Sunday, April 29, 2012

റഡാര്‍ വിരുദ്ധ മിസൈലുകള്‍ ഇന്ത്യ വികസിപ്പിക്കുന്നു


അഗ്‌നി-5 മിസൈലിന്റെ വിജയക്കുതിപ്പിനു ശേഷം ഇന്ത്യ വികിരണ വിരുദ്ധ മിസൈല്‍ (എ.ആര്‍.എം) വികസിപ്പിച്ചെടുക്കുന്നു.
റഡാറുകള്‍ ഉള്‍പ്പെടെ ശത്രുരാജ്യങ്ങളുടെ മുന്നറിയിപ്പു സംവിധാനങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ളതാകും ഈ മിസൈല്‍. പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന്റെ (ഡി.ആര്‍.ഡി.ഒ) നേതൃത്വത്തിലാണ് ഏറ്റവും ആധുനിക തലമുറയില്‍പ്പെട്ട ഈ മിസൈല്‍ രൂപകല്പന ചെയ്യുന്നത്.

റഡാറില്‍ നിന്നുള്ള വൈദ്യുത കാന്തിക വികിരണം തിരിച്ചറിയാന്‍ ശേഷിയുള്ളതാണ് മിസൈല്‍. റഡാറിന്റെ തരംഗദൈര്‍ഘ്യത്തില്‍ നിന്ന് സ്വതന്ത്രമായതിനാല്‍ അവയുടെ ശ്രദ്ധയില്‍പ്പെടാതെ തകര്‍ക്കാനും കഴിയും. അമേരിക്കയുള്‍പ്പെടെയുള്ള വന്‍കിടരാജ്യങ്ങള്‍ എതിരാളികളുടെ റഡാര്‍ ആന്‍റിനകള്‍ കണ്ടെത്താനും ആക്രമിച്ച് തകര്‍ക്കാനും എ.ആര്‍.എം. മിസൈല്‍ ഉപയോഗിക്കുന്നുണ്ട്.

റഷ്യയില്‍ നിന്ന് ഇന്ത്യ വാങ്ങിയ സുഖോയ് യുദ്ധവിമാനങ്ങളില്‍ ഇത്തരം മിസൈല്‍ വിന്യസിക്കാന്‍ കഴിയും. ഡി.ആര്‍.ഡി.ഒ.യുടെ പദ്ധതികളില്‍ പ്രത്യേകപരിഗണന നല്‍കിയാണ് എ.ആര്‍.എം. മിസൈല്‍ വികസിപ്പിക്കുന്നത്.

No comments: