| Dated: March 23, 2012 |
ഗൂഗിള്‍ ക്രോം ഇന്‍റര്‍നെറ്റ് എക്സ്പ്ലോററിനെ പിന്തള്ളി ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ബ്രൌസറായി. പക്ഷേ ഈ നേട്ടം ഒരു ദിവസത്തേക്ക് മാത്രം. ഒരു ദിവസത്തെക്കാണെങ്കിലും ഈ നേട്ടം ക്രോമിനെ സംബന്ധിച്ച് ഒരു നാഴികകല്ലാണെന്ന് വെബ് മോണിറ്ററിങ് ഫേം സി ഇ ഓ പറഞ്ഞു. ആഴ്ച അവസാനമാണ് ഇന്‍റര്‍നെറ്റ് ബ്രൌസറുകളുടെ ജനപ്രീതി അളക്കുന്ന കണക്കെടുപ്പ് നടക്കുന്നത്. ഈ കണക്ക് പ്രകാരമാണ് ക്രോം ഈ നേട്ടം കൈവരിച്ചത്. ആഴ്ച അവസാന ദിവസങ്ങളില്‍ ക്രോമിന്‍റെ ജനപ്രീതി വര്‍ദ്ധിക്കുകയായിരുന്നു. ക്രോം ഉപയോഗിച്ച കൂടുതല്‍ ആളുകളും ഗാര്‍ഹിക ഉപഭോക്താക്കളാണെന്ന് കരുതുന്നു. ബ്രൌസറുകളുടെ ജനപ്രീതിക്കായുള്ള മല്‍സരത്തില്‍ ഗൂഗിള്‍ മുന്നില്‍ എത്തുമോ എന്ന ചര്‍ച്ച സാങ്കേതിക വിദഗ്ധരുടെ ഇടയില്‍ വളരെ കാലമായി നിലനിന്നിരുന്നു. എന്തായാലും അതിനുള്ള ഉത്തരമായി ക്രോമിന്‍റെ ഈ നേട്ടം. 1999 മുതല്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ബ്രൌസര്‍ ഇന്‍റെര്‍നെറ്റ് എക്സ്പ്ലോറര്‍ തന്നെയാണ്. എന്നാല്‍ ഗൂഗിള്‍ ക്രോം കൈവരിച്ച ഈ നേട്ടം മറ്റൊരു ബ്രൌസറായ ഫയര്‍ഫോക്സ് നേടുമെന്നായിരുന്നു ഈ രംഗത്തെ വിദഗ്ധര്‍ കരുതിയിരുന്നത്. എന്നാല്‍ കണക്കുകള്‍ പുറത്തു വന്നപ്പോള്‍ നേട്ടം ക്രോമിനായി. ക്രോമിന്‍റെ ഈ അഭിമാന നേട്ടത്തില്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കും പങ്ക്. ക്രോം എക്സ്പ്ലോററിനെ പിന്തള്ളി മുന്നിലെത്തിയ ഒരു രാജ്യം ഭാരതമാണ്. കൂടാതെ റഷ്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലും ഗൂഗിള്‍ ക്രോം മുന്നിലെത്തി. എന്നാല്‍ ചൈനയില്‍ ക്രോം രണ്ടാം സ്ഥാനത്താണ്. ക്രോമിന് എക്സ്പ്ലോററിനെ മറികടന്ന് ഈ താല്‍ക്കാലിക നേട്ടം കൈവരിക്കാനായെങ്കിലും, ഇവരുടെ പരമ്പരാഗത വൈരികളായ ഇന്‍റര്‍നെറ്റ് എക്സ്പ്ലോറര്‍, ഫയര്‍ ഫോക്സ് എന്നീ ബ്രൌസറുകളുമായി കടുത്ത മല്‍സരം ഇപ്പോളും നിലനില്‍ക്കുന്നുണ്ടെന്ന് സാങ്കേതികലോകം വിലയിരുത്തുന്നു. |
Sunday, April 15, 2012
ഇന്‍റെര്‍നെറ്റ് എക്സ്പ്ലോററിനെ മറികടന്ന് ഗൂഗിള്‍ ക്രോം ഒന്നാം സ്ഥാനത്ത്
Subscribe to:
Post Comments (Atom)
No comments:
Post a Comment