മലയാളത്തിന്റെ പ്രിയകവി പി കുഞ്ഞിരാമന് നായരുടെ ജീവിതത്തെ
ആസ്പദമാക്കി പി ബാലചന്ദ്രന്
തിരക്കഥയെഴുതി സംവിധാനം ചെയ്ത ഇവന് മേഘരൂപന്‍ ഈ മാസം
29ന് (ജൂണ്‍ 29)പ്രദര്‍ശനത്തിനെത്തുന്നു. അതിസമ്പന്നമായ മലയാള
കാവ്യലോകത്ത് സമാനതകളില്ലാത്തവിധം ജീവിച്ച കവിയാണ്
കുഞ്ഞിരാമന്‍നായര്‍. ആത്മവേദനകളും ആത്മനിന്ദയും ചിലപ്പോഴൊക്കെ
ആത്മരോഷവും നിറഞ്ഞ സ്വരത്തില്‍ കവി തന്നെത്തന്നെപലവട്ടം
വിചാരണ ചെയ്തിട്ടുണ്ട്. യാഥാര്‍ത്ഥ്യവും കവിതയും പരസ്പരം
വേര്‍തിരിക്കാനാവാത്തവിധം കൂടിക്കലരുന്ന കവിയുടെ ജീവിതം
ആദ്യമായാണ് ചലച്ചിത്രമാകുന്നത്.
കെ പി മാധവന് നായര്‍ എന്ന സങ്കല്പ്പ കഥാപാത്രത്തിലൂടെയാണ്
ചലച്ചിത്രം മഹാകവി പിയുടെ ജീവിത വഴികളിലൂടെ യാത്ര ചെയ്യുന്നത്.
ഉള്ളടക്കം, പവിത്രം, അങ്കിള്‍ ബണ്‍, പുനരധിവാസം തുടങ്ങിയ ശ്രദ്ധേയമായ
സിനിമകളുടെ തിരക്കഥാകൃത്തായ പി.ബാലചന്ദ്രന് ആദ്യമായി സംവിധാനം
ചെയ്യുന്ന ചലച്ചിത്രമാണ് ഇവന് മേഘരൂപന്‍. ''തൈരില്‍ നിന്നു വെണ്ണ
കടഞ്ഞെടുക്കുന്നതുപോലെ മഹാകവി പികുഞ്ഞിരാമന്‍ നായരില്‍ നിന്നും
കടഞ്ഞെടുത്ത കഥാപാത്രമാണ് കെ പി മാധവന് നായര്‍. ഏതോ സത്രത്തില്‍ ദുരൂഹ
സാഹചര്യത്തില്‍ അദ്ദേഹത്തിനു മരണം സംഭവിക്കുന്ന കവിയില്‍ നിന്നും
മാധവന് നായര്‍ എന്ന സങ്കല്പ്പ കഥാപാത്രം പിറക്കുന്നു.' പി
ബാലചന്ദ്രന് പറഞ്ഞു.
വടക്കേമലബാറിലെ ഒരു യാഥാസ്ഥിതിക സമ്പന്ന കുടുംബത്തിലാണ് മാധവന് നായര്‍ ജനിച്ചത്. കുട്ടിക്കാലത്തു തന്നെ കവിതകള്‍ എഴുതിത്തുടങ്ങി. നിത്യസഞ്ചാരിയായിരുന്നു മാധവന് നായര്‍. സ്ത്രീയുടെയും പ്രകൃതിയുടെയും സൌന്ദര്യത്തിലൂടെ തന്റെ നിത്യകാമുകിയായ കവിതയെത്തേടി അദ്ദേഹം അലഞ്ഞുകൊണ്ടേയിരുന്നു. മുറപ്പെണ്ണായ ജാനകിയുമായി വീട്ടുകാര്‍ ഇതിനിടയില്‍ വിവാഹമുറപ്പിച്ചു.
നാടുവിട്ടുപോയ മാധവന് നായര്‍ നാട്ടിന്‍പുറത്തുകാരിയും കവയിത്രിയുമായ സരസ്വതിയോടൊപ്പം ജീവിക്കുന്നു. സരസ്വതിയുടെ പ്രതിഭയില്‍ അസൂയാലുവായിരുന്ന മാധവന് നായര്‍ അവള് എഴുതി ഏല്‍പ്പിച്ച കവിതകളൊന്നും വാരികകള്‍ക്ക് അയച്ചുകൊടുത്തില്ല. മനസ്സുമടുത്ത സരസ്വതി ക്രമേണ കവിതയുടെ കാല്പനിക ലോകത്തുനിന്നും ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളിലേക്ക് മാറിത്തുടങ്ങുന്നു. എഴുത്ത് എന്നേക്കുമായി അവസാനിപ്പിച്ച് കവിയുടെ ഭാര്യയായി സരസ്വതി ഒതുങ്ങി ജീവിക്കുന്നു. സരസ്വതിയുടെ കാവ്യ ജീവിതത്തിന്റെ മരണത്തിന് താനാണ് ഉത്തരവാദിയെന്ന് കുറ്റബോധത്താല്‍ ഇരിക്കപ്പൊറുതിയില്ലാതെ മാധവന് നായര്‍ വീടുവിട്ടിറങ്ങുന്നു. ലക്ഷ്യമില്ലാത്ത മറ്റൊരു യാത്രയിലേക്ക്.
നിളാ തീരത്തുകൂടി അലഞ്ഞു തീര്‍ത്ത ആ നാളുകളിലാണ് മാധവന് നായര്‍ അമ്മിണി എന്ന പാട്ടുകാരിയുമായി അനുരാഗത്തിലാകുന്നത്. അമ്മിണിയുടെ വീട്ടുകാര്‍ അവരുടെ വിവാഹം ഉറപ്പിച്ചു. ഇതിനിടയില്‍ തൃശൂരില്‍ എത്തുന്ന കവി തന്റെ പ്രസാധകനുമായി നാടന്‍ പാട്ടുകള്‍ സമാഹരിച്ച് പുസ്തകമാക്കുന്ന ഒരു പുതിയ കരാറില്‍ ഏര്‍പ്പെടുന്നു. പാട്ടുകള്‍ തേടി ഉള്‍നാട്ടിലേക്ക് പോകുന്ന മാധവന് നായര്‍ പാട്ടുകാരി തങ്കമണിയുമായി കണ്ടുമുട്ടുന്നു. പാട്ടുപാടിയും കേട്ടെഴുതിയും മറ്റൊരു പ്രണയകാലത്തിലൂടെ കവി കടന്നുപോകുന്നു. ഇതിനിടയില്‍ അമ്മിണിയുമായുള്ള വിവാഹക്കാര്യം തന്നെ അയാള്‍ മറന്നുപോയിരുന്നു.
ആരിലും തൃപ്തിപ്പെടാതെ എവിടെയും തങ്ങിനില്ക്കാനാവാതെ പാറിനടന്ന കവി ജീവിതത്തില്‍ ബന്ധപ്പെട്ട സ്ത്രീകളെല്ലാം കാമത്തിന്റെ മാത്രമല്ല മരണത്തിന്റേയും പ്രതിനിധികളാണ്. മരണവുമായുള്ള വേഴ്ചയില്‍ നിന്നാണ് മാധവന് നായരുടെ കവിതകളുണ്ടാകുന്നത്. അതുകൊണ്ടു തന്നെ കവി ചെന്നുചേരുന്ന ഇടങ്ങളും കണ്ടുമുട്ടുന്ന സ്ത്രീകളും വ്യത്യസ്തരായിരുന്നു. അമ്മിണി ടീച്ചറും, തങ്കമണിയും നാട്ടുമ്പുറത്തുകാരിയും കവിയുമായ സരസ്വതിയും മുറപ്പെണ്ണായ ജാനകിയും സ്കൂളിലെ സഹ അധ്യാപികയായിരുന്ന രാജലക്ഷ്മിയും അവസാനം കവിതയിലേക്കും മരണത്തിലേക്കും കൂട്ടിക്കൊണ്ടുപോകുന്ന നഴ്സ് മായാ മഹേശ്വരിയും... അങ്ങനെ കവി കണ്ടുമുട്ടുകയും പ്രണയിക്കുകയും ചെയ്തവരെല്ലാം വ്യത്യസ്തരായിരുന്നു.
തെറ്റുകള്‍ ചെയ്യുകയും അതില്‍ പശ്ചാത്തപിക്കുകയും ചെയ്തുകൊണ്ട് ജീവിതത്തെ കൂസലില്ലാതെ അതിജീവിച്ച കവിയും മനുഷ്യനുമായിരുന്നു കെ പി മാധവന് നായര്‍. സൂഫി പറഞ്ഞ കഥയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച നടനും നിര്‍മ്മാതാവുമായ പ്രകാശ് ബാരെയാണ് മാധവന് നായരായി വേഷമിടുന്നത്. അമ്മിണിയായി പത്മപ്രിയയും മായാമഹേശ്വരിയായി ശ്വേതാമേനോനും രാജലക്ഷ്മിയായി രമ്യാ നമ്പീശനും തങ്കമണിയായി അനുവും സരസ്വതി അമ്മയായി പുതുമുഖം ജയപ്രിയയും വേഷമിടുന്നു.
കൂടാതെ ജഗതി ശ്രീകുമാര്‍, വി കെ ശ്രീരാമന്, ചെമ്പില്‍ അശോകന്, തമ്പി ആന്റണി, മാര്‍ഗി സതി, സജിതാ മഠത്തില്‍, മുരുകന്, കണ്ണൂര്‍ ശ്രീലത, ഭാനുമതി, വിജയകുമാര്‍ പ്രഭാകരന്, സുദര്ശന് അന്നൂര്‍, ഗോപന് കരുനാഗപ്പള്ളി, അംബികാമോഹന്‍, ആഷ, സുനിതാ നെടുങ്ങാടി, ഗോപു കേശവ്, സുരഭി, എം ആര് രാജന്, മനോജ്കുമാര്‍ ഷാജി സുരേന്ദ്രനാഥ്, ചന്ദ്രമോഹന്, വിജയ് പെരിങ്ങോട്, സജി സോപാനം, മനു ജോസ്, കലാമണ്ഡലം പ്രഭാകരന് തുടങ്ങിയ വന്‍ താരനിരയാണ് ഇവന് മേഘരൂപനില്‍ അണിനിരക്കുന്നത്.
മലയാളിയായ പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകന്‍ രാജീവ് രവിയാണ് മേഘരൂപന്‍ ക്യാമറ ചലിപ്പിച്ചത്. പ്രശസ്ത കലാസംവിധായകനും ഡിസൈനറും അനിമേറ്ററുമായ പ്രകാശ് മൂര്‍ത്തിയാണ് കലാസംവിധായകന്‍. ഗാനരചന ഒഎന്‍വിയും കാവാലം നാരായണപണിക്കരും ചേര്‍ന്ന് നിര്‍വ്വഹിച്ചു. സംഗീതം ശരത്. എഡിറ്റിംഗ് വിനോദ് സുകുമാരന്‍. സിലിക്കോണ്‍ മീഡിയയുടെ ബാനറില്‍ ഗോപ പെരിയാടന്‍, തമ്പി ആന്റണി, പ്രകാശ് ബാരെ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

No comments:
Post a Comment