Friday, April 20, 2012

കടല്‍ക്കൊല: ഇറ്റലിയെ അനുകൂലിച്ച്‌ കേന്ദ്രം


ഇറ്റാലിയന്‍ എണ്ണക്കപ്പല്‍ എന്റിക്ക ലെക്‌സിയില്‍നിന്നുള്ള വെടിവയ്‌പില്‍ രണ്ടു മത്സ്യത്തൊഴിലാളികള്‍ മരിച്ച കേസില്‍ ഇറ്റലിയെ അനുകൂലിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. സംഭവം നടന്നത്‌ കേരളത്തിന്റെ സമുദ്രാതിര്‍ത്തിക്കു പുറത്താണെന്നും അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ കേസെടുക്കാന്‍ കേരളത്തിന്‌ അധികാരമില്ലെന്നും

കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരീഷ്‌ റാവത്ത്‌ സുപ്രീം കോടതിയില്‍ പറഞ്ഞു. അതേസമയം, കേന്ദ്രത്തിന്റെ അപ്രതീക്ഷിത നിലപാടു മാറ്റത്തെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.

പിടിച്ചിട്ടിരിക്കുന്ന കപ്പല്‍ വിട്ടുകൊടുക്കണം എന്ന്‌ ആവശ്യപ്പെട്ട്‌ കപ്പലുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ്‌ കേന്ദ്രം നിലപാട്‌ മാറ്റിയത്‌. കപ്പല്‍ വിട്ടുകൊടുക്കാനാവില്ല എന്ന്‌ കേരളത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ അഭിപ്രായം ചോദിച്ചപ്പോള്‍ കപ്പല്‍ വിട്ടുകൊടുക്കുന്നതിന്‌ എതിര്‍പ്പില്ല എന്ന്‌ പറഞ്ഞ ഹരീഷ്‌ റാവത്ത്‌ കോടതി ചോദിക്കാതെ തന്നെ കേരളത്തിന്‌ മത്സ്യബന്ധന തൊഴിലാളികള്‍ വെടിയേറ്റ്‌ മരിച്ച സംഭവത്തില്‍ കേസെടുക്കാനാവില്ല എന്ന്‌ പറയുകയായിരുന്നു. സംഭവം നടന്നത്‌ 20.5 നോട്ടിക്കല്‍ മൈല്‍ അകലെയാണ്‌ എന്നും 12 നോട്ടിക്കല്‍ മൈല്‍ വരെയേ കേരളത്തിന്റെ അധികാരപരിധിയില്‍ വരൂ എന്നും കേന്ദ്ര അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. അതേസമയം, കേരളത്തിന്റെ അഭിഭാഷകന്‍ ഇതെ കുറിച്ച്‌ കോടതിയില്‍ മൗനം പാലിച്ചതും ശ്രദ്ധേയമായി.

കേന്ദ്രത്തിന്റെ നിലപാടുമാറ്റത്തിനെതിരെ കോടതി രൂക്ഷവിമര്‍ശനം ഉയര്‍ത്തി. കൊല്ലപ്പെട്ടത്‌ ഇന്ത്യന്‍ പൗരന്‍മാരാണ്‌ മരിച്ചത്‌ എന്ന്‌ മറക്കേണ്ട എന്നും

സംഭവം നടന്നത്‌ അന്താരാഷ്‌ട്ര കപ്പല്‍ ചാലിലെന്നും കേന്ദ്രം ശരിവച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനത്തില്‍ സുപ്രീം കോടതി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്‌. മരിച്ചത്‌ ഇന്ത്യക്കാരാണെന്ന്‌ കാര്യം കേന്ദ്രം മറക്കരുതെന്നും കോടതി പറഞ്ഞു. ഇത്രയും കടുത്ത നിലപാട്‌ എടുക്കുന്നതിന്‌ കാരണമെന്തെന്ന്‌ ചോദിച്ച കോടതി കേന്ദ്ര നിലപാട്‌ ദൗര്‍ഭാഗ്യകരമാണെന്നും കോടതി പറഞ്ഞു.

വാൽക്കഷ്ണം- ഒരു ഭാഗത്ത് ഇന്ത്യൻ നിയമപീഠം മറുഭാഗത്ത് സഭ, ഹൈക്കമാൻഡ് മദാമ്മ, റോം......
വൈകാതെ ഇന്ത്യയെ ഇറ്റലിയിൽ ലയീപ്പിക്കുമോ എന്തോ!!!!!!!!!!!! 

No comments: