വിദ്യാഭ്യാസ വായ്പ ലഭിക്കാത്ത നിരാശയില്‍ ആത്മഹത്യക്കു ശ്രമിച്ച നഴ്സിങ് വിദ്യാര്‍ഥിനി മരിച്ചു. കുടമാളൂര്‍ ഗോപികയില്‍ ശ്രീകാന്തിന്റെയും ബിന്ദുവിന്റെയും മകള്‍ ശ്രുതി(ആതിര-20) ആണു മരിച്ചത്. വിദ്യാഭ്യാസ വായ്പക്ക് രണ്ടു വര്‍ഷം മുമ്പ് അപേക്ഷ നല്‍കിയിട്ടും കുടമാളൂര്‍ എച്ച്.ഡി.എഫ്.സി ബാങ്ക് അധികൃതര്‍ ഓരോ തവണയും ഓരോ കാരണം പറഞ്ഞു വായ്പ നിഷേധിക്കുകയായിരുന്നെന്നാണു പരാതി. ഏപ്രില്‍ 17ന് വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ച ശ്രുതി തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ചെന്നൈയിലെ സ്വകാര്യ നഴ്സിങ് കോളജ് വിദ്യാര്‍ഥിനിയായിരുന്നു ശ്രുതി.
ശ്രുതിയുടെ ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് വിവിധ യുവജന, വിദ്യാര്‍ഥി സംഘടനകള്‍ ബാങ്കിനെതിരെ പ്രതിഷേധവുമായി സമരരംഗത്തിറങ്ങിയിരുന്നു.
വിദ്യാഭ്യാസ വായ്പാ നിഷേധത്തെ തുടര്‍ന്ന് എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥിനി രജനി എസ്. ആനന്ദ് ജൂലൈ 22ന് തലസ്ഥാന നഗരിയില്‍ കെട്ടിടത്തിനു മുകളില്‍നിന്നു ചാടി ജീവനൊടുക്കിയിരുന്നു.
No comments:
Post a Comment