ഇന്ത്യന്‍ സര്‍ക്കാര്‍ വളരെ കൊട്ടിഘോഷിച്ച് പുറത്തിറക്കിയ ആകാശ് എന്ന വലക്കുറഞ്ഞ കമ്പ്യൂട്ടര്‍ മൂക്കും പൊത്തി നിലത്തുവീണു. ഇന്ത്യയിലെ ആദ്യത്തെ ടാബ്ളറ്റ് കമ്പ്യൂട്ടറായ ആകാശ് ഫ്ളോപ്പാകാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് വളരെക്കുറഞ്ഞ സ്പീഡാണ്. ഇതോടെ വില്പന വളരെ മോശമാവുകയും ക്രമേണ ആരും വാങ്ങാതാകുകയും ചെയ്തു. ഇപ്പോഴിതാ ആകാശ് അപ്ഗ്രേഡ് ചെയ്ത് വില കൂട്ടി കൂടിയ ഹാര്‍ഡ് വെയേഴ്സ് ഉപയോഗിച്ച് ആകാശ് കൂടുതല്‍ മോഡിപിടിപ്പിച്ച് ഇറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയാറാക്കിക്കഴിഞ്ഞു. ആകാശ് 2 എന്നാണ് പുതിയ കമ്പ്യൂട്ടറിന്റെ പേര്. ഇപ്പോളഅ# 35 ഡോളര്‍ വിലയുള്ള ആകാശിന് ആകാശ് ടുവിലെത്തുമ്പോള്‍ 50 ഡോളര്‍ നല്‍കണം.
കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി കപില്‍ സിബലാണ് ആകാശ് ടു വിപണിയിലെത്തിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. കൂടുതല്‍ മോഡിയോടെയായിരിക്കുമിതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായുള്ള ടെന്‍ഡറുകള്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ചുകഴിഞ്ഞു. 700 മെഹാഹെര്‍ട്സ് പ്രോസസറായിരിക്കും ആകാശ് ടുവില്‍ ഉപയോഗിക്കുന്നത്. |
No comments:
Post a Comment