ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) സ്ഥാപക ഡയറക്റ്റര്‍ രാധ വിനോദ് രാജുവിന്റെ (62) നിര്യാണവാര്‍ത്ത സിനിമാപ്രേമികളെയും വിഷമിപ്പിക്കും. കാരണം, ‘സിബിഐ’ സിനിമകളിലൂടെ സിനിമാപ്രേമികളുടെ മനം കവര്‍ന്ന ‘സേതുരാമയ്യര്‍’ എന്ന കഥാപാത്രത്തിന്റെ ‘ഒറിജിന’ലാണ് മണ്‍മറഞ്ഞത്. മമ്മൂട്ടിയെ മലയാളികളുടെ പ്രിയങ്കരനാക്കുന്നതില്‍ സേതുരാമയ്യര്‍ എന്ന കഥാപാത്രം വഹിച്ച പങ്ക് വലുതാണല്ലോ.
തിരക്കഥാകൃത്ത് പല അഭിമുഖങ്ങളിലും പറഞ്ഞ കാര്യമാണ് സേതുരാമയ്യരുടെ പ്രോട്ടോടൈപ്പ് രാധ വിനോദ് രാജുവാണെന്ന്. ആദ്യമായി ഒരു സിബിഐ സിനിമയ്ക്ക് തിരക്കഥ എഴുതിയ എസ്‌എന്‍ സ്വാമി നായക കഥാപാത്രത്തെ ഒരു മുസ്ലീമായാണ് വിഭാവന ചെയ്തത്. എന്നാല്‍ തിരക്കഥ വായിച്ച മമ്മൂട്ടിയാണ് കഥാപാത്രത്തെ ഒരു ബ്രാഹ്മണനാക്കിയാല്‍ കൊള്ളാം എന്ന് നിര്‍ദേശിച്ചത്. എസ്‌എന്‍ സ്വാമി അതുചെയ്യുകയും ചെയ്തു.
സിബിഐയില്‍ എസ്പി ആയിരുന്ന രാധ വിനോദ് രാജുവിന്റെ മാനറിസങ്ങള്‍ കഥാപാത്രത്തിന് ഉണ്ടായാല്‍ കൊള്ളാമെന്ന് എസ്‌എന്‍ സ്വാമിയോട് പറഞ്ഞതും മമ്മൂട്ടിയാണ്. രാധ വിനോദ് രാജുവിനെ മമ്മൂട്ടിക്ക് അറിയാമായിരുന്നു. കാരണം, മഹാരാജാസ് കോളേജില്‍ മമ്മൂട്ടിയുടെ സീനിയറായിട്ടാണ് രാധ വിനോദ് രാജു പഠിച്ചത്.
സിനിമ ഇറങ്ങിയതും എക്കാലത്തെയും വലിയ ഹിറ്റായി മാറിയതും പിന്നീടുള്ള ചരിത്രം. ഒന്നാം ഭാഗവും രണ്ടാം ഭാഗവും തൊട്ട് നാലാം ഭാഗം വരെ ഈ സിനിമ മുന്നേറുകയും ചെയ്തു. ഈ സിനിമയുടെ അഞ്ചാം ഭാഗത്തിന്റെ തയ്യാറെടുപ്പിലാണ് എസ്‌എന്‍ സ്വാമിയെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
ശ്വാസകോശത്തിനുണ്ടായ അണുബാധയെ തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെയാണ് രാധ വിനോദ് രാജു മരണത്തിന് കീഴടങ്ങിയത്. ജമ്മു കാശ്മീര്‍ കേഡറിലെ 1975 ബാച്ചിലെ ഐപിഎസ് ഓഫീസറാണ് മട്ടാഞ്ചേരി സ്വദേശിയായ രാധ വിനോദ് രാജു. രാജീവ് ഗാന്ധി വധക്കേസ്, കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ തുടങ്ങിയ സുപ്രധാന കേസുകളും അദ്ദേഹം അന്വേഷിച്ചിട്ടുണ്ട്. മമ്മൂട്ടിയുമായി അടുത്ത ബന്ധമാണ് രാധ വിനോദ് രാജു പുലര്‍ത്തിയിരുന്നത്.

No comments:
Post a Comment