Saturday, June 23, 2012

ആത്മഹത്യാ തലസ്ഥാനമോ ഐടി തലസ്ഥാനമോ?


ജീവിതത്തിലെ പ്രതിസന്ധികള്‍ ധൈര്യ പൂര്‍വം തരണം ചെയ്തു വിജയ കിരീടം ചൂടിയവരാണു നമ്മുടെ ആരാധ്യ പുരുഷന്മാര്‍. എന്നാല്‍, അത്തരക്കാരുടെ വംശം അന്യം നില്‍ക്കുകയാണോ? 
പ്രതിസന്ധിയില്‍ നിന്നു രക്ഷപെടാന്‍ ജീവനൊടുക്കുന്നവരുടെ നാടായി ഭാരതം മാറുകയാണോ? പ്രതിസന്ധികളില്‍ പതറി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതിന്‍റെ കണക്കുകളാണു പുറത്തുവരുന്നത്. 

കര്‍ഷക ആത്മഹത്യകള്‍ക്കു കുപ്രസിദ്ധമായിരുന്നു നമ്മുടെ നാട് എന്നും. എന്നാല്‍ ഈ കുപ്രസിദ്ധിയുടെ റേറ്റിങ്ങില്‍ ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നു എന്നു വേണമെങ്കില്‍ പറയാം. കര്‍ഷക ആത്മഹത്യകള്‍ കുറഞ്ഞെന്നല്ല ഇതിനര്‍ഥം. വന്‍കിട ഐടി നഗരങ്ങളിലെ ആത്മഹത്യാ നിരക്കു കര്‍ഷക ആത്മഹത്യാ നിരക്കിലും അധികമായി എന്നാണു കണ്ടെത്തല്‍. 

ടെക്കികളെന്നു വിളിക്കപ്പെടുന്ന സാങ്കേതിക വിദഗ്ധരുടെ പ്രിയ നഗരമാണു ബംഗളൂരു. യുവത്വത്തിന്‍റെ പ്രസരിപ്പില്‍ എന്തും ഏതും തങ്ങള്‍ക്കു സ്വന്തം എന്നു കരുതുന്ന ഒരു സമൂഹത്തിന്‍റെ ഇഷ്ട സ്ഥലം. ഈ നഗരത്തിലാണ് ഇപ്പോള്‍ ആത്മഹത്യാ നിരക്ക് ഏറെക്കൂടുതലെന്നു സര്‍വെ. നഗരത്തിലെ പ്രതിവര്‍ഷ ആത്മഹത്യാ നിരക്കില്‍ വന്‍ വര്‍ധനയുണ്ടായെന്നാണു റിപ്പോര്‍ട്ട്. 

ബംഗളൂരുവിലെ ഓരോ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലും പ്രതിദിനം രണ്ട് ആത്മഹത്യ വീതം നടക്കുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ആത്മഹത്യാ നിരക്കില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 80 ശതമാനത്തോളം വര്‍ധന രേഖപ്പെടുത്തിയ ബംഗളൂരുവിനെ രാജ്യത്തെ ആത്മഹത്യ തലസ്ഥാനമായി കണക്കാക്കാമത്രേ! 

അവിടെ ആത്മഹത്യയില്‍ അഭയം തേടുന്നവരില്‍ 30 ശതമാനവും ബിപിഒ, കോള്‍ സെന്‍റര്‍ പ്രൊഫഷനലുകളാണെന്നാണു റിപ്പോര്‍ട്ട്. ഐടി പ്രൊഫഷനലുകള്‍ക്കിടയിലും ആത്മഹത്യാ പ്രവണത വളരെയേറെയാണ്. 

വിദ്യാര്‍ഥികള്‍ക്കിടിയിലും ഇടത്തരക്കാര്‍ക്കിടയിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ആത്മഹത്യാ നിരക്കു കുറഞ്ഞിട്ടുണ്ട്. എന്നാല്‍ 16 നും 29 നും ഇടിയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കിടയില്‍ ഈ പ്രവണത വര്‍ധിച്ചു.

കൗമാര പ്രായത്തില്‍ത്തന്നെ വന്‍തുക ശമ്പളം ലഭിക്കുന്ന ജോലി ലഭിക്കുന്നതോടെ ഇപ്പോഴത്തെ ചെറുപ്പക്കാര്‍ എല്ലാം നേടിയെന്ന ഭാവത്തിലെത്തുമെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍. ഇതിനു ശേഷം ഒരു ചെറിയ പ്രതിസന്ധി ഉണ്ടായാല്‍ പോലും ഇത്തരക്കാര്‍ക്കു പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ല. പണത്തിന്‍റെ ആര്‍ഭാടത്തില്‍ ഉണ്ടാകുന്ന സൗഹൃദങ്ങള്‍ മാത്രമേ ഇവരില്‍ ഭൂരിപക്ഷം പേര്‍ക്കുമുണ്ടാകുകയുള്ളൂ. അതുകൊണ്ടുതന്നെ ഒരു പ്രതിസന്ധി ഘട്ടത്തില്‍ കൈത്താങ്ങാകാന്‍ ആരുംതന്നെ ഉണ്ടാകില്ലെന്നതാണു ഭൂരിപക്ഷത്തിന്‍റെയും സ്ഥിതി. ആത്മഹത്യയെന്ന ഈസി വോക്കോവറിലേക്ക് അവര്‍ എത്തിപ്പെടാന്‍ ഇവയൊക്കെ കാരണമാകുന്നുണ്ടെന്നു മനഃശാസ്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ചെറിയ പ്രശ്നങ്ങള്‍ പോലും നേരിടാന്‍ ഇക്കൂട്ടര്‍ക്കു ധൈര്യമില്ലെന്നാണു മാനസ്സികാരോഗ്യ കൗണ്‍സിലര്‍മാരുടെ വിലയിരുത്തല്‍. പ്രശ്ന പരിഹാരത്തിന് ഓരോ ദിവസവും നൂറോളം പേരാണു കൗണ്‍സിലിങ് സെന്‍ററുകളുമായി ബന്ധപ്പെടുന്നത്. നേരിട്ടെത്തി കൗണ്‍സിലിങ് സഹായം തേടാന്‍ കൂടുതല്‍ പേര്‍ക്കും മടിയാണ്. അതിനാല്‍, ഫോണിലൂടെയുള്ള കൗണ്‍സിലിങ്ങാണു കൂടുതല്‍. 

പണ്ടൊക്കെ സുഹൃദ് ബന്ധങ്ങളും കുടുംബ ബന്ധങ്ങളും ഏറെയുണ്ടായിരുന്നു നമുക്ക്. ഇത്തരം ബന്ധങ്ങള്‍ പവിത്രമായി കാത്തു സൂക്ഷിക്കണമെന്ന ആഗ്രഹമുള്ള സമൂഹവുമാണ് ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ ഏതു പ്രശ്നത്തിനും പരിഹാരം കാണാന്‍ ആളുകളുമുണ്ടായിരുന്നു. ഇന്നത്തെ അണുകുടുംബങ്ങളില്‍ അത്തരമൊരു അവസ്ഥ ഇല്ലാത്തത് ആത്മഹത്യകള്‍ കൂടാന്‍ പ്രധാന കാരണമാകുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം ഏറെ മുന്നിലാണെന്ന പഠനവും കഴിഞ്ഞദിവസം പുറത്തു വന്നിട്ടുണ്ട്. കേരളം ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് ഇതില്‍ ഏറെ മുന്നിലെന്നു ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ ദി ലാന്‍സെറ്റ് നടത്തിയ പഠനത്തില്‍ കണ്ടെത്തി. സാമ്പത്തിക-വിദ്യാഭ്യാസ കാരണങ്ങളല്ല ആത്മഹത്യാ നിരക്കു വര്‍ധിക്കാന്‍ കാരണം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്വയം മരണം വരിക്കുന്നവരില്‍ ഏറെയും 15 നും 19 നും ഇടിയില്‍ പ്രായമുള്ളവരാണെന്നും പഠനം കണ്ടെത്തി.

കേരളം, തമിഴ്നാട്, ആന്ധ്രാ പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് ആത്മഹത്യാ നിരക്കില്‍ മുന്നില്‍. രാജ്യത്തെ മൊത്തം ആത്മഹത്യകളില്‍ 40 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ് അരങ്ങേറുന്നത്. തലസ്ഥാനം ഡല്‍ഹിയാണ് ആത്മഹത്യയുടെ കാര്യത്തില്‍ ഏറ്റവും പിന്നില്‍. അസ്വഭാവിക മരണ കാരണങ്ങളില്‍ ആത്മഹത്യയ്ക്കു രണ്ടാം സ്ഥാനമാണ് ഇന്ത്യയിലുള്ളത്. വാഹനാപകടങ്ങളാണ് ഒന്നാമത്. ആത്മഹത്യാ നിരക്കിലുള്ള വര്‍ധന ഇപ്പോഴത്തെ തോതില്‍ തുടര്‍ന്നാല്‍ അധികം വൈകാതെ വാഹനാപകടങ്ങളെ ആത്മഹത്യ മറികടക്കുമെന്നു തീര്‍ച്ച. 

പങ്കില്ലെന്ന പല്ലവി പങ്കപ്പാടായി; പാര്‍ട്ടിയും 'കീഴടങ്ങുന്നു'


ഫസല്‍ വധക്കേസില്‍ കാരായി രാജനും കാരായി ചന്ദ്രശേഖരനും, ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പി.കെ. കുഞ്ഞനന്തന്‍... തങ്ങള്‍ക്കു ബന്ധമില്ലെന്നു സി.പി.എം. ആണയിട്ട ഈ കേസുകളില്‍ ശരിക്കും 'കീഴടങ്ങു'ന്നതു പാര്‍ട്ടിതന്നെ. ഇരു കേസുകളിലുമായി പിടിയിലായ മൂവരും പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട സ്‌ഥാനങ്ങള്‍ അലങ്കരിക്കുന്നവര്‍. കാരായി രാജന്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗവും മുന്‍ തലശേരി ഏരിയാ സെക്രട്ടറിയുമാണ്‌. കാരായി ചന്ദ്രശേഖരന്‍ തിരുവങ്ങാട്‌ ലോക്കല്‍ സെക്രട്ടറി, കുഞ്ഞനന്തന്‍ പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം. ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്‌റ്റിലായ 47 പേരില്‍ ഒമ്പതുപേര്‍ സി.പി.എമ്മുകാരാണ്‌. നേരത്തേ അറസ്‌റ്റിലായ കെ.സി. രാമചന്ദ്രന്‍ കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗവും പടയങ്കണ്ടി രവീന്ദ്രന്‍ ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി അംഗവും ജ്യോതിബാബു കുന്നോത്തുപറമ്പ്‌ ലോക്കല്‍ കമ്മിറ്റി അംഗവുമാണ്‌.

വടക്കേയില്‍ മനോജ്‌, ഇ.എം. ഷാജി എന്നിവര്‍ ബ്രാഞ്ച്‌ സെക്രട്ടറിമാര്‍. എന്‍.ജി.ഒ. യൂണിയന്‍ മുന്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും സി.പി.എം. ഒഞ്ചിയം ഏരിയാ സെക്രട്ടറിയുമായ സി.എച്ച്‌. അശോകനും കമ്മിറ്റി അംഗം കെ.കെ. കൃഷ്‌ണനും തലശേരി ഏരിയാ കമ്മിറ്റി അംഗം പി.പി. രാമകൃഷ്‌ണനും നേരത്തേ അറസ്‌റ്റിലായെങ്കിലും സി.പി.എമ്മിനെ ഏറെ വെട്ടിലാക്കിയതു കുഞ്ഞനന്തന്റെ കീഴടങ്ങല്‍തന്നെ.

പോലീസിന്റെ അതിവേഗ അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തുമ്പോള്‍, പറഞ്ഞതെല്ലാം വിഴുങ്ങേണ്ട അവസ്‌ഥയിലാണു പാര്‍ട്ടിനേതൃത്വം. ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു പങ്കുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന പോളിറ്റ്‌ ബ്യൂറോ പ്രഖ്യാപനവും നിലവിലിരിക്കേ സംസ്‌ഥാനനേതൃത്വത്തിന്റെ അടുത്ത നീക്കമാണ്‌ ഏവരും ഉറ്റുനോക്കുന്നത്‌.

ചന്ദ്രശേഖരന്‍ വധം കൊടുമ്പിരിക്കൊണ്ടിരിക്കേയാണ്‌, ആറുവര്‍ഷം പഴക്കമുള്ള തലശേരി മുഹമ്മദ്‌ ഫസല്‍ വധക്കേസില്‍ കാരായിമാരെ സി.ബി.ഐ. കീഴടക്കിയത്‌. തളിപ്പറമ്പ്‌ അരിയിലെ അബ്‌ദുള്‍ ഷുക്കൂര്‍ വധക്കേസിലാകട്ടെ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ ഒരുവട്ടം ചോദ്യംചെയ്യുകയും ടി.വി. രാജേഷ്‌ എം.എല്‍.എയെ ജൂലൈ ഒന്നിനു ചോദ്യം ചെയ്യാനിരിക്കുകയുമാണ്‌.

തൊട്ടടുത്ത ദിവസങ്ങളില്‍ നടന്ന കീഴടങ്ങലുകള്‍ പാര്‍ട്ടി തീരുമാനപ്രകാരമാണെന്ന സൂചന ശക്‌തമാണ്‌. കുഞ്ഞനന്തന്‍ കണ്ണൂര്‍ സി.പി.എം. ജില്ലാക്കമ്മിറ്റി ഓഫീസില്‍ ഒളിവില്‍ കഴിഞ്ഞതായും സ്‌ഥിരീകരിക്കാത്ത വിവരമുണ്ട്‌. എന്തു വില കൊടുത്താലും കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും സി.ബി.ഐക്കു വിട്ടുകൊടുക്കില്ലെന്നു പി. ജയരാജന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. കുഞ്ഞനന്തന്‍ പാര്‍ട്ടിയുടെ സംരക്ഷണയിലായിരുന്നെന്ന്‌ സി.പി.എം. കേന്ദ്രക്കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ ചാനലിനോടു പ്രതികരിച്ചതോടെ, നില്‍ക്കക്കള്ളിയില്ലാതാണു നേതാക്കളെ വിട്ടുകൊടുത്തതെന്നുവേണം കരുതാന്‍.

ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജനില്‍നിന്നു നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്ന എസ്‌.പിയുടെ പ്രസ്‌താവനയ്‌ക്കു പിന്നാലെ രണ്ടാംഘട്ട ചോദ്യംചെയ്യലിനു നോട്ടീസ്‌ നല്‍കിയതും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി. ശാരീരികാസ്വാസ്‌ഥ്യം ചൂണ്ടിക്കാട്ടി ജയരാജന്‍ രണ്ടാമതു ഹാജരായില്ല. ഷുക്കൂര്‍ കൊലക്കേസില്‍ അറസ്‌റ്റിലായ അരിയില്‍ ലോക്കല്‍ സെക്രട്ടറി യു.വി. വേണുവാണ്‌ പി. ജയരാജനിലേക്ക്‌ അന്വേഷണം എത്തിക്കുന്ന മൊഴി നല്‍കിയത്‌.

ടി.പി. ചന്ദ്രശേഖരനെ വധിക്കാന്‍ നിര്‍ദേശിച്ചതു കുഞ്ഞനന്തനാണെന്നും ഇതു പി. ജയരാജന്റെ അറിവോടെയാണെന്നും അറസ്‌റ്റിലായ ചിലര്‍ മൊഴി നല്‍കിയിരുന്നു. ചന്ദ്രശേഖരന്‍ വധക്കേസിലും കാരായി രാജനെ അടുത്തദിവസം ചോദ്യംചെയ്യും.

ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടപ്പോള്‍ പാര്‍ട്ടിയുടെ പങ്കു നിഷേധിച്ച്‌ സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍തന്നെ രംഗത്തുവന്നിരുന്നു. ഒളിവിലായിരുന്ന കുഞ്ഞനന്തന്‍ പാര്‍ട്ടി സഹായത്തോടെയാണു വടകര കോടതിയില്‍ നാടകീയമായി കീഴടങ്ങിയത്‌.

നേതാക്കള്‍ക്കും കൊലയാളി സംഘങ്ങള്‍ക്കും ഒളിത്താവളമൊരുക്കിയ 12 സി.പി.എം. പ്രവര്‍ത്തകരെയും അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. അപ്പോഴെല്ലാം തങ്ങള്‍ക്കു പങ്കില്ലെന്ന പല്ലവി ആവര്‍ത്തിക്കുകയായിരുന്നു പാര്‍ട്ടി. ഗൂഢാലോചനയുടെ മുഖ്യകണ്ണിയെന്നു പോലീസ്‌ വിശേഷിപ്പിക്കുന്ന കുഞ്ഞനന്തന്‍ ഇതുവരെ കണ്ണൂരിലെയും കാസര്‍ഗോട്ടെയും പാര്‍ട്ടി ഗ്രാമങ്ങളിലാണത്രേ ഒളിജീവിതം നയിച്ചത്‌. ഈ വിവരം പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്നുതന്നെ ചോരുകയും അവിടെയെല്ലാം പോലീസ്‌ എത്തുകയും ചെയ്‌തതോടെയാണു പാര്‍ട്ടിയുടെ പ്രതിരോധമിളകിയത്‌.

Friday, June 22, 2012

ഇവന്‍ മേഘരൂപന്‍ പ്രദര്‍ശനത്തിനെത്തുന്നു


മ­ല­യാ­ള­ത്തി­ന്റെ പ്രി­യ­ക­വി പി കു­ഞ്ഞി­രാ­മന്‍ നാ­യ­രു­ടെ ജീ­വി­ത­ത്തെ ആസ്പ­ദ­മാ­ക്കി ­പി ബാ­ല­ച­ന്ദ്രന്‍ തി­ര­ക്ക­ഥ­യെ­ഴു­തി സം­വി­ധാ­നം ചെ­യ്ത ഇ­വന്‍ മേ­ഘ­രൂ­പന്‍ ഈ മാ­സം 29­ന് (ജൂണ്‍ 29)­പ്ര­ദര്‍­ശ­ന­ത്തി­നെ­ത്തു­ന്നു. അതി­സ­മ്പ­ന്ന­മായ മല­യാള കാ­വ്യ­ലോ­ക­ത്ത് സമാ­ന­ത­ക­ളി­ല്ലാ­ത്ത­വി­ധം ജീ­വി­ച്ച കവി­യാ­ണ് കു­ഞ്ഞി­രാ­മന്‍­നാ­യര്‍. ആത്മ­വേ­ദ­ന­ക­ളും ആത്മ­നി­ന്ദ­യും ചി­ല­പ്പോ­ഴൊ­ക്കെ ആത്മ­രോ­ഷ­വും നി­റ­ഞ്ഞ സ്വ­ര­ത്തില്‍ ­ക­വി­ തന്നെ­ത്ത­ന്നെ­പ­ല­വ­ട്ടം വി­ചാ­രണ ചെ­യ്തി­ട്ടു­ണ്ട്. യാ­ഥാര്‍­ത്ഥ്യ­വും കവി­ത­യും പര­സ്പ­രം വേര്‍­തി­രി­ക്കാ­നാ­വാ­ത്ത­വി­ധം കൂ­ടി­ക്ക­ല­രു­ന്ന കവി­യു­ടെ ജീ­വി­തം ആദ്യ­മാ­യാ­ണ് ചല­ച്ചി­ത്ര­മാ­കു­ന്ന­ത്.

­കെ പി മാ­ധ­വന്‍ നാ­യര്‍ എന്ന സങ്കല്‍­പ്പ കഥാ­പാ­ത്ര­ത്തി­ലൂ­ടെ­യാ­ണ് ചല­ച്ചി­ത്രം മഹാ­ക­വി പി­യു­ടെ ജീ­വിത വഴി­ക­ളി­ലൂ­ടെ യാ­ത്ര ചെ­യ്യു­ന്ന­ത്. ഉള്ള­ട­ക്കം, പവി­ത്രം, അങ്കിള്‍ ബണ്‍, പു­ന­ര­ധി­വാ­സം തു­ട­ങ്ങിയ ശ്ര­ദ്ധേ­യ­മായ സി­നി­മ­ക­ളു­ടെ തി­ര­ക്ക­ഥാ­കൃ­ത്തായ പി­.­ബാ­ല­ച­ന്ദ്രന്‍ ആദ്യ­മാ­യി സം­വി­ധാ­നം ചെ­യ്യു­ന്ന ചല­ച്ചി­ത്ര­മാ­ണ് ഇവന്‍ മേ­ഘ­രൂ­പന്‍. ''­തൈ­രില്‍ നി­ന്നു വെ­ണ്ണ കട­ഞ്ഞെ­ടു­ക്കു­ന്ന­തു­പോ­ലെ മഹാ­ക­വി പി­കു­ഞ്ഞി­രാ­മന്‍ നാ­യ­രില്‍ നി­ന്നും കട­ഞ്ഞെ­ടു­ത്ത കഥാ­പാ­ത്ര­മാ­ണ് കെ പി മാ­ധ­വന്‍ നാ­യര്‍. ഏതോ സത്ര­ത്തില്‍ ദു­രൂഹ സാ­ഹ­ച­ര്യ­ത്തില്‍ അദ്ദേ­ഹ­ത്തി­നു മര­ണം സം­ഭ­വി­ക്കു­ന്ന കവി­യില്‍ നി­ന്നും മാ­ധ­വന്‍ നാ­യര്‍ എന്ന സങ്കല്‍­പ്പ കഥാ­പാ­ത്രം പി­റ­ക്കു­ന്നു­.' പി ബാ­ല­ച­ന്ദ്രന്‍ പറ­ഞ്ഞു­.


­വ­ട­ക്കേ­മ­ല­ബാ­റി­ലെ ഒരു യാ­ഥാ­സ്ഥി­തിക സമ്പ­ന്ന കു­ടും­ബ­ത്തി­ലാ­ണ് മാ­ധ­വന്‍ നാ­യര്‍ ജനി­ച്ച­ത്. കു­ട്ടി­ക്കാ­ല­ത്തു തന്നെ കവി­ത­കള്‍ എഴു­തി­ത്തു­ട­ങ്ങി­.  നി­ത്യ­സ­ഞ്ചാ­രി­യാ­യി­രു­ന്നു മാ­ധ­വന്‍ നാ­യര്‍. സ്ത്രീ­യു­ടെ­യും പ്ര­കൃ­തി­യു­ടെ­യും സൌ­ന്ദ­ര്യ­ത്തി­ലൂ­ടെ തന്റെ നി­ത്യ­കാ­മു­കി­യായ കവി­ത­യെ­ത്തേ­ടി അദ്ദേ­ഹം അല­ഞ്ഞു­കൊ­ണ്ടേ­യി­രു­ന്നു. മു­റ­പ്പെ­ണ്ണായ ജാ­ന­കി­യു­മാ­യി വീ­ട്ടു­കാര്‍ ഇതി­നി­ട­യില്‍ വി­വാ­ഹ­മു­റ­പ്പി­ച്ചു­.


­നാ­ടു­വി­ട്ടു­പോയ മാ­ധ­വന്‍ നാ­യര്‍ നാ­ട്ടിന്‍­പു­റ­ത്തു­കാ­രി­യും കവ­യി­ത്രി­യു­മായ സര­സ്വ­തി­യോ­ടൊ­പ്പം ജീ­വി­ക്കു­ന്നു. സര­സ്വ­തി­യു­ടെ പ്ര­തി­ഭ­യില്‍ അസൂ­യാ­ലു­വാ­യി­രു­ന്ന മാ­ധ­വന്‍ നാ­യര്‍ അവള്‍ എഴു­തി ഏല്‍­പ്പി­ച്ച കവി­ത­ക­ളൊ­ന്നും വാ­രി­ക­കള്‍­ക്ക് അയ­ച്ചു­കൊ­ടു­ത്തി­ല്ല. മന­സ്സു­മ­ടു­ത്ത സര­സ്വ­തി ക്ര­മേണ കവി­ത­യു­ടെ കാല്‍­പ­നിക ലോ­ക­ത്തു­നി­ന്നും ജീ­വി­ത­ത്തി­ന്റെ പരു­ക്കന്‍ യാ­ഥാര്‍­ത്ഥ്യ­ങ്ങ­ളി­ലേ­ക്ക് മാ­റി­ത്തു­ട­ങ്ങു­ന്നു. എഴു­ത്ത് എന്നേ­ക്കു­മാ­യി അവ­സാ­നി­പ്പി­ച്ച് കവി­യു­ടെ ഭാ­ര്യ­യാ­യി സര­സ്വ­തി ഒതു­ങ്ങി ജീ­വി­ക്കു­ന്നു. സര­സ്വ­തി­യു­ടെ കാ­വ്യ ജീ­വി­ത­ത്തി­ന്റെ മര­ണ­ത്തി­ന് താ­നാ­ണ് ഉത്ത­ര­വാ­ദി­യെ­ന്ന് കു­റ്റ­ബോ­ധ­ത്താല്‍ ഇരി­ക്ക­പ്പൊ­റു­തി­യി­ല്ലാ­തെ മാ­ധ­വന്‍ നാ­യര്‍ വീ­ടു­വി­ട്ടി­റ­ങ്ങു­ന്നു. ലക്ഷ്യ­മി­ല്ലാ­ത്ത മറ്റൊ­രു യാ­ത്ര­യി­ലേ­ക്ക്.


­നി­ളാ തീ­ര­ത്തു­കൂ­ടി അല­ഞ്ഞു തീര്‍­ത്ത ആ നാ­ളു­ക­ളി­ലാ­ണ് മാ­ധ­വന്‍ നാ­യര്‍ അമ്മി­ണി എന്ന പാ­ട്ടു­കാ­രി­യു­മാ­യി അനു­രാ­ഗ­ത്തി­ലാ­കു­ന്ന­ത്. അമ്മി­ണി­യു­ടെ വീ­ട്ടു­കാര്‍ അവ­രു­ടെ വി­വാ­ഹം ഉറ­പ്പി­ച്ചു. ഇതി­നി­ട­യില്‍ തൃ­ശൂ­രില്‍ എത്തു­ന്ന കവി തന്റെ പ്ര­സാ­ധ­ക­നു­മാ­യി നാ­ടന്‍ പാ­ട്ടു­കള്‍ സമാ­ഹ­രി­ച്ച് പു­സ്ത­ക­മാ­ക്കു­ന്ന ഒരു പു­തിയ കരാ­റില്‍ ഏര്‍­പ്പെ­ടു­ന്നു. പാ­ട്ടു­കള്‍ തേ­ടി ഉള്‍­നാ­ട്ടി­ലേ­ക്ക് പോ­കു­ന്ന മാ­ധ­വന്‍ നാ­യര്‍ പാ­ട്ടു­കാ­രി തങ്ക­മ­ണി­യു­മാ­യി കണ്ടു­മു­ട്ടു­ന്നു. പാ­ട്ടു­പാ­ടി­യും കേ­ട്ടെ­ഴു­തി­യും മറ്റൊ­രു പ്ര­ണ­യ­കാ­ല­ത്തി­ലൂ­ടെ കവി കട­ന്നു­പോ­കു­ന്നു. ഇതി­നി­ട­യില്‍ അമ്മി­ണി­യു­മാ­യു­ള്ള വി­വാ­ഹ­ക്കാ­ര്യം തന്നെ അയാള്‍ മറ­ന്നു­പോ­യി­രു­ന്നു­.


ആ­രി­ലും തൃ­പ്തി­പ്പെ­ടാ­തെ എവി­ടെ­യും തങ്ങി­നില്‍­ക്കാ­നാ­വാ­തെ പാ­റി­ന­ട­ന്ന കവി ജീ­വി­ത­ത്തില്‍ ബന്ധ­പ്പെ­ട്ട സ്ത്രീ­ക­ളെ­ല്ലാം കാ­മ­ത്തി­ന്റെ മാ­ത്ര­മ­ല്ല മര­ണ­ത്തി­ന്റേ­യും പ്ര­തി­നി­ധി­ക­ളാ­ണ്. മര­ണ­വു­മാ­യു­ള്ള വേ­ഴ്ച­യില്‍ നി­ന്നാ­ണ് മാ­ധ­വന്‍ നാ­യ­രു­ടെ കവി­ത­ക­ളു­ണ്ടാ­കു­ന്ന­ത്. അതു­കൊ­ണ്ടു തന്നെ കവി ചെ­ന്നു­ചേ­രു­ന്ന ഇട­ങ്ങ­ളും കണ്ടു­മു­ട്ടു­ന്ന സ്ത്രീ­ക­ളും വ്യ­ത്യ­സ്ത­രാ­യി­രു­ന്നു. അമ്മി­ണി ടീ­ച്ച­റും, തങ്ക­മ­ണി­യും നാ­ട്ടു­മ്പു­റ­ത്തു­കാ­രി­യും കവി­യു­മായ സര­സ്വ­തി­യും മു­റ­പ്പെ­ണ്ണായ ജാ­ന­കി­യും സ്‌­കൂ­ളി­ലെ സഹ അധ്യാ­പി­ക­യാ­യി­രു­ന്ന രാ­ജ­ല­ക്ഷ്മി­യും അവ­സാ­നം കവി­ത­യി­ലേ­ക്കും മര­ണ­ത്തി­ലേ­ക്കും കൂ­ട്ടി­ക്കൊ­ണ്ടു­പോ­കു­ന്ന നഴ്‌­സ് മാ­യാ മഹേ­ശ്വ­രി­യും­... അങ്ങ­നെ കവി കണ്ടു­മു­ട്ടു­ക­യും പ്ര­ണ­യി­ക്കു­ക­യും ചെ­യ്ത­വ­രെ­ല്ലാം വ്യ­ത്യ­സ്ത­രാ­യി­രു­ന്നു­.


­തെ­റ്റു­കള്‍ ചെ­യ്യു­ക­യും അതില്‍ പശ്ചാ­ത്ത­പി­ക്കു­ക­യും ചെ­യ്തു­കൊ­ണ്ട് ജീ­വി­ത­ത്തെ കൂ­സ­ലി­ല്ലാ­തെ അതി­ജീ­വി­ച്ച കവി­യും മനു­ഷ്യ­നു­മാ­യി­രു­ന്നു കെ പി മാ­ധ­വന്‍ നാ­യര്‍. സൂ­ഫി പറ­ഞ്ഞ കഥ­യി­ലെ കേ­ന്ദ്ര കഥാ­പാ­ത്ര­ത്തെ അവ­ത­രി­പ്പി­ച്ച നട­നും നിര്‍­മ്മാ­താ­വു­മായ പ്ര­കാ­ശ് ബാ­രെ­യാ­ണ് മാ­ധ­വന്‍ നാ­യ­രാ­യി വേ­ഷ­മി­ടു­ന്ന­ത്. അമ്മി­ണി­യാ­യി പത്മ­പ്രി­യ­യും മാ­യാ­മ­ഹേ­ശ്വ­രി­യാ­യി ശ്വേ­താ­മേ­നോ­നും രാ­ജ­ല­ക്ഷ്മി­യാ­യി രമ്യാ നമ്പീ­ശ­നും തങ്ക­മ­ണി­യാ­യി അനു­വും സര­സ്വ­തി അമ്മ­യാ­യി പു­തു­മു­ഖം ജയ­പ്രി­യ­യും വേ­ഷ­മി­ടു­ന്നു­.


­കൂ­ടാ­തെ ജഗ­തി ശ്രീ­കു­മാര്‍, വി കെ ശ്രീ­രാ­മന്‍, ചെ­മ്പില്‍ അശോ­കന്‍, തമ്പി ആന്റ­ണി, മാര്‍­ഗി സതി, സജി­താ മഠ­ത്തില്‍, മു­രു­കന്‍, കണ്ണൂര്‍ ശ്രീ­ല­ത, ഭാ­നു­മ­തി, വി­ജ­യ­കു­മാര്‍ പ്ര­ഭാ­ക­രന്‍, സു­ദര്‍­ശന്‍ അന്നൂര്‍, ഗോ­പന്‍ കരു­നാ­ഗ­പ്പ­ള്ളി, അം­ബി­കാ­മോ­ഹന്‍, ആഷ, സു­നി­താ നെ­ടു­ങ്ങാ­ടി, ഗോ­പു കേ­ശ­വ്, സു­ര­ഭി, എം ആര്‍ രാ­ജന്‍, മനോ­ജ്കു­മാര്‍ ഷാ­ജി സു­രേ­ന്ദ്ര­നാ­ഥ്, ചന്ദ്ര­മോ­ഹന്‍, വി­ജ­യ് പെ­രി­ങ്ങോ­ട്, സജി സോ­പാ­നം, മനു ജോ­സ്, കലാ­മ­ണ്ഡ­ലം പ്ര­ഭാ­ക­രന്‍ തു­ട­ങ്ങിയ വന്‍ താ­ര­നി­ര­യാ­ണ് ഇവന്‍ മേ­ഘ­രൂ­പ­നില്‍ അണി­നി­ര­ക്കു­ന്ന­ത്.


­മ­ല­യാ­ളി­യായ പ്ര­ശ­സ്ത ബോ­ളി­വു­ഡ് ഛാ­യാ­ഗ്രാ­ഹ­കന്‍ രാ­ജീ­വ് രവി­യാ­ണ് മേ­ഘ­രൂ­പ­ന് ക്യാ­മറ ചലി­പ്പി­ച്ച­ത്. പ്ര­ശ­സ്ത കലാ­സം­വി­ധാ­യ­ക­നും ഡി­സൈ­ന­റും അനി­മേ­റ്റ­റു­മായ പ്ര­കാ­ശ് മൂര്‍­ത്തി­യാ­ണ് കലാ­സം­വി­ധാ­യ­കന്‍. ഗാ­ന­ര­ചന ഒഎന്‍­വി­യും കാ­വാ­ലം നാ­രാ­യ­ണ­പ­ണി­ക്ക­രും ചേര്‍­ന്ന് നിര്‍­വ്വ­ഹി­ച്ചു. സം­ഗീ­തം ശര­ത്. എഡി­റ്റിം­ഗ് വി­നോ­ദ് സു­കു­മാ­രന്‍. സി­ലി­ക്കോണ്‍ മീ­ഡി­യ­യു­ടെ ബാ­ന­റില്‍ ഗോപ പെ­രി­യാ­ടന്‍, തമ്പി ആന്റ­ണി, ­പ്ര­കാ­ശ് ബാ­രെ­ എന്നി­വ­രാ­ണ് ചി­ത്രം നിര്‍­മ്മി­ച്ചി­രി­ക്കു­ന്ന­ത്.

ഷുക്കൂര്‍ വധം : കുടുങ്ങുമെന്നു ഭയം; ചോദ്യംചെയ്യലിന്‌ ജയരാജന്‍ ഇന്നു ഹാജരാകില്ല


കോഴിക്കോട്‌: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലും ആരോപണവിധേയനായ സാഹചര്യത്തില്‍ അരിയില്‍ അബ്‌ദുള്‍ ഷുക്കൂര്‍ വധക്കേസില്‍ ഇന്നു നടക്കുന്ന രണ്ടാംഘട്ട ചോദ്യംചെയ്യലിനു സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഹാജരാകില്ല.

ഷുക്കൂര്‍ വധക്കേസില്‍ ജയരാജനെ അറസ്‌റ്റ് ചെയ്യുമെന്ന അഭ്യൂഹത്തിനിടെയാണു പിന്മാറ്റം.

ആരോഗ്യപരമായ കാരണങ്ങളാല്‍ ഇന്നു ഹാജരാകാന്‍ കഴിയില്ലെന്നു ജയരാജന്‍ പോലീസിനു കത്തു നല്‍കുകയായിരുന്നു. ചോദ്യംചെയ്യലിനുള്ള അടുത്ത തീയതി പിന്നീടു തീരുമാനിക്കും. ടി.പി. വധക്കേസില്‍ അറസ്‌റ്റിലായവരുടെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ ഇന്നു ജയരാജനില്‍നിന്നു വിവരങ്ങള്‍ ആരായാനായിരുന്നു അന്വേഷണസംഘത്തിന്റെ തീരുമാനം.

പയ്യാമ്പലത്തെ സര്‍ക്കാര്‍ അതിഥിമന്ദിരത്തില്‍ 12നു ജയരാജനെ ചോദ്യംചെയ്‌തിരുന്നു. നിര്‍ണായക വിവരങ്ങള്‍ കിട്ടിയെന്നു ചോദ്യംചെയ്യലിനു നേതൃത്വം നല്‍കിയ കണ്ണൂര്‍ എസ്‌.പി: രാഹുല്‍ ആര്‍. നായര്‍ വെളിപ്പെടുത്തുകയും ചെയ്‌തു. ടി.പി. വധത്തില്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ നേതൃത്വത്തിനു പങ്കുണ്ടെന്ന ആരോപണമുയര്‍ന്നപ്പോള്‍ ജയരാജനെ വിളിച്ചുവരുത്തി ചോദ്യംചെയ്യാന്‍ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചിരുന്നു. എന്നാലതു കൊലയാളി സംഘാംഗങ്ങള്‍ പിടിയിലായശേഷം മതിയെന്ന ഉന്നതോദ്യോഗസ്‌ഥരുടെ നിര്‍ദേശത്തെത്തുടര്‍ന്ന്‌ ഒഴിവാക്കുകയായിരുന്നു.

തളിപ്പറമ്പ്‌ സഹകരണ ആശുപത്രിയിലെ മുറിയില്‍നടന്ന ഗൂഢാലോചനയെത്തുടര്‍ന്നായിരുന്നു ഷുക്കൂറിനെ വധിച്ചതെന്ന സി.പി.എം. അരിയില്‍ ലോക്കല്‍ സെക്രട്ടറി യു.വി. വേണുവിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലായിരുന്നു പയ്യാമ്പലത്തെ ചോദ്യം ചെയ്യല്‍.

ചില മൊഴികളില്‍ വൈരുധ്യമുള്ളതിനാലാണ്‌ ജയരാജനെ വീണ്ടും ചോദ്യംചെയ്യാന്‍ തീരുമാനിച്ചത്‌. ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന ആരോപണവിധേയനായ ടി.വി. രാജേഷ്‌ എം.എല്‍.എയെ ചോദ്യംചെയ്യുന്നതു ജൂലൈ ഒന്നിലേക്കു മാറ്റി.

ചോദ്യംചെയ്യലിന്‌ അഭിഭാഷക സാന്നിധ്യം വേണമെന്ന ജയരാജന്റെ ആവശ്യം നേരത്തേ തള്ളിയിരുന്നു. അറസ്‌റ്റ് വേണമെങ്കില്‍ പരമാവധി തെളിവുകള്‍ ശേഖരിച്ചശേഷം മതിയെന്നാണു പോലീസ്‌ നേതൃത്വം നിര്‍ദേശിച്ചിരുന്നത്‌. ഇന്നു വിളിച്ചുവരുത്തി അറസ്‌റ്റ് ചെയ്യാനിടയുണ്ടെന്നാണു ജയരാജനു ലഭിച്ച ഉപദേശമെന്ന്‌ അറിയുന്നു.

നടുവേദനയും ഇടുപ്പെല്ലിനു തകരാറുമുള്ളതിനാല്‍ പൂര്‍ണവിശ്രമം ആവശ്യമാണെന്ന ഡോക്‌ടറുടെ റിപ്പോര്‍ട്ട്‌ അടക്കമാണു ചോദ്യംചെയ്യല്‍ മാറ്റണമെന്നാവശ്യപ്പെട്ട്‌ പാര്‍ട്ടി ഓഫീസ്‌ സെക്രട്ടറി മുഖേന വളപട്ടണം സി.ഐ: യു. പ്രേമനു ജയരാജന്‍ കത്തു നല്‍കിയത്‌. രണ്ടാഴ്‌ചയ്‌ക്കു ശേഷം ഏതുദിവസവും ഹാജരാകാമെന്നു കത്തില്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌് എസ്‌.പി: രാഹുല്‍ ആര്‍. നായര്‍, അന്വേഷണ മേല്‍നോട്ടം വഹിക്കുന്ന കണ്ണൂര്‍ ടൗണ്‍ ഡിവൈ.എസ്‌.പി: പി. സുകുമാരന്‍, അന്വേഷണ ഉദ്യോഗസ്‌ഥന്‍ സി.ഐ: യു. പ്രേമന്‍ എന്നിവര്‍ ചര്‍ച്ച ചെയ്‌ത ശേഷം അപേക്ഷ അംഗീകരിച്ചു.

ചന്ദ്രശേഖരന്‍ വധക്കേസില്‍ പിടിയിലായ കൊടി സുനി, കിര്‍മാണി മനോജ്‌, ടി.കെ. രജീഷ്‌ എന്നിവരുടെ മൊഴികളും ജയരാജനെതിരാണ്‌. ഇതു സംബന്ധിച്ചു പ്രത്യേകം ചോദ്യം ചെയ്യാന്‍ നേരത്തേ തീരുമാനിച്ചെങ്കിലും ഷുക്കൂര്‍ വധക്കേസില്‍ ഇന്നു ഹാജരാകുന്നതിനൊപ്പമാക്കാമെന്നു പിന്നീടു നിശ്‌ചയിക്കുകയായിരുന്നു.

Thursday, June 21, 2012

രാധ വിനോദ് രാജു എന്ന 'ഒറിജിനല്‍' സേതുരാമയ്യര്‍!


ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) സ്ഥാപക ഡയറക്റ്റര്‍ രാധ വിനോദ് രാജുവിന്റെ (62) നിര്യാണവാര്‍ത്ത സിനിമാപ്രേമികളെയും വിഷമിപ്പിക്കും. കാരണം, ‘സി‌ബി‌ഐ’ സിനിമകളിലൂടെ സിനിമാപ്രേമികളുടെ മനം കവര്‍ന്ന ‘സേതുരാമയ്യര്‍’ എന്ന കഥാപാത്രത്തിന്റെ ‘ഒറിജിന’ലാണ് മണ്‍‌മറഞ്ഞത്. മമ്മൂട്ടിയെ മലയാളികളുടെ പ്രിയങ്കരനാക്കുന്നതില്‍ സേതുരാമയ്യര്‍ എന്ന കഥാപാത്രം വഹിച്ച പങ്ക് വലുതാണല്ലോ.

തിരക്കഥാകൃത്ത് പല അഭിമുഖങ്ങളിലും പറഞ്ഞ കാര്യമാണ് സേതുരാമയ്യരുടെ പ്രോട്ടോടൈപ്പ് രാധ വിനോദ് രാജുവാണെന്ന്. ആദ്യമായി ഒരു സിബി‌ഐ സിനിമയ്ക്ക് തിരക്കഥ എഴുതിയ എസ്‌എന്‍ സ്വാമി നായക കഥാപാത്രത്തെ ഒരു മുസ്ലീമായാണ് വിഭാവന ചെയ്തത്. എന്നാല്‍ തിരക്കഥ വായിച്ച മമ്മൂട്ടിയാണ് കഥാപാത്രത്തെ ഒരു ബ്രാഹ്മണനാക്കിയാല്‍ കൊള്ളാം എന്ന് നിര്‍ദേശിച്ചത്. എസ്‌എന്‍ സ്വാമി അതുചെയ്യുകയും ചെയ്തു.

സിബിഐയില്‍ എസ്പി ആയിരുന്ന രാധ വിനോദ് രാജുവിന്റെ മാനറിസങ്ങള്‍ കഥാപാത്രത്തിന് ഉണ്ടായാല്‍ കൊള്ളാമെന്ന് എസ്‌എന്‍ സ്വാമിയോട് പറഞ്ഞതും മമ്മൂട്ടിയാണ്. രാധ വിനോദ് രാജുവിനെ മമ്മൂട്ടിക്ക് അറിയാമായിരുന്നു. കാരണം, മഹാരാജാസ് കോളേജില്‍ മമ്മൂട്ടിയുടെ സീനിയറായിട്ടാണ് രാധ വിനോദ് രാജു പഠിച്ചത്.

സിനിമ ഇറങ്ങിയതും എക്കാലത്തെയും വലിയ ഹിറ്റായി മാറിയതും പിന്നീടുള്ള ചരിത്രം. ഒന്നാം ഭാഗവും രണ്ടാം ഭാഗവും തൊട്ട് നാലാം ഭാഗം വരെ ഈ സിനിമ മുന്നേറുകയും ചെയ്തു. ഈ സിനിമയുടെ അഞ്ചാം ഭാഗത്തിന്റെ തയ്യാറെടുപ്പിലാണ് എസ്‌എന്‍ സ്വാമിയെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

ശ്വാസകോശത്തിനുണ്ടായ അണുബാധയെ തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെയാണ് രാധ വിനോദ് രാജു മരണത്തിന് കീഴടങ്ങിയത്. ജമ്മു കാശ്മീര്‍ കേഡറിലെ 1975 ബാച്ചിലെ ഐപിഎസ് ഓഫീസറാണ് മട്ടാഞ്ചേരി സ്വദേശിയായ രാധ വിനോദ് രാജു. രാജീവ് ഗാന്ധി വധക്കേസ്, കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ തുടങ്ങിയ സുപ്രധാന കേസുകളും അദ്ദേഹം അന്വേഷിച്ചിട്ടുണ്ട്. മമ്മൂട്ടിയുമായി അടുത്ത ബന്ധമാണ് രാധ വിനോദ് രാജു പുലര്‍ത്തിയിരുന്നത്.

Tuesday, June 19, 2012

'വിഎസ് ഗ്രാമം' നീക്കാനായില്ല


തോട്ടപ്പള്ളിയില്‍ വിഎസ് അനുഭാവികള്‍ കഴിഞ്ഞ ദിവസം സ്ഥാപിച്ച വിഎസ് ഗ്രാമം ബോര്‍ഡും വിഎസ് അച്യുതാനന്ദന്റെ ചിത്രമുള്ള ഫ്‌ളക്‌സ് ബോര്‍ഡും നീക്കം ചെയ്യാനുള്ള സിപിഎംലോക്കല്‍ നേതൃത്വത്തിന്റെ ശ്രമം പരാജയപ്പെട്ടു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മുന്‍സെക്രട്ടറിയും ചേര്‍ന്നാണ്  തിങ്കളാഴ്ച രാവിലെ ബോര്‍ഡ് നീക്കം ചെയ്യാനെത്തിയത്.
വിഎസ് ഗ്രാമമെന്ന ബോര്‍ഡ് പകുതി അഴിച്ച ശേഷം രണ്ടാമത്തെ ബോര്‍ഡ് നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വിഎസ് അനുകൂലികള്‍ സ്ഥലത്തെത്തി ഇവരെ തടയുകയായിരുന്നു. ബോര്‍ഡ് നീക്കുന്നതിനെ വിഎസ് അനുകൂലികള്‍ ശക്തമായി എതിര്‍ത്തതോടെ ഇവര്‍ക്ക് പിന്‍വാങ്ങേണ്ട്ി വന്നു.
തോട്ടപ്പള്ളി ലോക്കല്‍ കമ്മിറ്റി വിഎസ് പക്ഷത്തിനൊപ്പമാണെങ്കിലും ഔദ്യോഗികപക്ഷത്തിന് മേല്‍കൈയുള്ള ഏരിയ കമ്മിറ്റിയുടെ കടുത്ത സമ്മര്‍ദത്തിന് വഴങ്ങിയാണ് ലോക്കല്‍ നേതൃത്വം ബോര്‍ഡുകള്‍ നീക്കാന്‍ ശ്രമിച്ചതെന്നാണ് സൂചന.
വെള്ളിയാഴ്ച രാത്രിയാണ് ബോര്‍ഡ് വച്ചത്. ദേശീയപാതയ്ക്കരികില്‍ തോട്ടപ്പള്ളി സ്പില്‍വെ പാലത്തിന് അരികിലാണ് ബോര്‍ഡ്. ശനിയാഴ്ച രാത്രിയാണ് ഇതിന് നേരെ എതിര്‍വശത്തായി വിഎസ് അനുകൂല ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. വിഎസ് ഗ്രാമം ബോര്‍ഡ് വിഎസ് അനുകൂലികള്‍ കെട്ടി പഴയ നിലയില്‍ ആ്ക്കിയിട്ടുണ്ട്. ഔദ്യോഗിക വിഭാഗക്കാര്‍ ബോര്‍ഡ് നീക്കം ചെയ്യാതിരിക്കാന്‍ സ്ഥലത്ത് രഹസ്യ നിരീക്ഷണവും നടത്തി വരുന്നുണ്ട്്.

ഒന്നര മണിക്കൂർ യുദ്സ്ധം...പോലീസ് തല്ലിയൊയതുക്കി


æÉÞÜàØßÈá çÈæø ®ùßÏÞX- ÏâÃßçÕÝíØßxß çµÞ{¼ßÈáUßW ºÞAßW ¿âÌíèÜxáµZ æµÞIáÕøáK-í  ®Øí.®Ëí.æ® dÉÕVJµV.
·ÄcLøÎßˆÞæÄ æÉÞÜàØí Äßøß‚¿ß‚á.§¿áAß ¼ßˆÞ èÕØí dÉØßÁaí ¥Èà×í øÞ¼ßæa æµÞÜÉÞĵߵæ{ ¥ùØíxí æº‡ÃæÎKÞÕÖcæMGí ®Øí®Ëí° dÉÕVJµV çùÞÁí ©ÉçøÞÇJßæa çÉøßW È¿JßÏ Ø¢¸V×¢ æÉÞÜàØí ¥¿ßæ‚ÞÄáAß.µˆá¢ µáM߂߈áµ{áÎÞÏß æÉÞÜàØßæÈ çÈøßG Õ߯cÞVjßµæ{ ²ÄáAÞÈÞÏß æÉÞÜàØí ÉÄßÈçFÞ{¢ ÄÕà d·çÈÁᢠµHàV ÕÞĵÕᢠdÉçÏÞ·ß‚á.ØíæÉXØV ¼¢·í×Èí ØÎàÉæJ ÏâÃßçÕÝíØßxß çµÞ{¼ßæa ÄáùAÞJ ç·xí çµdwàµøß‚ÞÃí ÉÄßÕßˆÞæÄ dÉÕVJµV ¥dµÎ¢ È¿JßÏÄí.Ø¢¸V×JßW ÉçJÞ{¢ ®Øí®Ëí° dÉÕVJµVAí ÉøáçAxá.²Kø ÎÃßAâçùÞ{¢ ®¢¼ß çùÞÁßW ·ÄÞ·Ä¢ ÄÞùáÎÞùÞÏß.

§KæÜ øÞÕᑚ 11.45 ÈÞÃí .Äá¿A¢. ÈâçùÞ{¢ ÕøáK ®Øí®Ëí° dÉÕVJµV ØíæÉXØV ¼¢·í×ÈßW çùÞÁí ©ÉçøÞÇß‚á. ¼ÜÉàøCß ©ZæMæ¿ ØKÞÙBç{Þæ¿ æÉÞÜàØí Õ{Eá ÈßKçÄÞæ¿  ²æøÞx ÕÞÙÈÕᢠ¥Äá Õß çÉÞÕßæÜïK Øí@ßÄß.®Øí®Ëí° Ø¢ØíÅÞÈ èÕØí dÉØßÁaí ®.®.ùÙߢ ©ÉçøÞÇ¢ ©Æí¸Þ¿È¢ æºÏíÄá.ùÙßÎßæa dÉØ¢·¢ ¥ÕØÞÈß‚çÄÞæ¿ çÈøæJ µøáÄßAâGßæÏJßÏ dÉÕVJµV æÉÞÜàØßÈí çÈæø ÄßøßEá.®Øí®Ëí° ¼ßˆÞ dÉØßÁaí ®¢.¦V.ÌÞÜÎáø{ßÏáæ¿ çÈÄãÄãÄbJßW ÉçJÞ{¢ ÕøáK dÉÕVJµV ØíÅÜJáIÞÏßøáK æÉÞÜàØßÈí çÈæø ÄßøßEá.ÜÞJß É߿߂á ÕÞBÞÈᢠ×àWÁßW É߿߂áLßÏá¢ ÉøÞÎÞÕÇß 
dÉçµÞÉÈ¢ Øã×í¿ßAáµÏÞÏßøáKá Üfc¢.µÝßE ÆßÕØ¢ §æÄÞæA È¿KçMÞZ ®ÜïÞ ¢ØÙß‚á ÈßK æÉÞÜàØí §JÕà ÈßWAAUßÏßˆÞæÄ ÜÞJß ÕàÖß.

¥çÄÞæ¿  ØíæÉXØV ¼¢·í×Èí ØÎàÉæJ ç·xá ÕÝß ÏâÃßçÕÝíØßxß çµÞ{¼ßȵJá ÈßKí µçˆùáIÞÏß.øâfÎÞÏ µçˆùßÈßæ¿ ºßÄùß ÈßK dÉÕVJµæø æÉÞÜàØí ÜÞJß ÕàÖß ÄáøJß.²xæMGáçÉÞÏ ®Øí®Ëí° ÉÞ{Ï¢ ¯øc æØdµGùß ÈßÏÞØßæÈ æÉÞÜàØí Õ{EßGá ÎVgß‚á.¼ßˆÞ çÈÄÞÕí ØßÌßAᢠÜÞJßÏ¿ßÏßW ÉøáçAxá.§ÄßÈßæ¿ çµÞ{¼ßȵJá ÈßKí µøßCˆá¢ ºá¿áµˆá¢ æµÞIí dÉÕVJµV æÉÞÜàØßæÈ çÈøß¿áµÏÞÏßøáKá.²øÞZ æÉÞAçJÞ{ÎáU ÎÄßW ºÞ¿ß µ¿Kí çùÞÁßÜßùBßÏᢠæÉÞÜàØßÈí çÈæø µçˆùí È¿Jß.§Õæø ÄáøJÞÈÞÃí æÉÞÜàØí µHàV ÕÞĵÕᢠd·çÈÁᢠdÉçÏÞ·ß‚Äí.æÉÞÜàØßæa Äßøß‚¿ßAßæ¿ ¥WM¢ ÖÞLøÞµáK dÉÕVJµV µˆá¢ µáMßÏᢠ¿câÌí èÜxáµ{áÎÞÏß ÕVißÄ ÕàøcçJÞæ¿ æÄøáÕßÜßùBß.¯µçÆÖ¢ ÎáAÞW ÎÃßAâçùÞ{¢ æÉÞÜàØá¢ ®Øí®Ëí° dÉÕVJµøá¢ ²øá ÎÄßW ÕcÄcÞØJßW ¯xáÎáGß.

ÉßçK¿í µçˆùí Õßæ¼¿ß ÙÞ{ßÈí ÎáXÕÖJá çµdwàµøß‚á.µáMßÏᢠµˆá¢ Õ߯cÞVjßµZ çùÞÁßçÜAí ÕÜßæ‚ùßEá. ¨ ØÎÏ¢ ¦V®ØíÉß(Ìß) Ø¢ØíÅÞÈ ØçN{È¢ Õßæ¼¿ß ÙÞ{ßW È¿AáµÞÏßøáKá.§Õßç¿Aí µâ¿áÄWæÉÞÜàæØJßÏçÄÞæ¿ dÉÕVJµV çµÞ{¼ßȵçJAí ©ZÕÜßEá.®¢®W®ÎÞøÞÏ ¿ß.Õß.øÞç¼×í, ¼ÏߢØí ÎÞÄcá,Øáçø×í µáùáMí ®KßÕV çµÞ{¼ßæÜJß dÉÕVJµæø ÖÞLøÞAß.§ÄßÈí çÖ×ÎÞÃí µçˆùßÈí ¥ÏÕá ÕKÄí.

¥WM ØÎÏJßȵ¢ ØßÉß®¢ çÈÄÞA{ÞÏ æµÞ¿ßçÏøß ÌÞܵã×íÃX,®{Îø¢ µøà¢,®.æµ.ÌÞÜX,§.Éß.¼ÏøÞ¼X,Éß.æµ.dÖàÎÄß ®KßÕV çµÞ{¼ßæÜJß æÉÞÜàØí ȿɿßÏßW dÉÄßçfÇß‚í Õ߯cÞVjßµæ{ µâGß dɵ¿È¢ ÈÏß‚á.Ø¢¸V×JßW ÉæC¿áJ dÉÕVJµæø ¥ùØíxßW ÈßKí ²ÝßÕÞAÞÈÞÏß ¦ÖÞX ØíµbÏV Õæø dɵ¿È¢ È¿JßÏ çÖ×¢ çÈÄÞAZ ÉßøßEá çÉÞÏß.ÉøáçAxÕæø æÎÁßAW çµÞ{¼í ¦ÖáÉdÄßÏßW dÉçÕÖßMß‚á.ÈÞÜá çÉæø ¥ùØíxí æºÏíÄá.µIÞÜùßÏÞÕáK ¥XÉçÄÞ{¢ çÉVæAÄßæø µçaÞYæÎaí æÉÞÜàØí çµæØ¿áJá.

¥Èà×í øÞ¼ßæa æµÞÜÉÞĵߵæ{ ¥ùØíxí æº‡ÃæÎKÞÕÖcæMGí ®Øí®Ëí° È¿JáK ØÎø¢ ÎâKÞ¢ ÆßÕØÕᢠآ¸V×JßW µÜÞÖß‚á.çÈøæJ øIá ÆßÕØ¢ æÉÞÜàØßæÈ dÉçµÞÉßMßAÞX dÉÕVJµøáæ¿ ÍÞ·Já ÈßKí dÖÎÎáIÞæÏCßÜᢠ¥ÕV Ø¢ÏÎÈ¢ ÉÞÜß‚á.ÈßWAAUßÏßˆÞæÄÏÞÃí §KæÜ ÜÞJß ºÞV¼á¢ d·çÈÁí dÉçÏÞ·ÕᢠȿJßÏÄí. §KæÜ æÉÞÜàØá¢ dÉÕVJµøá¢ ÄNßW Ø¢¸GÈ¢ È¿AáçOÞZ ÏâÃßçÕÝíØßxß çµÞ{¼ßW ØVŒµÜÞÖÞÜÏáæ¿ Ìß®Øí ØßÏáæ¿ dÉÞçÏÞ·ßµ Éøàf È¿AáµÏÞÏßøáKá.

ആന്റണിയും അഴിമതിയുടെ നിഴലില്‍?


അഴിമതി ആരോപണങ്ങളില്‍ മുങ്ങികുളിച്ച യുപിഎ സര്‍ക്കാറിലെ ആദര്‍ശ ധീരനായ പ്രതിരോധമന്ത്രി എകെ ആന്റണിയും സംശയത്തിന്റെ നിഴലിലേക്ക്. ഭാര്യഎലിസബത്തിന്റെ പെയിന്റിങുകള്‍ 28 കോടി രൂപയ്ക്ക് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ വാങ്ങിയെന്ന റിപ്പോര്‍ട്ടുകളാണ് ആന്റണിയെ പ്രതിക്കൂട്ടിലാക്കുന്നത്. ഇന്ത്യ ടുഡേ പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച്ച് രാജ്യത്തെ വിമാനത്താവളങ്ങള്‍ അലങ്കരിക്കുന്നതിനുവേണ്ടിയാണ് ഈ ചിത്രങ്ങള്‍ വാങ്ങിയിട്ടുള്ളത്. എട്ടു ചിത്രങ്ങള്‍ വാങ്ങാന്‍ വേണ്ടിയാണ് ഇത്രയും കോടി രൂപ ചെലവാക്കിയതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
 aai elizabath antony painting ak antony വിഖ്യാത ചിത്രകാരനായ തയ്യബ് മേഹ്തയുടെ സെലിബ്രേഷന്‍ എന്ന ചിത്രം ഒന്നരക്കോടി രൂപയ്ക്ക് വിറ്റതാണ് ആധുനിക ഇന്ത്യന്‍ ചിത്രകലയിലെ ഏറ്റവും വലിയ കച്ചവടം. 2002ലാണ് ഈ വില്‍പ്പന നടന്നത്. റിപ്പോര്‍ട്ടിലെ സൂചനകളനുസരിച്ച് അതിനുശേഷം ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും വലിയ വില്‍പ്പനയാണിത്.
പക്ഷേ, ചിത്രകാരിയെന്ന രീതിയില്‍ മേഹ്തയുടെ ഏഴയലത്ത് പോലും എത്താത്ത എലിസബത്തിന്റെ ചിത്രങ്ങള്‍ക്ക് ഇത്രയും വില ലഭിച്ചതെങ്ങനെയെന്ന ചോദ്യത്തിന് ഉത്തരം തേടുമ്പോഴാണ് അഴിമതി മണക്കുന്നത്. മോടിപിടിപ്പിക്കുന്നതിനുവേണ്ടി പെയിന്റിങുകളും കരകൗശലവസ്തുക്കളും വാങ്ങുന്നതില്‍ കോടികണക്കിനു രൂപയുടെ അഴിമതി നടക്കുന്നുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുണ്ട്. ഇതിലെ രണ്ട് ചിത്രങ്ങള്‍ തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
പെയിന്റിങുകള്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് വിറ്റിട്ടുണ്ടെന്ന് എലിസബത്ത്സമ്മതിക്കുന്നുണ്ട്. എന്നാല്‍ അത് എത്ര രൂപയ്ക്കാണെന്ന് സ്ഥിരീകരിക്കാന്‍ എലിസബത്തിനെ പോലെ അതോറിറ്റിയും തയ്യാറായിട്ടില്ല. ചിത്രം വിറ്റുകിട്ടുന്ന പണം കാന്‍സര്‍ രോഗികളെ ചികിത്സിക്കാനാണ് ഉപയോഗിക്കുകയെന്ന് എലിസബത്ത് പറയുന്നുണ്ട്. ഇതിന്റെ ആദ്യപടിയായി കാന്‍സര്‍ സൊസൈറ്റിക്ക് 3 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയതായി എലിസബത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് സാക്ഷ്യപ്പെടുത്തുന്നു.
മുന്‍ ബാങ്ക് ഉദ്യോഗസ്ഥയായ എലിസബത്ത് ചിത്രകല ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ല. പക്ഷേ, കുട്ടിക്കാലം മുതല്‍ ചിത്രം വരയ്ക്കുന്ന ശീലമുണ്ട്. പക്ഷേ, ഒരോ ചിത്രത്തിനും കോടികള്‍ കൊടുക്കാന്‍ മാത്രം വിലപിടിപ്പുള്ള ചിത്രങ്ങളാണോ എലിസബത്ത് വരച്ചതെന്ന കാര്യത്തിലാണ് എല്ലാവര്‍ക്കും സംശയം.

രാജസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്കു "സ്വാഭാവിക' മരണം


പെണ്‍ഭ്രൂണഹത്യ വളരെയധികം റിപ്പോര്‍ട്ട് ചെയ്ത രാജസ്ഥാനില്‍ പെണ്‍കുഞ്ഞുങ്ങളെ കൊല്ലുന്നതിനു പുതിയ രീതി കൈക്കൊളളുന്നതായി റിപ്പോര്‍ട്ട്. വേണ്ടത്ര പരിചരണവും ശ്രദ്ധയും നല്‍കാതെ കുട്ടികളെ രോഗികളാക്കുകയും ചികിത്സ നല്‍കാതിരിക്കുകയുമാണു പുതിയ രീതി. ഇത്തരം സംഭവങ്ങള്‍ സ്വാഭാവിക മരണങ്ങളായി തളളിക്കളയുന്നതിനാല്‍ മാതാപിതാക്കള്‍ക്കെതിരേ നിയമനടപടിയും ഉണ്ടാകില്ല. ജയ്സല്‍മേര്‍ ജില്ലയിലെ തേജ്മല്‍ത, മാന്‍ഡി ഗ്രാമങ്ങളില്‍ കഴിഞ്ഞ 10 ദിവസത്തിനുളളില്‍ സമാനമായ മൂന്നു സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി പ്രാദേശിക ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം അറസ്റ്റിലായ ദിലീപ് സിങ് എന്നയാളെ ചോദ്യം ചെയ്തപ്പോഴാണു വെളിപ്പെടുത്തല്‍ ലഭിച്ചത്. ദിലീപ് സിങ് തന്‍റെ മകള്‍ക്കു വേണ്ടത്ര പരിചരണം നല്‍കാത്തതിനാലാണു മരിച്ചതെന്നു സമ്മതിച്ചു. മാത്രമല്ല പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇതു വ്യക്തമായിരുന്നു. ഇങ്ങനെ പെണ്‍കുട്ടികളെ ക്രൂരമായി കൊല്ലുന്ന പ്രവണത സംസ്ഥാനത്തു വര്‍ധിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

Monday, June 11, 2012

രജീഷിന്റെ അറസ്റ്റ്: ന്യായീകരണമില്ലാതെ ഇടത് ഏകോപന സമിതി


Sn ]n h-[-t¡-kn Sn sI c-Po-jv A-d-Ìn-em-b km-l-N-cy-¯n sIm-e-]m-X-Icm-{ão-b-t¯m-Sp-Å C-S-Xp-]-£ G-tIm-]-\k-an-Xn-bp-sS \n-e-]m-Sv NÀ-¨-bm-hp-¶p. bp-h-tamÀ-¨ kw-Øm-\ t\-Xm-hm-bn-cp-¶ sI Sn P-b-Ir-jv-W³- am-kv-ä-sd kv-IqÄ Ip-«n-I-fp-sS ap-¶n-en-«v sh-«n-s¡m-e-s¸-Sp-¯n-b-Xn-s\ H-cp-Im-e-¯v \ym-bo-I-cn-¨-h-cm-Wv C-t¸mÄ C-S-Xp-]-£ G-tIm-]-\ k-an-Xn-¡p t\-Xr-Xzw sIm-Sp-¡p-¶-Xv. Sn ]n h-[-t¡-kn-sâ ]-Ým-¯-e-¯n kn.-]n.-F-½n-s\-Xn-tc sIm-e-]m-X-Icm-{ão-b-¯n-sâ t]-cn C-S-Xp-]-£ G-tIm-]-\k-an-Xn B-ª-Sn-¨p-h-cp-¶-Xn-\n-sS-bm-Wv Sn- ]n-þ-P-b-Ir-jv-W-³ sIm-e-]m-X-I-t¡-kp-I-fn-se {]-ap-J³ c-Po-jm-sW-¶ hmÀ-¯-IÄ ]p-d-¯p-h-cp-¶-Xv. kn.-]n.-Fw k-l-bm-{Xn-I-\pw _p-²n-Po-hn-bp-am-bn-cp-¶ Fw F³ hn-P-b³ am-ÌÀ A-S-¡-ap-Å-hÀ P-b-Ir-jv-W³ h-[-s¯ \ym-bo-I-cn-¨p cw-K-¯p-h-¶-Xv hn-hm-Z-am-bn-cp-¶p.
 hn-P-b³ am-jn-sâ A-Sp-¯ A-\p-bm-bn-I-fm-bn A-dn-b-s¸-Sp-¶ sI kn D-ta-jv _m-_p, sI F-kv l-cn-l-c³, tUm. B-km-Zv Xp-S-§n-b-h-cm-Wv ]n-¶o-Sv C-S-Xp-]-£ G-tIm-]-\ k-an-Xn cq-]o-I-cn-¨-Xv.-
Fw F³ hn-P-b-sâ ]m-X ]n-´p-SÀ-¶v ]mÀ-«n-¡p ]-p-d-s¯-¯n-b {]-ap-J-cn-sem-cm-fm-b Sn ]n N-{µ-ti-J-c-sâ sIm-e-t¡-kn-epw Sn sI c-Po-jv {]-Xn-bm-b- km-l-N-cy-¯n sIm-e-]m-X-Icm-{ão-b-t¯m-Sp-Å C-S-Xp-]-£ G-tIm-]-\k-an-Xn-bp-sS \n-e-]m-Sm-Wv tNm-Zyw-sN-¿-s¸-Sp-¶-Xv.kw-Øm-\-¯v hn-hn-[ t]-cp-I-fn {]-hÀ-¯n-¡p-¶ hn-a-X kn.-]n.-Fw A-Wn-IÄ-¡n-S-bn C-Xn-s\s¨m-Ãn ap-dp-ap-dp-¸v Xp-S-§n-bn-«p-WvSv. 
P-b-Ir-jv-W-sâ Ip-Spw-_-t¯m-Sv \o-Xn ]p-eÀ-¯n-bn-Ã F-¶ B-tcm-]-W-w D-bÀ-¶-Xn-s\ Xp-SÀ-¶v _n.-sP.-]n-¡p-Ån-epw {]-Xn-k-Ôn cq-£-am-Wv. 

ഹസാരെ സംഘത്തിന് അമെരിക്കന്‍ സഹായം ലഭിക്കുന്നു


അണ്ണ ഹസാരെ സംഘത്തിന് അമെരിക്കന്‍ കമ്പനികളുടെ സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്നു കേന്ദ്രമന്ത്രി വയലാര്‍ രവി. രാജ്യത്തെ മോശമായി ചിത്രീകരിക്കുന്ന തരത്തിലാണു ഹസാരെയുടെ പ്രസ്താവനകള്‍. മാഗ്സസെ അവാര്‍ഡ് നേടാന്‍ ഹസാരെയ്ക്ക് എന്ത് അര്‍ഹതയാണുളളതെന്നും അദ്ദേഹം ചോദിച്ചു.

ഹസാരെയും സംഘാംഗങ്ങളും നിഷ്കളങ്കരാണെന്നു താന്‍ കരുതുന്നില്ല. സത്യസന്ധനും ബഹുമാന്യനുമായ വ്യക്തിയാണു പ്രധാനമന്ത്രി. കിരണ്‍ ബേദിക്കും അരവിന്ദ് കെജ് രിവാളിനും എതിരേ അഴിമതിക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിനാല്‍ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യാനുളള ധാര്‍മികത അവര്‍ക്കില്ലെന്നും വയലാര്‍ രവി.

വധു കറുത്തതിന് കളിയാക്കല്‍; വരന്‍ ജീവനൊടുക്കി


കറുപ്പ് നിറമുള്ള പെണ്‍കുട്ടിയെ കല്യാണം കഴിച്ചതിന്റെ പേരില്‍ അയല്‍ക്കാരുടെ കളിയാക്കലിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്തു. ബിഹാറിലെ ഭഗല്പൂര്‍ ജില്ലയില്‍ നിന്നുള്ള രാജേഷ് മണ്ടല്‍ ആണ് വിഷം കഴിച്ച് ജീവനൊടുക്കിയതെന്ന് പൊലീസ് അറിയിച്ചു. വിവാഹപ്പിറ്റേന്ന് വിഷം ചേര്‍ത്ത പാനീയം കഴിച്ചാണ് രാജേഷ് ജീവനൊടുക്കിയത്.
വെളുത്ത നിറമുള്ള രാജേഷ് കറുത്ത പെണ്ണിനെ കെട്ടിയതെന്തിനാണെന്ന് ചോദിച്ചാണ് അയല്‍വീട്ടിലുള്ള ഏതാനും സ്ത്രീകള്‍ കളിയാക്കിയിരുന്നു.  ഇതിലുള്ള മനോവേദനയും ദേഷ്യവുമാണ് രാജേഷിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് പൊലീസ് ഓഫീസര്‍ പറഞ്ഞു.
വിഷം കഴിച്ച ശേഷം ഇക്കാര്യങ്ങള്‍ രാജേഷ് സഹോദരനായ സഞ്ജയിനോട് പറഞ്ഞു. കറുപ്പ് നിറമുള്ള വധുവിനെ തനിയ്ക്ക് തിരഞ്ഞെടുത്തതിലുള്ള അതൃപ്തിയും രാജേഷ് സഹോദരനോട് വെളിപ്പെടുത്തിയിരുന്നു.
ഗുരുതരാവസ്ഥയിലുള്ള രാജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. കറുത്ത നിറമുള്ള പെണ്‍കുട്ടികളെ വിവാഹം ചെയ്യാന്‍ ബിഹാര്‍ ഗ്രാമങ്ങളിലെ യുവാക്കള്‍ വിമുഖത പ്രകടിപ്പിയ്ക്കാറുണ്ട്.

88 വര്‍ഷത്തിനു ശേഷം ലെനിന്‌ ശവസംസ്‌കാരം


 Lenin Dead Body Embalm Burial 88 Years
നീണ്ട 88 വര്‍ഷങ്ങള്‍ക്ക്‌ ശേഷം സോവിയറ്റ്‌ യൂണിയന്‍ സ്ഥാപകനായ വ്‌ളാഡ്‌മിര്‍ ലെനിന്‌ ശവസംസ്‌കാരം. 1924 ജനുവരി 21 മരണമടഞ്ഞ ലെനിന്റെ മൃതദേഹം സംസ്‌കരിക്കാതെ വര്‍ഷങ്ങളായി റഷ്യയില്‍ എംബാം ചെയ്‌തു സൂക്ഷിച്ചു വെച്ചിരിക്കുകയാണ്‌.
ലെനിന്‍ മരണമടഞ്ഞതിന്റെ പിറ്റേ ദിവസം പോസ്‌റ്റ്‌ മോര്‍ട്ടം നടത്തി തലച്ചോര്‍ ഉള്‍പ്പെടെയുള്ള ആന്തരാവയവങ്ങള്‍ നീക്കം ചെയ്‌തു, മൃതദേഹം എംബാം ചെയ്‌തു സൂക്ഷിച്ചു വെച്ചിരിക്കുകയാണ്‌. എന്നാല്‍ ഒരു കമ്മ്യൂണിസ്റ്റ്‌ നേതാവിന്റെ മൃതദേഹം ഇങ്ങനെ സൂക്ഷിച്ചു വെക്കൂന്നതിനെതിരെ ലോകത്തിന്റെ വ്യത്യസ്‌ത തുറകളില്‍ നിന്നും ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
മോസ്‌കോയിലെ റെഡ്‌ സ്‌ക്വയറിലെ മുസ്സോളിയത്തില്‍ പൊതുദര്‍ശനത്തിന്‌ വെച്ചിരിക്കുകയാണ്‌ ലെനിന്റെ മൃതദേഹം. ഇത്‌ സംസ്‌കരിക്കണം എന്ന്‌ മുന്‍പും പല തവണ ആവശ്യം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന്‌ ജനകീയ അഭിപ്രായം കണ്ടെത്താന്‍ കഴിഞ്ഞ വര്‍ഷം പ്രശസ്‌ത ചലച്ചിത്രം ഗുഡ്‌ ബൈ ലെനിന്‍ എന്ന പേരില്‍ ഒരു വെബ്‌സൈറ്റ്‌ ആരംഭിക്കുകയും ഉണ്ടായി.
ലെനിന്‌ യുക്തമായ അന്തിമോപചാരം നല്‍കാതെ അദ്ദേഹത്തിന്റെ മൃതദേഹം ഇങ്ങനെ സൂക്ഷിച്ചു വെച്ചിരിക്കുന്നത്‌ യുക്തിക്ക്‌ നിരക്കുന്നതല്ല എന്നാണ്‌ റഷ്യയുടെ സാംസ്‌കാരിക മന്ത്രി വ്‌ളാഡ്‌മിര്‍ മെദിന്‍സ്‌കി പറഞ്ഞത്‌. പ്രസിഡന്റ്‌ വ്‌ളാഡ്‌മിര്‍ പുടിന്റെ വളരെ അടുത്ത അനുയായ ഇദ്ദേഹത്തിന്റെ വാക്കുകള്‍ സര്‍ക്കാറിന്റെ അഭിപ്രായമായി തന്നെ കണക്കാക്കാവുന്നതാണ്‌.
1953ല്‍ അന്തരിച്ച സ്റ്റാലിന്റെ മൃതദേഹവും ലെനിന്റേതു പോലെ എംബാം ചെയ്‌തു സൂക്ഷിച്ചിരുന്നെങ്കിലും, പിന്നീട്‌ അദ്ദേഹം അനഭിമതനായതിനെ തുടര്‍ന്ന്‌ 1961ല്‍ മൃതദേഹം സംസ്‌കാരിക്കുകയായിരുന്നു.

Saturday, June 9, 2012

മാതാപിതാക്കള്‍ കൊല്ലാനൊരുങ്ങിയ കുഞ്ഞിനെ ഏറ്റെടുത്ത രമ്യയുടെ കഥ ബിഗ് സ്‌ക്രീനിലേക്ക്


ആസ്വാദകര്‍ക്ക് പുതിയ ദൃശ്യ വിരുന്നൊരുക്കിയ ‘അന്‍പ് ‘ എന്ന നാടകം ബിഗ്‌സ്‌ക്രീനിലേക്കെത്തുന്നു. ഇന്ത്യയിലെ ഏക ഫ്‌ളോട്ടിങ് തിയേറ്ററായ ചിലങ്ക കേരളത്തിലുടനീളം അവതരിപ്പിച്ച നാടകമാണ് അന്‍പ്. സ്‌കൂള്‍ യുവജനോത്സവത്തില്‍ തുടങ്ങി നിരവധി വേദികള്‍ പിന്നിട്ട അന്‍പ് സിനിമയാക്കുന്നത് പ്രമോദ് പയ്യന്നൂരാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ‘അന്‍പ്’ എന്ന നാടകത്തിന്റെ കഥാപുരോഗതി. ആ കഥ ഇങ്ങനെ…
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തില്‍ പെണ്‍കുട്ടിയായതിന്റെ പേരില്‍ മാതാപിതാക്കള്‍ കുഞ്ഞിനെ കൊല്ലാന്‍ തീരുമാനിക്കുന്നു. എന്നാല്‍ ഇതറിഞ്ഞ കമ്പത്ത് ഗാന്ധിശിലയില്‍ രമ്യ എന്ന എട്ടാം ക്ലാസുകാരി ഈ കുഞ്ഞിനെ ഏറ്റെടുക്കുന്നു. കുഞ്ഞിന് രേഷ്മ എന്ന് പേരിട്ട് അതിന്റെ അമ്മയാകുന്നു. സൂര്യയും രമ്യ എന്ന അമ്മയും വളര്‍ന്നു വലുതായി. വര്‍ഷങ്ങള്‍ പലതും കഴിഞ്ഞു, രേഷ്മ ഇന്നും ജീവിക്കുന്നു രമ്യയുടെ വീട്ടില്‍ രമ്യയുടെ മകളായി.
നീലേശ്വരത്ത് നടന്ന ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ചിലങ്ക അന്‍പ് എന്ന ഈ കഥ പറഞ്ഞ് ഒന്നാം സ്ഥാനം നേടി. ഏറെ ആസ്വാദക പ്രശംസ നേടിയ നാടകം കേരളത്തിലുടനീളം പ്രദര്‍ശിപ്പിച്ച് കൊണ്ടിരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി രമ്യയുടെ മരണം സംഭവിക്കുന്നത്. രേഷ്മ വീണ്ടും തനിച്ചായി.
വീണ്ടുമൊരിക്കല്‍ കൂടി അന്‍പ് അരങ്ങില്‍ അവതരിപ്പിച്ച വിധിയേല്‍പ്പിച്ച മുറിവുകളോടെ. അതുകാണാന്‍ രേഷ്മയും രമ്യയുടെ കുടുംബവും എത്തിയിരുന്നു.
സിനിമാ സംവിധായകനായ പ്രമോദ് പയ്യന്നൂര്‍ നാടകം കാണുകയും ഇതിന്റെ ചലചിത്രാവിഷ്‌കാരത്തിന് മുന്‍കൈയ്യെടുക്കുകയുമായിരുന്നു. മമ്മൂട്ടിയെ നായകനാക്കി പ്രമോദ് സംവിധാനം ചെയ്യുന്ന ബാല്യകാല സഖിയുടെ ചിത്രീകരണത്തിന് ശേഷം ഇതിന്റെ ജോലികള്‍ ആരംഭിക്കും.
ചിലങ്കയിലെ പ്രവര്‍ത്തകര്‍ തന്നെയാണ് സിനിമയുടേയും അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇനി കാത്തിരിക്കാം രേഷ്മയ്ക്കും രമ്യക്കുമായി.

വിതുര പെണ്‍വാണിഭം: സുഗതകുമാരിയ്‌ക്കെതിരെ കേസ്


ഏറെ വിവാദം സൃഷ്ടിച്ച വിതുര പെണ്‍വാണിഭ കേസിലെ പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചതുമായി ബന്ധപ്പെട്ട് കവയിത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരിയ്ക്കതിരെ കേസ്. വിതുര കേസിലെ പെണ്‍കുട്ടിയെ വിവാഹം ചെയ്ത മധ്യവയസ്‌കന്റെ ആദ്യ ഭാര്യയായ റൈഹാനത്ത് നല്‍കിയ പരാതി പ്രകാരമാണ് സുഗതകുമാരിയ്‌ക്കെതിരെ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തത്.
വിതുര പെണ്‍വാണിഭ കേസ് അട്ടിമറിയ്ക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് സുഗതകുമാരിയ്‌ക്കെതിരെയുള്ള ആരോപണം. കുറ്റവാളികളെ രക്ഷിക്കാനുള്ള ഉദ്ദേശത്തോടെ വിവാഹം നടത്തിയപ്പോള്‍ തകര്‍ന്നു പോയത് തന്റേയും മക്കളുടേയും ജീവിതമാണെന്ന് റൈഹാനത്ത് പരാതിയില്‍ പറയുന്നു. സുഗതകുമാരിയടക്കം ഏഴുപേരെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസില്‍ ആറാം പ്രതിയാണ് സുഗതകുമാരി.
വിവാഹത്തിന് ശേഷം കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്ന് പെണ്‍കുട്ടി കോടതിയെ അറിയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഓരോ തവണയും കോടതിയില്‍ ഹാജരാകുന്നത് തന്റെ കുടുംബ ജീവിതത്തെ ബാധിക്കുന്നുവെന്നും ഇത് പീഡനത്തിന് സമാനമായ അനുഭവമാണെന്നും പെണ്‍കുട്ടി ഹൈക്കോടതിയെ അറിയിച്ചിരുന്നു.

സിപിഎമ്മിനൊപ്പം ബിജെപിയും കുടുങ്ങി


പാര്‍ട്ടിക്കാര്‍ തന്നെ പ്രതികളെ പൊലീസിന്റെ കയ്യില്‍ കൊണ്ടുക്കൊടുക്കും. പൊലീസിനും ഇത് വളരെ സൗകര്യമായിരുന്നു. തരാതരം പോലെ കഷ്ടകാലം തലയ്ക്കുമുകളില്‍ നില്‍ക്കുന്നര്‍ക്ക് ജീവപര്യന്തം കിട്ടും, യോഗമുള്ളവന്‍ വെറുതെ വിടപ്പെടും. ചന്ദ്രശേഖരന്‍ വധത്തോടെ കാര്യങ്ങള്‍ക്ക് ചില മാറ്റങ്ങളുണ്ടായി. യഥാര്‍ത്ഥ പ്രതികളെ തന്നെ കിട്ടണമെന്ന് സര്‍ക്കാരിനും പൊലീസിനും നിര്‍ബന്ധം. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പുണ്ടാക്കിയ രാഷ്ട്രീയാന്തരീക്ഷവും കേരളത്തിലെ മാധ്യമങ്ങളുടെ നിലപാടും സംസ്ഥാന മന്ത്രിസഭയുടെ നൂല്‍പ്പാലത്തിലൂടെയുള്ള നടപ്പും കേരളമൊട്ടാകെയുള്ള ജനങ്ങളുടെ പ്രതിഷേധവും സര്‍വ്വോപരി സഖാവ് വി എസ് അച്യുതാനന്ദന്റെ നിലപാടുകളുമെല്ലാം ചേര്‍ന്നൊരുക്കിയ അന്തരീക്ഷമാണ് പൊലീസിനെയും സര്‍ക്കാരിനെയും രാഷ്ട്രീയ കൊലപാതകങ്ങളില്‍ പുതിയ ചില നയങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമാക്കിയത്. ഇതോടെ സി പി എം അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലായത് വര്‍ത്തമാനകാല ചരിത്രമാണ്. സി പി എം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം എം മണിയുടെ 'കൊലവിളി' ഇതിനിടെയുണ്ടായതോടെയാണ് കേരളത്തില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചുള്ള പുനരന്വേഷണത്തിന് സര്‍ക്കാര്‍ നടപടി തുടങ്ങിയത്.
രാഷ്ട്രീയ കൊലപാതകങ്ങളുടെ പുനരന്വേഷണ നടപടികള്‍ ആരംഭിച്ചതോടെ സി പി എമ്മിനെപ്പോലെ തന്നെ ബി ജെ പിയും വെട്ടിലായിരിക്കുകയാണ്. ഒരു പ്രധാനമായും കണ്ണൂര്‍ ജില്ലയില്‍ അടക്കം സംസ്ഥാനത്തുടനീളം സി പി എം-ബി ജെ പി സംഘര്‍ഷവും ഇതിന്റെ ഭാഗമായി കൊലപാതകങ്ങളും പതിവായിരുന്നു. കൊലപാതകങ്ങള്‍ അടക്കമുള്ള അക്രമങ്ങളില്‍ പ്രതികളെ നല്‍കിയിരുന്നത് അതാത് പാര്‍ട്ടി നേതൃത്വമാണെന്ന് പരസ്യമായ കാര്യം തന്നെയായിരുന്നു. പൊലീസിനും മറിച്ചൊരഭിപ്രായം ഉണ്ടായിരുന്നില്ല. പിന്നീട് എന്നെങ്കിലും കേസ് കോടതിയിലെത്തി വര്‍ഷങ്ങളുടെ നടപടികള്‍ക്ക് ശേഷം പ്രതികള്‍ ശിക്ഷിക്കപ്പെടുകയോ വെറുതെ വിടപ്പെടുകയോ ചെയ്യും.
ടി പി ചന്ദ്രശേഖരന്‍ വധത്തോടെ കളികളാകെ മാറി. കുറ്റം ചെയ്തവരേക്കാള്‍ വലിയ കുറ്റവാളികള്‍ കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചവരാണെന്ന ക്രിമിനല്‍ നിയമത്തെ പൊലീസും ഭരണകൂടവും പൊടിതട്ടിയെടുത്തത് ടി പി ചന്ദ്രശേഖരന്‍ വധത്തോടെയാണ്. എം എം മണിയുടെ വിവരണമനുസരച്ച് ഇടുക്കിയില്‍ നടന്ന കൊലപാതക പരമ്പരകളുടെ യഥാര്‍ത്ഥ കഥകള്‍ വെളിച്ചത്തുവന്നതോടെ സംസ്ഥാനത്തെ മുഴുവന്‍ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചും പുനരന്വേഷണം നടത്താനുള്ള തീരുമാനമാണ് ആഭ്യന്തരവകുപ്പ് സ്വീകരിച്ചത്. ഈ തീരുമാനം കോണ്‍ഗ്രസിനും ചില പരുക്കുകള്‍ ഏല്‍പ്പിക്കാന്‍ സാധ്യതയുണ്ടെങ്കിലും രാഷ്ട്രീയമായി അവര്‍ക്ക് ഇത് വന്‍ നേട്ടം തന്നെയാണ്. കുടുങ്ങിയത് സി പി എമ്മും അധികാരകേന്ദ്രങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെട്ട ബി ജെ പിയുമാണ്. ബി ജെ പിക്കാര്‍ മുഖ്യപ്രതികളായ രാഷ്ട്രീയകൊലപാതകങ്ങളിലും പുനരന്വേഷണം നടക്കുന്നുണ്ട്. ഇപ്പോള്‍ പ്രതികളാക്കപ്പെട്ടവരോടൊപ്പം തന്നെ കൊലകള്‍ ആസൂത്രണം ചെയ്തവരും കുടുങ്ങുമോ എന്ന ആശങ്കയിലാണ് ബി ജെ പി നേതൃത്വം.

പാര്‍ട്ടി സെക്രട്ടറിയുടെ 'വീടു കാണല്‍' സി.പി.എമ്മിനെ വീണ്ടും കുഴക്കുന്നു


പാര്‍ട്ടി സെക്രട്ടറിയുടെ 'വീട്‌ കാണല്‍' സി.പി.എമ്മിനെ വീണ്ടും കുഴക്കുന്നു. ജ്‌ഞാനപീഠം ജേതാവും ബംഗാളി എഴുത്തുകാരിയുമായ മഹാശ്വേതാദേവി പിണറായി വിജയന്റെ വീടു സന്ദര്‍ശിക്കുന്നതു സംബന്ധിച്ചാണു പാര്‍ട്ടിയില്‍ പുതിയ ചര്‍ച്ച സജീവമായിരിക്കുന്നത്‌.

ഒഞ്ചിയത്തു നിന്നു മൂന്നു ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ പിണറായിയുടെ വീട്‌ സന്ദര്‍ശിച്ചത്‌ അച്ചടക്കലംഘനമായി കണ്ടു പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതെന്തിന്‌ എന്ന ചോദ്യത്തിന്‌ ഇതുവരെ മറുപടി കൊടുക്കാത്ത നേതൃത്വമാണ്‌ ഇപ്പോള്‍ മഹാശ്വേതാദേവിയെ വീടു കാണാന്‍ ക്ഷണിച്ചിരിക്കുന്നത്‌. ഒഞ്ചിയത്തെ റവലൂഷനറി മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി നേതാവ്‌ ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകവും തുടര്‍ന്നുള്ള വിവാദങ്ങളുമാണു പിണറായിയുടെ ജന്മനാട്ടിലെ വീടിനെച്ചൊല്ലിയുള്ള ചര്‍ച്ചയ്‌ക്കു വീണ്ടും തുടക്കമിട്ടിരിക്കുന്നത്‌.

2005ലെ വീട്‌ നിര്‍മാണം മുതല്‍ കഴിഞ്ഞ വര്‍ഷം പിണറായിയുടെ വീടെന്ന പേരില്‍ മറ്റൊരു രമ്യഹര്‍മ്യം സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ സൈറ്റുകളില്‍ പ്രചരിപ്പിച്ചതടക്കം വന്‍ വിവാദമാണ്‌ ഈ വീട്‌ പാര്‍ട്ടിക്കുള്ളിലും പുറത്തുമുണ്ടായിരിക്കുന്നത്‌.

പിണറായിയുടെ വീട്‌ സന്ദര്‍ശിച്ചതിന്റെ പേരില്‍ ഒഞ്ചിയത്തു നിന്നുള്ള മൂന്നു ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകരെ സി.പി.എമ്മില്‍ നിന്നും പുറത്താക്കിയതടക്കമുള്ള പ്രശ്‌നങ്ങള്‍ പാര്‍ട്ടിയിലുണ്ടാക്കിയെങ്കിലും വീടിന്റെ ചിത്രം പ്രസിദ്ധീകരിച്ചു വിമര്‍ശകരുടെ വായടപ്പിക്കാന്‍ പാര്‍ട്ടി പത്രമോ ചാനലോ തയാറാകാത്തതും വിമര്‍ശകരുടെ ആരോപണത്തിനു മുനകൂട്ടിയിരുന്നു. സാധാരണ വീടായി മാത്രം പാര്‍ട്ടി കണക്കാക്കുന്ന ഈ വീടിനെകുറിച്ച്‌ ഉയരുന്ന വിവാദങ്ങള്‍ പാര്‍ട്ടി കണ്ടില്ലെന്നു നടിക്കലായിരുന്നു പതിവെങ്കിലും മഹാശ്വേതാദേവി തന്നെ പിണറായി വിജയനു തുറന്ന കത്ത്‌ എഴുതിയതിന്റെ പശ്‌ചാത്തലത്തിലാണു വീടിനെക്കുറിച്ചു പിണറായി വിജയന്‍ തന്നെ പ്രതികരിച്ചത്‌.

പിണറായി വിജയന്റെ മാളികയ്‌ക്ക് അടുത്തേക്കു പോലും കേരളത്തിലെ ആര്‍ക്കും പോകാന്‍ സാധിക്കുന്നില്ലെന്നും ചന്ദ്രശേഖരനു ജീവന്‍ നഷ്‌ടപ്പെടാനുള്ള കാരണങ്ങളിലൊന്നു ചില ഒഞ്ചിയം സഖാക്കളെ മാളിക കാണിക്കാന്‍ കൂട്ടിക്കൊണ്ടുപോയതാണെന്നും കത്തില്‍ മഹാശ്വേതാ ദേവി പറഞ്ഞിരുന്നു.

തന്റെ വീട്ടിലേക്കു മഹാശ്വേതാദേവിയെ ക്ഷണിച്ചുകൊണ്ടു പിണറായിയും തുറന്ന കത്തെഴുതി. ഈ കത്തിനുള്ള മറുപടിയായിട്ടാണു വീട്‌ കാണാന്‍ താന്‍ സന്നദ്ധയാണെന്നു മഹാശ്വേതാ ദേവി വ്യക്‌തമാക്കിയത്‌.

ഇതേത്തുടര്‍ന്നു വീട്‌ സന്ദര്‍ശിക്കാനുള്ള സൗകര്യം നല്‍കാമെന്നു പാര്‍ട്ടി കേന്ദ്രങ്ങളും മഹാശ്വേതാ ദേവിയെ അറിയിച്ചു. എന്നാല്‍ വീട്‌ സന്ദര്‍ശിച്ച ശേഷം തനിക്കു പറയാനുള്ളതു പങ്കുവയ്‌ക്കാനുള്ള ഒരു പൊതുവേദി കൂടി വേണമെന്ന മഹാശ്വേതാദേവിയുടെ ആവശ്യത്തോടു പാര്‍ട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇതുവരെ പാര്‍ട്ടി പിണറായിയുടെ വീട്‌ സംബന്ധിച്ചുള്ള ആക്ഷേപങ്ങളെ കണ്ടില്ലെന്നു നടിച്ചുവെങ്കിലും ഇപ്പോള്‍ ഗൗരവത്തിലെടുത്തിരിക്കുകയാണ്‌. വീടിനെച്ചൊല്ലി പൊതുസമൂഹത്തില്‍ ഉയര്‍ന്നു വന്നിരിക്കുന്ന ഊഹാപോഹങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നു പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായമുയര്‍ന്നിട്ടുണ്ട്‌. ഇതിനുള്ള വഴി തേടുകയുമാണു സി.പി.എം

Friday, June 8, 2012

ചാനല്‍ ചര്‍ച്ചയ്ക്കിടെ നേതാവ് വനിതകളെ തല്ലി



 Greece Politician Assaults 2 Others Live Tv
ഗ്രീസില്‍ ടെലിവിഷന്‍ ചാനലില്‍ ചര്‍ച്ചയ്ക്കിടെ രാഷ്ട്രീയ നേതാവ് എതിര്‍പാര്‍ട്ടിയിലെ വനിതാ നേതാക്കളെ തല്ലി. ഗോള്‍ഡണ്‍ ഡോണ്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗമായ ഇല്യാസ് കസിദിയാറിസ് ആണു ചര്‍ച്ചയ്ക്കിടെ എതിര്‍ പാര്‍ട്ടി അംഗങ്ങളായ വനിതകളെ കരണത്തടിച്ചും മുഖത്തു വെളളമൊഴിച്ചും പരാക്രമം കാണിച്ചത്.
ഇല്യാസിന്റെ പരാക്രമം ചാനല്‍ ലൈവായി സംപ്രേക്ഷണം ചെയ്തതോടെ പാര്‍ലമെന്റ് അംഗത്തിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിയ്ക്കുകയാണ് പൊലീസ്.
ഗ്രീസിലെ തീവ്ര വലതുപക്ഷ നവനാസി സ്വാധീനമുളള രാഷ്ട്രീയപാര്‍ട്ടി ഗോള്‍ഡണ്‍ ഡോണ്‍ പാര്‍ട്ടി പാര്‍ട്ടി വക്താവു കൂടിയാണ് ഇല്യാസ് കസിദിയാറിസ്. ഒന്നരയാഴ്ചക്ക് ശേഷം നടക്കാനിരിയ്ക്കുന്ന തിരഞ്ഞെടുപ്പിന്റെ ചൂടേറിയ ചര്‍ച്ചയ്ക്കിടെയാണു സ്വകാര്യ ടെലിവിഷന്‍ ചാനലില്‍ എംപിയുടെ തത്സമ പരാക്രമണം അരങ്ങേറിയത്.ചര്‍ച്ചയില്‍ പങ്കെടുത്ത ഗ്രീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ രണ്ടു വനിതകള്‍ക്ക് നേരെയാണ് ഇല്യാസ് അക്രമം കാണിച്ചത്.
2007ല്‍ നടന്ന ആയുധ ഇടപാടില്‍ ഇല്യാസ് ആരോപണവിധേയനാണെന്ന വനിത നേതാക്കളുടെ പരാമര്‍ശമാണ് ഇല്യാസിനെ ചൊടിപ്പിച്ചത്. വനിതാ നേതാക്കളെ കമ്മികളെന്നും ഫാസിസിസ്റ്റുകളെന്നും വിളിച്ചശേഷമാണ് ഇല്യാസ് പരാക്രമം കാണിച്ചത്.
ആദ്യം മേശപ്പുറത്തുണ്ടായിരുന്ന ഗ്ലാസിലെ വെളളമെടുത്തു വനിതാ നേതാ്വ് റേണ ഡോറോയുടെ മുഖത്തൊഴിച്ചു. ഇതുകണ്ടു പ്രതിരോധിക്കാനെത്തിയ അടുത്ത വനിത നേതാവിന്റെ കരണത്തടച്ചു. മൂന്നു തവണയാണു ലിയാന കനേലിയുടെ മുഖത്തടിച്ചത്.

Thursday, June 7, 2012

ചാനല്‍ ഷോയിലെ കൊലപാതക വെളിപ്പെടുത്തല്‍: പ്രതിക്കായി തിരച്ചില്‍


നാലുവര്‍ഷം മുമ്പ് തന്റെ അച്ഛന്‍ മൂന്നുപേരെ കൊലപ്പെടുത്തി വീട്ടിന് പിറകില്‍ കുഴിച്ചിട്ടെന്ന മകളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അച്ഛനെ പോലീസ് തിരയുന്നു. വിഴുപുരം സെഞ്ചിയത്തിന് സമീപം നല്ലപാളയത്തെ മുരുഗന്റെ മകള്‍ ഭാര്‍ഗവിയാണ് സ്വകാര്യ ടെലിവിഷന്‍ ചാനലിന്റെ പരിപാടിയില്‍ നാലുവര്‍ഷമായി പുറംലോകം അറിയാതിരുന്ന മൂന്ന് കൊലപാതകത്തിന്റെ രഹസ്യം പുറത്തുവിട്ടത്.

സ്വര്‍ണത്തിനും പണത്തിനുമായി സ്‌നേഹിച്ച് വിവാഹിതരായ യുവാവിനെയും യുവതിയെയും യുവതിയുടെ അച്ഛനെയും മുരുഗന്‍ കൊലപ്പെടുത്തിയെന്ന് ഭാര്‍ഗവി മെയ് 28-ന് സ്വകാര്യ ടി.വി. ചാനലിന്റെ 'സൊല്ലുവതല്ലാം ഉന്‍മൈ'എന്ന പരിപാടിയില്‍ വ്യക്തമാക്കിയിരുന്നു. 2008-ലായിരുന്ന ആ സംഭവം.

ഭാര്‍ഗവി പറഞ്ഞതിങ്ങനെ: പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ താന്‍ സതീഷ് എന്ന യുവാവിനെ സ്‌നേഹിച്ച് വിവാഹം കഴിച്ചു. എന്നാല്‍ മുരുഗന്‍ വിവാഹത്തെ അംഗീകരിച്ചില്ല. മാത്രമല്ല നാലുവര്‍ഷം മുമ്പ് മൂന്ന് പേരെ കൊലപ്പെടുത്തി വീട്ടിന് പിറകില്‍ കുഴിച്ചിട്ടതുപോലെ തന്നേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ബന്ധുവായ ശേഖര്‍, മകള്‍ ലാവണ്യ, ലാവണ്യയുടെ ഭര്‍ത്താവ് ചിലമ്പരസന്‍ എന്നിവരെ കൊലപ്പെടുത്തിയ ശേഷം മുരുഗന്‍ വീടിന്റെ പിറകില്‍തന്നെ കുഴിച്ചിടുകയായിരുന്നു. ലാവണ്യയും ചിലമ്പരസനും സ്‌നേഹിച്ചാണ് വിവാഹം കഴിച്ചത്. ചിലമ്പരസന്റെ വീട്ടുകാര്‍ വിവാഹത്തെ ശക്തമായെതിര്‍ത്തിരുന്നു. അതിനാല്‍ ചിലമ്പരസന്റെയും ലാവണ്യയുടെയും സുരക്ഷയ്ക്കായി രണ്ടുപേരേയും ശേഖര്‍, മുരുഗന്റെ വീട്ടില്‍ താമസിപ്പിച്ചു. ലാവണ്യ എറെ സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞിരുന്നു. ചിലമ്പരസന്റെ കൈയില്‍ ഏറെ പണവുമുണ്ടായിരുന്നു. പണത്തിലും സ്വര്‍ണത്തിലും ആര്‍ത്തിപൂണ്ട മുരുഗന്‍ രണ്ടുപേരേയും കൊലപ്പെടുത്തി അവ കൈക്കലാക്കി. രണ്ടുപേരേയും വീട്ടിന് പിറകില്‍തന്നെ കൂഴിച്ചിട്ടു. ശേഖര്‍ എതാനും ദിവസം കഴിഞ്ഞ് മുരുഗന്റെ വീട്ടിലെത്തിയപ്പോള്‍ രണ്ടു പേരേയും കാണാനുണ്ടായിരുന്നില്ല. രണ്ടുപേരും എവിടെയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി മുരുഗന്റെ ഭാഗത്തുനിന്നുണ്ടാകാത്തതിനാല്‍ ഇതേച്ചൊല്ലി തര്‍ക്കമുണ്ടായി. ഇതിനിടയില്‍ ശേഖറിന് വിഷം കലര്‍ത്തിയ ശീതളപാനീയം നല്‍കി. ശേഖര്‍ വീട്ടില്‍തന്നെ കഴഞ്ഞുവീണ് മരിച്ചു. പിന്നീട് ശേഖറിനെയും വീടിന് പിറകില്‍തന്നെ കുഴിച്ചുമൂടുകയും ചെയ്തു. മുരുഗന്‍ ഇക്കാര്യം പറഞ്ഞ് ഇടയ്ക്കിടെ തന്നെ ഭീഷണിപ്പെടുത്താറുണ്ടെന്നും അതിനാല്‍ ടെലിവിഷന്‍ ചാനല്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നുമായിരുന്നു അഭ്യര്‍ഥന.

ടെലിവിഷന്‍ ചാനല്‍ പരിപാടി ഷൂട്ട് ചെയ്യുന്നത് കാണാന്‍ മുരുഗനും ഭാര്യ രാജേശ്വരിയും എത്തിയിരുന്നു. ഭാര്‍ഗവി ഇക്കാര്യം പറഞ്ഞയുടനെ മുരുഗന്‍ ക്ഷോഭിച്ചിരുന്നു. ഷൂട്ടിങ്ങിനിടയില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുന്നതില്‍ നിന്ന് ഭാര്‍ഗവിയെ തടസ്സപ്പെടുത്താനും ശ്രമം നടന്നു. പരിപാടി കഴിഞ്ഞയുടനെ മുരുഗനും രാജേശ്വരിയും പുറത്തേക്ക് പോയി. ഭാര്‍ഗവി വീട്ടിലേക്ക് പോകാന്‍ കൂട്ടാക്കിയില്ല. മെയ് 28-ന് പടിപാടി സംപ്രേഷണം ചെയ്തതോടെ മുരുഗനും രാജേശ്വരിയും ഒളിവില്‍ പോയി. എന്നാല്‍ രാജേശ്വരിയെ പോലീസ് പിടികൂടി വിഴുപുരത്തു വെച്ച് ചോദ്യം ചെയ്തു വരികയാണ്.

ശേഖറിനേയും മറ്റ് രണ്ടുപേരേയും കാണാതായ സമയത്ത് ഭാര്യ ജീവ പോലീസില്‍ പരാതി നല്‍കിയിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ചിലമ്പരസന്റെ വീട്ടില്‍ നിന്ന് എതിര്‍പ്പുള്ളതിനാല്‍ മൂന്നുപേരും എവിടെയെങ്കിലും സുഖമായി ജീവിക്കുന്നുണ്ടാകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ടി.വി. പരിപാടി കണ്ടപ്പോഴാണ് സത്യം മനസ്സിലായതെന്നും ജീവ പറയുന്നു.

ടെലിവിഷന്‍ ചാനലിന്റെ പരിപാടി കണ്ടയുടനെ ശേഖറിന്റെ ഭാര്യ വിഴുപുരം ടൗണ്‍ പോലീസില്‍ പരാതി നല്‍കി. ജീവ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ മുരുഗന്റെ വീടിനുപുറകില്‍ കുഴിച്ചപ്പോള്‍ സ്ത്രീയുടെയും രണ്ടു പുരുഷന്മാരുടെയും അസ്ഥികൂടങ്ങള്‍ കണ്ടെടുത്തു. അസ്ഥികൂടങ്ങള്‍ പോലീസ് സൂപ്പര്‍ ഇംപോസിഷന്‍ പരിശോധനയ്ക്കായി ചെങ്കല്‍പ്പെട്ട് ഗവണ്‍മെന്‍റ് ആസ്പത്രിയിലേക്ക് അയച്ചിട്ടുണ്ട്.

അതേ സമയം മൂന്നുപേരുടേയും കൊല നടക്കുമ്പോള്‍ അമ്മ രാജേശ്വരിയും വീട്ടിലുണ്ടായിരുന്നെന്നും എന്നാല്‍ രാജേശ്വരി കൊലപാതകത്തെ എതിര്‍ത്തിരുന്നില്ലെന്നും ഭര്‍ഗവി പോലീസിന് മൊഴി നല്‍കി. ഭാര്‍ഗവിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് രാജേശ്വരിയുടെ പേരിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊലപാതകം നടത്താന്‍ മുരുഗനെ മൂര്‍ത്തിയെന്നയാള്‍ സഹായിച്ചിരുന്നെന്നും അയാള്‍ മരിച്ചുപോയെന്നും പോലീസ് പറഞ്ഞു.

മണി പോലീസിനോട്‌: മൊഴി നല്‍കിയ മോഹന്‍ദാസിനെ കാത്തോണേ...!


സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. മണിക്കെതിരേ പോലീസില്‍ മൊഴി കൊടുത്ത പി.എന്‍. മോഹന്‍ദാസിനു പോലീസ്‌ സംരക്ഷണം നല്‍കണമെന്നു പാര്‍ട്ടി ഇടുക്കി ജില്ലാ കമ്മിറ്റി.

അഞ്ചേരി ബേബി വധവുമായി ബന്ധപ്പെട്ട്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണു മോഹന്‍ദാസ്‌ മണിക്കെതിരേ രാജാക്കാട്‌ പോലീസില്‍ മൊഴി നല്‍കിയത്‌.

മോഹന്‍ദാസിന്റെ ജീവനു ഭീഷണിയുണ്ടാകാമെന്നും അതിനാല്‍ പോലീസ്‌ സംരക്ഷണം നല്‍കണമെന്നും എം.എം. മണിയുടെ പ്രസ്‌താവനയില്‍ അഭ്യര്‍ഥിക്കുന്നു. ടി.പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട്‌ സി.പി.എമ്മിനെതിരേ ഉയര്‍ന്ന ആക്ഷേപങ്ങള്‍ കണക്കിലെടുത്താണ്‌ ഈ അഭ്യര്‍ഥനയെന്നു ജില്ലാ പോലീസ്‌ മേധാവിക്കയച്ച ഫാക്‌സ് സന്ദേശത്തില്‍ മണി വിശദീകരിച്ചു.

അതേസമയം, പാര്‍ട്ടിക്കെതിരേ മൊഴി നല്‍കിയ മോഹന്‍ദാസിനും ഇനി കൊടുക്കാനിരിക്കുന്നവര്‍ക്കുമുള്ള പരോക്ഷ താക്കീതാണു സി.പി.എം. സൗമ്യമായ ഭാഷയില്‍ നല്‍കിയതെന്നും വിലയിരുത്തപ്പെടുന്നു. മോഹന്‍ദാസിന്‌ എന്തെങ്കിലും സംഭവിച്ചാല്‍ പാര്‍ട്ടിയെ കുറ്റപ്പെടുത്തരുതെന്നാണത്രേ ഈ 'മുന്‍കൂര്‍ജാമ്യ'ത്തിന്റെ വ്യംഗ്യം. ബേബി വധക്കേസില്‍ അന്വേഷണസംഘം സാക്ഷിയാക്കാന്‍ ശ്രമിക്കുന്നതു മുന്‍ സി.പി.എമ്മുകാരെയാണ്‌. മണിക്കെതിരേ മൊഴി കൊടുത്ത മുന്‍ ലോക്കല്‍ സെക്രട്ടറി മോഹന്‍ദാസ്‌ ഇപ്പോള്‍ ബി.എം.എസ്‌. പ്രവര്‍ത്തകനാണ്‌.

ചിരഞ്ജീവി കയര്‍ത്തു; അണികള്‍ ചെരുപ്പൂരി അടിച്ചു!


നേതാക്കള്‍ക്ക് ദൈവികപരിവേഷം ഉണ്ടായിരുന്ന കാലമൊക്കെ മാറി. നേതാക്കള്‍ക്കും അണികള്‍ക്കും ഇടയില്‍ വലിയ വ്യത്യാസം ഇല്ലാതായി. പണി കൊടുത്താല്‍ നേതാവായാലും അണിയായാലും ഉടനെക്കിട്ടും മറുപണിയെന്ന് സാരം. ‘കൊടുത്താല്‍ കൊല്ലത്തും കിട്ടും’ എന്നല്ല ഇപ്പോഴത്തെ ലൈന്‍. മറുപണി ഉടനടിയാണ്. ആന്ധ്രയിലെ കര്‍ണൂലില്‍ ഉപതിരഞ്ഞെടുപ്പിന് പ്രചാരത്തിന് പോയ ചിരഞ്ജീവിക്ക് അണികള്‍ പണി കൊടുത്തു. കൂടെ ഉണ്ടായിരുന്ന ആന്ധ്രാ മുഖ്യമന്ത്രി കിരണ്‍ കുമാറിനും പണിയുടെ ഒരു ഭാഗം അനുഭവിക്കാനായി.

ആന്ധ്രയില്‍ 18 നിയമസഭാ സീറ്റുകളിലും ഒരു ലോക്‌സഭാ സീറ്റിലും ജൂണ്‍ 12-ന് ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. എല്ലാ സീറ്റും തൂത്തുവാരാനായി കോണ്‍ഗ്രസ് ആഞ്ഞുപരിശ്രമിച്ച് കൊണ്ടിരിക്കുന്നു. ഇതിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് നേതാക്കളായ ചിരഞ്ജീവിയും കിരണ്‍കുമാറും കര്‍ണൂലില്‍ ജില്ലയിലെ എമ്മികല്ലൂരില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരിചയപ്പെടുത്താനായി എത്തിയത്.

ചിരഞ്ജീവി പ്രസംഗിച്ച് കൊണ്ടിരിക്കുമ്പോള്‍ മൈക്ക് കേടായി. തങ്ങളുടെ സൂപ്പര്‍സ്റ്റാറും നേതാവുമായ ചിരഞ്ജീവിയുടെ സ്വരം കേള്‍ക്കാന്‍ കഴിയാത്തതിനാല്‍ അണികള്‍ ഓളിയിടാന്‍ തുടങ്ങി.ഇത് കണ്ടതും കോപാകുലനായ ചിരഞ്ജീവി ‘മിണ്ടരുത്.. ശബ്ദമുണ്ടാക്കിയാല്‍ ഞാന്‍ പൊയ്ക്കളയും’ എന്ന് ഭീഷണി മുഴക്കിയത്. തങ്ങള്‍ ദൈവമായി കരുതുന്ന താരത്തിന്റെ വായില്‍ നിന്ന് ശകാരവാക്കുകള്‍ വന്നതോടെ അണികള്‍ക്ക് പിടിച്ച് നില്‍‌ക്കാനായില്ല.

ആദ്യം ഒരു ചെരുപ്പാണ് അണികള്‍ക്ക് ഇടയില്‍ നിന്ന് ചിരഞ്ജീവിക്ക് നേരെ പാഞ്ഞത്. തുടര്‍ന്ന് ആബാലവൃദ്ധം ജനങ്ങളും കാലില്‍ കിടന്ന ചെരുപ്പെടുത്ത് ചിരഞ്ജീവിക്ക് നേരെ 'മിസൈല്‍' പ്രയോഗം തുടങ്ങി. സിനിമാ സ്റ്റൈലില്‍ ചെരുപ്പേറ്‌ തടുക്കാന്‍ ചിരഞ്ജീവി നോക്കിയെങ്കിലും ചെരുപ്പുകളുടെ ആധിക്യത്താല്‍ സ്റ്റേജില്‍ നിന്ന് ഇറങ്ങി ഒളിയ്ക്കുകയായിരുന്നു. മുഖ്യമന്ത്രി കിരണ്‍ കുമാറിനും കിട്ടി വേണ്ടതിലേറെ ചെരുപ്പേറ്‌. പ്രചാരണ പരിപാടിക്കെത്തിയവര്‍ തങ്ങളുടെ അണികളാണോ അതോ മറ്റ് പാര്‍ട്ടിക്കാരുടെ ആളുകളാണോ എന്ന് അന്വേഷിക്കാന്‍ ഒരുങ്ങുകയാണ് ആന്ധ്രാ കോണ്‍ഗ്രസ്.

ഒരാണ്ട്‌ കാത്തശേഷം കോട്ടമുറി പടിയിറങ്ങുന്നു


സി.പി.എമ്മില്‍ നേതൃപദവി നഷ്‌ടമാകുന്ന ഗോപി കോട്ടമുറിക്കലിനൊപ്പം ലെനിന്‍ സെന്ററില്‍നിന്നു വിഭാഗീയതയ്‌ക്കു പടിയിറക്കമുണ്ടാകില്ല. രൂക്ഷമായ ചേരിതിരിവിനു സി.പി.എമ്മില്‍ എന്നും ശ്രദ്ധാകേന്ദ്രമായ എറണാകുളം കമ്മിറ്റിയില്‍ അടുത്ത പൊട്ടിത്തെറി എപ്പോഴുണ്ടാകുമെന്നാണ്‌ ഇരുവിഭാഗവും ഉറ്റുനോക്കുന്നത്‌.

ഗോപി കോട്ടമുറിക്കലിനെതിരേയുള്ള നടപടിയില്‍ വി.എസ്‌. പക്ഷം ആഹ്‌ളാദത്തിലാണെങ്കിലും സംസ്‌ഥാന നേതൃത്വത്തിന്റെ വക തിരിച്ചടി എപ്പോള്‍ വേണമെങ്കിലും ഉണ്ടായേക്കാമെന്ന ആശങ്ക ജില്ലയില്‍ മേധാവിത്തമുള്ള വി.എസ്‌. ഗ്രൂപ്പിനുണ്ട്‌.

ജില്ലാ ആസ്‌ഥാനമായ ലെനിന്‍ സെന്ററില്‍നിന്ന്‌ ഒളികാമറ പകര്‍ത്തിയെടുത്ത ദൃശ്യങ്ങളുടെ തെളിവാണ്‌ ഗോപിയുടെ കാര്യത്തില്‍ സംസ്‌ഥാന നേതൃത്വത്തെ മുട്ടുകുത്തിച്ചത്‌. ഇക്കാര്യം അന്വേഷിച്ച കേന്ദ്രകമ്മിറ്റിയംഗങ്ങള്‍ ഉള്‍പ്പെടുന്ന കമ്മിഷന്‌ ഈ തെളിവുകള്‍ കൈമാറിയതോടെ പഴയഗ്രൂപ്പുകാരന്റെ പെട്ടിയില്‍ വി.എസ്‌. പക്ഷം അവസാന ആണി അടിച്ചിരുന്നു.

എന്നാല്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒളികാമറ ഓപ്പറേഷനു നേതൃത്വം കൊടുത്ത ഓഫീസ്‌ സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ള വി.എസ്‌. പക്ഷക്കാര്‍ക്കെതിരേ നടപടിവേണമെന്ന ഉറച്ച നിലപാടിലാണു ജില്ലയിലെ ഔദ്യോഗിക വിഭാഗം.

ഉപതെരഞ്ഞെടുപ്പുകളുടെ പശ്‌ചാത്തലത്തില്‍ പരിഗണിക്കാന്‍ വൈകിയ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ ഒരു വര്‍ഷത്തോളം പിന്നിട്ടശേഷമാണ്‌ ഇപ്പോള്‍ ചര്‍ച്ചയ്‌ക്കെടുത്തത്‌. സദാചാരലംഘനം ഉന്നയിക്കപ്പെട്ട കണ്ണൂരിലെ പ്രബലനും ജില്ലാ സെക്രട്ടറിയുമായിരുന്ന പി. ശശി പുറത്താക്കപ്പെടുന്നതിനു തൊട്ടു പിന്നാലെയാണു സമാനമായ രീതിയില്‍ എറണാകുളത്തു ഗോപിയും വീണത്‌.

ജില്ലയിലെ പാര്‍ട്ടി അനുഭാവിയും അഭിഭാഷക സംഘടനാ പ്രവര്‍ത്തകയുമായ യുവതിയുമായി അവിഹിതബന്ധം പുലര്‍ത്തുന്നുവെന്ന പരാതി വി.എസ്‌. വിഭാഗം സംസ്‌ഥാന നേതൃത്വത്തിനു കൈമാറുകയായിരുന്നു.

ആരോപണം ആദ്യം നിഷേധിച്ചെങ്കിലും ഒളികാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കൈമാറിയതോടെ അന്വേഷിക്കാന്‍ കമ്മിഷനെ നിയോഗിച്ച സംഘടനാ നേതൃത്വം ജില്ലാ സെക്രട്ടറി സ്‌ഥാനത്തുനിന്നു കോട്ടമുറിയെ നീക്കി. കഴിഞ്ഞ ഓഗസ്‌റ്റിലായിരുന്നു ഈ നടപടി. തുടര്‍ന്നു ജില്ലാ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല ഏറ്റെടുത്ത സംസ്‌ഥാന സെക്രട്ടേറിയറ്റംഗം എം.വി. ഗോവിന്ദനാണ്‌ ഇപ്പോഴും എറണാകുളത്തെ ജില്ലാ സെക്രട്ടറി.

ആരോപണങ്ങള്‍ നിലനില്‍ക്കുമ്പോഴും കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ വോട്ടെടുപ്പിലൂടെ ഗോപി കോട്ടമുറിക്കല്‍ ജില്ലാ കമ്മിറ്റിയിലെത്തിയിരുന്നു. സി.പി.എം. സംസ്‌ഥാന സമ്മേളനത്തില്‍ പ്രതിനിധിയായിരുന്നെങ്കിലും പുതിയ സംസ്‌ഥാന സമിതിയുടെ പാനലില്‍നിന്നു കോട്ടമുറിയെ ഒഴിവാക്കിയിരുന്നു.

കോഴിക്കോട്‌ നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലും പ്രതിനിധിയായി കോട്ടമുറി സാന്നിധ്യം അറിയിച്ചിരുന്നു.

Wednesday, June 6, 2012

കോണ്‍ഗ്രസ്സുകാര്‍ പ്രകടനം തടസ്സപ്പെടുത്തി; പ്രതികാരമായി ബേബിയെ കൊന്നു


സി.പി.എമ്മിന്റെ പ്രകടനം ബോംബെറിഞ്ഞും വെടിവച്ചും തടസ്സപ്പെടുത്തിയ കോണ്‍ഗ്രസ്സുകാരോടുള്ള പ്രതികാരമായാണ് അഞ്ചേരി ബേബിയെ കൊല്ലാന്‍ പാര്‍ട്ടി ഗൂഢാലോചന നടത്തിയതെന്ന് മുന്‍ ലോക്കല്‍ സെക്രട്ടറിയുടെ മൊഴി വ്യക്തമാക്കുന്നു.

1982 നവംബര്‍ 13ന് നടന്ന കൊലപാതകത്തില്‍ അന്ന് രജിസ്റ്റര്‍ചെയ്ത കേസിലെ ഒന്നാംപ്രതി പനയ്ക്കല്‍ കുഞ്ഞൂഞ്ഞ് എന്നുവിളിക്കുന്ന കേശവന്‍തന്നെയാണ് കുറ്റക്കാരനെന്നാണ് തന്റെ അറിവെന്നും മോഹന്‍ദാസ് പറയുന്നു. അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.
മൊഴിയുടെ പൂര്‍ണരൂപം ചുവടെ:

1979 മുതല്‍ ഞാന്‍ ഉടുമ്പന്‍ചോലയിലാണ് താമസം. അന്നുമുതല്‍ സി.പി.എമ്മിന്റെ ഉടുമ്പന്‍ചോല ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണ്. സേനാപതി പഞ്ചായത്ത് സേനാപതി ലോക്കല്‍ കമ്മിറ്റിയുടെ കീഴിലായിരുന്നു. വല്ലേരിയില്‍ കുഞ്ഞേപ്പ് ആശാന്‍ എന്നുവിളിക്കുന്ന വി.എം.ജോസഫ് എന്നയാളായിരുന്നു സേനാപതി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി. ഇപ്പോള്‍ അയാള്‍ ജീവിച്ചിരിപ്പില്ല.

1982 കാലഘട്ടത്തില്‍, സേനാപതി പഞ്ചായത്തില്‍ ഐ.എന്‍.ടി.യു.സി.യും സി.ഐ.ടി.യു.വുമായി തൊഴിലാളികളെ യൂണിയനില്‍ ചേര്‍ക്കുന്നതും മാറ്റുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അവിടത്തെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് എന്നോടും എല്‍.സി. അംഗങ്ങളായ വല്യതറ കിഴക്കേവീട്ടില്‍ ലക്ഷ്മണനോടും വല്യകല്ലുങ്കല്‍ ജോസഫിനോടും ഒളിവില്‍ക്കഴിയാന്‍ പാര്‍ട്ടി നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് ഞാന്‍ പോലീസില്‍ പിടികൊടുക്കാതെ നടക്കുകയായിരുന്നു. നിര്‍ദേശം തന്നത് അന്ന് രാജാക്കാട് ഏരിയാ സെക്രട്ടറിയായിരുന്ന കെ.കെ.ജയചന്ദ്രനാണ്.

സേനാപതി പഞ്ചായത്തില്‍ ഐ.എന്‍.ടി.യു.സി- സി.ഐ.ടി.യു., കോണ്‍ഗ്രസ്-സി.പി.എം, സംഘട്ടനങ്ങളുണ്ടായി. പോലീസ് കോണ്‍ഗ്രസ്പക്ഷം ചേര്‍ന്ന് സി.പി.എമ്മിനെ ആക്രമിക്കുന്നുവെന്നും കുത്തുകേസില്‍ കുടുക്കുന്നുവെന്നും ആരോപിച്ച് 1982-ല്‍ വട്ടപ്പാറയില്‍നിന്ന് മൈതാനിയിലേക്ക് പ്രതിഷേധപ്രകടനം നടത്തി. പ്രകടനത്തെ നയിച്ചത് സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം എം.എം.മണി, കെ.കെ.ജയചന്ദ്രന്‍, സി.ഐ.ടി.യു. ജനറല്‍ സെക്രട്ടറിയും സി.പി.എം. ജില്ലാ കമ്മിറ്റിയംഗവുമായ എ.കെ.ദാമോദരന്‍, ശാന്തന്‍പാറ എല്‍.സി. സെക്രട്ടറി ഒ.ജി.മദനന്‍, സേനാപതി എല്‍.സി. സെക്രട്ടറി വി.എന്‍.ജോസഫ് എന്നിവരാണ്.

കോണ്‍ഗ്രസ്സുകാര്‍ ബോംബെറിഞ്ഞും വെടിവച്ചും മറ്റും പ്രകടനം നടത്താന്‍ അനുവദിക്കാതെ ആളുകളെ വിരട്ടിയോടിച്ചു. അന്ന് വൈകുന്നേരം രാജാക്കാട് ഏരിയാ കമ്മിറ്റി ഓഫീസിലെ ജീപ്പ് ഡ്രൈവര്‍, മാട്ടുത്താവളം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ ജീപ്പുമായി വന്ന് എന്നെ രാജാക്കാട് ഓഫീസിലേക്ക് വിളിച്ചോണ്ടുപോയി. ജീപ്പ് ഡ്രൈവര്‍, എ.കെ.ദാമോദരന്റെ മകളുടെ ഭര്‍ത്താവ് സുധന്‍ ആയിരുന്നു.

ജീപ്പില്‍ ഞാനും സുധനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ രാത്രി എട്ടിന് ഓഫീസില്‍ ചെല്ലുമ്പോള്‍ ഓഫീസ് സെക്രട്ടറി പി.എ.വിജയന്‍, ബൈസണ്‍വാലി എല്‍.സി. സെക്രട്ടറി എം.എം.ലംബോദരന്‍ എന്നിവര്‍ അവിടെ ഉണ്ടായിരുന്നു. 'ജയചന്ദ്രന്‍ സഖാവ് എത്തിയോ' എന്ന് ഞാന്‍ വിജയനോട് ചോദിച്ചു. ഹാളിന്റെ അപ്പുറത്തെ മുറിയിലുണ്ടെന്ന് പറഞ്ഞശേഷം വിജയന്‍ പോയി. ഞാന്‍ ചെന്ന കാര്യം ജയചന്ദ്രനോട് പറഞ്ഞു. ഇരിക്കാന്‍ പറഞ്ഞുവിട്ടതിന്‍പ്രകാരം ഞാന്‍ ഓഫീസില്‍ ഇരുന്നു.

ഒരുമണിക്കൂറിനുശേഷം എന്നെയും ലംബോദരനെയും ഹാളിനപ്പുറമുള്ള മുറിയിലേക്ക് വിളിപ്പിച്ചു. അവിടെ എം.എം.മണി, കെ.കെ.ജയചന്ദ്രന്‍, ഒ.ജി.മദനന്‍, എ.കെ.ദാമോദരന്‍, സേനാപതി എല്‍.സി. സെക്രട്ടറി വി.എം.ജോസഫ് എന്നിവര്‍ ഉണ്ടായിരുന്നു.

ഞാന്‍ മുറിയിലിരുന്നപ്പോള്‍ മണി ഞങ്ങളോട് 'കോണ്‍ഗ്രസ്സും പോലീസും ചേര്‍ന്ന് പാര്‍ട്ടിക്ക് മുന്നോട്ടുപോകാന്‍ പറ്റാത്ത അവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിന്റെ പിന്നില്‍ പൊന്നപ്പന്‍പിള്ളയും ബേബിയുമാണ്. അതുകൊണ്ട് ഞങ്ങള്‍ ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. കാര്യങ്ങള്‍ നടന്നുകഴിഞ്ഞാല്‍ നിങ്ങള്‍ പലരും പ്രതികളായെന്നുവരാം. നിങ്ങളൊന്നും അറിയേണ്ട. പാര്‍ട്ടിക്ക് കുഴപ്പമില്ലാത്തവിധം കാര്യങ്ങള്‍ നോക്കിയാല്‍ മതി' എന്ന് പറഞ്ഞു.

അന്ന് രാത്രിയില്‍ ഞാന്‍ ഓഫീസില്‍ത്തന്നെയാണ് കഴിഞ്ഞത്. എന്നോടൊപ്പം വിജയനും ഉണ്ടായിരുന്നു. പിറ്റേന്ന് ഞാന്‍ ഉടുമ്പന്‍ചോല പാര്‍ട്ടി ഓഫീസിലേക്ക് പോന്നു. അതിന് പത്തിരുപത് ദിവസം കഴിഞ്ഞ് ബേബി വധിക്കപ്പെട്ടു. യോഗത്തിനുശേഷം എത്ര ദിവസം കഴിഞ്ഞാണ് സംഭവമെന്ന് കൃത്യമായി ഓര്‍ക്കുന്നില്ല.

ബേബി വധിക്കപ്പെട്ടത് 1982 നവംബര്‍ 13ന് ഉച്ചയ്ക്ക് മുമ്പാണ്. സംഭവം നടക്കുമ്പോള്‍ ഞാന്‍ മാട്ടുത്താവളത്തിനടുത്ത് ഒരു എസ്റ്റേറ്റ് ലയത്തിലായിരുന്നു. സംഭവം നടന്നത് മഞ്ഞത്തോട്ടില്‍വച്ചായിരുന്നു എന്നാണ് അറിഞ്ഞത്.

വിവരം അറിഞ്ഞപ്പോള്‍ത്തന്നെ, ചെമ്മണ്ണാറിലെത്തി. അവിടെനിന്ന് തടിയൂര്‍പ്പാറ ജോസിന്റെ കൂടെ മുക്കുടി പാര്‍ട്ടി ഓഫീസില്‍ എത്തി. അവിടെ, പനയ്ക്കല്‍ കുഞ്ഞ്, വി.എസ്.ചാക്കോ, പാര്‍ട്ടി ഓഫീസിനടുത്ത് താമസിക്കുന്ന എ.കെ.ദാമോദരന്റെ ചേട്ടന്റെ മകന്‍ എന്നിവരും ഉണ്ടായിരുന്നു. കുറച്ചുകഴിഞ്ഞ് കോട്ടയം പ്രസാദും അവിടെ വന്നു.

വി.എസ്.ചാക്കോ പറഞ്ഞതനുസരിച്ച് ഞങ്ങള്‍ ഏരിയാ കമ്മിറ്റി ഓഫീസില്‍ എത്തി. അവിടെ പി.എ.വിജയന്‍ ഉണ്ടായിരുന്നു. വിജയന്‍ ഞങ്ങളോട്, ആനപ്പാറയിലുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ മോഹനന്റെ വീട്ടില്‍ ചെല്ലാന്‍ പറഞ്ഞു. അവിടെനിന്ന് ഭക്ഷണം കഴിച്ചശേഷം രാത്രി 11 മണി കഴിഞ്ഞ് ഒരു ജീപ്പില്‍ തൊടുപുഴ കോണ്ടിനന്റല്‍ ഹോട്ടലിന്റെ മുന്‍വശത്തെ പാര്‍ട്ടി ഓഫീസില്‍ എത്തി. അവിടെ താമസിച്ചു.

അവിടെ സുരക്ഷിതമല്ലെന്നുകണ്ട്, അവിടെനിന്ന് നടന്ന് മടക്കത്താനത്ത് എത്തി. കുഞ്ഞേട്ടന്റെ ഒരു ബന്ധുവിന്റെ വീട്ടില്‍ താമസിച്ചു. അവിടെനിന്ന് ബ്രാഞ്ച് കമ്മിറ്റി മെമ്പറാണെന്ന് തോന്നുന്ന ഒരാളുടെ വീട്ടിലേക്ക് മാറി. രണ്ടുദിവസം കഴിഞ്ഞ് പാര്‍ട്ടി ഞങ്ങളോട് മൂലമറ്റത്ത് എത്താന്‍ നിര്‍ദേശിച്ച പ്രകാരം ഞങ്ങള്‍ സന്ധ്യയോടെ അവിടെയെത്തി.

ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ, പോലീസെത്തി ഞങ്ങള്‍ നാലുപേരെ പിടിച്ച് ശാന്തന്‍പാറയ്ക്ക് കൊണ്ടുപോന്നു. പിന്നീട് ഞങ്ങളെ ചോദ്യംചെയ്ത ശേഷം മുക്കുടി പാര്‍ട്ടി ഓഫീസില്‍ കൊണ്ടുപോയി. അവിടെനിന്ന് തോക്ക് കിട്ടാത്തതിനാല്‍ ശാന്തന്‍പാറ ഗസ്റ്റ്ഹൗസിലേക്ക് കൊണ്ടുപോയി.

അവിടെവച്ചും ചോദ്യംചെയ്തശേഷം ഞങ്ങളെ രാജാക്കാട് പാര്‍ട്ടിഓഫീസില്‍ കൊണ്ടുപോയി. അവിടെ കക്കൂസ്പരിസരത്തുനിന്ന് പോലീസ് തോക്ക് കണ്ടെടുത്തു. തോക്കെടുക്കാന്‍ ഞങ്ങള്‍ നാലുപേരെയും കൊണ്ടുപോയിരുന്നു. അപ്പോള്‍ പാര്‍ട്ടി ഓഫീസില്‍ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന് എനിക്കറിയില്ല.

ആദ്യം ഞങ്ങള്‍ നാലുപേരെയാണ് അറസ്റ്റുചെയ്തത്. പിന്നീട് ഞങ്ങളെ റിമാന്‍ഡ് ചെയ്തു. ബേബിയുടെ വധവുമായി ബന്ധപ്പെട്ട് പിന്നീട് മറ്റ് അഞ്ചുപേരെക്കൂടി അറസ്റ്റുചെയ്തു. ബേബി വെടിയേറ്റാണ് മരിച്ചതെന്ന് ആനപ്പാറ വീട്ടില്‍വച്ചാണ് ഞാന്‍ അറിഞ്ഞത്.

ബേബിയെ വെടിവച്ചുകൊന്നത് കുഞ്ഞൂഞ്ഞെന്ന് വിളിക്കുന്ന കേശവന്‍തന്നെയാണെന്നാണ് എന്റെ അറിവ്. കുഞ്ഞേട്ടന് തോക്കുണ്ട്. തോക്ക് നന്നായി ഉപയോഗിക്കാനും അറിയാമായിരുന്നു. ബേബിയെ കൊലപ്പെടുത്താന്‍ ആരൊക്കെ ഉണ്ടായിരുന്നെന്ന് സ്വകാര്യ സംഭാഷണത്തില്‍പ്പോലും കുഞ്ഞേട്ടന്‍ എന്നോട് പറഞ്ഞിട്ടില്ല. പൊന്നപ്പന്‍പിള്ളയെ പിന്നീട് ഞാന്‍ ശാന്തന്‍പാറയില്‍വച്ച് കണ്ടിട്ടുണ്ട്. പാര്‍ട്ടിയാണ് കേസ് നടത്തിയത്. 1986-ല്‍ കേസില്‍ എല്ലാവരെയും വെറുതെവിട്ടു.

എനിക്കതില്‍ പങ്കില്ലായിരുന്നു. എന്നെ പാര്‍ട്ടി മനഃപൂര്‍വം പ്രതിസ്ഥാനത്ത് കുത്തിക്കയറ്റിയതാണ്. ഞാന്‍ ഭയന്നിട്ടാണ് ഇക്കാര്യം ഇത്രയും നാളും പറയാതിരുന്നത്. ഇപ്പോള്‍ മണിക്കെതിരെ പോലീസ് പല നടപടികളും എടുക്കുന്നുണ്ടെന്നറിഞ്ഞു. അതുകൊണ്ടാണ് ഞാന്‍ ഇപ്പോള്‍ മൊഴി നല്‍കാന്‍ തയ്യാറായത്.

ഗോപി കോട്ടമുറിക്കലിനെ തെരഞ്ഞെടുക്കപ്പെട്ട സ്‌ഥാനങ്ങളില്‍ നിന്ന്‌ നീക്കും


പാര്‍ട്ടി ഓഫീസിലെ ലൈംഗിക അപവാദക്കേസില്‍ കുടുങ്ങിയ എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെ പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്‌ഥാനങ്ങളില്‍ നിന്നും നീക്കാന്‍ സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ യോഗത്തില്‍ തീരുമാനം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സംസ്‌ഥാന സമിതി സ്വീകരിക്കും. സ്‌ഥാനമാനങ്ങളില്‍ നിന്ന്‌ ഒഴിവാക്കുന്ന ഗോപിയെ സാധാരണ പ്രവര്‍ത്തകനായി പാര്‍ട്ടിയില്‍ നിലനിര്‍ത്തും.

പാര്‍ട്ടി ഓഫീസില്‍ ഒരു യുവതിയുമൊത്തുള്ള രംഗങ്ങള്‍ ഒളികാമറയില്‍ കുടുക്കിയതോടെയാണ്‌ ഗോപി കോട്ടമുറിക്കല്‍ ജില്ലാ സെക്രട്ടറി സ്‌ഥാനത്തു നിന്ന്‌ പുറത്താകുന്നത്‌. സംസ്‌ഥാന സമിതി പുനഃസംഘടിപ്പിച്ചപ്പോള്‍ ഒഴിച്ചിട്ടിരുന്ന ഒരു സ്‌ഥാനം ഔദ്യോഗിക പക്ഷക്കാരനായ ഗോപിക്കു വേണ്ടിയാണെന്ന്‌ റിപ്പോര്‍ട്ടുണ്ടായിരുന്നുവെങ്കിലും ഇനി ഉന്നത സ്‌ഥാനങ്ങളില്‍ അദ്ദേഹം തിരിച്ചെത്തില്ലെന്ന സൂചനയാണ്‌ നല്‍കുന്നത്‌. 

ഇന്ദിരാഗാന്ധി ഒരു വലിയ പാപം ചെയ്തു: നരേന്ദ്രമോഡി


മുന്‍ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയെ കുറ്റപ്പെടുത്തി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി. മുംബൈയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോഡി. 

“ഇന്ദിരാഗാന്ധി ഒരു വലിയ പാപം ചെയ്തു, മറ്റ് നിരവധി പാപങ്ങള്‍ക്കൊപ്പം. കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചാല്‍ ബൈബിള്‍ അനുസരിച്ചു ഭരിക്കുമെന്നാണ് ഒരു വടക്കുകിഴക്കന്‍ സംസ്ഥാനത്ത് തെരഞ്ഞെടുപ്പു യോഗത്തില്‍ ഇന്ദിര പ്രഖ്യാപിച്ചത്. ഭിന്നിപ്പിലേക്ക് നയിക്കുന്ന ആ പ്രഖ്യാപനത്തെ ഒരു മതേതരവാദിയും ചോദ്യം ചെയ്തില്ല“- മോഡി പറഞ്ഞു.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തരുന്നതിന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ വഹിച്ച പങ്കിനെ മോഡി പ്രകീര്‍ത്തിച്ചു. പക്ഷേ സ്വാതന്ത്ര്യത്തിനുശേഷം ആരും അവരെ ആദരിച്ചില്ലെന്നും പകരം അവഗണിക്കുകയായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്‍ഡിഎ ഭരണകാലത്താണ് വടക്കുകിഴക്കന്‍ മേഖലയ്ക്കു ഉണര്‍വേകിയത്. അവര്‍ക്ക് വേണ്ടി ആദ്യമായി വകുപ്പും മന്ത്രിയുമുണ്ടായി. ഈ സംസ്ഥാനങ്ങളെ മുഖ്യധാരയില്‍ എത്തിക്കാന്‍ ശ്രമിച്ചത് വാജ്പേയി പ്രധാനമന്ത്രിയായപ്പോഴാണെന്നും മോഡി പറഞ്ഞു.

മോഡി മതേരതവാദിയല്ലെന്ന് കോണ്‍ഗ്രസ് നിരന്തരം കുറ്റപ്പെടുത്തുന്നതിനിടെയാണ് ഇന്ദിരാഗാന്ധിയെ ചൂണ്ടിക്കാട്ടി അദ്ദേഹം തിരിച്ചടിക്കുന്നത്.

പേരുമാറ്റത്തിന് മതവുമായി ബന്ധമില്ല: അബ്ദുറബ്ബ്


തിരുവനന്തപുരത്തെ തന്റെ വീടിന്റെ പേര് മാറ്റിയതിന് മതപരമായി യാതൊരു ബന്ധവുമില്ലെന്ന് മന്ത്രി പികെ അബ്ദുറബ്ബ്. മന്ത്രിയുടെ വീടിന്റെ പേര് ഗംഗ എന്നായിരുന്നു. ഇത് ഗ്രേസ് എന്നാക്കി മാറ്റിയതാണ് വിവാദമായത്.
ഇതിനെതിരെ വിടി ബല്‍റാം എംഎല്‍എ അടക്കമുള്ളവര്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
പരപ്പനങ്ങാടിയിലെ തന്റെ വീടിന്റെ പേരും ഗ്രേസ് എന്നാണ്. ഈ പേര് വേണമെന്ന് ടൂറിസം ഡിപ്പാര്‍ട്ട് മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് അവരാണ് പേരുമാറ്റം നടത്തിയതെന്നുമാണ് മന്ത്രിയുടെ വിശദീകരണം.
തനിക്ക് ലഭിച്ച വീടിന്റെ പേര് ഗംഗയെന്നായിരുന്നുവെന്ന കാര്യം ശ്രദ്ധിച്ചിരുന്നില്ല. പേരുമാറ്റത്തെ തുടര്‍ന്ന് ഫേസ്ബുക്കിലൂടെ വിവാദമുണ്ടായപ്പോള്‍ മാത്രമാണ് താന്‍ ഇക്കാര്യം അറിഞ്ഞതെന്നും മന്ത്രി പറയുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മിച്ച വീടുകള്‍ക്ക് നദികളുടെ പേരാണ് നല്‍കിയിരുന്നത്.
പൊതുവേദികളില്‍ നിലവിളക്ക് തെളിയിക്കേണ്ട എന്നത് ലീഗിന്റെ നയപരമായ തീരുമാനമാണെന്നും മന്ത്രി അറിയിച്ചു.

Monday, June 4, 2012

പുകയില്ലാ സിഗരറ്റുകള്‍ക്ക് കേരളത്തിലും വന്‍ ഡിമാന്‍ഡ്


സിഗരറ്റ് വലിക്കുമ്പോള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ രണ്ട് പ്രശ്‌നങ്ങള്‍ അതിന്റെ പുകയും ഗന്ധവുമാണ്. മുതിര്‍ന്നവരെയോ അധ്യാപകരെയോ കണ്ടാല്‍ സിഗരറ്റും കൊണ്ട് മുങ്ങാന്‍ മിക്കവര്‍ക്കും കഴിയാറില്ല. പുകയോ മണമോ അതിന് തടസമാകാറാണ് പതിവ്. എന്നാല്‍ ഇത്തരം തടസങ്ങള്‍ ഇനിയുണ്ടാകില്ല എന്ന പ്രഖ്യാപനവുമായി വന്ന ഇ-സിഗരറ്റുകള്‍ കേരളത്തില്‍ പിടിമുറുക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ പ്രത്യേകിച്ച് തിരുവനന്തപുരത്ത് ഇ സിഗരറ്റുകള്‍ക്ക് വന്‍ ഡിമാന്‍ഡ് ആണത്രേ. ഇനി എന്താണ് ഇ-സിഗരറ്റുകള്‍ എന്ന് നോക്കാം.

വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സിഗരറ്റുകളാണ് ഇ-സിഗരറ്റുകള്‍. സാധാരണ സിഗരറ്റിന്റെ ആകൃതിയിലാണ് മോഡലുകളിലധികവും. വ്യത്യസ്തത ആഗ്രഹിക്കുന്നവര്‍ക്ക് സാധനം പേനയുടെ രൂപത്തിലോ, പെന്‍ഡ്രൈവിന്റെ രൂപത്തിലോ കിട്ടും. പുകയിലയ്ക്ക് പകരം ലിക്വിഡാണ് ഉപയോഗിക്കുന്നത്. ഇത് ചൂടാകുമ്പോള്‍ ഉണ്ടാകുന്ന ബാഷ്പീകരണത്തിലൂടെ സിഗരറ്റ് വലിക്കുമ്പോഴുണ്ടാകുന്ന അനുഭൂതി ലഭിക്കുന്നു. പുകയും ഉണ്ടാകില്ല. നിരവധി രുചികളിലും ഇത് ലഭ്യമാണ്. അതുകൊണ്ട് തന്നെ മറ്റുള്ളവര്‍ക്ക് സിഗരറ്റിന്റെ മണവുമടിക്കില്ല.
നാല് ഭാഗങ്ങളായാണ് ഇ-സിഗരറ്റുണ്ടാവുക. എല്‍.ഇ.ഡി ലൈറ്റ് കവറാണൊന്ന്. ഇത് സാധാരണ സിഗരറ്റ് കത്തുന്നതുപോലെ തന്നെ ഒരു പ്രകാശമുണ്ടാക്കുന്നു. ബാറ്ററിയാണ് മറ്റൊരു ഭാഗം. ലിക്വിഡ് ഉള്‍ക്കൊള്ളുന്നതാണ് മൂന്നാമത്തെ ഭാഗം. നാലാമത്തെ ഭാഗം ചുണ്ടില്‍ വെക്കുന്ന മൗത്ത് പീസാണ്. നാല് ഭാഗങ്ങളായി ഊരിയെടുക്കാവുന്ന ഇതില്‍ ബാറ്ററിയുടെ ഭാഗം ഊരിയാണ് ചാര്‍ജ്ജ് ചെയ്യുന്നത്. ഇ-സിഗരറ്റുകള്‍ വാങ്ങുമ്പോള്‍ ഉപയോഗിക്കേണ്ട രിതി പ്രദിപാദിച്ചിട്ടുള്ള ഗൈഡും ബാറ്ററി ചാര്‍ജ്ജറും നമുക്കു കിട്ടുന്നു.
സാധാരണ സിഗരറ്റു വലിക്കുമ്പോഴുണ്ടാകുന്ന പാസീവ് സ്‌മോക്കിംഗ് പ്രോബ്ലം ഇ-സിഗരറ്റുകള്‍ക്കില്ല എന്നതാണ് ഇതിനെ ഇഷ്ടപ്പെടുന്ന ആളുകള്‍ ഉയര്‍ത്തുന്ന പ്രധാന വാദം. മാത്രവുമല്ല, ' നാച്ചുറലാണ്' എന്ന വാദവും ഇത്തരക്കാര്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ എഫ്.ഡി.എ (ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ) പഠനങ്ങളില്‍ സാധാരണ സിഗരറ്റുകളെക്കാള്‍ നല്ലതാണെന്നു പറയുന്നുണ്ടെങ്കിലും ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന മുന്നറിയിപ്പ് തരുന്നുണ്ട്. ആരോഗ്യപരമാണ് എന്ന പ്രചരണത്തെ നിഷേധിക്കുന്നതാണ് എഫ്.ഡി.എ യുടെ മുന്നറിയിപ്പ്. കൂടുതല്‍ ആധികാരികമായ പഠനങ്ങള്‍ നടക്കേണ്ടതുണ്ട്.
പുകയില്ലാത്ത അടുപ്പുകള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച മലയാളി പുകയില്ലാത്ത സിഗരറ്റുകളെ എങ്ങിനെ സ്വീകരിക്കുമെന്ന് സംശയിക്കേണ്ടതില്ലല്ലോ. പുകയും സിഗരറ്റിന്റെ സാധാരണ മണവുമില്ലാതിരിക്കാന്‍ തന്നെയായിരിക്കും മലയാളിയും ആഗ്രഹിക്കുക. 100 രൂപ മുതല്‍ തുടങ്ങുന്ന ഇ- സിഗരറ്റുകള്‍ വിപണികളില്‍ ലഭ്യമാണ്.

വനിതാ എം.എല്‍.എയുടെ രണ്ടാം കല്യാണം: അസമില്‍ രാഷ്‌ട്രീയ വിവാദം


വിവാഹബന്ധം നിലനില്‍ക്കെ വനിതാ എം.എല്‍.എ. മതംമാറി രണ്ടാം വിവാഹം കഴിച്ചതിനെച്ചൊല്ലി അസമില്‍ രാഷ്‌ട്രീയ വിവാദം. മതംമാറ്റത്തിനു സഹായിച്ചെന്നാരോപിച്ച്‌ മന്ത്രിമാര്‍ തമ്മില്‍ കലഹം. രണ്ടാം വിവാഹം അസാധുവാക്കണമെന്നും എം.എല്‍.എയ്‌ക്ക് അയോഗ്യത കല്‍പിക്കണമെന്നും ആവശ്യപ്പെട്ട്‌ അഭിഭാഷക സംഘടന രംഗത്ത്‌. ഒരു മാസം മുമ്പ്‌ 'അപ്രത്യക്ഷയായ' ഡോ. റൂമി നാഥ്‌ ഗുവാഹത്തിയില്‍ തിരിച്ചെത്തിയതോടെയാണു വിവാദം ശക്‌തമായത്‌. റബിയാ സുല്‍ത്താന എന്ന പേരിലാണ്‌ രണ്ടു വയസുകാരിയുടെ അമ്മയും ഡോക്‌ടറുമായ റൂമി നാഥ്‌ തിരിച്ചെത്തിയത്‌.

ഡോ. രാകേഷ്‌ സിംഗാണ്‌ റൂമിയുടെ ഭര്‍ത്താവ്‌. ഈ ബന്ധം നിലനില്‍ക്കെ ഏപ്രില്‍ 13 ന്‌ ഇരുപത്തൊമ്പതുകാരനായ ജാക്കി സാക്കിറുമായി നിക്കാഹ്‌ നടന്നെന്നു റൂമിയുടെ ഫേസ്‌ബുക്ക്‌ പേജില്‍ രേഖപ്പെടുത്തി. അക്കൗണ്ട്‌ ഹാക്ക്‌ ചെയ്യപ്പെട്ടതാണെന്നും വിവാഹവാര്‍ത്ത വ്യാജമാണെന്നും അവകാശപ്പെട്ടതിനു പിന്നാലെയാണ്‌ മേയ്‌ 22 ന്‌ അവര്‍ അപ്രത്യക്ഷയായത്‌.

തട്ടിക്കൊണ്ടു പോയതാണെന്ന അഭ്യൂഹം പരന്നതിനു പിന്നാലെ ഫേസ്‌ബുക്കിലൂടെത്തന്നെ അവര്‍ വിവാഹവാര്‍ത്ത സ്‌ഥിരീകരിച്ചു. ബോര്‍ഡര്‍ ഡവലപ്‌മെന്റ്‌ മന്ത്രി സിദ്ദിഖ്‌ അഹമ്മദാണു വിവാഹത്തിനു രണ്ടു കാസിമാരെ എത്തിച്ചുതന്നതെന്നും അവരുടേതായി പുറത്തുവന്ന വീഡിയോ ദൃശ്യത്തിലുണ്ടായിരുന്നു. എന്നാല്‍ സിദ്ദിഖ്‌ അഹമ്മദ്‌ ഇക്കാര്യം നിഷേധിച്ചു. വധൂവരന്മാരോടൊപ്പം താന്‍ നില്‍ക്കുന്ന ചിത്രം വ്യാജമാണെന്നും സിദ്ദിഖ്‌ പറയുന്നു.

റൂമി തിരിച്ചെത്തിയതോടെയാണ്‌ ആരോഗ്യമന്ത്രി ഗൗതം റോയി മന്ത്രി സിദ്ദിഖിനെതിരേ ആരോപണവുമായി രംഗത്തെത്തിയത്‌. റൂമി വിവാഹിതയാണെന്ന്‌ അറിഞ്ഞിരുന്നില്ലെന്നും സിദ്ദിഖ്‌ വിവാഹച്ചടങ്ങില്‍ പങ്കെടുത്തിരുന്നെന്നും കാസി നസ്‌റുള്‍ ഇസ്ലാം വ്യക്‌തമാക്കിയതോടെ വിവാദം കത്തിപ്പടര്‍ന്നു.

വിവാഹം നിയമവിരുദ്ധമാണെന്നും റൂമിയുടെ നിയമസഭാംഗത്വം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട്‌ അഖില ഭാരതീയ അധിവക്‌താ പരിഷത്തിന്റെ നേതൃത്വത്തില്‍ അഭിഭാഷകര്‍ രംഗത്തെത്തിയതോടെ വിവാദത്തിനു രാഷ്‌ട്രീയ മാനവുമായി. രാഷ്‌ട്രീയ സമ്മര്‍ദമാണു സാക്കിറുമായുള്ള വിവാഹത്തിനു പിന്നിലെന്നും ആരോപണമുണ്ട്‌. 2006 ല്‍ ബി.ജെ.പി. ടിക്കറ്റില്‍ വിജയിച്ച റൂമി പിന്നീടു കോണ്‍ഗ്രസിലേക്കു കൂറുമാറുകയായിരുന്നു.

നാലു വര്‍ഷം മുമ്പ്‌ ഹരിയാന ഉപമുഖ്യമന്ത്രി ചന്ദ്രമോഹന്‍ ചാന്ദ്‌ മുഹമ്മദ്‌ എന്നു പേരുമാറ്റി അഭിഭാഷകയായ അനുരാധാ ബാലി എന്ന ഫിസയെ വിവാഹം ചെയ്‌തതു വിവാദമായിരുന്നു. പിന്നീടു വേര്‍പിരിഞ്ഞും ഇവര്‍ വാര്‍ത്ത സൃഷ്‌ടിച്ചിരുന്നു.

Saturday, June 2, 2012

പൊതുപൈപ്പില്‍ നിന്നും വെള്ളമെടുത്തതിന് ദലിതനെ കൊന്നു


പൊതുപൈപ്പില്‍ നിന്നും കുടിക്കാനുള്ള വെള്ളം ശേഖരിച്ചതിന് ദലിതനെ ഉയര്‍ന്ന ജാതിക്കാരന്‍ കൊന്നു. ബീഹാറിലെ കൈമൂര്‍ ജില്ലയിലെ പാര്‍ഹുട്ടി ഗ്രാമത്തിലാണ് സംഭവം നടന്നത്.

48 കാരനായ മോഹന്‍ പാസ്വാനാണ് കൊല്ലപ്പെട്ടത്. ഉയര്‍ന്ന ജാതിക്കാരനായ  പ്രമോദ് സിംഗാണ് പാസ്വാനെ കൊന്നത്. പാസ്വാന്‍ സ്ഥിരമായി സര്‍ക്കാര്‍ ടാപ്പില്‍ നിന്നാണ് വെള്ളം ശേഖരിക്കാറുണ്ടായിരുന്നത്. എന്നാല്‍ ഗ്രാമത്തിലെ ശക്തനായ പ്രമോദ് സിംഗിന് ഇത് ഇഷ്ടമായിരുന്നില്ല.
പാസ്വാന്‍ തൊട്ടുകൂടാത്തവനാണെന്നും അതിനാല്‍ പൊതുപൈപ്പില്‍ നിന്നും വെള്ളമെടുക്കരുതെന്നും പ്രമോദ് അദ്ദേഹത്തിനോട് പറഞ്ഞിരുന്നതായി ഗ്രാമവാസികള്‍ പോലീസിനോട് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കൈമൂര്‍ പോലീസ് സൂപ്രണ്ട് ഉമ ഷങ്കര്‍ സുധാന്‍ഷു പറഞ്ഞു. പോലീസ് പ്രമോദിന്റെ വീട് റെയ്ഡ് ചെയ്‌തെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ല.

നേതൃത്വത്തെ ഞെട്ടിച്ച്‌ വിഎസ്‌, ടി.പിയുടെ വീട്‌ സന്ദര്‍ശിച്ചു


സംസ്‌ഥാനം ഉറ്റുനോക്കുന്ന നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ്‌ ദിവസം പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട്‌ പ്രതിപക്ഷ നേതാവ്‌ വിഎസ്‌ അച്യുതാനന്ദന്‍ ടി.പി ചന്ദ്രശേഖരന്റെ ഒഞ്ചിയത്തെ വീട്‌ സന്ദര്‍ശിച്ചു. ഒഞ്ചിയത്ത്‌ എത്തിയ വിഎസ്‌ ടി.പിയുടെ വിധവ കെ.കെ രമ, രമയുടെ അച്‌ഛനും സിപിഎം ബാലുശേരി ഏരിയ കമ്മിറ്റി അംഗവുമായ മാധവന്‍, മറ്റ്‌ കുടുംബാംഗങ്ങള്‍, ആര്‍എംപി നേതാവ്‌ എന്‍. വേണു തുടങ്ങിയവരുമായി സംസാരിക്കുകയും ചന്ദ്രശേഖരന്റെ കുഴിമാടത്തില്‍ പുഷ്‌പാര്‍ച്ചന നടത്തുകയും ചെയ്‌തു.

തികച്ചും വികാരനിര്‍ഭരമായ രംഗങ്ങളായിരുന്നു വി.എസിന്റെ സന്ദര്‍ശനവേളയില്‍അരങ്ങേറിയത്‌. വി.എസിന്റെ കൈപിടിച്ച്‌ വിങ്ങിപ്പൊട്ടിയ രമയെ ആശ്വസിപ്പിക്കാന്‍ വിഎസിനും എളുപ്പമായിരുന്നില്ല. ഒരു മണിക്കൂറോളം വിഎസ്‌ അടച്ചിട്ട മുറിയില്‍ ടി.പിയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. വീടിനു വെളിയിലിറങ്ങിയ വി എസ്‌ മാധ്യമങ്ങളോട്‌ സംസാരിക്കാന്‍ വിസമ്മതിച്ചു.

ഒഞ്ചിയത്തേക്ക്‌ പുറപ്പെടും മുമ്പ്‌ വിഎസ്‌ സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനും പിബി അംഗം എസ്‌. രാമചന്ദ്രന്‍ പിളളയുമായും കോഴിക്കോട്‌ ഗസ്‌റ്റ് ഹൗസില്‍ വച്ച്‌ കൂടിക്കാഴ്‌ച നടത്തിയിരുന്നു. എന്നാല്‍, ഒഞ്ചിയം സന്ദര്‍ശനത്തെ കുറിച്ച്‌ മാധ്യമങ്ങള്‍ക്കും അടുപ്പക്കാര്‍ക്കും സൂചന നല്‍കാതെയായിരുന്നു വിഎസ്‌ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്‌.

വി.എസ്‌ വരുന്നു എന്ന വാര്‍ത്ത പുറത്തു വന്നതോടെ നൂറ്‌ കണക്കിന്‌ ആര്‍എംപി പ്രവര്‍ത്തകരും നാട്ടുകാരും ടി.പിയുടെ വീട്ടില്‍ എത്തിച്ചേര്‍ന്നിരുന്നു. സ്‌ത്രീകളും കുട്ടികളും അടക്കമുളളവര്‍ മുദ്രാവാക്യം മുഴക്കിയാണ്‌ വിഎസിനെ വീട്ടിലേക്ക്‌ ആനയിച്ചത്‌. വടകര ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ്‌ സംഘം പ്രദേശത്ത്‌ എത്തിയിരുന്നു.