Thursday, April 26, 2012

ടുജി: ചിദംബരത്തിന്റെ മകന്‍ നേട്ടമുണ്ടാക്കി



Kartik Chidambaramടുജി സ്‌പെക്ട്രം അഴിമതിയിലൂടെ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിക് ചിദംബരത്തിന് സാമ്പത്തികനേട്ടമുണ്ടായിട്ടുണ്ടെന്ന് ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു.

എയര്‍സെല്‍ ടെലി വെഞ്ച്വേഴ്‌സ് എന്ന സ്ഥാപനത്തില്‍ കാര്‍ത്തികിന്റെ കമ്പനിയായ അഡ്വാന്റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിങ് എന്ന സ്ഥാപനത്തിന് അഞ്ചുശതമാനം ഓഹരികളുണ്ട്. കാര്‍ത്തികിന് എയര്‍സെല്‍ വെഞ്ച്വറില്‍ അഞ്ചു ശതമാനം ഓഹരികള്‍ നല്‍കിയാല്‍ മാത്രമേ എയര്‍സെല്‍-മാക്‌സിസ് കരാറിന് ക്ലിയറന്‍സ് നല്‍കൂവെന്ന് ചിദംബരം ആവശ്യപ്പെട്ടതായി സ്വാമി കുറ്റപ്പെടുത്തുന്നു.

ടുജി സ്‌പെക്ട്രം അഴിമതിയെ കുറിച്ചുള്ള അന്വേഷണം ദയാനിധി മാരനെയും സഹോദരനെയും ചുറ്റിപ്പറ്റി മാത്രമായിരിക്കരുത്. കാര്‍ത്തികിനെയും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തണം. അഴിമതിയില്‍ ചിദംബരത്തിനുള്ള പങ്ക് അന്വേഷിക്കാന്‍ കേന്ദ്രം തയ്യാറാവണം. ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്ന് ചിദംബരം എത്രയും വേഗം രാജിവെയ്‌ക്കേണ്ടതുണ്ട്.

No comments: