Thursday, March 29, 2012

പിള്ള വിചാരിച്ചാല്‍ ഗണേഷിനെ തൊടാന്‍ പോലും ആവില്ല!

 
ബാലകൃഷ്ണപിള്ള അങ്ങനെയൊക്കെ പറയും. അതൊന്നും കാര്യമാക്കേണ്ട. എല്ലാ കാര്യങ്ങളും ഞങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ചോളാം എന്ന് പിള്ളയെ ധരിപ്പിച്ചാല്‍ മതി - യു ഡി എഫ് നേതൃത്വം ഇതാണ് ചിന്തിക്കുന്നത്. പിള്ള എത്ര പ്രശ്നമുണ്ടാക്കിയാലും കെ ബി ഗണേഷ്കുമാറിന്‍റെ മന്ത്രിസ്ഥാനത്തിന് ഒരു ഇളക്കവും സംഭവിക്കില്ല. അക്കാര്യം ഉമ്മന്‍‌ചാണ്ടിയും യു ഡി എഫ് നേതൃത്വവും തീരുമാനിച്ചിട്ടുണ്ട്.

ഗണേഷിനെ മന്ത്രിസ്ഥാനത്തുനിന്ന് പിന്‍‌വലിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതായാണ് ആര്‍ ബാലകൃഷ്ണപിള്ള യു ഡി എഫ് യോഗത്തില്‍ അറിയിച്ചത്. പാര്‍ട്ടിയെ അംഗീകരിക്കാത്ത മന്ത്രിയെ ഞങ്ങള്‍ക്ക് വേണ്ട എന്നാണ് പിള്ള പറഞ്ഞത്. ‘മന്ത്രി പാര്‍ട്ടിയെ അനുസരിച്ചാല്‍ പ്രശ്നം തീര്‍ന്നില്ലേ?’ - എന്ന് ഉമ്മന്‍‌ചാണ്ടി അപ്പോള്‍ തന്നെ ചോദിച്ചു. ആ ചോദ്യത്തിലെ പരിഹാസധ്വനി പിള്ളയ്ക്ക് മനസിലായോ ആവോ.

പിള്ളയുടെ വാദങ്ങള്‍ ഒരു ചെവിയിലൂടെ കേള്‍ക്കുകയും മറുചെവിയിലൂടെ പുറത്തുകളയുകയും ചെയ്യുക എന്ന നയമാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി കൈക്കൊണ്ടിട്ടുള്ളത്. മന്ത്രി എന്ന നിലയില്‍ ഗണേഷ്കുമാര്‍ ഗംഭീര പ്രകടനമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ആവര്‍ത്തിക്കുകയും ചെയ്തു.

ഗണേഷിനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റില്ല. എന്നാല്‍ പിള്ളയെ അനുനയിപ്പിക്കാനായി ഗണേഷിനോട് പാര്‍ട്ടിയെ അനുസരിക്കുന്നതുപോലെ അഭിനയിക്കാന്‍ യു ഡി എഫ് നിര്‍ദ്ദേശിക്കുകയും ചെയ്യും. ഗണേഷിന് അഭിനയിക്കുന്നതിനാണോ പ്രയാസം? ആ റോള്‍ ഭംഗിയായി ചെയ്യും. പാര്‍ട്ടിയുടെ നേതാക്കന്‍‌മാരെ കാണുമ്പോള്‍ തൊഴുത് വണങ്ങി നില്‍ക്കും.

വേണമെങ്കില്‍ ചങ്ങനാശ്ശേരിയിലെ നായര്‍ പ്രമാണികളെ മധ്യസ്ഥ ചര്‍ച്ചകള്‍ക്കിറക്കാനും ഉമ്മന്‍‌ചാണ്ടിയും കൂട്ടരും പ്ലാന്‍ ചെയ്തിട്ടുണ്ട്. അങ്ങനെ ചര്‍ച്ചകള്‍ക്കും മധ്യസ്ഥതയ്ക്കുമൊടുവില്‍ പിള്ളയുടെ പത്തി താഴും. അഞ്ചുവര്‍ഷം ഗണേഷ് മന്ത്രിസ്ഥാനത്ത് പൂര്‍ത്തിയാക്കുകയും ചെയ്യും.

ദിനേശ് ത്രിവേദിയെ മണിക്കൂറുകള്‍ വച്ച് രാജിവയ്പ്പിച്ച മമതാ ബാനര്‍ജിയാകാന്‍ പിള്ള നോക്കിയിട്ട് കാര്യമില്ല. മമതയ്ക്ക് ഇഷ്ടം പോലെ ജനപ്രതിനിധികളുണ്ട്. പിള്ളയ്ക്ക് സ്വന്തം പിള്ളയായ ഗണേഷ് മാത്രമേയുള്ളല്ലോ. ഒരു ഉപതെരഞ്ഞെടുപ്പ് കൊണ്ടുവന്ന് അവിടെ പിള്ള മത്സരിച്ച് ജയിച്ച് മന്ത്രിയാകാനൊക്കെ, ഇത് ബീഹാറൊന്നുമല്ലല്ലോ. മലയാളികളുടെ കേരളമല്ലേ.

മാരുതി സുസുക്കിയുടെ പേരില്‍ വന്‍ തൊഴില്‍ തട്ടിപ്പിനു നീക്കം

മാരുതി സുസുക്കി ഇന്ത്യാ ലിമിറ്റഡിന്റെ പേരില്‍ ഇന്റര്‍നെറ്റിലൂടെ വന്‍ തൊഴില്‍ തട്ടിപ്പിനു നീക്കം.
വിവിധ ജോബ്‌ സൈറ്റുകളില്‍ പേര്‌ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നവരില്‍ നിന്ന്‌ തിരഞ്ഞെടുക്കപ്പെട്ടവരുടെ ഇ-മെയില്‍ അഡ്രസിലേക്ക്‌ മാരുതി സുസുക്കിയുടെ ഹ്യൂമന്‍ റിസോഴ്‌സ്‌ വിഭാഗത്തിന്റെ പേരിലാണ്‌ ഇ-മെയിലുകള്‍ വരുന്നത്‌.
MARUTI SUZUKI INDIA LTD (MSIL) Head Office Maruti Suzuki, India Limited Nelson Mandela Road, Vasant Kunj, New Delhi-110070 Board no.46781000 Email: [ HR@marutisuzukijobs.com] Tel: + 918447142872 (10:00 AM TO 5:30 PM)
REF: "MARUTI SUZUKI" DIRECT RECRUITMENTS OFFER.
 It is our good pleasure to inform you that your Resume has been selected from Timesjob.com for our new plant. The Company selected 16 candidates list for The Company selected 62 candidates list for Senior Engineer, IT, Administration, Production, marketing and general service Departments, as well as Company offered you to join as an Executive/Manager post in respective department. You are selected according to your resume in which Project you have worked on according to that you have been selected in Company. The SUZUKI Company is the best Manufacturing Car Company in India; The Company is recruiting the candidates for our new plant in Pune, Bangalore, hyd and Mumbai.
 Your Appointment Process will be held at Company HR - office in Nelson Mandela Road,Vasant Kunj Delhi – from 28th of march 2012.
 You will be pleased to know that Company has advise you in the selection
 panel that your Application can be progress to final stage. You will come to Company HR office in Delhi. Your offer letter with Air Ticket will be send to you by courier before date of interview. The Company can be offering you as salary with benefits for this post 50,000/- to 4, 00,000/- P.M. + (HRA + D.A + Conveyance and other Company benefits. The designation and Job Location will be fixing by Company HRD at time of final process. You have to come with photo-copies of all required documents.
REQUIRED DOCUMENTS BY THE COMPANY HRD.
 1) Photo-copies of Qualification Documents.
 2) Photo-copies of Experience Certificates (If any)
3) Two Passport Size Photograph
 You are to make a REFUNDABLE cash security deposit of Rs.15, 800/-(Fifteen Thousand Eight Hundred Rupees) as an initial amount in favor of our company accountant name in charge of collecting payment. This payment covers Registration, Interview, insurance, Processing & Maintenance charges. The refundable interview security deposit of Rs. 15,800/- should by paid through any [STATE BANK OF INDIA] OR [ICICI BANK] Branch closer to you to our company accounting officer in charge. Account information will be provided to you upon your response to this mail.
 REASONS FOR INTERVIEW SECURITY DEPOSIT: This is a measure we have taken to check bogus applications from unserious candidate who applies for job and we send them offer letter and air ticket and also make the above mentioned arrangements in other to give them a comfortable interview and they fail to appear for interview which is a huge loss to the company and the interview becomes shabby and hence we fail to recruit the needed manpower. But with your security deposit we will be assured that our expenses will not be wasted.
 Please do comply with us as your refundable security deposit will be returned to you in cash immediately after the interview is over at the very premises of the interview.
NB: You are advised to reconfirm your mailing address and phone number in your reply and also reply email or call to collect account details to make deposit. This Company will be responsible for all other expenditure to you at the time of face-to-face meeting with you in the Company.
The Job profile, salary offer, and date -time of interview will be mentioned in your offer letter.
IMPORTANT NOTICE:
Last date for security deposit is 27th March 2012. The earlier the deposit is made the earlier your position will be secured by the Company HRD -direct recruitment manager.
Regards,
Mr. Aiko Hiroko TEL: + 918447142872 Email: [ HR@marutisuzukijobs.com] HRD -direct recruitment office
MARUTI SUZUKI INDIA LTD (MSIL)
മാരുതിയുടെ ലോഗോ ഉള്‍പ്പടെ വായിക്കുന്ന ആരും വിശ്വസിച്ചു പോകുന്ന രീതിയിലാണ്‌ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌. 50,000രൂപ മുതല്‍ 4 ലക്ഷം രൂപവരെ മാസശമ്പളമുള്ള ജോലിയാണ്‌ വാഗ്‌ദാനം.
ഇനിയാണ്‌ തട്ടിപ്പ്‌- മാരുതിയുടെ ഹെഡ്‌ക്വാര്‍ട്ടേഴ്‌സ്‌ ആയ ന്യൂ ഡല്‍ഹിയിലെ വസന്ത്‌കുഞ്ചില്‍ വച്ചു നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനാണ്‌ ക്ഷണം. ഇതിലേയ്‌ക്കായി 15,800 രൂപയുടെ ക്യാഷ്‌ സെക്യൂരിറ്റി ഡിപ്പോസിറ്റ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഈ തുക റീ ഫണ്ടബിള്‍ ആണെന്നും ഇന്റര്‍വ്യൂ കഴിഞ്ഞാലുടന്‍ തിരികെ നല്‍കുമെന്നുമാണ്‌ വാഗ്‌ദാനം.
തട്ടിപ്പ്‌ വ്യാപകമായതോടെ മാരുതി സുസുക്കി ഇതിനെതിരെ മുന്‍കരുതല്‍ എടുത്തിട്ടുണ്ട്‌. മാരുതിയുടെ വെബ്‌ സൈറ്റില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ഇത്തരത്തില്‍ ഒരു സിലക്ഷനും നടക്കുന്നില്ലെന്നും, ഫ്രോഡ്‌ ഇ മെയിലുകള്‍ക്കെതിരെ ജാഗരൂകരായിരിക്കണമെന്നും മാരുതി മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

Wednesday, March 28, 2012

ഗാര്‍മെന്റ് കമ്പനികള്‍ ചൈന വിടുന്നു


വന്‍കിട ഗാര്‍മെന്റ് കമ്പനികള്‍ ചൈനയിലുള്ള യൂനിറ്റുകള്‍ അടച്ചുപൂട്ടുന്നു. കഴിഞ്ഞ കുറെ മാസങ്ങളായി ചൈനയിലെ നിര്‍മാണ ചെലവ് ക്രമാതീതമായി വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണിതെന്ന് ചൈന നാഷണല്‍ ടെക്‌സ്റ്റൈല്‍ ആന്റ് അപ്പാരല്‍ കൗണ്‍സില്‍ പ്രസിഡന്റ് വാങ് ടിാന്‍കയ് അറിയിച്ചു.

കുറഞ്ഞ നിര്‍മാണചെലവിന് പ്രശസ്തമായ ചൈനയ്ക്ക് കനത്ത തിരിച്ചടി നല്‍കുന്ന നീക്കമാണിത്. ഇറ്റാലിയന്‍ കമ്പനികളാണ് ഈ മാറ്റത്തിനു തുടക്കം കുറിച്ചത്. തുര്‍ക്കി, ടൂണിഷ്യ രാജ്യങ്ങളിലേക്ക് പല കമ്പനികളും ചേക്കേറുന്നത്.

ചൈനയിലെ പണപ്പെരുപ്പനിരക്കിലുണ്ടായ വര്‍ധനവിനെ തുടര്‍ന്ന് തൊഴിലാളികളുടെ കൂലിയില്‍ 30 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്.

സര്‍ക്കാര്‍ മിനിമം കൂലിയില്‍ വരുത്തിയ മാറ്റവും തിരിച്ചടിയായി. രാജ്യത്താകെ തൊഴിലാളികളുടെ ശമ്പളത്തില്‍ 22 ശതമാനത്തിന്റെ വര്‍ധനവുണ്ടായി.

രാജ്യത്തുനിന്നു പുറത്തിറങ്ങുന്ന ഉത്പന്നങ്ങളുടെ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ചൈനീസ് സര്‍ക്കാര്‍ ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതും കമ്പനികളുടെ തീരുമാനത്തെ സ്വാധീനിച്ചു.

മീര ചോദിച്ചു- ലാലേട്ടാ ഇതെന്തോന്ന് പൂവാ?


സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഇന്നത്തെ ചിന്താവിഷയത്തില്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ മീരയുടെ വൈകി വരവ് പ്രസിദ്ധമായിരുന്നു. ഒരിയ്ക്കല്‍ സൂപ്പര്‍ താരം മോഹന്‍ലാല്‍ പോലും മേക്കപ്പണിഞ്ഞതിന് ശേഷം മീരയ്ക്കു വേണ്ടി മണിക്കൂറുകളോളം കാത്തിരിയ്‌ക്കേണ്ട സാഹചര്യവും ലൊക്കേഷനില്‍ ഉണ്ടായി.

ചിത്രത്തിലെ ഒരു ഗാനരംഗം അതിരാവിലെ ഷൂട്ട് ചെയ്യാന്‍ സത്യന്‍ തീരൂമാനിച്ചു. ഇത് പ്രകാരം എല്ലാവരോടും അടുത്ത ദിവസം അതിരാവിലെ ലൊക്കേഷനെത്താനും സംവിധായകന്‍ നിര്‍ദ്ദേശിച്ചു. തേനിയ്ക്കടുത്തെ ബോട്ടാണിക്കല്‍ ഗാര്‍ഡനിലായിരുന്നു ഷൂട്ടിംഗ്.

പിറ്റെ ദിവസം ആറു മണിയ്ക്ക് യൂണിറ്റ് മുഴുവന്‍ ലൊക്കേഷനിലെത്തിയിട്ടും മീര മാത്രമെത്തിയില്ല. നടി ഉറങ്ങുകയായിരുന്നുവെന്നാണ് അന്വേഷിച്ചപ്പോള്‍ മറുപടി കിട്ടിയത്. ഏതാണ്ട് പത്തു മണിയോടെ ലൊക്കേഷനിലെത്തിയ മീര എല്ലാവരുടെയും മുഖം കറുത്തിരിയ്ക്കുന്നത് കണ്ട് കുശലം പറച്ചിലിലൂടെ പ്രശ്‌നം ലഘൂകരിയ്ക്കാന്‍ ശ്രമിച്ചു.

സെറ്റില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ കണ്ട പാവക്കുട്ടിയുടെ ഭംഗിയെക്കുറിച്ചായിരുന്നു ആദ്യ കമന്റ്. ഹായ് എന്തു ഭംഗിയാ? ഇതെവിടെ നിന്നാ വാങ്ങിയത്. എന്തെങ്കിലും മറുപടി പറഞ്ഞാല്‍ കൂടിപ്പോകുമെന്ന് കരുതി ക്ഷമാശീലനായ സത്യന്‍ അന്തിക്കാട് മൗനം പാലിച്ചു.

പിന്നീട് ക്ഷമയുടെ നെല്ലിപ്പലക കണ്ടിരിയ്ക്കുന്ന ലാലിന്റെയടുത്തെത്തിയ നടി സമീപത്തെ മരത്തില്‍ വിരിഞ്ഞു നില്ക്കുന്ന പൂക്കള്‍ കാണുകയും ലാലിനോട് അതിനെക്കുറിച്ച് ചോദിയ്ക്കുകയും ചെയ്തു.

ലാലേട്ടാ ഇതെന്തോന്ന് പൂവാ?, ഇത് ക്ഷമയുടെ പൂവാണ് മോളേയെന്ന് ലാല്‍ നിസംഗതയോടെ മറുപടി നല്കുകയും ചെയ്തു. ലാലിന്റെ മറുപടി ലൊക്കേഷനില്‍ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചുവെന്നും നടിയുടെ സ്വഭാവത്തില്‍ മാറ്റം വരുത്തിയതുമൊക്കെ പിന്നത്തെ കഥ.

അഞ്ചു കോടി: കൊലവെറി അടങ്ങുന്നില്ല

നെറ്റിന്‍സെന്‍സിന്റെ കൊലവെറി അടങ്ങുന്നില്ല. ധനുഷിന്റെ കൊലവെറി ഡി തരംഗം യൂട്യൂബില്‍ അഞ്ചുകോടി കടന്ന് മുന്നോട്ടുകുതിയ്ക്കുമ്പോള്‍ പുതിയൊരു ചരിത്രമാണ് കുറിയ്ക്കപ്പെടുന്നത്. 
ഭാഷകളുടെ അതിര്‍വരമ്പുകള്‍ കടന്ന് പ്രായഭേദമന്യേ സംഗീതപ്രേമികള്‍ കൈനീട്ടി സ്വീകരിച്ച കൊലവെറി പ്രയാണം തുടങ്ങിയത് 2011 നവംബര്‍ 16 ന്. അപ്‌ലോഡ് ചെയ്ത് നാലുമാസം പിന്നിടുമ്പോഴാണ് കൊലവെറി ഡി അഞ്ച് കോടി ഹിറ്റെന്ന നാഴികക്കല്ല് പിന്നിടുന്നത്. 
ധനുഷും കമലിന്റെ മകള്‍ ശ്രുതി ഹാസനും അഭിനയിക്കുന്ന 'മൂന്‍ട്രു' എന്ന സിനിമയ്ക്ക് വന്‍ പബ്ലിസിറ്റിയാണ് ഈ ഗാനം നല്‍കിയിരിക്കുന്നത്. മാര്‍ച്ച് 30 ന് 3 തിയറ്ററുകളിലെത്തുമ്പോള്‍ കൊലവൈറി തരംഗം ആവര്‍ത്തിയ്ക്കുമോയെന്ന ആകാംക്ഷയിലാണ് ധനുഷും കോളിവുഡും. 
കൊലവെറി ഇന്ത്യയൊട്ടാകെ ഹിറ്റായ സാഹചര്യത്തില്‍ 3 തമിഴകത്തിന് പുറത്തും ഓളമുണ്ടാക്കുമെന്നാണ് സിനിമാപണ്ഡിറ്റുകളുടെ പ്രവചനം. ധനുഷിന്റെ ഭാര്യയും സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ മകളുമായ ഐശ്വര്യ ധനുഷാണ് കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. കമല്‍ഹാസന്റെ മകള്‍ ശ്രുതി ഹാസനാണ് നായിക. പ്രഭു, രോഹിണി, സുന്ദര്‍ രാമു, ശിവ കാര്‍ത്തികേയന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുപ്രമുഖ താരങ്ങള്‍.

മണപ്പുറത്തിനെതിരെ റിസര്‍വ്വ് ബാങ്കിന്റെ മുന്നറിയിപ്പ്

മണപ്പുറം ഫിനാസ് ലിമിറ്റഡോ   മണപ്പുറം അഗ്രോ ഫാംസോ (മാഗ്രോ) പൊതുജനങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്നതും നിക്ഷേപം പുതുക്കുന്നതും കുറ്റകരമാണെന്ന് റിസര്‍വ്വ് ബാങ്കിന്റെ മുന്നറിയിപ്പ്. മണപ്പുറത്തില്‍ പൊതുജനങ്ങള്‍   നിക്ഷേപം നടത്തുന്നത് സ്വന്തം റിസ്കില്‍ ആയിരിക്കുമെന്നും ഇതില്‍ സൂചിപ്പിക്കുന്നു. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് അനുസരിച്ച് പൊതുജനങ്ങളില്‍ നിന്നും നിക്ഷേപങ്ങള്‍ വാങ്ങുന്നതിന് അനുമതിയില്ലെന്ന് ആര്‍. ബി. ഐ പറയുന്നു.  മണപ്പുറം ഫിനാന്‍സ് പൊതുജനങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുകയും പകരമായി “മാഗ്രോ” യുടെ പേരിലുള്ള റസീപ്റ്റാണ്‌ നല്‍കുന്നതെന്നും  ആര്‍. ബി. ഐയുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നത്. മണപ്പുറം ചെയര്‍മാന്‍  വി. പി നന്ദകുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് “മാഗ്രോ”.

നേരത്തെ മണപ്പുറം ജനറല്‍ ഫിനാന്‍സ് ആന്റ് ലീസിങ്ങ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കമ്പനി പിന്നീട് നോണ്‍ ഡിപ്പോസിറ്റ് ടേക്കിങ്ങ്, നോണ്‍ ബാങ്കിങ്ങ് ഫിനാന്‍ഷ്യല്‍ കമ്പനി എന്ന കാറ്റഗറിയിലേക്ക് മാറ്റുകയായിരുന്നു. റിസര്‍വ്വ് ബാങ്കിന്റെ ഉത്തരവ് വന്നതോടെ ഓഹരി വിപണിയില്‍ തകര്‍ച്ച നേരിട്ടു. മണപ്പുറത്തിന്റെ ഓഹരിവിലയില്‍ ഇരുപതു ശതമാനത്തോളം ഇടിവുണ്ടായി.
മണപ്പുറത്തിനു സ്വര്‍ണ്ണത്തിന്റെ ഈടിന്മേല്‍ പണം പലിശക്ക് നല്‍കുന്നതിന് തല്‍ക്കാലം വിലക്ക് ബാധകമല്ല.  തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മണപ്പുറം ഫിനാന്‍സ് ദക്ഷിണെന്ത്യയിലെ പ്രമുഖ ഗോള്‍ഡ് ലോണ്‍ കമ്പനികളില്‍ ഒന്നാണ്. വന്‍‌കിട സിനിമാതാരങ്ങളാണ് ഇവരുടെ സ്വര്‍ണ്ണ പണയ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രമുഖ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങള്‍ക്ക് വന്‍ തുകയാണ് വര്‍ഷം തോറും സ്ഥാപനം ചിലവിടുന്നത്. അതുകൊണ്ടു തന്നെയാകണം മണപ്പുറത്തിനെതിരായ റിസര്‍വ്വ് ബാങ്കിന്റെ മുന്നറിയിപ്പ് വലിയ വാര്‍ത്താ പ്രാധാന്യം ലഭിക്കുകയുണ്ടായില്ല.

മതപ്രചാരണത്തിനു 1300 കോടി

മത പ്രവര്‍ത്തനങ്ങള്‍ക്കു 2005-2010 കാലത്തു വിദേശഫണ്ടായി 1,300 കോടി രൂപ ഇന്ത്യയിലേക്ക് ഒഴുകിയതായി റിപ്പോര്‍ട്ട്. രാജ്യസഭയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ഈ കാലയളവില്‍ 39,578.79 കോടി രൂപയാണു രാജ്യത്തെ ആയിരക്കണക്കിന് എന്‍ജിഒകള്‍ക്കു വിദേശ ഫണ്ടായി ലഭിച്ചത്. 406.47 കോടി രൂപ മതപരമായ ചടങ്ങുകള്‍ സംഘടിപ്പിക്കാനാണ് ഉപയോഗിച്ചത്. 182.44 കോടി രൂപ മതപരമായ പുസ്തകങ്ങളും മറ്റും പ്രസിദ്ധീകരിക്കാനും വിതരണം ചെയ്യാനും ഉപയോഗിച്ചു. 737.28 കോടി രൂപ മത സ്കൂളുകള്‍ക്കും പുരോഹിതരുടെ പഠന ആവശ്യങ്ങള്‍ക്കുമാണ് വിനിയോഗിച്ചതെന്നാണു കണക്ക്.

Tuesday, March 27, 2012

ആര്‍ക്കുവേണം, ഈ ദിനപ്പത്രങ്ങള്‍?

കേരളക്കരയിലാകെ എന്ന മട്ടില്‍ പത്രഏജന്റുമാര്‍ തുടങ്ങിവച്ച സമരംഅതിന്റെ രണ്ടാം വാരത്തിലേക്കു കടക്കുകയാണ്. ഇനിയും പത്രഉടമകള്‍ സമരത്തോട് അനുഭാവപൂര്‍വമായ ഒരു നിലപാടു സ്വീകരിച്ചിട്ടില്ല എന്നു മാത്രമല്ല, തീര്‍ത്തും ഉദാസീനമായ മുഖമാണ് അതിനോടു ദീക്ഷിച്ചിട്ടുള്ളത്. ഇതിനിടെ, പത്രവിതരണത്തിന് സവിശേഷമായ ചില സമാന്തരസാദ്ധ്യതകള്‍ ഉടമകള്‍ ആരായുന്നുമുണ്ട്. ഇതെല്ലാം ചേര്‍ന്ന് ഒരു വിചിത്രസങ്കീര്‍ണമായ സാമൂഹികാവസ്ഥ സൃഷ്ടിക്കപ്പെടുന്നുമുണ്ട്. ഇവ വിശകലനംചെയ്യേണ്ടത് അത്യാവശ്യമായി മാറുന്നു.

കേരളത്തില്‍ ഒരു ഡസനില്‍ക്കുറയാത്ത പ്രമുഖപത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടവ മലയാളമനോരമയും മാതൃഭൂമിയുമാണ്. ഇവയ്ക്കു തൊട്ടുപിന്നാലെ, മാധ്യമം, കേരള കൌമുദി, ദേശാഭിമാനി, മംഗളം, ദീപിക എന്നിവയും അതിനുശേഷം വീക്ഷണവും ചന്ദ്രികയും മുതല്‍ വര്‍ത്തമാനം വരെയുള്ള പത്രങ്ങളുമുണ്ട്. ഈ പത്രങ്ങളുടെ അടിസ്ഥാനപരമായ ഭാവവും രീതിയും മനുഷ്യാവകാശസംരക്ഷകരെന്ന നിലയിലാണ്. പ്രചോദനാത്മകവും ഊര്‍ജസ്വലവുമായ പ്രതിപക്ഷസ്വഭാവം ദീക്ഷിച്ചുകൊണ്ട് ജനാധിപത്യത്തിന്റെ നാലാംനെടുന്തൂണായി പ്രവര്‍ത്തിക്കുന്നു എന്ന ഭാവവും ഇവ പുലര്‍ത്തിപ്പോരുന്നു. വീക്ഷണത്തിലും രാഷ്ട്രീയത്തിലും ആദര്‍ശത്തിലും പരസ്പരം പോരാടുന്നവയാണെങ്കിലും മേല്‍പ്പറഞ്ഞ പത്രഗുണങ്ങളെല്ലാം തങ്ങള്‍ സമ്പൂര്‍ണമായി ഉയര്‍ത്തിപ്പിടിക്കുന്നു എന്ന ഭാവമാണ് മലയാളത്തിലെ പ്രധാനപ്പെട്ട പത്രങ്ങളെല്ലാം തന്നെ പ്രദര്‍ശിപ്പിക്കുന്നത്.
"ജേണലിസ്റ്റുകളായി തൊഴിലെടുക്കുന്നവര്‍ക്കുപോലും വളരെ നാമമാത്രമായ വേതനം നല്കിക്കൊണ്ടും കരാര്‍ തൊഴിലിനെ ഏറ്റവും നിരുത്തരവാദപരമായി പോഷിപ്പിച്ചുകൊണ്ടും അക്ഷരാര്‍ത്ഥത്തില്‍ തോന്ന്യാസം തന്നെയാണ് ഈ പത്രമുതലാളിമാരില്‍ മിക്കവരും നടത്തുന്നത്. സത്യം പുറത്തുവരാന്‍ തുടങ്ങിയതോടെ ഇവയുടെ മനുഷ്യാവകാശധ്വംസനമുഖം കുറച്ചുനാളായി തെളിഞ്ഞുവരുന്നുണ്ട്."
ജേണലിസ്റ്റുകളായി തൊഴിലെടുക്കുന്നവര്‍ക്കുപോലും വളരെ നാമമാത്രമായ വേതനം നല്കിക്കൊണ്ടും കരാര്‍ തൊഴിലിനെ ഏറ്റവും നിരുത്തരവാദപരമായി പോഷിപ്പിച്ചുകൊണ്ടും അക്ഷരാര്‍ത്ഥത്തില്‍ തോന്ന്യാസം തന്നെയാണ് ഈ പത്രമുതലാളിമാരില്‍ മിക്കവരും നടത്തുന്നത്. സത്യം പുറത്തുവരാന്‍ തുടങ്ങിയതോടെ ഇവയുടെ മനുഷ്യാവകാശധ്വംസനമുഖം കുറച്ചുനാളായി തെളിഞ്ഞുവരുന്നുണ്ട്.
പൊതുകാര്യങ്ങളില്‍ ഇടപെടുമ്പോഴുള്ള പത്രമാദ്ധ്യമങ്ങളുടെ സ്വജനപക്ഷപാതവും നിക്ഷിപ്തതാല്പര്യങ്ങളും ഇവയുടെ രാക്ഷസീയമുഖവും അതിന്റെ ദംഷ്ട്രകളും പണ്ടേ പുറത്താക്കിയിട്ടുള്ളതാണെങ്കിലും തൊഴിലാളികളോട് അടിമയുടമബന്ധം സൂക്ഷിച്ചുകൊണ്ട് തനി ഫ്യൂഡല്‍ പാരമ്പര്യത്തെയും കുടുംബവാഴ്ചയെയുമാണ് പല പത്രങ്ങളും തങ്ങളുടെ രീതിയായി സ്വീകരിച്ചിരിക്കുന്നതെന്ന സത്യം ഈയിടെയാണ് പുറത്തുവന്നു തുടങ്ങുന്നത്. മനോരമ,മാതൃഭൂമി തുടങ്ങിയ ചുരുക്കം ചില പത്രങ്ങള്‍ മാത്രമാണ് നല്ല വേതനം തൊഴിലാളികള്‍ക്കു നല്കുന്നത്. ഈ രണ്ടു പത്രങ്ങളൊഴിച്ചുള്ളവ ട്രെയിനികളായി എടുക്കുന്ന കരാര്‍ തൊഴിലാളികള്‍ക്ക് പത്തുവര്‍ഷം മുന്‍പ് കൊടുത്തിരുന്ന തുക ആയിരത്തിയഞ്ഞൂറിനും നാലായിരത്തിനും ഇടയിലായിരുന്നു. ഇപ്പോഴത് അയ്യായിരം മുതല്‍ എണ്ണായിരം 
വരെയായിട്ടുണ്ടെന്നു കേള്‍ക്കുന്നു.
എന്നാലും ഒരു ദിവസക്കൂലിത്തൊഴിലാളിക്ക് ദിവസം അഞ്ഞൂറു രൂപ വരുമാനമുള്ളപ്പോഴാണ് പത്രപ്രവര്‍ത്തകരും മനുഷ്യാവകാശപ്രശ്നങ്ങളില്‍ തൂലികയേന്തേണ്ടുന്നവരുമായ ആളുകള്‍ക്ക് നേരാംവണ്ണം അന്നമുണ്ണാനാവശ്യമായ വേതനം പോലും നല്കാതെ പീഡിപ്പിക്കുന്നത്. ഇതിനുപുറമേയാണ് ജോലിസ്ഥിരതയില്ലായ്മ. മുതലാളിമാര്‍ തൊട്ട്, തൊട്ടുമുന്നിലുള്ള മേലുദ്യോഗസ്ഥന്‍ വരെയുള്ളവരുടെ പീഡനങ്ങള്‍ സഹിച്ചും അവരുടെയൊക്കെ വൃത്തികെട്ട ഈഗോകളെ സംതൃപ്തിപ്പെടുത്തിയും മാത്രമേ കീഴില്‍ ജോലി ചെയ്യുന്ന പത്രപ്രവര്‍ത്തകര്‍ക്കായാലും മറ്റു ജോലിക്കാര്‍ക്കായാലും കഴിഞ്ഞുകൂടാനാകൂ.
ഈയടുത്ത് കേരളത്തിലെ ഏറ്റവും പ്രമുഖമായ ചാനലില്‍നിന്ന് തൊട്ടുമേലുദ്യോഗസ്ഥയായ സ്ത്രീയുടെ മാടമ്പിത്തം സഹിക്കവയ്യാതെ ഒരു കൂട്ടം യുവജേണലിസ്റ്റുകള്‍ മറ്റൊരു ചാനലിലേക്ക് കൂടുമാറിയത് വാര്‍ത്തയായിരുന്നു. കൂടുതല്‍ കൊഴിഞ്ഞുപോക്ക് ഒഴിവാക്കാന്‍ ചാനല്‍ അധികൃതര്‍ പ്രസ്തുത മാടമ്പിയെ താല്ക്കാലികമായി വേദിമാറ്റുകയും ചെയ്തു.
കരാര്‍ തൊഴിലിനെതിരെ ഇന്ത്യയില്‍ ഏറ്റവുമധികം ശബ്ദമുയര്‍ത്തിയിട്ടുള്ള ട്രേഡ് യൂണിയനുകളില്‍ ഒന്നാണ് എഐടിയുസി. എന്നാല്‍ എഐടിയുസിയുടെയും സിപിഐയുടെയും  ഭാരവാഹികള്‍ ഭരണചക്രം തിരിക്കുന്ന ജനയുഗം പത്രത്തില്‍ ബഹുഭൂരിപക്ഷം പത്രപ്രവര്‍ത്തകരും കരാര്‍ തൊഴിലാളികളാണ്. ഇങ്ങനെ കരാര്‍ തൊഴില്‍ ചെയ്യുന്നവരെല്ലാം സിപിഐ അംഗങ്ങള്‍ ആയിരുന്നുവെങ്കില്‍ അതിനെ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ചെലവില്‍ എഴുതിത്തള്ളാമായിരുന്നു. എന്നാല്‍ അങ്ങനെയല്ല, അവിടുത്തെ കാര്യം എന്ന് ജനയുഗം വിട്ടു പുറത്തുവന്ന അനേകം പത്രപ്രവര്‍ത്തകര്‍ സാക്ഷിക്കുന്നു.
"പത്രങ്ങള്‍ കരാര്‍ തൊഴില്‍ ഏര്‍പ്പെടുത്തുന്നത് വേജ് ബോര്‍ഡ് ശുപാര്‍ശയെ അപേക്ഷിച്ച് തീര്‍ത്തും ശുഷ്കമായ ശമ്പളസ്കെയിലില്‍ പണിയെടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. സബ് എഡിറ്റര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തുടക്കഗ്രേഡുകളിലെ കരാര്‍ത്തൊഴില്‍ ലക്ഷ്യമാക്കുന്നത് അര്‍ഹമായ ശമ്പളവും മറ്റാനുകൂല്യങ്ങളും നല്‍കാതിരിക്കലാണ്. "
മലയാളത്തിലെ ചെറുകിട പത്രങ്ങളില്‍ പലതിലും ന്യൂസ് എഡിറ്റര്‍, ബ്യൂറോ ചീഫ് തുടങ്ങിയ പ്രധാന സ്ഥാനങ്ങളില്‍ മാത്രമാണ് പത്രപ്രവര്‍ത്തകര്‍ കമ്പനി പേറോളില്‍ പണിയെടുക്കുന്നത്. മറ്റുള്ളവരെല്ലാം കരാര്‍ തൊഴിലിലാണ്. കേരളത്തിലെ രണ്ടാമത്തെ വലിയ പത്രത്തില്‍ പോലും കരാര്‍ തൊഴില്‍ വ്യാപകമാണെന്ന ആക്ഷേപമുണ്ട്.
ഒരു പരിധിയിലേറെ ശമ്പളമുള്ള അവസ്ഥയില്‍ എത്തുന്ന പത്രപ്രവര്‍ത്തകര്‍ക്ക് പേറോളിനേക്കാള്‍ ആകര്‍ഷകം കരാര്‍ തൊഴില്‍ തന്നെയാവും. ഉദാഹരണത്തിന് മനോരമയില്‍ നിന്നു വിരമിച്ച ശേഷവും തോമസ് ജേക്കബ് അവിടെ തുടരുന്നത് കരാര്‍ തൊഴിലാളിയായാണ്. അതിനെ പക്ഷെ ചൂഷണാത്മകമായ കരാര്‍ ജോലിയായി പരിഗണിക്കാനാവില്ല.
എന്നാല്‍ ഇവിടെ പത്രങ്ങള്‍ കരാര്‍ തൊഴില്‍ ഏര്‍പ്പെടുത്തുന്നത് വേജ് ബോര്‍ഡ് ശുപാര്‍ശയെ അപേക്ഷിച്ച് തീര്‍ത്തും ശുഷ്കമായ ശമ്പളസ്കെയിലില്‍ പണിയെടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. സബ് എഡിറ്റര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തുടക്കഗ്രേഡുകളിലെ കരാര്‍ത്തൊഴില്‍ ലക്ഷ്യമാക്കുന്നത് അര്‍ഹമായ ശമ്പളവും മറ്റാനുകൂല്യങ്ങളും നല്‍കാതിരിക്കലാണ്. ആ നിലയ്ക്ക് മുഴുവന്‍ ജീവനക്കാരെയും സ്ഥിരപ്പെടുത്തിയിട്ടുള്ള ദേശാഭിമാനിയുടെ നിലപാട് അഭിന്ദനാര്‍ഹവുമാണ് (അതുകൊണ്ടുതന്നെ പത്രപ്രവര്‍ത്തകരുടെ വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കുന്നതോടെ അസമമായ മത്സരമാവും ദേശാഭിമാനി നേരിടേണ്ടിവരിക).
അതുപോലെ, ചാനലുകളടക്കമുള്ള മാദ്ധ്യമങ്ങളില്‍, പ്രത്യേകിച്ചും അച്ചടിമാദ്ധ്യമങ്ങളില്‍, തൊഴിലിനു കയറുന്നവരില്‍ എത്ര വലിയൊരു ശതമാനമാണ് തൊഴില്‍ നിര്‍ത്തിയോ തൊഴില്‍ മാറിയോ പോകുന്നതെന്ന് പരിശോധിക്കേണ്ടതാണ്. വിസ്മയകരമായ വിധത്തിലാണ് ആളുകള്‍ പത്രപ്രവര്‍ത്തനമേഖല ഒഴിഞ്ഞുപോകുന്നത്. ഇവരില്‍ ഏറിയ കൂറും സ്ത്രീകളാണെന്നത് പ്രത്യേകം പ്രസ്താവ്യമാണ്. ഇതിന്റെ കാരണങ്ങള്‍ പരിശോധിച്ചാല്‍ കേരളം നടുങ്ങുന്ന തൊഴിലിട, തൊഴില്‍ പീഡനങ്ങളുടെ പരമ്പര പുറത്തുവരും. ഇവിടെ വിവക്ഷ ലൈംഗികപീഡനമെന്നല്ല. തൊഴിലിടത്തിലെ മാനസികപീഡനവും സമ്മര്‍ദ്ദവുമാണ്. നല്ല വേതനം നല്കുന്ന മാദ്ധ്യമങ്ങളില്‍ പോലും ഈയൊരു അമിതതൊഴിലും തൊഴിലിടസമ്മര്‍ദ്ദവും അതികഠിനമാണ്. വന്‍കിട വേതനം നല്കുന്ന ഇടങ്ങളില്‍ ട്രെയിനിംഗ് കാലത്ത് പതിനേഴു മണിക്കൂര്‍ വരെ പണിയെടുക്കേണ്ടി വരാറുണ്ടത്രേ. ചാനലുകളില്‍ പിന്നെ ജോലിസമയത്തിന് കൃത്യതയെന്നൊന്നില്ലേയില്ല.
"വിസ്മയകരമായ വിധത്തിലാണ് ആളുകള്‍ പത്രപ്രവര്‍ത്തനമേഖല ഒഴിഞ്ഞുപോകുന്നത്. ഇവരില്‍ ഏറിയ കൂറും സ്ത്രീകളാണെന്നത് പ്രത്യേകം പ്രസ്താവ്യമാണ്. ഇതിന്റെ കാരണങ്ങള്‍ പരിശോധിച്ചാല്‍ കേരളം നടുങ്ങുന്ന തൊഴിലിട, തൊഴില്‍ പീഡനങ്ങളുടെ പരമ്പര പുറത്തുവരും."
ചുരുക്കം പറഞ്ഞാല്‍ ജേണലിസ്റ്റുകളോട് ഇങ്ങനെ പെരുമാറുന്നവര്‍ പത്രഏജന്റുമാരോട് എങ്ങനെ പെരുമാറുമെന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ. വര്‍ഷങ്ങളായി പത്രഏജന്റുമാരെ ഏഴാംകൂലികളായിത്തന്നെയാണ് പത്രസ്ഥാപനങ്ങള്‍ കാണുന്നത്. ചാനലുകള്‍ വന്നതോടെ പത്രങ്ങള്‍ നേരിട്ട വംശനാശഭീഷണിയെ അവ അതിജീവിച്ചത് ചാനലുകളെ അതിശയിക്കുന്ന സെന്‍സേഷനലൈസേഷനും ഭാഷയുടെ കടുത്ത പൈങ്കിളിവല്‍ക്കരണവും കൊണ്ടാണ്. എന്നാലും ചാനലുകള്‍ക്ക് ഒരിക്കലും ഒരു ഏജന്റിനെയും ആശ്രയിക്കേണ്ടിവരുന്നില്ലാത്തിടത്ത്, ഏജന്റുമാര്‍ ഓരോ പത്രവും ചുമന്ന് ഓരോ വീട്ടുപടിക്കലും എത്തിക്കുക എന്ന സംഗതി നടന്നില്ലെങ്കില്‍ നിലച്ചുപോകുന്ന ഊര്‍ദ്ധശ്വാസവുമായി നിലകൊള്ളുന്ന പത്രങ്ങള്‍ പക്ഷേ, ആ സുപ്രധാനകര്‍മം ഏറെക്കുറേ ത്യാഗനിര്‍ഭരമായിത്തന്നെ നിര്‍വഹിച്ചുപോരുന്ന ഏജന്റുമാരെ തീര്‍ത്തും അവഗണിച്ചാണിട്ടിരുന്നത്. യഥാര്‍ത്ഥശക്തി തിരിച്ചറിയുന്ന കടുവയെപ്പോലെ, ഏജന്റുമാര്‍ തങ്ങളുടെ സ്ഥാനവും അതിന്റെ നിര്‍ണായകത്വവും തിരിച്ചറിഞ്ഞാല്‍ തങ്ങള്‍ക്കു സംഭവിക്കാനിടയുള്ള ശക്തിശോഷണവും ഏജന്റുമാര്‍ ഏര്‍പ്പെടുത്താന്‍ പോകുന്ന സമ്മര്‍ദ്ദശക്തിയും മനസ്സിലാക്കിയിട്ടുള്ള പത്രമുതലാളിമാര്‍ വളരെ നേരത്തേ ഏജന്റുമാരെ കൂട്ടിലാക്കി പൂട്ടിയിടാനുള്ള 
വേലകളെല്ലാം സംഘം ചേര്‍ന്നു തന്നെ നിര്‍വഹിച്ചിരുന്നു.
ഓരോ ഏജന്റും രണ്ടുമാസത്തെ പത്രത്തിന്റെ തുക (അതൊരു വലിയ തുകതന്നെ വരും) മുന്‍കൂട്ടി ആഫീസില്‍ കെട്ടിവച്ചാണ് ഓരോ പത്രത്തിനും മേലുള്ള ഏജന്‍സി സ്വന്തമാക്കുന്നത്. ഈ വന്‍തുക പത്രത്തിന്റെ മുതല്‍മുടക്കുധനമായി എക്കാലത്തേക്കും അവരുടെ കൈയിലിരിക്കുന്നു. അതുകൊണ്ടുതന്നെയാണ് സമരത്തിലേര്‍പ്പെടാന്‍ ഇത്രയും കാലം ഏജന്റുമാര്‍ മടികാട്ടിയിരുന്നത്. ഇത്രയും വലിയൊരു നിരതദ്രവ്യം കെട്ടിവച്ച് നടത്തുന്ന പണിയെന്ന നിലയില്‍ത്തന്നെ ബോണ്ട് സംവിധാനം പോലെ മനുഷ്യത്വരഹിതമായ പണിയായി ഈ തൊഴില്‍ മാറുന്നുമുണ്ട്. യഥാര്‍ത്ഥത്തില്‍ പത്രത്തിന് ഏജന്റുമാരെയാണ് ആവശ്യം എന്ന അവസ്ഥയെ ഏജന്റുമാര്‍ക്ക് പത്രത്തിനെയാണ് ആവശ്യം എന്ന മട്ടിലാക്കി മാറ്റാന്‍ ഈയൊരൊറ്റ സൂത്രപ്പണികൊണ്ട് മുതലാളിമാര്‍ക്കു സാധിച്ചു.
ഒന്നരവര്‍ഷമായി വിവിധ ആവശ്യങ്ങളുന്നയിച്ച് കേരളത്തിലെ പല ദിക്കിലായി സൂചനാസമരങ്ങളിലായിരുന്നു പത്രഏജന്റുമാര്‍. അതില്‍ പ്രധാനപ്പെട്ട ആവശ്യം, ഏകദേശം മുപ്പതുവര്‍ഷക്കാലത്തോളം വില്‍പ്പനവിലയുടെ 40% ആയിരുന്ന ഏജന്റ് കമ്മിഷന്‍ ഏകപക്ഷീയമായി 25% ആയി കുറച്ച പത്രങ്ങളുടെ നടപടി റദ്ദുചെയ്യുകയും പകരം 50% കമ്മിഷന്‍ അനുവദിക്കുകയും ചെയ്യുക എന്നതായിരുന്നു. രാഷ്ട്രദീപിക, ഫ്ളാഷ്, ബിഗ് ന്യൂസ് തുടങ്ങിയ ഉച്ചപ്പത്രങ്ങള്‍ തുടക്കംമുതല്‍ തന്നെ ഈ കമ്മിഷന്‍ നല്‍കുന്നുണ്ട്.
ചങ്ങനാശ്ശേരിയിലും പാലക്കാട്ടും മറ്റും ആ സമരം വളരെ ശക്തമായിത്തന്നെ മുന്നോട്ടുപോയി. അത്തരം ലോക്കല്‍ സമരങ്ങളെ പൂര്‍ണമായും അവഗണിച്ചുകൊണ്ടാണ് പത്രങ്ങള്‍ അവയെ നിരാകരിച്ചത്. ഒരു വാര്‍ത്ത പോലും കൊടുക്കാതെയും ചര്‍ച്ചയ്ക്കുവിളിക്കാതെയും ജനങ്ങളുടെ വാര്‍ത്തയറിയാനുള്ള സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമായി ആ സമരത്തെ ചിത്രീകരിച്ചും പത്രമുതലാളികള്‍ സമരത്തെ ജനവിരുദ്ധവും നിസ്സാരവുമായി മാറ്റിയെടുക്കാന്‍ ശ്രമിച്ചു. അതിനിടയില്‍ പത്രവിതരണക്കാര്‍ 10 രൂപ മുതല്‍ 15 രൂപ വരെ സര്‍വീസ് ചാര്‍ജ് ഈടാക്കാനും തുടങ്ങി.
"ഓരോ ഏജന്റും രണ്ടുമാസത്തെ പത്രത്തിന്റെ തുക മുന്‍കൂട്ടി കെട്ടിവച്ചാണ് ഏജന്‍സി സ്വന്തമാക്കുന്നത്. ഈ വന്‍തുക പത്രത്തിന്റെ മുതല്‍മുടക്കുധനമായി എക്കാലത്തേക്കും അവരുടെ കൈയിലിരിക്കുന്നു. അതുകൊണ്ടുതന്നെയാണ് സമരത്തിലേര്‍പ്പെടാന്‍ ഇത്രയും കാലം ഏജന്റുമാര്‍ മടികാട്ടിയിരുന്നത്. ഇത്രയും വലിയൊരു നിരതദ്രവ്യം കെട്ടിവച്ച് നടത്തുന്ന പണിയെന്ന നിലയില്‍ത്തന്നെ ബോണ്ട് സംവിധാനം പോലെ മനുഷ്യത്വരഹിതമായ പണിയായി ഈ തൊഴില്‍ മാറുന്നുമുണ്ട്."
ലോക്കല്‍സമരങ്ങളുടെ അവസാനം ഇപ്പോള്‍ പത്രഏജന്റുമാര്‍ സംസ്ഥാനവ്യാപകമായി വന്‍തോതില്‍ സമരം തുടങ്ങുകയാണുണ്ടായത്. കമ്മീഷന്‍ വ്യവസ്ഥയില്‍ പത്രങ്ങള്‍ തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ വരുത്തിയ പരിഷ്കാരങ്ങള്‍ അവസാനിപ്പിച്ച്, ഏജന്റുമാരെ തൊഴിലാളികളായി കണക്കാക്കി, അനുഭാവപൂര്‍വമായ കമ്മീഷന്‍ വ്യവസ്ഥകള്‍ അംഗീകരിക്കുകയെന്നതാണ് പ്രധാനാവശ്യം. പണ്ടത്തേതില്‍നിന്നു വ്യത്യസ്തമായി ഇന്ന് പത്രങ്ങളുടെ പേജ് ധാരാളമായി വര്‍ദ്ധിച്ചുവെന്നും പുള്‍ ഔട്ടുകളും സപ്ലിമെന്റുകളും ദിവസേന ഉണ്ടെന്നും ഉള്ള വസ്തുത കണക്കിലെടുക്കണമെന്നും ഏജന്റുമാര്‍ പറയുന്നു. ഇതു സത്യമാണെന്നത് ആര്‍ക്കാണറിയാത്തത്? ഇത്രയേറെ മെഷീനുകള്‍ ഉണ്ടെങ്കിലും പുള്‍ഔട്ടുകളും സപ്ലിമെന്റുകളും പത്രക്കെട്ടോടൊപ്പം വേറേ കെട്ടായിട്ടാണ് പത്രങ്ങള്‍ നല്കുന്നത്. ഇവ മുഴുവന്‍ സൂര്യനുദിക്കും മുന്‍പ് വല്ല കവലയിലെ കടത്തിണ്ണയിലുമിരുന്ന് പത്രങ്ങള്‍ക്കുള്ളിലാക്കിവേണം ഏജന്റോ അയാള്‍ ഏര്‍പ്പെടുത്തിയ സബ് ഏജന്റോ പത്രവിതരണം നടത്താന്‍. മുതലാളി രണ്ടു മാസത്തെ കാശു നേരത്തേ വാങ്ങിവച്ചിരിക്കുന്നുവെങ്കിലും ഏജന്റ് നടന്നും വലഞ്ഞു പലവട്ടമായിട്ടും ഒക്കെ കാശു പിരിച്ചെടുക്കേണ്ടിവരും.
അതിനുപുറമേ, ഇപ്പോള്‍ സബ് ഏജന്റായി വിതരണക്കാരെ കിട്ടാന്‍ നല്ല പ്രയാസം. സ്വന്തം വീട്ടില്‍ ഒരു അത്യാവശ്യമുണ്ടായാലും മരണം തന്നെയുണ്ടായാലും പത്രവിതരണം മുടങ്ങാന്‍ പാടില്ല. ന്യൂസ് പേപ്പര്‍ ബോയി വന്നില്ലെങ്കില്‍ പ്രധാന ഏജന്റ് തന്നെയിറങ്ങേണ്ടിവരും. ഇപ്പോള്‍ പല ഏജന്റുമാരും ഇന്ധനമുപയോഗിച്ചോടുന്ന ഇരുചക്രവാഹനങ്ങളുപയോഗിച്ചാണ് വിതരണം നടത്തുന്നത്. അതിന്റെ ചെലവു വേറേ.
പുതിയ കാലത്ത് സപ്ലിമെന്റുകളും പുള്‍ ഔട്ടുകളും ആഘോഷകാലങ്ങളില്‍ രണ്ടും മൂന്നും പത്രങ്ങളും ഒക്കെ ഉണ്ടാകുന്നത് പരസ്യവരുമാനത്തിന്റെ വര്‍ദ്ധനയ്ക്കായാണ്. കൂടുതല്‍ ഫ്രണ്ട് പേജ് പരസ്യങ്ങളും ബാക്ക് പേജ് പരസ്യങ്ങളും സ്വീകരിക്കാന്‍ രണ്ടോ മൂന്നോ ആയിട്ടാണ് ആഘോഷാവസരങ്ങളില്‍ പത്രങ്ങളും മാസികകളും ഇപ്പോള്‍ ഇറക്കുന്നത്. മലയാളത്തില്‍ മലയാള മനോരമയും വനിതയും തുടങ്ങിവച്ച ഈ പരിപാടി മാതൃഭൂമിയും നന്നായി തന്നെ വച്ചുനടത്തുന്നുണ്ട്. പെയ്ഡ് ന്യൂസ് ഇനത്തില്‍ പെടുത്താവുന്ന വ്യക്തിമഹാത്മ്യ പുള്‍ഔട്ടുകള്‍ പുറത്തിറക്കി ആദ്യം ദീപികയും പിന്നീട് കേരളകൌമുദിയും ഈ പരിപാടിയെ പരിപോഷിപ്പിക്കുകയും ചെയ്തു. ഇതെല്ലാം ചുമക്കേണ്ട ബാദ്ധ്യത അധികവരുമാനമേയില്ലാതെ ഏജന്റിന്റെ പുറത്താണ്.
"പുതിയ കാലത്ത് സപ്ലിമെന്റുകളും പുള്‍ ഔട്ടുകളും ആഘോഷകാലങ്ങളില്‍ രണ്ടും മൂന്നും പത്രങ്ങളും ഒക്കെ ഉണ്ടാകുന്നത് പരസ്യവരുമാനത്തിന്റെ വര്‍ദ്ധനയ്ക്കായാണ്. കൂടുതല്‍ ഫ്രണ്ട് പേജ് പരസ്യങ്ങളും ബാക്ക് പേജ് പരസ്യങ്ങളും സ്വീകരിക്കാന്‍ രണ്ടോ മൂന്നോ ആയിട്ടാണ് ആഘോഷാവസരങ്ങളില്‍ പത്രങ്ങളും മാസികകളും ഇപ്പോള്‍ ഇറക്കുന്നത്. ഇതെല്ലാം ചുമക്കേണ്ട ബാദ്ധ്യത അധികവരുമാനമേയില്ലാതെ ഏജന്റിന്റെ പുറത്താണ്."
വാസ്തവത്തില്‍ അച്ചടിച്ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ സബ്സിഡൈസ്ഡ് റേറ്റിലാണ് ആളുകളുടെ കയ്യില്‍ പത്രം എത്തുന്നത് എന്നു പറയാം. പരസ്യവരുമാനത്തില്‍ നിന്നാണ് ഈ സബ്സിഡി നിലനിര്‍ത്താനും അതിനുംപുറമേ ലാഭം കൊയ്യാനുമുള്ള സാമ്പത്തിക നേട്ടം പത്രങ്ങള്‍ ഉണ്ടാക്കുന്നത്. ഈ സബ്സിഡിയുടെ ഭാരം വിതരണക്കാര്‍ പേറേണ്ടതുണ്ടോ എന്ന ചോദ്യവും സംഗതമാണ്. പ്രത്യേകിച്ച് വന്‍നഗരങ്ങളില്‍ ഒരു രൂപയ്ക്കും ഒന്നരരൂപയ്ക്കും സൌജന്യമായും ഒക്കെ 56 പേജും അതിലധികവും പുറങ്ങളുള്ള ഇംഗ്ലീഷ് പത്രങ്ങള്‍ വിതരണം ചെയ്യപ്പെടുന്നുണ്ട് എന്ന വസ്തുതയും കണക്കിലെടുക്കണം.
ഇപ്പോള്‍ സമരം ശക്തമായി നീങ്ങുമ്പോള്‍ പത്രവിതരണത്തിന് സമാന്തരമാര്‍ഗങ്ങളാലോചിക്കുകയാണ് പത്രമുതലാളിമാര്‍. അതൊരു തരത്തില്‍ വിമോചനസമരകാലത്തെ സൂചനകളിലേക്കാണ് നീങ്ങുന്നതെന്നത് അപകടകരമായി തോന്നുന്നു. ദേശാഭിമാനി പോലുള്ള ഇടതുപാര്‍ട്ടിപ്പത്രങ്ങളെ വളര്‍ത്താന്‍ അതുവഴി, ക്രീസ്ത്രീയപത്രങ്ങളെ തളര്‍ത്താന്‍ ശ്രമിക്കുന്ന നടപടിയാണിതെന്ന മട്ടില്‍ പള്ളികളും യുവക്രൈസ്തവസംഘടനകളും അതുപോലെതന്നെ ഇതരസമുദായസംഘങ്ങളും സ്വയം വായനക്കാരുടെ കൂട്ടായ്മയെന്നു പ്രഖ്യാപിച്ച്, പത്രവിതരണം നടത്തുകയാണ്. ഇതൊരു തരത്തില്‍ തൊഴില്‍നിഷേധവും തൊഴിലവകാശസംരക്ഷണത്തിന് സമരമെന്ന ആയുധത്തെ ഉപയോഗപ്പെടുത്തുന്നതിനെ അട്ടിമറിക്കാനുള്ള ശ്രമവുമായി പരിണമിക്കുന്നുണ്ട്. ഇതിനിടെ, ഇത്തരം നീക്കങ്ങളെ വാര്‍ത്ത അറിയാനുള്ള പൊതുജനത്തിന്റെ അവകാശത്തിന്റെ വിസ്ഫോടനമായി ചിത്രീകരിക്കുകയാണ് പത്രങ്ങള്‍.
ഇനിയിവിടെ പാര്‍ട്ടി പത്രങ്ങള്‍ മതിയോ എന്നു ചോദിച്ചുകൊണ്ട് ന്യൂസ് പേപ്പര്‍ ഉടമകളുടെ അഖിലേന്ത്യാ അസോസിയേഷന്‍ പരസ്യപ്രസ്താവന നടത്തിയതും ഇതൊരു ഇടതു നീക്കമാണെന്ന തെറ്റിദ്ധാരണ പരത്താനാണ്. ഇതുവഴി സാമുദായികസംഘടനകളെ പ്രകോപിപ്പിക്കാന്‍ സാധിച്ചേക്കും. ഈയിടെ സികെ ചന്ദ്രപ്പന്റെ മരണവാര്‍ത്ത ജനത്തെ അറിയിക്കാന്‍ വിവിധപത്രങ്ങള്‍ സിപിഐ പ്രവര്‍ത്തകര്‍ നടന്നു വിതരണം ചെയ്തതിനെയും പത്രമുതലാളിമാര്‍ വാര്‍ത്ത അറിയിക്കാനുള്ള പൌരാവകാശമായി ചിത്രീകരിച്ചു. സിപിഐക്കാര്‍ അങ്ങനെ ചെയ്തുവെന്നതു തന്നെ ഇതൊരു ഇടതുഗൂഢാലോചനയല്ലെന്നു തെളിയിക്കുന്നുണ്ട്.
"പാര്‍ട്ടിപ്പത്രങ്ങളെ വളര്‍ത്താന്‍ അതുവഴി, ക്രീസ്ത്രീയപത്രങ്ങളെ തളര്‍ത്താന്‍ ശ്രമിക്കുന്ന നടപടിയാണിതെന്ന മട്ടില്‍ പള്ളികളും യുവക്രൈസ്തവസംഘടനകളും ഇതരസമുദായസംഘങ്ങളും സ്വയം വായനക്കാരുടെ കൂട്ടായ്മയെന്നു പ്രഖ്യാപിച്ച്, പത്രവിതരണം നടത്തുകയാണ്. ഇതൊരു തരത്തില്‍ തൊഴില്‍നിഷേധവും തൊഴിലവകാശസംരക്ഷണത്തിന് സമരമെന്ന ആയുധത്തെ ഉപയോഗപ്പെടുത്തുന്നതിനെ അട്ടിമറിക്കാനുള്ള ശ്രമവുമായി പരിണമിക്കുന്നുണ്ട്."
പത്രവിതരണക്കാരുടെ സമരത്തിന്റെ ആദ്യഘട്ടത്തില്‍ പാര്‍ട്ടി പത്രങ്ങളെ ഒഴിവാക്കാമെന്ന ആലോചന വന്നതാണ് ഇത്തരമൊരു ദുഷ്പ്രചാരണത്തിന് അവസരം സൃഷ്ടിച്ചത്. ആലോചന വന്നു എന്നല്ലാതെ മിക്കയിടത്തും പാര്‍ട്ടി പത്രങ്ങളും വിതരണം ചെയ്യപ്പെടുന്നില്ല എന്നതാണ് സ്ഥിതി. സമരത്തിലേര്‍പ്പെടുന്ന ഏജന്റുമാര്‍ കുത്തകപത്രങ്ങളോടൊപ്പം പാര്‍ട്ടി പത്രങ്ങളും തമസ്കരിക്കുന്നു. അതില്‍ തെറ്റുപറയാനില്ലതാനും.
ദേശാഭിമാനി, ജനയുഗം, ജന്മഭൂമി, വീക്ഷണം, ചന്ദ്രിക എന്നീ പത്രങ്ങള്‍ യഥാക്രമം സിപിഎം, സിപിഐ, ബിജെപി, കോണ്‍ഗ്രസ് ഐ, മുസ്ലീം ലീഗ് എന്നീ പ്രസ്ഥാനങ്ങളുടെ ഔദ്യോഗിക ജിഹ്വകളാണ്. മിക്കയിടങ്ങളിലും അതാതു പാര്‍ട്ടിപ്രവര്‍ത്തകര്‍ തങ്ങളുടെ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമെന്ന നിലയിലാണ്, ഈ പത്രങ്ങള്‍ വിതരണം ചെയ്യുന്നത്. കാരണം, പരസ്യവരുമാനത്തില്‍ നിന്നുള്ള ലാഭം നിമിത്തമല്ല, രാഷ്ട്രീയപ്രചാരണം എന്ന ആവശ്യം നിമിത്തമാണ്, ഈ പത്രങ്ങള്‍ നിലനിന്നുപോരുന്നത്. ഇതേ കാരണംകൊണ്ടാണ് ജമാഅത്തേ ഇസ്ലാമിയുടെ മാധ്യമവും എസ്ഡിപിഐയുടെ തേജസും അതാതു പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ വീടുകളിലെത്തിക്കുന്നത്. എന്നാല്‍ സമരം തുടങ്ങിയതില്‍ പിന്നെ പലയിടത്തും ഈ പത്രങ്ങളും വീടുകളിലെത്തുന്നില്ല.
അതേ സമയം പാര്‍ട്ടി പത്രം എന്നാല്‍ ദേശാഭിമാനി മാത്രം എന്ന പല്ലവിയാണ് ഐഎന്‍എസ് മുതല്‍ സംസ്ഥാന തൊഴില്‍മന്ത്രിവരെ പാടുന്നതെന്ന് ദേശാഭിമാനി പത്രാധിപസമിതിയംഗം പി എം മനോജ് ചൂണ്ടിക്കാട്ടുന്നു. 'വീക്ഷണം, ചന്ദ്രിക, ജന്മഭൂമി തുടങ്ങിയവയൊന്നും പാര്‍ട്ടി പത്രവുമല്ല; പത്രവുമല്ല. ദേശാഭിമാനി മാത്രമാണ് പാര്‍ട്ടി പത്രമെന്നും പാര്‍ട്ടി പത്രം മാത്രം മതിയോ നാട്ടില്‍ എന്നും ഒരു ബഗ്ഗ ചോദിക്കുന്നു,' പി എം മനോജ് പരിഹാസത്തോടെ ഫേസ്ബുക്കില്‍ കുറിക്കുന്നു:
സംസ്ഥാനത്ത് ചിലേടത്ത് സമരമില്ല. അവിടെ എല്ലാ പത്രവും പോകുന്നു. ചിലേടത്ത് ദേശാഭിമാനിയടക്കമുള്ള പത്രങ്ങളുടെ വിതരണം നടക്കുന്നില്ല. ചില സ്ഥലത്ത് ദേശാഭിമാനി അന്നന്ന് പാര്‍ടി പ്രവര്‍ത്തകര്‍ വരിക്കാര്‍ക്ക് എത്തിക്കുന്നു.
മനോരമ അച്ചടിച്ചിറക്കുന്നത് കോണ്‍ഗ്രസിനുവേണ്ടി പാണന്‍പാടാന്‍ മാത്രമല്ല; അതിന്റെ മുതലാളിക്ക് ലാഭം കിട്ടാന്‍കൂടിയാണ്. ദേശാഭിമാനി ഇറക്കുന്നത്, അതു നടത്തുന്ന പാര്‍ടിയുടെ കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കാനാണ്. ലാഭം നേടാനുള്ള കച്ചവടമായിട്ടല്ല. പാര്‍ടികാര്യങ്ങള്‍ പാര്‍ടി പ്രവര്‍ത്തകര്‍ നടത്തും. ഏജന്റുമാരുടെ പ്രശ്നങ്ങള്‍ പരിശോധിച്ച് ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതിനു പകരം പാര്‍ടിക്കെതിരെ തിരിഞ്ഞിട്ടെന്തു കാര്യം?
മനോരമയ്ക്ക് വേണമെങ്കില്‍ കാശുവാങ്ങാതെ പത്രം വിതരണം ചെയ്യാം - അത്രയ്ക്കുണ്ട് പരസ്യവരുമാനം. മാതൃഭൂമിയും മോശമല്ല. ചെറുകിട പത്രങ്ങളുടെ സ്ഥിതി കഷ്ടമാണ്. സമരം തീര്‍ക്കാന്‍ നോക്കാതെ പൂരപ്പാട്ടും കൊണ്ടിറങ്ങിയാല്‍ പത്രം ആടുതിന്നും.
ഏതായാലും ദിവസങ്ങളോളം പത്രം കിട്ടാതെയാകുന്നത് പത്രമുതലാളിമാരെ രണ്ടുവിധത്തില്‍ വിറളി പിടിപ്പിക്കുന്നുണ്ട്. പത്രം ഒരു അവശ്യവസ്തുവല്ലെന്നും ഇത്രയധികം വാര്‍ത്താ ചാനലുകളും വാര്‍ത്താ പോര്‍ട്ടലുകളും നിലവിലിരിക്കെ പത്രങ്ങള്‍ നിലനില്ക്കേണ്ടത് പത്രങ്ങളുടെ മാത്രം ആവശ്യമാണെന്ന് ജനം തിരിച്ചറിയുന്നു എന്നതും ഏജന്റുമാരുടെ സഹായമില്ലാതെ പത്രങ്ങള്‍ക്ക് ജീവനുണ്ടാകില്ലെന്ന് ഏജന്റുമാരും വായനക്കാരും തിരിച്ചറിയുന്നുവെന്നതും ഒന്നാമത്തെ കാര്യം.
"65% പരസ്യം പേജുകളിലുണ്ടായിരുന്ന പത്രങ്ങളില്‍ ഇപ്പോളുള്ളത് 15% പരസ്യങ്ങള്‍ മാത്രം. അതില്‍ത്തന്നെ 10% ഹോം പരസ്യങ്ങളും ബാക്കി ലോക്കല്‍ പരസ്യങ്ങളും. വായനക്കാരിലെത്താത്ത പത്രത്തിന് ആരുകൊടുക്കും പരസ്യം? "
അതിനുദാഹരണമാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ പത്രം നാലു ദിവസം കിട്ടാതിരുന്നപ്പോള്‍ ആ അഡിക്ഷനങ്ങു തീര്‍ന്നു, ഇപ്പോള്‍ പത്രമില്ലാതെയും ജീവിക്കാം, കക്കൂസില്‍ പോകാം എന്നിങ്ങനെയുള്ള കമന്റുകളോട് ഗംഭീരമായി അനുകൂലിച്ചുകൊണ്ടുവരുന്ന ലൈക്കുകളും കമന്റുകളും. പത്രങ്ങള്‍ കേരളത്തില്‍ ഒന്നേകാല്‍ നൂറ്റാണ്ടുകൊണ്ടു വളര്‍ത്തിക്കൊണ്ടുവന്ന ഈ അഡിക്ഷന്‍ പത്തുദിവസം കൊണ്ട് ചരമഗതി പൂണ്ടുപോകുമെന്നു മനസ്സിലാക്കുന്ന പത്രമുതലാളിമാരുടെ ഈറയും വിറയുമാണ് മറ്റെന്തെങ്കിലും മാര്‍ഗത്തിലൂടെ ഈ സമരത്തെ പൊളിക്കാന്‍ അവരെ വ്യഗ്രരാക്കുന്നത്.
രണ്ടാമത്തെ കാര്യം, ഈ സമരദിനങ്ങളിലെ പത്രങ്ങളുടെ അവസ്ഥയാണ്. പല്ലുകൊഴിഞ്ഞ സിംഹങ്ങളെപ്പോലെയാണവര്‍. പരസ്യം ഇല്ലാതെ മനോരമയോ മാതൃഭൂമിയോ കാണണമെങ്കില്‍ ഈ ദിവസങ്ങളിലെ പത്രങ്ങള്‍ നോക്കിയാല്‍ മതി. അറുപത്തഞ്ചു ശതമാനത്തോളം പരസ്യം പേജുകളിലുണ്ടായിരുന്ന ഈ പത്രങ്ങളില്‍ ഇപ്പോളുള്ളത് പതിനഞ്ചു ശതമാനം പരസ്യങ്ങള്‍ മാത്രം. അതില്‍ത്തന്നെ പത്തുശതമാനവും ഹോം പരസ്യങ്ങളും ബാക്കി ലോക്കല്‍ പരസ്യങ്ങളും. വായനക്കാരിലെത്താത്ത പത്രത്തിന് ആരുകൊടുക്കും പരസ്യം? ഇരുപതിനുമേല്‍ പേജുകള്‍ അച്ചടിച്ചിരുന്ന പ്രമുഖപത്രങ്ങള്‍ പന്ത്രണ്ടും പതിനാലും പേജായി ചുരുങ്ങിയിരിക്കുന്നു. സമരം തുടര്‍ന്നാല്‍ പത്രമുത്തശ്ശിമാരും മുത്തശ്ശന്മാരും കോമായിലാകുമെന്നു ചുരുക്കം. ഇതുമൂലമാണ് മുത്തശ്ശിമുഖം മാറ്റി പലരും രാക്ഷസിത്തള്ളമാരായി മാറുന്നത്.
"പത്രഏജന്റുമാരെ തങ്ങളുടെ തൊഴിലാളികളായി പരിവര്‍ത്തിപ്പിക്കുക എന്നതാണ് മാന്യമായ ഒരേയൊരു പോംവഴി. തൊഴിലാളികളെന്ന നിലയില്‍ ഷിഫ്റ്റും അവധിയും ശമ്പളവുമുള്ള പേറോള്‍ ജീവനക്കാരായി അവരെ മാറ്റുക. കവലകളില്‍ പത്രങ്ങള്‍ സംയുക്തമായി മാന്യമായിരുന്നു പത്രവിതരണ കൌണ്ടറുകള്‍ തുറക്കുക."
പത്രഏജന്റുമാരെ തങ്ങളുടെ തൊഴിലാളികളായി പരിവര്‍ത്തിപ്പിക്കുക എന്നതാണ് മാന്യമായ ഒരേയൊരു പോംവഴി. തൊഴിലാളികളെന്ന നിലയില്‍ ഷിഫ്റ്റും അവധിയും ശമ്പളവുമുള്ള പേറോള്‍ ജീവനക്കാരായി അവരെ മാറ്റുക. കവലകളില്‍ പത്രങ്ങള്‍ സംയുക്തമായി മാന്യമായിരുന്നു പത്രവിതരണ കൌണ്ടറുകള്‍ തുറക്കുക. അന്തസ്സായും സംതൃപ്തിയോടെയും പണിയെടുക്കാനുള്ള അവസ്ഥയും സൌകര്യവും സൃഷ്ടിക്കുക. ബോണ്ടു തുക തിരികെ നല്കുകയും പത്രവിതരണത്തിന് സൈക്കിളുകളും ചെറുവാഹനങ്ങളും അനുവദിക്കുകയും ചെയ്യുക. ന്യൂസ് പേപ്പര്‍ ബോയ് മുതല്‍ പ്രധാനവിതരണനിയന്താവു വരെയുള്ള ഒരു പുതിയ തൊഴില്‍ ശ്രേണിയും അവയ്ക്ക് മാന്യമായ ശമ്പളവ്യവസ്ഥകളും മറ്റ് തൊഴില്‍ ആനൂകൂല്യങ്ങളും ഏര്‍പ്പെടുത്തുക.
ഇവിടെ ഉയരാവുന്ന ഒരു ചോദ്യമുണ്ട്. ഒരേ ഏജന്റു തന്നെ ഒന്നിലധികം പത്രങ്ങളുടെ വിതരണം നടത്തുന്നുണ്ടാവില്ലേ? അപ്പോള്‍ അയാള്‍ ഏതു സ്ഥാപനത്തിന്റെ പേ റോളിലാവും ഉണ്ടാവുക? ഇതിന് ഒരു പരിഹാരനിര്‍ദ്ദേശം കൂടി മുന്നോട്ടുവയ്ക്കുകയാണ്.
മൊബൈല്‍ ശൃംഖലകള്‍ വളര്‍ന്നപ്പോള്‍ ഇന്ത്യയിലെ പ്രധാന മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍ ചെയ്ത ഒരു കാര്യമുണ്ട്. മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാനായി അവ കൂട്ടുചേര്‍ന്ന് പ്രത്യേക കമ്പനി രൂപീകരിച്ചു. ഓരോരുത്തരും വെവ്വേറെ ടവറുകള്‍ സ്ഥാപിക്കുന്നതിനു പകരം, ഈ സംയുക്ത കമ്പനി വിവിധയിടങ്ങളില്‍ ടവറുകളുയര്‍ത്തും. ഈ ടവറുകള്‍ വിവിധ ഓപ്പറേറ്റര്‍മാര്‍ പങ്കുവയ്ക്കും. ഉപയോഗിക്കുന്ന ടവറുകളുടെ എണ്ണമനുസരിച്ച് ഓപ്പറേറ്റര്‍മാര്‍ സംയുക്ത കമ്പനിക്ക് വാടക നല്‍കും. പകരം സംയുക്ത കമ്പനിയില്‍ മുടക്കിയിരിക്കുന്ന തുകയുടെ തോതനുസരിച്ച് ഓപ്പറേറ്റര്‍മാര്‍ ലാഭവും വീതിക്കും.
"കേരളത്തിലെ പത്രങ്ങള്‍ക്ക് ഒന്നുചേര്‍ന്ന് ഒരു വിതരണക്കമ്പനി രൂപീകരിക്കാവുന്നതാണ്. നിലവിലുള്ള വിവിധ പത്രങ്ങളുടെ വിതരണക്കാരെ ഈ കമ്പനിയുടെ സ്റ്റാഫ് ആയി സ്വീകരിക്കുക. ഏജന്റിന്റെ കോപ്പികളുടെ എണ്ണത്തിനനുസരിച്ച് ജീവനക്കാര്‍ക്ക് ഗ്രേഡിങ് ഏര്‍പ്പെടുത്തുക. ഈ സംയുക്ത കമ്പനിയുടെ ഉടസ്ഥാവകാശം പങ്കിടുന്നതുപോലെ തന്നെ, അവയുടെ ബാധ്യതയും സാധ്യതയും കൂട്ടായി അനുഭവിക്കുക."
ഇതേ മാതൃകയില്‍ കേരളത്തിലെ പത്രങ്ങള്‍ക്ക് ഒന്നുചേര്‍ന്ന് ഒരു വിതരണക്കമ്പനി രൂപീകരിക്കാവുന്നതാണ്. നിലവിലുള്ള വിവിധ പത്രങ്ങളുടെ വിതരണക്കാരെ ഈ കമ്പനിയുടെ സ്റ്റാഫ് ആയി സ്വീകരിക്കുക. ഏജന്റിന്റെ കോപ്പികളുടെ എണ്ണത്തിനനുസരിച്ച് ജീവനക്കാര്‍ക്ക് ഗ്രേഡിങ് ഏര്‍പ്പെടുത്തുക. ഈ സംയുക്ത കമ്പനിയുടെ ഉടസ്ഥാവകാശം പങ്കിടുന്നതുപോലെ തന്നെ, അവയുടെ ബാധ്യതയും സാധ്യതയും കൂട്ടായി അനുഭവിക്കുക. ഒരു പക്ഷെ ലോകത്തിനു തന്നെ മാതൃകയാവുന്ന ഒരു തൊഴില്‍ പരീക്ഷണമായി ഇതു മാറിക്കൂടെന്നില്ല.
പത്രവിതരണമാണ് പത്രവ്യവസായത്തിലെ സുപ്രധാനമായ ഫിനിഷിംഗ് ടച്ച് എന്നു തിരിച്ചറിഞ്ഞ് മാന്യവും മനുഷ്യത്വപരവുമായി പ്രവര്‍ത്തിക്കാന്‍ പത്രങ്ങള്‍ തീരുമാനമെടുക്കുന്നില്ലെങ്കില്‍ അവര്‍ സ്വയം ശവക്കുഴി തോണ്ടുകതന്നെയാണ്.
എന്നാല്‍, വിമോചനസമരലൈനില്‍, തെറ്റിദ്ധാരണകള്‍ പരത്തിയും സമരക്കാര്‍ക്കിടയില്‍ കുത്തിത്തിരുപ്പുണ്ടാക്കി കരിങ്കാലികളെ സൃഷ്ടിച്ചും ജനങ്ങളെ സമരത്തിനെതിരാക്കിക്കൊണ്ടും തറവേലയാണിന്ന് പത്രമുതലാളിമാര്‍ നടത്തുന്നത്. അതു വിജയം കണ്ടേക്കാം. കാരണം, ഇതു കേരളമാണല്ലോ. തല്‍ക്കാലം വിജയിച്ചാലും തങ്ങളുടെ രാക്ഷസമുഖവുമായി ഈ പത്രഭീമന്മാര്‍ക്ക് അധികകാലം മുന്നോട്ടുപോകാനായിക്കൊള്ളണമെന്നില്ല. 

രാജീവ് ഗാന്ധി വധത്തില്‍ സോണിയാഗാന്ധിക്ക് പങ്കുണ്ടെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയെ വധിച്ചതിനുപിന്നില്‍ സോണിയാഗാന്ധിക്കും പങ്കുണ്ടെന്ന് ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന്‍സ്വാമി. ഏഷ്യന്‍ ട്രിബ്യൂട്ട് എന്ന പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് സ്വാമി സോണിയക്കെതിരെ ആരോപണം ഉന്നയിച്ചത്. പലസ്തീനിലെ ഹബാഷ് എന്ന സംഘടനയുമായി സോണിയയ്ക്ക് ബന്ധമുണ്ടായിരുന്നെുവെന്നും എല്‍.ടി.ടിക്ക് പരിശീലനം നല്‍കിയിരുന്നത് ഹബാഷ് ആണെന്നും സ്വാമി പറഞ്ഞു. തമിഴ് പുലികളോട് സോണിയാഗാന്ധിക്ക് സഹതാപമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഐക്യരാഷ്ട്രസഭയില്‍ ശ്രീലങ്കയ്‌ക്കെതിരായി അമേരിക്ക കൊണ്ടുവന്ന പ്രമേയത്തിന് അനുകൂലമായ നിലപാട് ഇന്ത്യ കൈക്കൊണ്ടെങ്കിലും പിന്നീട് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ശ്രീലങ്കന്‍ പ്രസിഡന്റിന് കത്തയച്ചതില്‍ ക്ഷമാപണത്തിന്റെ ധ്വനിയുണ്ടായിരുന്നെന്നും സ്വാമി ആരോപിച്ചു.
ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്ക് ഇന്ത്യയില്‍ പരിശീലനം നല്‍കിയത് തമിഴ്‌നാട്ടിലെ ചില സിംഹള നേതാക്കളുമായുണ്ടായ ഉടമ്പടിയുടെ പുറത്താണെന്നും സ്വാമി പറഞ്ഞു. ശെല്‍ വനായകത്തെപോലുള്ള നേതാക്കളുടെ പ്രീതിപിടിച്ചുപറ്റാന്‍ വേണ്ടിയാണ് ഇന്ദിരാഗാന്ധി സിംഹളര്‍ക്ക് ഇന്ത്യയില്‍ പരിശീലനം നല്‍കി ശ്രീലങ്കന്‍ സര്‍ക്കാരുമായി യുദ്ധം ചെയ്യാന്‍ അവരെ സന്നദ്ധരാക്കിയത്. സ്വാമി പറഞ്ഞു.

Monday, March 26, 2012

അഭ്രപാളിയില്‍ പത്തുവര്‍ഷം- അയലത്തെ പയ്യന്റെ അത്ഭുതങ്ങള്‍

 


തമിഴ് സിനിമയിലെ ഈ 'അയലത്തെ പയ്യന്‍' ഒറ്റരാത്രികൊണ്ട് ഇങ്ങനെ ലോകത്തിന്റെ നെറുകയിലെത്തുമെന്ന് ആരും കരുതിയിരിക്കുകയില്ല. 'വൈ ദിസ് കൊലവെറി ഡീ' എന്ന പാട്ടിലൂടെ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ധനുഷിനെക്കുറിച്ചാണ് പറയുന്നത്. ആ പാട്ടിന്റെ ആഗോള പ്രശസ്തിക്കുമുമ്പുതന്നെ ധനുഷിന്റെ ശുക്രദശയുടെ വരവ് തെളിഞ്ഞുകാണാന്‍ തുടങ്ങിയിരുന്നു. 'ആടുകളം' എന്ന ചിത്രത്തിലെ അഭിനയത്തിന് 2011-ലെ ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ത്തന്നെ പയ്യന്റെ പ്രശസ്തി തമിഴകം കടന്നുകഴിഞ്ഞിരുന്നു. 

പിന്നെ പ്രധാനമന്ത്രിയുടെ അത്താഴവിരുന്നിലേക്കുള്ള ക്ഷണം. ഇപ്പോഴിതാ ഹിന്ദി സിനിമയില്‍ നായകനാവാനുള്ള ക്ഷണവും. ഏതെങ്കിലുമൊരു സാധാരണ ഹിന്ദി സിനിമയിലേക്കല്ല ധനുഷിനെ വിളിച്ചിട്ടുള്ളത്; കഴിഞ്ഞ വര്‍ഷം വന്‍വിജയമായ 'തനു വെഡ്‌സ് മനു' എന്ന ചിത്രത്തിന്റെ സംവിധായകനായ ആനന്ദ് എല്‍. റായ് ആണ് ധനുഷിനെ വിളിച്ചിട്ടുള്ളത്.

''ഹിന്ദിയിലെ ആദ്യചിത്രം ഇങ്ങനെയൊരു സംവിധായകന്റേതാവുന്നത് വലിയ കാര്യം. ആനന്ദിന്റെ തിരക്കഥ പതിവുരീതിയില്‍നിന്നും വ്യത്യസ്തമായതാകുന്നു''- സന്തോഷം മറച്ചുപിടിക്കാതെ ധനുഷ്. ''സാധാരണത്വമുള്ള ഒരു പയ്യനെ തേടി നടക്കുകയായിരുന്നു ഞാന്‍. 'ആടുകളം' കണ്ടപ്പോള്‍ ധനുഷിനെ എനിക്കിഷ്ടമായി. വളരെ സാധാരണവും സത്യസന്ധവുമായ ഭാവം. എന്റെ കഥാപാത്രത്തിന് വേണ്ടതും അതാണ്''- സംവിധായകന്‍ ആനന്ദ് പറയുന്നു. വാസ്തവത്തില്‍ തന്റെ കരിയറിന്റെ തുടക്കത്തില്‍ത്തന്നെ ഹിന്ദിയില്‍ നിന്ന് ഒരു ഓഫര്‍ ധനുഷിനെ തേടിയെത്തിയതാണ്. 

ധനുഷിന്റെ വലിയൊരു ബ്രേക്ക് ആയ 'കാതല്‍കൊണ്ടേന്‍' (2003) എന്നചിത്രം കണ്ട പ്രശസ്ത നിര്‍മാതാവ് ബോണികപൂര്‍ ആ പടം ഹിന്ദിയില്‍ ധനുഷിനെ നായകനാക്കി റീമേക്ക് ചെയ്യാന്‍ മുന്നോട്ടുവന്നതാണ്. എന്നാല്‍ അപ്പോഴേക്കും ധനുഷിന് തമിഴില്‍ തിരക്കായി. ധനുഷിന്റെ ഡേറ്റ് കിട്ടാത്തതിനാല്‍ ബോണികപൂര്‍ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. തമിഴിലെ പല നായകന്മാരും ഹിന്ദിപ്രവേശം മനപ്പായസമുണ്ണുന്ന സമയത്താണ് ഇതെന്നോര്‍ക്കണം.

അഭിനയത്തിലെ അനായാസതയാണ് ധനുഷിന്റെ പ്രത്യേകത. 'ആടുകള'ത്തിലെ കറുപ്പ് എന്ന കഥാപാത്രത്തെ നോക്കുക. മധുരയ്ക്കടുത്ത ഒരു ഗ്രാമത്തിലെ കോഴിപ്പോരുകാരനാണ് കറുപ്പ്. ഒട്ടും എളുപ്പമല്ല ആ കഥാപാത്രത്തെ അവതരിപ്പിക്കുകയെന്നത്. കോഴിപ്പോരുകാരന്റെ നടത്തം, നോട്ടം, ചിരി എല്ലാറ്റിനും ഒരു പ്രത്യേകതയുണ്ട്. അയാള്‍ ചേവല്‍ക്കോഴിയെ കൈയില്‍ എടുക്കുന്നതുതന്നെ ഒരു പ്രത്യേകരീതിയിലാണ്. എല്ലാറ്റിനുമുപരി സംഭാഷണത്തിലെ മധുര സ്ലാങ്. ധനുഷിന് ഒട്ടും പരിചിതമായിരുന്നില്ല മധുരക്കാരുടെ സംഭാഷണരീതി. ഒരുപാട് ഗൃഹപാഠം ചെയ്ത് കൈവരുത്തിയതാണ് ആ കഥാപാത്രാവിഷ്‌കാരത്തിലെ അനായാസത. ദേശീയാംഗീകാരം ധനുഷ് അര്‍ഹിക്കുന്നതുതന്നെ എന്ന് ആടുകളം കണ്ട ആരും സമ്മതിക്കും.

പിതാവ് കസ്തൂരിരാജയും സഹോദരന്‍ ശെല്‍വരാഘവനും സംവിധായകരാണെന്നതിനാല്‍ സിനിമാപ്രവേശം ധനുഷിന് ഒട്ടും പ്രശ്‌നമായിരുന്നില്ല. 2002-ല്‍ പത്തൊമ്പതാം വയസ്സില്‍ കസ്തൂരിരാജയുടെ 'തുള്ളുവതോ ഇളമൈ' എന്ന ചിത്രത്തിലെ നായകന്മാരില്‍ ഒരാളായിട്ടായിരുന്നു തുടക്കം. അതിലെ മഹേഷ് എന്ന കഥാപാത്രത്തെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുംവിധം ആവിഷ്‌കരിക്കാന്‍ ധനുഷിന് സാധിച്ചു. എന്നാല്‍ 2003-ല്‍ പുറത്തുവന്ന 'കാതല്‍ കൊണ്ടേന്‍' ആണ് കരിയറില്‍ വഴിത്തിരിവായത്. അതിലെ മാനസികപ്രശ്‌നങ്ങളുള്ള വിനോദ് എന്ന വിദ്യാര്‍ഥിയുടെ റോള്‍ സമാനതകളില്ലാത്തവിധം ഉജ്ജ്വലമാക്കി. 

പിന്നെ ധനുഷിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. പരാജയങ്ങള്‍ ഉണ്ടായിട്ടില്ലെന്നല്ല. ''പത്തു വര്‍ഷത്തെ അഭിനയജീവിതംകൊണ്ട് ഞാനെന്റെ ശക്തിയും ദൗര്‍ബല്യവും തിരിച്ചറിഞ്ഞു.


പരാജയങ്ങളില്‍നിന്ന് പാഠം പഠിച്ചു'' എന്ന് ധനുഷ്. 'കാതല്‍ കൊണ്ടേന്‍' എന്ന ചിത്രത്തിന് ശേഷം വന്ന 'തിരുടാ തിരുടി'(2003)യാണ് ധനുഷിന്റെ നൃത്തപാടവം വെളിപ്പെടുത്തിയത്. അതിലെ 'മന്മദരാസാ...' എന്ന ഗാനരംഗത്തിലെ ചടുലമായ നൃത്തച്ചുവടുകള്‍ കാണികള്‍ക്ക് ഒരു വിസ്മയമായിരുന്നു. വാസു എന്ന ആ കഥാപാത്രത്തെ ഏതാണ്ട് ഒരു ദശകമായിട്ടും പ്രേക്ഷകര്‍ മറന്നുകാണില്ല.

അഭിനയജീവിതത്തിന്റെ പത്തുവര്‍ഷങ്ങള്‍ തികയുന്ന ഈ വേളയില്‍ തിരിഞ്ഞുനോക്കുമ്പോള്‍ ധനുഷിന് അഭിമാനിക്കാന്‍ ഏറെ വകയുണ്ട്. വാരിവലിച്ച് ചിത്രങ്ങള്‍ ചെയ്തിട്ടില്ല. കൃത്രിമമായ ഒരു ഇമേജ് ഉണ്ടാക്കിയെടുക്കാന്‍ ശ്രമിച്ചിട്ടുമില്ല. ഡൗണ്‍ ടു എര്‍ത്ത് എന്ന് വിശേഷിപ്പിക്കാവുന്ന കഥാപാത്രങ്ങളെയാണ് അധികവും അവതരിപ്പിച്ചിട്ടുള്ളത്. ഹൃദയത്തില്‍ പ്രണയവും വാശിയും രോഷവും തിളച്ചുമറിയുന്ന യുവത്വത്തിന്റെ ഭിന്നമുഖങ്ങളെ പ്രതിനിധീകരിക്കുന്ന കഥാപാത്രങ്ങളാണ് അവയില്‍ അധികവും. ജയപരാജയങ്ങള്‍ ഒരുപോലെ കണ്ട ഒരു നടനാണദ്ദേഹം. 

അഭിനയമികവുകൊണ്ടും സാമ്പത്തികവിജയംകൊണ്ടും ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ് പൊല്ലാതവന്‍, യാരെടീ നീ മോഹിനി, പഠിക്കാതവന്‍, മയക്കംഎന്ന തുടങ്ങിയവ. യാരെടീ നീമോഹിനിയിലെ വാസു, 'മയക്കം എന്ന'യിലെ കാര്‍ത്തിക് സ്വാമിനാഥന്‍ പൊല്ലാതവനിലെ പ്രഭു എന്നീ കഥാപാത്രങ്ങള്‍ ധനുഷിന്റെ അഭിനയശേഷിയെ മാറ്റുരയ്ക്കുന്നവയായിരുന്നു. താമസിയാതെ റിലീസാകാന്‍ പോകുന്ന '3' എന്ന ചിത്രം 'വൈ ദിസ് കൊലവെറി' എന്ന പാട്ടുകൊണ്ടുതന്നെ പ്രേക്ഷകരില്‍ ഏറെ പ്രതീക്ഷ ഉണര്‍ത്തിക്കഴിഞ്ഞു. പൊതുവേദികളിലും അഭിമുഖങ്ങളിലും ലജ്ജാലുവും മിതഭാഷിയുമായി കാണപ്പെടുന്ന ഈ 28 കാരനെ ആരാധകര്‍ 'ഇന്ത്യന്‍ ബ്രൂസ്‌ലി' എന്ന് വിളിക്കുന്നു. പക്ഷേ, കരിയറില്‍ ബ്രൂസ്‌ലിയുടെ വഴിയല്ല തന്റേതെന്ന് ധനുഷിനറിയാം. ഇപ്പോഴും അയലത്തെ പയ്യന്‍ അല്ലെങ്കില്‍ ചെറുപ്പക്കാരന്‍ തന്നെയാണ് അദ്ദേഹം. 
 

Sunday, March 25, 2012

ബിഎസ്എന്‍എല്ലിന്റെ പണം 'ചോരുന്നു'


ന്യൂഡല്‍ഹി: നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ ടെലികോം കമ്പനിയായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡി(ബിഎസ്എന്‍എല്‍)ന്റെ കരുതല്‍ ധനത്തില്‍ വന്‍ ഇടിവ്. 2010 മാര്‍ച്ച് 31ന് 30,343 കോടി രൂപയുണ്ടായിരുന്ന കരുതല്‍ ധനം 2011 മാര്‍ച്ച് 31 ആയപ്പോഴേക്കും 2,500 കോടി രൂപയായി ചുരുങ്ങി. ടെലികോം മന്ത്രി കപില്‍ സിബല്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

3ജി, ബ്രോഡ്ബാന്‍ഡ് ലൈസന്‍സുകള്‍ക്കായി 18,500 ചെലവഴിച്ചതാണ് കരുതല്‍ ധനം കുറയാന്‍ പ്രധാന കാരണം. ചെലവുകള്‍ വര്‍ധിച്ചതും ബിഎസ്എന്‍എല്ലിന് തിരിച്ചടിയായി. ഗ്രൂപ്പ് ലീവ് എന്‍ക്യാഷ്‌മെന്റ് സ്‌കീമിനായി എല്‍ഐസിക്ക് 5,301 കോടി രൂപ നല്‍കേണ്ടിവന്നു. ശമ്പളപരിഷ്‌ക്കരണം മൂലം 2,900 കോടി രൂപയുടെയും നികുതി ഇനത്തില്‍ 392 കോടിയുടെയും അധിക ബാധ്യത വന്നിട്ടുണ്ട്. 

2010 മാര്‍ച്ച് 31ലെ കണക്കനുസരിച്ച് കമ്പനിയുടെ മൊത്തം നഷ്ടം 6,384 കോടി രൂപയാണ്. 

Saturday, March 24, 2012

ഇന്ത്യ തെറ്റിച്ചത് മേഖലയുടെ സംതുലിതാവസ്ഥ


യുപിഎ സര്‍ക്കാറിനെതിരേയുള്ള രാഷ്ട്രീയ ബ്ലാക്ക് മെയിലിന്റെ അവസാന രക്തസാക്ഷിയാണ് ശ്രീലങ്ക. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയില്‍ ശ്രീലങ്കയ്‌ക്കെതിരേ വോട്ട് ചെയ്തുകൊണ്ട് ഏറ്റവും അടുത്ത അയല്‍ക്കാരനെ വഞ്ചിക്കുകയാണ് ഇന്ത്യ ചെയ്തത്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പിന്തിരിപ്പന്‍ നയതന്ത്രമാണ് ഇന്ത്യ ഇവിടെ സ്വീകരിച്ചത്.

മറ്റൊരു രാജ്യത്തെ ആഭ്യന്തരകാര്യങ്ങളില്‍ ആ രാജ്യം ആവശ്യപ്പെടാതെ ഇടപെടില്ലെന്ന നിലപാടാണ് ഇന്ത്യ ഇത്രയും കാലം പുലര്‍ത്തിപോന്നിരുന്നത്. 15 രാജ്യങ്ങള്‍ ശ്രീലങ്കയ്ക്ക് അനുകൂലമായി വോട്ട് ചെയ്തു. എട്ടു രാജ്യങ്ങള്‍ വിട്ടുനിന്നു. 47 അംഗ സമിതിയില്‍ 24 പേരുടെ പിന്തുണ കൊണ്ടാണ് പ്രമേയം പാസ്സായതെന്ന് ചുരുക്കം.

ഏഷ്യയിലെ ഒട്ടുമിക്ക രാജ്യങ്ങളും ലങ്കയ്‌ക്കൊപ്പം നില്‍ക്കുകയോ വിട്ടുനില്‍ക്കുകയോ ചെയ്തപ്പോള്‍ ഇന്ത്യ അഞ്ചു ദശകങ്ങളായി തുടരുന്ന വിദേശകാര്യ നയത്തില്‍ തന്നെ വെള്ളം ചേര്‍ത്തു. തമിഴ്‌നാട്ടില്‍ നിന്നുള്ള ഡിഎംകെയും എഐഎഡിഎംകെയും ഉയര്‍ത്തിയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണിത്. പ്രാദേശികമായ വികാരം ദേശീയനയങ്ങളെ സ്വാധീനിക്കുന്നത് അങ്ങേയറ്റം അപകടകരമാണ്.

തുറമുഖമുണ്ടാക്കി കൊടുക്കാമെന്ന നാട്യത്തില്‍ ലങ്കയുമായി അടുത്തുകൂടിയ ചൈനയ്ക്ക് ഇന്ത്യയുടെ ഈ നീക്കം ഏറെ അനുഗ്രഹമാകും. ഇന്ത്യയെ എന്നും ശത്രുതാമനോഭാവത്തോടെ മാത്രം കാണുന്ന ചൈനയ്ക്ക് ദക്ഷിണേന്ത്യ നിയന്ത്രിക്കുന്നതിന് ഏറ്റവും നല്ല സൈനിക ആസ്ഥാനമായി ശ്രീലങ്കമാറുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

ചരിത്രമെഴുതാനായി ടൈറ്റാനിക് വീണ്ടും



15 വര്‍ഷം മുമ്പ് റിലീസ് ചെയ്ത ഈ ജെയിംസ് കാമറൂണ്‍ ചിത്രം ബോക്‌സ് ഓഫീസിലും ഓസ്‌കാര്‍ വേദിയിലും ഒരുപോലെ ചരിത്രം സൃഷ്ടിച്ചിരുന്നു

കപ്പല്‍ ദുരന്തത്തെ പ്രണയകഥയുമായി ഇഴ ചേര്‍ത്തൊരുക്കിയ ചിത്രം ലോകമെമ്പാടുമായി 1.2 ബില്യണ്‍ ഡോളറാണ് വാരിക്കൂട്ടിയത്. ജെയിംസ് കാമറൂണിന്റെ തന്നെ അവതാര്‍ മാത്രമാണ് ബോക്‌സ് ഓഫീസ് കളക്ഷനില്‍ ടൈറ്റാനിക്കിന് മുന്നില്‍ നില്‍ക്കുന്നത്. 11 ഓസ്‌കാറുകള്‍ നേടി പുരസ്‌കാരവേദിയിലും ടൈറ്റാനിക് മിന്നിത്തിളങ്ങി.

ലിയാനാഡോ ഡികാപ്രിയോയും കേറ്റ് വിന്‍സ്ലെറ്റും മത്സരിച്ചഭിനയിച്ച ടൈറ്റാനിക്കിന്റെ 3ഡി പതിപ്പ് ഇന്ത്യയുള്‍പ്പെടയുള്ള രാജ്യങ്ങളില്‍ ഏപില്‍ 5നാണ് തിയറ്ററുകളിലെത്തുന്നത്. ഇംഗ്ലീഷിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് പതിപ്പുകളും റിലീസ് ചെയ്യുന്നുണ്ട്. ചിത3ം 3ഡിയിലേക്ക് മാറ്റുന്നതിന് 15 മില്യണ്‍ ഡോളര്‍ ചെലവ് വന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടൈറ്റാനിക്കിന്റെ പരസ്യപ്രചാരണവുമായി ചിത്രത്തിന്റെ നിര്‍മാതാവായ ജോണ്‍ ലാന്‍ഡു കഴിഞ്ഞ ദിവസം മുംബൈയിലെത്തിയിരുന്നു. ഇവിടെ നടന്ന പരിപാടിയില്‍ 45 മിനിറ്റ് നേരം ടൈറ്റാനിക്കിന്റെ 3ഡി പതിപ്പ് പ്രദര്‍ശിപ്പിയ്ക്കുകയും ചെയ്തു.

1912 ഏപ്രില്‍ 12നാണ് 1500 പേരുമായി ടൈറ്റാനിക്ക് കപ്പല്‍ അറ്റ്‌ലാന്റിക്കിന്റെ അഗാധതയിലേക്ക് മുങ്ങിത്താഴ്ന്നത്.

ലങ്ക യു.എസ് ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കുന്നു

കൊളംബോ :ശ്രീലങ്കയില്‍ യു.എസ് കമ്പനികളുടെ ഉല്‍പന്നങ്ങള്‍ക്കെതിരെ പ്രചാരണം വ്യാപിക്കുന്നു. യുദ്ധക്കുറ്റകൃത്യങ്ങളുടെ പേരില്‍ ശ്രീലങ്കയെ അപലപിക്കുന്ന പ്രമേയം യു.എന്നില്‍ കൊണ്ടുവന്നതില്‍ പ്രതിഷേധിച്ചാണ് ശ്രീലങ്കന്‍ ദേശീയ സംഘടനകള്‍ യു.എസ് ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

അതേസമയം, യു.എന്‍ പ്രമേയത്തെ മനുഷ്യാവകാശ പ്രവര്‍ത്തകരും തമിഴ് വംശജ രാഷ്ട്രീയക്കാരും സ്വാഗതംചെയ്തു. കാല്‍ നൂറ്റാണ്ടു കാലത്തെ ഭീകര കലാപങ്ങള്‍ക്ക് ശേഷം രാജ്യത്ത് സമാധാനം കൊണ്ടുവരാന്‍ യു.എന്നിന്‍െറ നീക്കം ഉപകരിക്കുമെന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

വ്യാഴാഴ്ചയാണ് ശ്രീലങ്കക്കെതിരായ യുദ്ധക്കുറ്റ പ്രമേയം യു.എന്‍ പാസാക്കിയത്. അമേരിക്കയുടെ നേതൃത്വത്തില്‍ ഫ്രാന്‍സ്, നോര്‍വെ എന്നിവര്‍ കൂടിചേര്‍ന്നാണ് ലങ്കക്കെതിരായ പ്രമേയം യു.എന്നില്‍ അവതരിപ്പിച്ചത്. 47 അംഗ യു.എന്‍ മനുഷ്യാവകാശ സഭയില്‍ സഭയില്‍ ഇന്ത്യയടക്കം 24 രാജ്യങ്ങള്‍ അനുകൂലിച്ച് വോട്ട് ചെയ്തു. റഷ്യയും ചൈനയുമടക്കം 15 രാജ്യങ്ങള്‍ എതിര്‍ത്തു. 8 അംഗങ്ങള്‍ വിട്ട് നിന്നു

2009 ലാണ് 25 വര്‍ഷം നീണ്ടുനിന്ന തമിഴ് -സിംഹള പോരാട്ടം അവസാനിച്ചത്. രാജപക്സെയുടെ നേതൃത്വത്തിലുള്ള സിംഹള ഭരണകൂടം സൈനിക പോരാട്ടത്തിലൂടെ തമിഴ്പടയെ തോല്‍പിക്കുകയായിരുന്നു.