കൊളംബോ :ശ്രീലങ്കയില്‍ യു.എസ് കമ്പനികളുടെ ഉല്‍പന്നങ്ങള്‍ക്കെതിരെ പ്രചാരണം വ്യാപിക്കുന്നു. യുദ്ധക്കുറ്റകൃത്യങ്ങളുടെ പേരില്‍ ശ്രീലങ്കയെ അപലപിക്കുന്ന പ്രമേയം യു.എന്നില്‍ കൊണ്ടുവന്നതില്‍ പ്രതിഷേധിച്ചാണ് ശ്രീലങ്കന്‍ ദേശീയ സംഘടനകള്‍ യു.എസ് ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
അതേസമയം, യു.എന്‍ പ്രമേയത്തെ മനുഷ്യാവകാശ പ്രവര്‍ത്തകരും തമിഴ് വംശജ രാഷ്ട്രീയക്കാരും സ്വാഗതംചെയ്തു. കാല്‍ നൂറ്റാണ്ടു കാലത്തെ ഭീകര കലാപങ്ങള്‍ക്ക് ശേഷം രാജ്യത്ത് സമാധാനം കൊണ്ടുവരാന്‍ യു.എന്നിന്‍െറ നീക്കം ഉപകരിക്കുമെന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
വ്യാഴാഴ്ചയാണ് ശ്രീലങ്കക്കെതിരായ യുദ്ധക്കുറ്റ പ്രമേയം യു.എന്‍ പാസാക്കിയത്. അമേരിക്കയുടെ നേതൃത്വത്തില്‍ ഫ്രാന്‍സ്, നോര്‍വെ എന്നിവര്‍ കൂടിചേര്‍ന്നാണ് ലങ്കക്കെതിരായ പ്രമേയം യു.എന്നില്‍ അവതരിപ്പിച്ചത്. 47 അംഗ യു.എന്‍ മനുഷ്യാവകാശ സഭയില്‍ സഭയില്‍ ഇന്ത്യയടക്കം 24 രാജ്യങ്ങള്‍ അനുകൂലിച്ച് വോട്ട് ചെയ്തു. റഷ്യയും ചൈനയുമടക്കം 15 രാജ്യങ്ങള്‍ എതിര്‍ത്തു. 8 അംഗങ്ങള്‍ വിട്ട് നിന്നു
2009 ലാണ് 25 വര്‍ഷം നീണ്ടുനിന്ന തമിഴ് -സിംഹള പോരാട്ടം അവസാനിച്ചത്. രാജപക്സെയുടെ നേതൃത്വത്തിലുള്ള സിംഹള ഭരണകൂടം സൈനിക പോരാട്ടത്തിലൂടെ തമിഴ്പടയെ തോല്‍പിക്കുകയായിരുന്നു.
No comments:
Post a Comment