ഇറാന്‍ അണുബോംബുണ്ടാക്കുന്നില്ലെന്ന് ഇസ്രായേല്‍
തെഹ്‌റാന്‍: ഇറാന്‍ അണുബോംബുണ്ടാക്കാനുള്ള സാധ്യതയില്ലെന്ന് ഇസ്രായേല്‍ സൈനിക മേധാവി. ഇസ്രായേലി പത്രമായ ഹാറെത്സിന് നല്‍കിയ അഭിമുഖത്തില്‍ ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റ്നന്റ് ജനറല്‍ ബെന്നി ഗാന്റ്‌സാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അന്താരാഷ്ട്ര സമ്മര്‍ദ്ദം ഫലം കാണാന്‍ തുടങ്ങിയിട്ടുണ്ട്. ഇറാനിലെ പരമോന്നത നേതാവായ അയത്തൊള്ള അലിഖാംനി ബോംബുണ്ടാക്കുന്നതിനായി ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടില്ലെന്നാണ് മനസ്സിലാകുന്നത്.
2012 ഇറാനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. എന്തും സംഭവിക്കാന്‍ സാധ്യതയുണ്ട്. ഒന്നുകില്‍ ഇറാന്‍ ആണവ ഇന്ധനം സമാധാന ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രം ഉപയോഗിക്കണം. തീര്‍ച്ചയായും ചര്‍ച്ചകള്‍ അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഇറാന്‍ ആണവായുധം ഉണ്ടാക്കിയാലും ഇല്ലെങ്കിലും ഇസ്രായേല്‍ എപ്പോഴും സന്നദ്ധമായി നിലകൊള്ളും. ഇറാനെതിരേ ഏത് നീക്കം നടത്താനും സൈന്യം തയ്യാറാണ്. രാഷ്ട്രീയനേതൃത്വത്തിന്റെ ധീരമായ തീരുമാനം മാത്രം മതി.
No comments:
Post a Comment