| പാര്‍ട്ടി ഓഫീസിലെ ലൈംഗിക അപവാദക്കേസില്‍ കുടുങ്ങിയ എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെ പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്‌ഥാനങ്ങളില്‍ നിന്നും നീക്കാന്‍ സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സംസ്‌ഥാന സമിതി സ്വീകരിക്കും. സ്‌ഥാനമാനങ്ങളില്‍ നിന്ന് ഒഴിവാക്കുന്ന ഗോപിയെ സാധാരണ പ്രവര്‍ത്തകനായി പാര്‍ട്ടിയില്‍ നിലനിര്‍ത്തും. പാര്‍ട്ടി ഓഫീസില്‍ ഒരു യുവതിയുമൊത്തുള്ള രംഗങ്ങള്‍ ഒളികാമറയില്‍ കുടുക്കിയതോടെയാണ് ഗോപി കോട്ടമുറിക്കല്‍ ജില്ലാ സെക്രട്ടറി സ്‌ഥാനത്തു നിന്ന് പുറത്താകുന്നത്. സംസ്‌ഥാന സമിതി പുനഃസംഘടിപ്പിച്ചപ്പോള്‍ ഒഴിച്ചിട്ടിരുന്ന ഒരു സ്‌ഥാനം ഔദ്യോഗിക പക്ഷക്കാരനായ ഗോപിക്കു വേണ്ടിയാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നുവെങ്കിലും ഇനി ഉന്നത സ്‌ഥാനങ്ങളില്‍ അദ്ദേഹം തിരിച്ചെത്തില്ലെന്ന സൂചനയാണ് നല്‍കുന്നത്. |
Wednesday, June 6, 2012
ഗോപി കോട്ടമുറിക്കലിനെ തെരഞ്ഞെടുക്കപ്പെട്ട സ്‌ഥാനങ്ങളില്‍ നിന്ന് നീക്കും
Subscribe to:
Post Comments (Atom)
No comments:
Post a Comment