Thursday, April 5, 2012

കടല്‍ക്കൊലപാതകം: ഒത്തുതീര്‍പ്പിന് കത്തോലിക്കാസഭ

കൊല്ലത്ത് മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റുമരിച്ച സംഭവത്തില്‍ കത്തോലിക്കാസഭ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നു. തിരുവനന്തപുരം, കൊല്ലം രൂപതകളുടെ നേതൃത്വത്തിലാണ് ഒത്തുതീര്‍പ്പ് ശ്രമം. പ്രശ്ന പരിഹാരത്തിനായി ഇറ്റാലിയന്‍ വൈദികര്‍ കൊല്ലത്തെത്തിയിട്ടുണ്ട്. 

കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളി ജലസ്റ്റിന്‍റെ കുടുംബത്തിന് നിയമസഹായം നല്‍കുന്ന കൊല്ലം രൂപതയ്ക്കു കീഴിലുള്ള കൊയിലോണ്‍ സര്‍വീസ് സൊസൈറ്റിയുടെ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. അനീഷ് പിങ്കുവിന്റെ കുടുംബത്തെ സഹായിക്കുന്ന നാഗര്‍കോവിലിലെ പള്ളി അധികാരികളുമായും ചര്‍ച്ച നടത്തുന്നുണ്ട്.

ഇറ്റാലിയന്‍ സൈനികര്‍ക്ക് ആത്മവിശ്വസം വര്‍ധിപ്പിക്കുന്നതിനായി നിയോഗിക്കപ്പെട്ട മാര്‍ക്ക്, 
ജോസഫ് എന്നീ പുരോഹിതരാണു ചര്‍ച്ചകള്‍ക്കായി എത്തിയിരിക്കുന്നത്. ഇറ്റലിയില്‍ സൈനികരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന പുരോഹിതരണ് ഇവര്‍. 

അതേസമയം, നിയമനടപടികള്‍ ഒഴിവാക്കിക്കൊണ്ടുള്ള ഒത്തുത്തീര്‍പ്പിനല്ല ശ്രമിക്കുന്നതെന്നു കൊല്ലം രൂപത വക്താക്കള്‍ അറിയിച്ചു. കോടതി ഇടപെട്ട കേസായതിനാല്‍ ഏകപക്ഷീയമായ ഒത്തുതീര്‍പ്പിനു ശ്രമിക്കില്ലെന്നും രൂപത അറിയിച്ചിട്ടുണ്ട്.

No comments: