Saturday, March 24, 2012

ഭഗത് സിങിനെ ആദരിച്ച് പാക് ജനത


ഭഗത് സിങിനെ ആദരിച്ച് പാക് ജനത

സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വീരേതിഹാസമാണ് ശഹീദ് ഭഗത് സിങ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്‍െറ വിമോചനം ലക്ഷ്യമാക്കിയ ഒരു സുഹൃദ് സംഘമായിരുന്നു ഭഗത്സിങ്, രാജ് ഗുരു, സുഖ്ദേവ് എന്നിവരുടേത്. ബ്രിട്ടീഷ് അതിക്രമത്തിനെതിരെ അതേ നാണയത്തില്‍ പ്രതികരിച്ച മൂവര്‍ സംഘം രക്ത സാക്ഷികളാവുകയായിരുന്നു.

ഭഗത് സിങ് ഒരിക്കല്‍ കൂടി വാര്‍ത്തകളില്‍ നിറയുകയാണ്. പാകിസ്താനില്‍ നിന്നാണ് ആ വാര്‍ത്ത. ഭഗത് സിങിനെ തൂക്കിലേറ്റിയ സ്ഥലത്തിന് ഭഗത് സിങിന്‍െറ പേരിടണമെന്ന് പാക് സാമൂഹ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ട് കഴിഞ്ഞു.

ഭഗത് സിങിനെ തൂക്കിലേറ്റിയ സ്ഥലം ഇപ്പോള്‍ പാകിസ്താനിലാണ്. ഷാദ്മന്‍ ചൗക്ക് എന്നാണിപ്പോള്‍ സ്ഥലത്തിന്‍െറ പേര്. ഭഗത് സിങ് ചൗക്ക് എന്നാക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ ദിവസം അവര്‍ ഒരുമിച്ചു കൂടി സമര സേനാനികള്‍ക്ക് ആദരവുകളര്‍പ്പിച്ചു. ഭഗത് സിങിന്‍െറ 81ാമത് രക്തസാക്ഷി ദിനത്തിലായിരുന്നു ഒരുമിച്ചു കൂടല്‍. 1931 മാര്‍ച്ച് 23നാണ് ഭഗത് സിങിനെ തൂക്കിലേറ്റിയത്.

1907 സെപ്റ്റംബര്‍ 27ന് ബംഗ ഗ്രാമത്തിലാണ് ഭഗത് സിങ് ജനിച്ചത്. ഇപ്പോഴത് ഫൈസലാബാദിലാണ്. ജനങ്ങള്‍ക് വേണ്ടിയാണ് അദ്ദേഹം ജീവന്‍ ത്യജിച്ചതെന്ന് ഭഗത് സിങ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അബ്ദുല്ലാ മലിക് പറഞ്ഞു.

ഭഗത് സിങിന്‍െറ ജീവിതം ആവിഷ്കരിക്കുന്ന ‘‘ബികമിംഗ് ഭഗത് സിങ്’’ എന്ന ഡോക്യുമെന്‍റിറിയും പ്രദര്‍ശിപ്പിച്ചു. ബോളിവുഡ് സംവിധായകന്‍ മഹേഷ് ഭട്ടും ചടങ്ങിനെത്തിയിരുന്നു.

No comments: