷ്‌ടവും ഇതിവൃത്തമായ ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്‌.

പട്ടികയില്‍ എട്ടാമതാണു ദേവദാസ്‌. ലുര്‍മാന്റെ മൗളിന്‍ റോഷ്‌, ഓസ്‌കര്‍ നേടിയ നിശബ്‌ദചിത്രം ദി ആര്‍ട്ടിസ്‌റ്റ് എന്നിവയെ ദേവദാസ്‌ പിന്നിലാക്കി. 2008 ല്‍ പുറത്തിറങ്ങിയ 'വാള്‍ ഇ' ആണ്‌ ഒന്നാമത്‌. ദ ലോഡ്‌ ഓഫ്‌ ദ റിംഗ്‌സ്, ജയിംസ്‌ കാമറൂണിന്റെ അവതാര്‍, ക്രൗച്ചിംഗ്‌ ടൈഗര്‍ ഹിഡന്‍ ഡ്രാഗണ്‍, ദ വൈറ്റ്‌ റിബണ്‍, ദ ഹര്‍ട്ട്‌ ലോക്കര്‍, സിനക്‌ഡോക്‌ ന്യൂയോര്‍ക്ക്‌ എന്നിവയാണ്‌ പട്ടികയിലെ മറ്റു സിനിമകള്‍. 1923 നു ശേഷം പുറത്തിറങ്ങിയ മികച്ച 100 സിനിമകളുടെ പട്ടികയില്‍ രാജ്‌ കപൂറിന്റെ ആവാരാ സ്‌ഥാനം പിടിച്ചു.

No comments: