Thursday, April 26, 2012

സെന്‍സര്‍ ബോര്‍ഡംഗങ്ങള്‍ പറയുന്നു, ഗ്രാന്‍റ്‌മാസ്റ്റര്‍ ഒന്നാന്തരം ചിത്രം!



സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ സിനിമ കണ്ട ശേഷം യു ടി വി മോഷന്‍ പിക്ചേഴ്സിന്‍റെ ധനഞ്ജയനെയും സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെയും അഭിനന്ദിച്ചു. വളരെക്കാലത്തിന് ശേഷം ഒരു മികച്ച ചിത്രം കണ്ടതായാണ് റീജിയണല്‍ സെന്‍സര്‍ ബോര്‍ഡ് ഓഫീസര്‍ ബി ഉണ്ണികൃഷ്ണനോട് പറഞ്ഞത്.
വളരെ ഇമോഷണലായ, പിടിച്ചിരുത്തുന്ന ഒരു എന്‍റര്‍ടെയ്‌നറാണ് ഗ്രാന്‍റ്മാസ്റ്റര്‍ എന്നാണ് ബോര്‍ഡ് അംഗങ്ങള്‍ ഏകസ്വരത്തില്‍ പറഞ്ഞതത്രെ. കേരളത്തില്‍ മാക്സ്‌ലാബും കേരളത്തിന് പുറത്ത് യു ടി വി മോഷന്‍ പിക്ചേഴ്സുമാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
മോഹന്‍ലാല്‍ ചന്ദ്രശേഖരന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് ഗ്രാന്‍റ്‌മാസ്റ്ററില്‍ അവതരിപ്പിക്കുന്നത്. പ്രിയാമണിയാണ് നായിക. മോഹന്‍ലാലിന്‍റെ സഹപ്രവര്‍ത്തകനായ പൊലീസ് ഉദ്യോഗസ്ഥനായി നരേന്‍ വരുന്നു. അനൂപ് മേനോന്‍, ജഗതി, റോമ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ദീപക് ദേവാണ് സംഗീതം.

No comments: