Thursday, April 5, 2012

സൈനികനീക്ക വാര്‍ത്ത ഭയപ്പാട് സൃഷ്ടിക്കാനെന്ന് പ്രധാനമന്ത്രി

ഡല്‍ഹിയിലേക്ക് പട്ടാളം നീങ്ങി എന്ന വാര്‍ത്ത രാജ്യത്തിന്റെ ഭരണനേതൃത്വം നിരാകരിച്ചു. സര്‍ക്കാറിനെ അറിയിക്കാതെ രണ്ട് കരസേനാ യൂണിറ്റുകള്‍ തലസ്ഥാനത്തേക്ക് നീങ്ങി എന്ന മാധ്യമ റിപ്പോര്‍ട്ട് ഭയപ്പാട് സൃഷ്ടിക്കാന്‍ മാത്രം ഉദ്ദേശിച്ചുള്ളതാണെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ മുഖവിലയ്‌ക്കെടുക്കേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

രാഷ്ട്രപതിഭവനില്‍ പദ്മ പുരസ്‌കാര വിതരണച്ചടങ്ങിനിടെ മാധ്യമപ്രവര്‍ത്തകരോടാണ് പ്രധാനമന്ത്രി ഇതു പറഞ്ഞത്. ജനവരി 16ന് രാത്രി ദുരൂഹമായ സാഹചര്യങ്ങളില്‍ ഡല്‍ഹിയിലേക്ക് കരസേനാ യൂണിറ്റുകള്‍ നീങ്ങിയതായി കേന്ദ്ര ഇന്‍റലിജന്‍സ് എജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തതായുള്ള വാര്‍ത്തയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

കരസേനാ മേധാവിയുടെ പദവിയെ ഇടിച്ചു താഴ്ത്താതിരിക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ''കരസേനാ മേധാവിയുടേത് ഉന്നതമായ പദവിയാണ്. അതിന്റെ അന്തസ്സ് ഇടിച്ചുതാഴ്ത്താതിരിക്കാനുള്ള ഉത്തരവാദിത്വം നാം ഏവര്‍ക്കുമുണ്ട്'' - ജനറല്‍ വി. കെ. സിങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. 

No comments: