മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയെ വധിച്ചതിനുപിന്നില്‍ സോണിയാഗാന്ധിക്കും പങ്കുണ്ടെന്ന് ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന്‍സ്വാമി. ഏഷ്യന്‍ ട്രിബ്യൂട്ട് എന്ന പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് സ്വാമി സോണിയക്കെതിരെ ആരോപണം ഉന്നയിച്ചത്. പലസ്തീനിലെ ഹബാഷ് എന്ന സംഘടനയുമായി സോണിയയ്ക്ക് ബന്ധമുണ്ടായിരുന്നെുവെന്നും എല്‍.ടി.ടിക്ക് പരിശീലനം നല്‍കിയിരുന്നത് ഹബാഷ് ആണെന്നും സ്വാമി പറഞ്ഞു. തമിഴ് പുലികളോട് സോണിയാഗാന്ധിക്ക് സഹതാപമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഐക്യരാഷ്ട്രസഭയില്‍ ശ്രീലങ്കയ്‌ക്കെതിരായി അമേരിക്ക കൊണ്ടുവന്ന പ്രമേയത്തിന് അനുകൂലമായ നിലപാട് ഇന്ത്യ കൈക്കൊണ്ടെങ്കിലും പിന്നീട് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ശ്രീലങ്കന്‍ പ്രസിഡന്റിന് കത്തയച്ചതില്‍ ക്ഷമാപണത്തിന്റെ ധ്വനിയുണ്ടായിരുന്നെന്നും സ്വാമി ആരോപിച്ചു.
ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്ക് ഇന്ത്യയില്‍ പരിശീലനം നല്‍കിയത് തമിഴ്‌നാട്ടിലെ ചില സിംഹള നേതാക്കളുമായുണ്ടായ ഉടമ്പടിയുടെ പുറത്താണെന്നും സ്വാമി പറഞ്ഞു. ശെല്‍ വനായകത്തെപോലുള്ള നേതാക്കളുടെ പ്രീതിപിടിച്ചുപറ്റാന്‍ വേണ്ടിയാണ് ഇന്ദിരാഗാന്ധി സിംഹളര്‍ക്ക് ഇന്ത്യയില്‍ പരിശീലനം നല്‍കി ശ്രീലങ്കന്‍ സര്‍ക്കാരുമായി യുദ്ധം ചെയ്യാന്‍ അവരെ സന്നദ്ധരാക്കിയത്. സ്വാമി പറഞ്ഞു.

No comments:
Post a Comment