Sunday, April 15, 2012

തോക്കുകളെ സ്നേഹിക്കുന്ന പുരോഹിതന്‍, കര്‍ദ്ദിനാള്‍ റാംബോ


Dated: April 15, 2012
മനുഷ്യർക്ക് എന്തുമാവാം പക്ഷെ, മനുഷ്യർക്കിടയിലെ പുരോഹിതർക്ക് അങ്ങനെ ആകാമോ?? കുറെ ദിവസങ്ങളായി ലോകത്തെല്ലായിടത്തുമുള്ള ക്രൈസ്തവ മത വിഭാഗങ്ങൾക്കിടയിൽ നടക്കുന്ന ചർച്ചകളെ കൊഴുപ്പിക്കാൻ ഇതാ വത്തിക്കാനിൽനിന്നും പുതിയ ചില വാർത്തകൾ.
വത്തിക്കാനിലെ ഒരു പ്രശസ്തനായ കർദിനാളിന്റെ ഏറ്റവും വലിയ ഹോബി ഷൂട്ടിങ്ങാണത്രെ. അതിലെന്താണ് തെറ്റ് എന്നാണ് അദ്ദേഹം ചോദിക്കുന്നത്?? പക്ഷെ, ഇറ്റലിയിലെ ചില പത്രങ്ങൾ അദ്ദേഹത്തെ കർദിനാൾ റോംബോ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
68കാരനായ കർദിനാൾ ഡൊമെനികോ കാൾകാഗ്നോ എന്ന പുരോഹിതനാണ് ഈ വിമർശനം ഏൽക്കേണ്ടി വന്നത്. അദ്ദേഹത്തിന്റെ സവോനയിലുള്ള ആയുധശാലയിൽ നിന്നും 13ഓളം തോക്കുകളും കുറേയേറെ തിരകളും കണ്ടെടുക്കുകയുണ്ടായി. വിവിധങ്ങളായ റൈഫിളുകളും ഇദ്ദേഹത്തിന് സ്വന്തമായി ഉണ്ടായിരുന്നുവത്രെ. പക്ഷെ, പത്രം തന്നെ കരിവാരിതേയ്ക്കാനാണ് മിനക്കെടുന്നതെന്നാണ് കാൾകാഗ്നോ പ്രതികരിച്ചത്. എനിക്ക് വ‌ളരെ ദൂരേയ്ക്ക് ഉന്നം പിടിയ്ക്കാനറിയാം. പക്ഷെ, ഇതൊരു മോശം കാര്യമായി ഞാൻ കാണുന്നില്ല.- അദ്ദേഹം പ്രതികരിച്ചു.
ഞാനൊരു ബിഷപ്പായിരുന്നില്ലെങ്കിൽ ഒരു പക്ഷെ, ഒരു നായാട്ടുകാരനോ മറ്റോ ആയേനെ. പക്ഷെ, ലോകത്തുള്ളവരെല്ലാം സ്നേഹത്തോടും സമാധാനത്തോടെയും കഴിയണമെന്ന് വാദിയ്ക്കുന്ന ഒരാൾക്കെങ്ങനെ യുദ്ധോപകരണങ്ങളായ തോക്കുകൾ കൊണ്ടുനടക്കാൻ കഴിയുമെന്നാണ് സാവോനാന്യുസ് ചോദിയ്ക്കുന്നത്. പക്ഷെ, താൻ കാലങ്ങളായി തോക്കുകൾ ഉപയോഗിക്കാറില്ലെന്നും കേടുവന്നവ നന്നാക്കാൻ വേണ്ടി മാത്രമാണ് ഇപ്പോൾ പുറത്തെടുത്തത് എന്നുമായിരുന്നു കർദിനാളിന്റെ പ്രതികരണം.

No comments: