Thursday, April 12, 2012

നിങ്ങളാണോ ഇന്ദുവിനെ കൊലപ്പെടുത്തിയത്?

എന്‍ ഐ ടി അധ്യാ­പ­ക­നായ സു­ഭാ­ഷി­നെ അറി­യാ­ത്ത മല­യാ­ളി പത്ര­വാ­യ­ന­ക്കാര്‍ കു­റ­യും. ­കോ­ഴി­ക്കോ­ട് എന്‍ ഐ ടി­യി­ലെ ഗവേ­ഷണ വി­ദ്യാര്‍­ത്ഥി­യാ­യി­രു­ന്ന ഇന്ദു­വി­ന്റെ തി­രോ­ധാ­ന­ത്തി­ന് കാ­ര­ണ­ക്കാ­ര­നെ­ന്ന് മാ­ധ്യ­മ­ങ്ങള്‍ ­കു­റ്റ­വി­ചാ­ര­ണ നട­ത്തി വി­ധി­യെ­ഴു­തിയ ഈ ചെ­റു­പ്പ­ക്കാ­രന്‍ ഇപ്പോ­ഴും എന്‍ ഐ ടി­യി­ലു­ണ്ട്. അവി­ടെ കു­ട്ടി­കള്‍­ക്ക് ക്ലാ­സെ­ടു­ക്കു­ന്നു­ണ്ട്. എന്‍ ഐ ടി­യു­ടെ സമീ­പ­ത്താ­യി വാ­ട­ക­യ്ക്ക് എടു­ത്ത വീ­ട്ടില്‍ താ­മ­സി­ക്കു­ന്നു­ണ്ട്.
എ­ന്നാല്‍ പു­റം­ലോ­ക­ത്തെ ഭൂ­രി­പ­ക്ഷം പേ­രു­ടെ­യും അറി­വും വി­ചാ­ര­വും ഇന്ദു­വി­നെ കാ­ണാ­താ­യ­തു­മാ­യി ബന്ധ­പ്പെ­ട്ട കേ­സില്‍ ­സു­ഭാ­ഷ് പൊ­ലീ­സ് കസ്റ്റ­ഡി­യി­ലോ ജയി­ലി­ലോ ആണെ­ന്നാ­ണ്. അല്ലെ­ങ്കില്‍ ഇതു­മാ­യി ബന്ധ­പ്പെ­ട്ട് കോ­ട­തി കയ­റി­യി­റ­ങ്ങു­ക­യാ­ണെ­ന്നാ­ണ്. ഇന്ദു­വി­ന്റെ തി­രോ­ധാ­ന­ത്തി­ന് കാ­ര­ണ­ക്കാ­ര­നെ­ന്ന് വാ­യ­ന­ക്കാ­രോ­ട് ആവര്‍­ത്തി­ച്ചാ­വര്‍­ത്തി­ച്ച് പറ­യു­ക­യും തര്‍­ക്കി­ച്ച് ഉറ­പ്പി­ക്കു­ക­യും ചെ­യ്ത ഒരു മാ­ധ്യ­മ­ങ്ങ­ളും സു­ഭാ­ഷ് പൊ­ലീ­സ് കസ്റ്റ­ഡി­യി­ലോ ജയി­ലി­ലോ അല്ലെ­ന്ന് വാ­യ­ന­ക്കാ­രെ അറി­യി­ച്ചി­ട്ടി­ല്ല അഥ­വാ പറ­ഞ്ഞി­ട്ടി­ല്ല. നി­ല­വില്‍ ഈ കേ­സില്‍ അന്വേ­ഷ­ണോ­ദ്യേ­ാ­ഗ­സ്ഥ­ന്മാ­രു­ടെ അഭി­പ്രാ­യ­ങ്ങ­ളോ നി­ഗ­മ­ന­ങ്ങ­ളോ പു­റം­ലോ­ക­ത്തെ അറി­യി­ക്കാന്‍ ഇന്നു­വ­രെ മാ­ധ്യ­മ­ങ്ങള്‍ തയ്യാ­റാ­യി­ട്ടു­മി­ല്ല. ഏതൊ­രു സെന്‍­സേ­ഷ­ണല്‍ വാര്‍­ത്ത­യെ­യും പോ­ലെ കു­റെ­ക്കാ­ലം ആഘോ­ഷി­ച്ച് പേന പോ­ക്ക­റ്റി­ലി­ടു­ക­യാ­യി­രു­ന്നു പത്ര­ദൃ­ശ്യ­മാ­ധ്യ­മ­ങ്ങ­ളു­ടെ സ്വ­ന്തം ലേ­ഖ­ക­ന്മാര്‍.
flash_april28.jpg­കേ­ര­ള­കൌ­മു­ദി ഫ്ളാ­ഷ്, 2011 ഏപ്രില്‍ 28, പേ­ജ് 05
ഇ­ക്ക­ഴി­ഞ്ഞ ഏപ്രില്‍ അവ­സാ­ന­വാ­രം കോ­ഴി­ക്കോ­ട്ടേ­യ്ക്കു­ള്ള ­ട്രെ­യിന്‍ യാ­ത്ര­യ്ക്കി­ടെ ഇന്ദു­വി­നെ കാ­ണാ­താ­യ­തു­മു­തല്‍ പത്ര­ങ്ങ­ളി­ലും ചാ­ന­ലു­ക­ളി­ലും നി­റ­ഞ്ഞു­നി­ന്ന മു­ഖ­മാ­ണ് സു­ഭാ­ഷി­ന്റേ­ത്. കൊ­ടും­ക്രൂ­ര­നായ കൊ­ല­പാ­ത­കി­യെ­ന്ന നി­ല­യില്‍ ചില പത്ര­ങ്ങള്‍ അവ­ത­രി­പ്പി­ച്ച സു­ഭാ­ഷി­നെ ഇന്ദു­വി­ന്റെ തി­രോ­ധാ­ന­വു­മാ­യി ബന്ധ­പ്പെ­ട്ട് അന്വേ­ഷ­ണോ­ദ്യേ­ാ­ഗ­സ്ഥര്‍ കസ്റ്റ­ഡി­യി­ലെ­ടു­ക്കു­ക­യും നി­ര­ന്ത­ര­മാ­യി ചോ­ദ്യം ചെ­യ്യു­ക­യും ചെ­യ്തി­രു­ന്നു­.
എ­ന്നാല്‍ ഇന്ദു­വി­നെ മര­ണ­ത്തി­ലേ­ക്ക് നയി­ക്കു­ക­യോ അതി­ലേ­ക്ക് തള്ളി­വി­ടു­ക­യോ ഇന്ദു­വി­നെ കാ­ണാ­താ­യ­തു­മാ­യി ഏതെ­ങ്കി­ലും തര­ത്തില്‍ ബന്ധ­പ്പെ­ടു­ത്താ­നോ കഴി­യാ­ത്ത സാ­ഹ­ച­ര്യ­ത്തില്‍ അന്വേ­ഷണ സം­ഘം സു­ഭാ­ഷി­നെ­തി­രെ എന്തെ­ങ്കി­ലും തര­ത്തില്‍ നി­യ­മ­ന­ട­പ­ടി­ക­ളെ­ടു­ക്കാന്‍ ഇതു­വ­രെ തയ്യാ­റാ­യി­ട്ടി­ല്ല. ഇതി­നി­ടെ നു­ണ­പ­രി­ശോ­ധ­ന­യുള്‍­പ്പെ­ടെ­യു­ള്ള അന്വേ­ഷണ നട­പ­ടി­കള്‍­ക്ക് വി­ധേ­യ­നാ­വു­ക­യും ചെ­യ്തി­രു­ന്നു­.
­കേ­ര­ള­കൌ­മു­ദി ഫ്ളാ­ഷ്, 2011 ഏപ്രില്‍ 30, പേ­ജ് 12
മാ­ധ്യ­മ­ങ്ങള്‍ യഥാര്‍­ത്ഥ­ത്തില്‍ പ്ര­തി­പ­ക്ഷ­ത്തി­ന്റെ റോ­ളാ­ണ് സ്വീ­ക­രി­ക്കാ­റ് പതി­വ്. ഇര­ക­ളു­ടെ പക്ഷ­ത്തു­നി­ന്ന് വാ­ദി­ക്കാ­റു­ള്ള­തും മാ­ധ്യ­മ­ങ്ങള്‍ തന്നെ. ഇന്ദു­വി­ന്റെ തി­രോ­ധാ­ന­വു­മാ­യി ബന്ധ­പ്പെ­ട്ട കേ­സി­ലും സ്വ­ഭാ­വി­ക­മാ­യി മാ­ധ്യ­മ­ങ്ങ­ളു­ടെ അനു­ഭാ­വം കി­ട്ടുക ഇന്ദു­വി­നും കു­ടും­ബ­ത്തി­നു­മാ­യി­രി­ക്കും. ഇന്ദു­വു­മാ­യി ബന്ധ­മു­ണ്ടെ­ന്ന് കരു­തു­ന്ന ആരു­ടെ­യും നേര്‍­ക്ക് എല്ലാ കണ്ണു­ക­ളും തി­രി­യുക സ്വ­ഭാ­വി­ക­മാ­ണ്.
എ­ന്നാല്‍ ഇവി­ടെ മാ­ധ്യ­മ­ങ്ങള്‍ പ്ര­ത്യേ­കി­ച്ച് പത്ര­മാ­ധ്യ­മ­ങ്ങള്‍ നി­യ­മം അനു­ശാ­സി­ക്കു­ന്ന എല്ലാ നി­യ­ന്ത്ര­ണ­ങ്ങ­ളെ­യും പൊ­ട്ടി­ച്ചെ­റി­ഞ്ഞ് ആരോ­പ­ണ­വി­ധേ­യ­നായ ആള്‍­ക്ക് നേ­രെ അക്ഷ­രാര്‍­ത്ഥ­ത്തില്‍ കു­തിര കയ­റു­ക­യാ­യി­രു­ന്നു. നി­യ­മ­വും അത് വ്യാ­ഖ്യാ­നി­ക്കു­ന്ന കോ­ട­തി­യും ഒരാ­ളെ കു­റ്റ­വാ­ളി­യെ­ന്ന് വി­ധി­ക്കു­ന്ന നി­മി­ഷം വരെ എത്ര­വ­ലിയ സം­ശ­യ­ത്തി­ന്റെ നി­ഴ­ലില്‍ നില്‍­ക്കു­ന്ന ആളാ­യാ­ലും അയാള്‍ നി­ര­പ­രാ­ധി തന്നെ­യാ­ണ്. അതേ സമ­യം സു­ഭാ­ഷ് എന്ന അധ്യാ­പ­ക­ന്റെ കാ­ര്യ­ത്തില്‍ 'അ­യാള്‍ കു­റ്റ­വാ­ളി തന്നെ­'­യെ­ന്ന് മാ­ധ്യ­മ­ങ്ങള്‍ വി­ധി­യെ­ഴു­തു­ക­യാ­യി­രു­ന്നു­.
ഇ­ന്ദു­വി­ന്റെ തി­രോ­ധാ­ന­വു­മാ­യി ബന്ധ­പ്പെ­ട്ട് ഇന്നേ­വ­രെ ഒരു കേ­സു­പോ­ലും ചാര്‍­ജ്ജ് ചെ­യ്യ­പ്പെ­ട്ടി­ട്ടി­ല്ല എന്ന­റി­യു­മ്പോ­ഴാ­ണ് മാ­ധ്യ­മ­ങ്ങ­ളു­ടെ മാ­പ്പര്‍­ഹി­ക്കാ­ത്ത കൊ­ല­വി­ളി­ക്ക് ഇര­യാ­വു­ക­യാ­യി­രു­ന്നു സു­ഭാ­ഷ് എന്ന­റി­യേ­ണ്ട­ത്. ഇന്ദു­വും സു­ഭാ­ഷും തമ്മില്‍ ഏതു­ത­ര­ത്തി­ലു­ള്ള ബന്ധ­മാ­യി­രു­ന്നു ഉണ്ടാ­യി­രു­ന്ന­ത് എന്ന­തി­ന്റെ സത്യാ­വ­സ്ഥ അവര്‍­ക്ക് മാ­ത്ര­മ­റി­യു­ന്ന കാ­ര്യ­മാ­ണ്. ചി­ല­പ്പോള്‍ അവ­രു­മാ­യി വള­രെ അടു­പ്പ­മു­ള്ള സു­ഹൃ­ത്തു­ക്കള്‍­ക്കോ ബന്ധു­ക്കള്‍­ക്കോ അറി­യാ­മാ­യി­രി­ക്കും­.
സു­ഭാ­ഷ് ഇന്ദു­വി­നെ 'വ­ശീ­ക­രി­ച്ചോ? വഞ്ചി­ച്ചോ? ആത്മ­ഹ­ത്യ­ക്ക് പ്രേ­രി­പ്പി­ച്ചോ­?' തു­ട­ങ്ങിയ കാ­ര്യ­ങ്ങ­ളെ­ക്കു­റി­ച്ച് പൊ­തു­ജ­ന­ങ്ങള്‍­ക്കോ മാ­ധ്യ­മ­ങ്ങള്‍­ക്കോ യാ­തൊ­ര­റി­വു­മി­ല്ല. ഇന്ദു­വി­ന്റെ തി­രോ­ധാ­ന­ത്തോ­ടെ ഇത് സം­ബ­ന്ധി­ച്ച് കൃ­ത്യ­മായ അന്വേ­ഷ­ണം നട­ത്തി സു­ഭാ­ഷ് കു­റ്റ­ക്കാ­ര­നെ­ങ്കില്‍ ശി­ക്ഷി­ക്കേ­ണ്ട­ത് നമ്മു­ടെ നി­യ­മ­വും കോ­ട­തി­യു­മാ­ണ്. സു­ഭാ­ഷ് ഏതെ­ങ്കി­ലും തര­ത്തില്‍ ഇന്ദു­വി­ന്റെ കാ­ണാ­താ­ക­ലി­നും അതെ­ത്തു­ടര്‍­ന്നു­ണ്ടാ­യെ­ന്ന് കരു­തു­ന്ന ജീ­വ­ഹാ­നി­ക്കും കാ­ര­ണ­ക്കാ­ര­നെ­ങ്കില്‍ രാ­ജ്യ­ത്തി­ന്റെ നി­യ­മം അനു­ശാ­സി­ക്കു­ന്ന വി­ധ­ത്തില്‍ ശി­ക്ഷ­യ്ക്ക അയാള്‍ അര്‍­ഹന്‍ തന്നെ­യാ­ണ്.
­കേ­ര­ള­കൌ­മു­ദി ഓണ്‍­ലൈന്‍, 2011 മേ­യ് 11
ഏ­റെ­ക്കു­റെ സമ്മ­ത­രും കഴി­വു­തെ­ളി­യി­ച്ച­വ­രു­മായ പൊ­ലീ­സ് ഉദ്യേ­ാ­ഗ­സ്ഥ­രാ­ണ് ഇന്ദു­വി­ന്റെ തി­രോ­ധാ­ന­വു­മാ­യി ബന്ധ­പ്പെ­ട്ട കേ­സ് അന്വേ­ഷി­ച്ച­തെ­ന്നാ­ണ് അറി­യു­ന്ന­ത്. എല്ലാ­ത്ത­ര­ത്തി­ലും സു­ഭാ­ഷി­നെ­ക്കാ­ളും സ്വാ­ധീ­ന­ശ­ക്തി­യു­ള്ള ബന്ധു­ക്കള്‍ ഉള്ള ഇന്ദു­വി­ന്റെ തി­രോ­ധാ­ന­ക്കേ­സില്‍ നി­ന്ന് സു­ഭാ­ഷ് സ്വാ­ധീ­നം ചെ­ലു­ത്തി രക്ഷ­പ്പെ­ട്ടു എന്ന­തും സാ­മാ­ന്യ യു­ക്തി­ക്ക് നി­ര­ക്കു­ന്ന­ത­ല്ല.
ഇ­ന്ദു എന്ന പെണ്‍­കു­ട്ടി­ക്ക് നീ­തി വേ­ണ്ടേ എന്ന ചോ­ദ്യ­ത്തി­ന് ഇന്ദു­വി­ന് മാ­ത്ര­മ­ല്ല ലോ­ക­ത്തെ എല്ലാ മനു­ഷ്യര്‍­ക്കും ജീ­വ­ജാ­ല­ങ്ങള്‍­ക്കും നീ­തി വേ­ണ­മെ­ന്ന് തന്നെ­യാ­ണ് മന­സാ­ക്ഷി­യു­ള്ള­വ­രു­ടെ­യെ­ല്ലാം അഭി­പ്രാ­യം. ഏക മക­ളായ ഇന്ദു­വി­നെ നഷ്ട­പ്പെ­ട്ട അവ­ളു­ടെ മാ­താ­പി­താ­ക്ക­ളു­ടെ ദുഃ­ഖ­വും നമ്മു­ടെ മു­ന്നി­ലു­ണ്ട്. എന്നാല്‍ നി­യ­മ­ത്തി­ന്റെ­യും അന്വേ­ഷ­ണ­ത്തി­ന്റെ­യും കണ്ണില്‍ ഇന്ദു­വി­ന്റെ കാ­ണാ­താ­ക­ലി­ന് പി­ന്നില്‍ സു­ഭാ­ഷി­ന് നേ­രി­ട്ട് പങ്കു­ണ്ടെ­ന്ന് ഇതു­വ­രെ തെ­ളി­യാ­ത്ത സാ­ഹ­ച­ര്യ­ത്തില്‍ മാ­ധ്യ­മ­ങ്ങള്‍ ആ ചെ­റു­പ്പ­ക്കാ­ര­ന് മേല്‍ നട­ത്തിയ അഴി­ഞ്ഞാ­ട്ട­ത്തി­ന് ആരാ­ണ് സമാ­ധാ­നം പറ­യു­ക?
­കേ­ര­ള­കൌ­മു­ദി ഫ്ളാ­ഷ്, 2011 മേ­യ് 17
കേ­രള കൗ­മു­ദി­യും അവ­രു­ടെ തന്നെ ഉച്ച­പ്പ­ത്ര­വു­മായ ഫ്ലാ­ഷു­മാ­ണ് ഇന്ദു­വ­ധ­ക്കേ­സു­മാ­യി ബന്ധ­പ്പെ­ട്ട വാര്‍­ത്ത­ക­ളെ വന്‍ പ്രാ­ധാ­ന്യ­ത്തോ­ടെ പ്ര­ദ്ധീ­ക­രി­ച്ച­തും സു­ഭാ­ഷ് തന്നെ­യാ­ണ് കു­റ്റ­ക്കാ­രന്‍ എന്ന നി­ല­യില്‍ വാര്‍­ത്ത­യെ­ഴു­തി­യ­തും. മറ്റ് പ്ര­മുഖ മാ­ധ്യ­മ­ങ്ങ­ളും ഏറെ­ക്കു­റെ ഇതേ­രീ­തി തന്നെ­യാ­ണ് അവ­ലം­ബി­ച്ച­ത്. ഫ്ലാ­ഷും കേ­രള കൗ­മു­ദി­യും എല്ലാ മാ­ധ്യമ മര്യാ­ദ­ക­ളെ­യും പൊ­ട്ടി­ച്ചെ­റി­ഞ്ഞ് കലി­തു­ള്ളു­ക­യാ­യി­രു­ന്നു. ഈ സം­ഭ­വ­ത്തി­ന്റെ­യും ഇതോ­ട­നു­ബ­ന്ധി­ച്ച് നട­ന്ന അന്വേ­ഷ­ണ­ങ്ങ­ളു­ടെ­യും നി­ജ­സ്ഥി­തി അറി­യു­ന്ന­വര്‍ അന്ന് കേ­രള കൗ­മു­ദി ഫ്ലാ­ഷില്‍ അട­ക്കം വന്ന വാര്‍­ത്ത­ക­ളു­ടെ തല­ക്കെ­ട്ട് മാ­ത്രം വാ­യി­ച്ചാല്‍ എന്താ­യി­രു­ന്നു ഈ കേ­സില്‍ മാ­ധ്യ­മ­ങ്ങള്‍­ക്കു­ള്ള അമിത താല്‍­പ­ര്യ­മെ­ന്ന് സം­ശ­യ­മു­യ­രുക സ്വ­ഭാ­വി­ക­മാ­ണ്.
അ­ക്കാ­ല­ത്ത് വന്ന ചില പത്ര­വാര്‍­ത്ത­ക­ളു­ടെ തല­ക്കെ­ട്ടു­ക­ളു­ടെ സാ­മ്പിള്‍ കൊ­ടു­ക്കു­ന്നു: 'ഇ­ന്ദു­വി­ന്റെ തി­രോ­ധാ­നം, സു­ഭാ­ഷ് കു­ടു­ങ്ങും' 'എ­ല്ലാം സു­ഭാ­ഷി­ന്റെ തി­ര­ക്കഥ അനു­സ­രി­ച്ച്''ഇ­ന്ദു­വി­ന്റെ മര­ണം, വാ­തി­ലില്‍ നി­ന്ന­ത് സു­ഭാ­ഷ് തന്നെ' 'ത­ള്ളി­യി­ട്ട­തി­ന് ദൃ­ക്‌­സാ­ക്ഷി­കള്‍, ഇന്ദു­വി­നെ കൊ­ന്ന­തു­ത­ന്നെ­'. ഇതി­നി­ടെ കേ­രള കൗ­മു­ദി വാ­രിക ഇന്ദു­വി­ന്റെ തി­രോ­ധാ­നം പ്ര­മേ­യ­മാ­ക്കി, സു­ഭാ­ഷി­നെ കൊ­ടും­വി­ല്ല­നാ­ക്കി നോ­വല്‍ പ്ര­സി­ദ്ധീ­ക­രി­ച്ചു. ഏഷ്യാ­നെ­റ്റ് വി­ശ്വ­സി­ച്ചാ­ലും ഇല്ലെ­ങ്കി­ലും എന്ന പരി­പാ­ടി­യില്‍ ഇന്ദു­വി­ന്റെ തി­രോ­ധാ­നം മു­ഖ്യ­പ്ര­മേ­യ­മാ­ക്കി സു­ഭാ­ഷി­നെ 'കൊ­ന്നു­കൊ­ല­വി­ളി­ച്ചു­'. ഇത്ര­യൊ­ക്കെ വാര്‍­ത്ത­ക­ളും കോ­ലാ­ഹ­ല­ങ്ങ­ളും ഉണ്ടാ­യി­ട്ടും സു­ഭാ­ഷ് എന്ന 'കു­റ്റ­വാ­ളി­യെ' ഒരു തവണ പോ­ലും നേ­രില്‍ കാ­ണാ­നോ സം­സാ­രി­ക്കാ­നോ ഫോ­ണില്‍ വി­ളി­ക്കാ­നോ നമ്മു­ടെ മാ­ധ്യ­മ­പ്ര­വര്‍­ത്ത­കര്‍ ഒരാള്‍ പോ­ലും തയ്യാ­റാ­യി­ല്ലെ­ന്ന­ത് പറ­ഞ്ഞ­ത് മറ്റാ­രു­മ­ല്ല സു­ഭാ­ഷ് തന്നെ­യാ­ണ്.
അ­നീ­തി­ക്കെ­തി­രെ­യും അക്ര­മ­ത്തി­നെ­തി­രെ­യും നീ­തി­നി­ഷേ­ധ­ത്തി­നെ­തി­രെ­യും പോ­രാ­ടു­ന്ന മാ­ധ്യ­മ­സു­ഹൃ­ത്തു­ക്ക­ളേ, ഇത് നീ­തി­യാ­ണോ? ഒരു­വന്‍ എത്ര­വ­ലിയ കു­റ്റ­വാ­ളി­യാ­യാ­ലും വഞ്ച­ക­നാ­യാ­ലും പീ­ഡ­ക­നാ­യാ­ലും കൊ­ല­യാ­ളി­യാ­ലും അവ­ന്റെ ഭാ­ഗം ഒരി­ക്ക­ലെ­ങ്കി­ലും കേള്‍­ക്കാന്‍ തയ്യാ­റാ­കാ­ത്ത മാ­ധ്യ­മ­സം­സ്‌­കാ­ര­ത്തെ എങ്ങ­നെ­യാ­ണ് ന്യാ­യീ­ക­രി­ക്കാ­നാ­വു­ക?
'­നി­ങ്ങ­ളാ­ണോ ഇന്ദു­വി­നെ കൊ­ല­പ്പെ­ടു­ത്തി­യ­ത്' എന്ന് സു­ഭാ­ഷി­ന്റെ മു­ഖ­ത്തു­നോ­ക്കി ചോ­ദി­ക്കാന്‍ എന്തി­നാ­ണ് നമ്മു­ടെ മാ­ധ്യ­മ­പ്ര­വര്‍­ത്ത­കര്‍ മടി­ക്കു­ന്ന­ത്. ഇങ്ങ­നെ ചോ­ദി­ച്ചാല്‍ എന്തെ­ങ്കി­ലും അയാള്‍ മറു­പ­ടി­യാ­യി പറ­യി­ല്ലേ? ആ മറു­പ­ടി എന്താ­യാ­ലും അത് നി­ങ്ങള്‍ എഴു­തു­ന്ന വാര്‍­ത്ത­യ്ക്ക് ഒരു ന്യാ­യീ­ക­ര­ണ­മാ­കു­മ­ല്ലോ­.
ഒ­രു സം­ഭ­വം ഉണ്ടാ­കു­മ്പോള്‍ തു­ട­ക്ക­ത്തില്‍ കാ­ട്ടു­ന്ന അമി­താ­വേ­ശം കാ­ര്യ­ങ്ങ­ളു­ടെ സ്ഥി­തി­ഗ­തി­കള്‍ അറി­യു­മ്പോ­ഴെ­ങ്കി­ലും പക്വ­മാ­യി കൈ­കാ­ര്യം ചെ­യ്യേ­ണ്ട­താ­ണ്. സു­ഭാ­ഷി­ന്റെ കാ­ര്യ­ത്തില്‍ ഒരി­ക്കല്‍ പോ­ലും അതു­ണ്ടാ­യി­ല്ലെ­ന്ന് എടു­ത്തു­പ­റ­യേ­ണ്ട­താ­ണ്. മു­ക­ളില്‍ പറ­ഞ്ഞ കാ­ര്യ­ങ്ങ­ളൊ­ന്നും സു­ഭാ­ഷി­നെ ന്യാ­യീ­ക­രി­ക്കാ­നോ ഇന്ദു­വി­നെ അവ­ഗ­ണി­ക്കാ­നോ ഉദ്ദേ­ശി­ച്ചു­ള്ള­ത­ല്ലെ­ന്ന് വീ­ണ്ടും ആവര്‍­ത്തി­ക്കു­ന്നു­.
സ­ത്യം എന്തെ­ന്ന­റി­യാന്‍ കഴി­ഞ്ഞി­ല്ലെ­ങ്കില്‍ അതി­നാ­യൊ­ന്ന് ശ്ര­മി­ക്കു­ക­യെ­ങ്കി­ലും ചെ­യ്യാ­തെ പൈ­ങ്കി­ളി­ക്ക­ഥ­യെ­ഴു­തു­ന്ന ലാ­ഘ­വ­ത്തോ­ടെ ഒരു­വ­ന്റെ ജീ­വി­ത­ത്തില്‍ കയ­റി­നി­ര­ങ്ങാന്‍ ആരാ­ണ് മാ­ധ്യ­മ­ങ്ങള്‍­ക്ക് അധി­കാ­രം നല്‍­കി­യ­ത്? ഇര­ക­ളു­ടെ വി­ലാ­പ­ങ്ങള്‍ എല്ലാ­ക്കാ­ല­ത്തും മാ­ധ്യ­മ­ങ്ങ­ളാ­ണ് പു­റം­ലോ­ക­ത്തെ­ത്തി­ക്കു­ക. എന്നാല്‍ മാ­ധ്യ­മ­ങ്ങ­ളു­ടെ ഇര­ക­ളാ­കു­ന്ന­വര്‍­ക്ക് ആരാ­ണ് സാ­ന്ത്വ­നം പക­രു­ക?
സ­മീ­പ­കാ­ല­ത്ത് മാ­ധ്യ­മ­ങ്ങ­ളു­ടെ കൂ­ട്ട­യാ­ക്ര­മ­ണ­ത്തി­നി­ര­യായ ചി­ല­രി­ലൊ­രാള്‍ മാ­ത്ര­മാ­ണ് സു­ഭാ­ഷ്. ഇത്ത­രം മാ­ധ്യ­മ­ബ­ലാ­ത്സം­ഗ­ത്തി­നി­ര­യായ ഒട്ട­ന­വ­ധി ആളു­കള്‍ കേ­ര­ളീയ സമൂ­ഹ­ത്തി­ലു­ണ്ട്. ഇങ്ങ­നെ സ്വ­യം ലെ­ജി­സ്ലേ­റ്റ­റും എക്സി­ക്യൂ­ട്ടീ­വും ജു­ഡീ­ഷ്യ­റി­യും കളി­ക്കു­ന്ന ഒരു ഫോര്‍­ത്ത് എസ്റ്റേ­റ്റി­നെ അര്‍­ഹി­ക്കു­ന്ന­ത് ഏതു­ത­ത­രം സമൂ­ഹ­മാ­ണ്? ചോ­ദ്യ­ങ്ങള്‍ അവ­സാ­നി­ക്കു­ന്നി­ല്ല.

No comments: